Jump to content

വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(Vayichalum vayichalum theeratha pusthakam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം (ബാലസാഹിത്യം)

രചന:എസ്. ശിവദാസ് (1985)
[ 3 ]



വായിച്ചാലും വായിച്ചാലും

തീരാത്ത പുസ്തകം



പ്രൊഫ. എസ്. ശിവദാസ്



കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

[ 4 ]

വായിച്ചാലും വായിച്ചാലും

തീരാത്ത പുസ്തകം
പ്രൊഫ. എസ്. ശിവദാസ്

ഒന്നാം പതിപ്പ്
ആഗസ്റ്റ് 1985

പതിനൊന്നാം പതിപ്പ്
ജൂലൈ 2006

പ്രസാധനം, വിതരണം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
തൃശ്ശൂർ-4

ലിപിവിന്യാസം
അനശ്വര, കൊച്ചി-26

കവർ & ചിത്രീകരണം
ടി.കെ. വെങ്കിടാചലം

അച്ചടി
അനശ്വര ഓഫ്സെറ്റ് പ്രൈവറ്റ് ലിമിറ്റഡ്
കൊച്ചി-26

വില 75 രൂപ
Vayichalum Vayichalum
Theeratha Pusthakam

Prof. S. Sivadas

First Edition
August 1985

Eleventh Edition
July 2006

Published & Distributed by
Kerala Sastrasahitya Parishad
Thrissur-4

Typesetting
Anaswara, Kochi-26

Cover & Illustration
T.K. Venkitachalam

Printed at
Anaswara Offset Pvt. Ltd.,
Kochi-26

Price Rs. 75/-

KSSP 1282 XIE July 2006 Dy1/6 5K 7500 FT308/85

[ 5 ]
പ്രസാധകക്കുറിപ്പ്

തൊരു ചെറിയ പുസ്തകമാണ്. എളുപ്പത്തിൽ വായിച്ചു തീരും. അത് ഉറപ്പാണ്. പക്ഷേ എത്ര വായിച്ചാലും മതിവരാത്ത ഒരു പുസ്തകത്തിലേയ്ക്ക്, സകല വിജ്ഞാനത്തിന്റേയും കലവറയായ പ്രകൃതി എന്ന പുസ്തകത്തിലേയ്ക്ക്, കുട്ടികളെ, നിങ്ങളെ കൂട്ടിക്കൊണ്ടു പോവുകയാണ് ഈ ചെറുപുസ്തകം. വരൂ. ഈ ചെറുപുസ്തകത്തിലൂടെ ആ വലിയ പുസ്തകത്തിന്റെ ഏടുകൾ മറിച്ചുനോക്കാൻ ശ്രമിക്കൂ.. അതിൽ ആവർത്തനമില്ല. എന്നും പുതുമയാണ്. അതു വായിക്കാൻ എളുപ്പവുമാണ്. കണ്ണുതുറന്ന്, കാതുതുറന്ന് ചുറ്റും നോക്കി, കണ്ട്, നിരീക്ഷിച്ച് ആ പുസ്തകത്തിലേയ്ക്ക് നിങ്ങൾക്കു കടക്കാം. എത്ര ആവേശകരമാണ് ആ വായനയെന്ന് അങ്ങനെ സ്വയം അറിയാം.

പതിനായിരക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞ ഈ മനോഹരമായ പുസ്തകത്തിന് കൈരളി ബുക്ക് ട്രസ്റ്റിന്റെ ബാലസാഹിത്യ അവാർഡും കേരള സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കമ്മിറ്റിയുടെ ബാല ശാസ്ത്രസാഹിത്യ അവാർഡും ലഭിച്ചിട്ടുണ്ട്. ഭൗമ ഉച്ചകോടി വരെ നടന്നു കഴിഞ്ഞ പശ്ചാത്തലത്തിൽ ഈ വിഷയത്തെപ്പറ്റിയുള്ള ഏറ്റവും പുതിയ ആശയങ്ങൾവരെ ഉൾക്കൊള്ളിച്ചു പരിഷ്ക്കരിച്ച പതിപ്പാണിത്. കേരളത്തിലെ കുട്ടികൾക്കു വേണ്ടി, ആഹ്ളാദത്തോടെ, അഭിമാനത്തോടെ, ഞങ്ങൾ ബഹുവർണ്ണ ചിത്രങ്ങളോടുകൂടിയ ഈ പുതിയ പതിപ്പ് പ്രസിദ്ധീകരിക്കുന്നു.

ഈ പതിപ്പിന്റെ സവിശേഷതയാർന്ന നിർമ്മാണത്തിന് വിലയേറിയ നിർദ്ദേശങ്ങൾ നൽകിയ ശ്രീ. ആർ. ഗോപാലകൃഷ്ണന് പ്രത്യേകം നന്ദി പറഞ്ഞുകൊള്ളട്ടെ.


കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

[ 6 ]


ഉള്ളടക്കം
ഈ പുസ്തകത്തിന്റെ കഥ 09
1. ഒരു കഴുതക്കഥ 13
2. കുട്ട്രൂ കുട്ട്രൂ ട്ട്രൂ ട്ട്രൂ 21
3. ഞാൻ കണ്ട നാടകം 27
4. ജയനെ പാമ്പുകടിച്ചു 33
5. നീർക്കോലി പിടുത്തം 41
6. മാൻ - സിംഹക്കളി 48
7. സർപ്പക്കാവിലെ രഹസ്യങ്ങൾ 55
8. പാമ്പുകളി 63
9. വാലുമാക്രി വളർത്തൽ 67
10.മിമിക്രി മത്സരം 74
11.വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം 80
12.പുതിയ വിശേഷങ്ങൾ 97