Jump to content

ഭീമൻകഥ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഭീമൻകഥ (1905)

[ 5 ] ഭീമൻകഥ.

"വിദ്യാഭിവൎദ്ധിനി" അച്ചുക്കൂടം
ഉടമസ്ഥർ സുബ്ബയ്യാതെന്നാട്ടു
റെഡ്യാരുടെ ചിലവിന്മേൽ
ടി-അച്ചുക്കൂടത്തിൽ
അച്ചടിച്ചതു്.

൨൦-ാം പതിപ്പു്.

൩൦൦-കാപ്പികൾ.

൧൦൮൦. [ 7 ] ഭീമൻകഥ.

ഹിഡിംബവധവും ബകവധവും.

അംബുജവൈരികുലത്തിലുളവാകിയപാണ്ഡ
വരഞ്ചും‌ ✱ അമ്മയുമായൊരുനാളി ലരക്കില്ലവും
വെന്തുനടന്നു‌✱ അന്നുവിലദ്വാരം‌പുക്കു കുന്തിപു
ത്രരുമായ്‌നടകൊണ്ടു‌✱ ചാതൃപ്പുഴയ്ക്കലുംചെന്നു
കുന്തി തീരംകടപ്പതിനായി✱ തോണിപ്പുഴയുട
യോനെക്കണ്ടു വേദനയോടുപറഞ്ഞു✱ തോണി
പ്പുഴയുടയോന എന്നെ യക്കരേയ്ക്കങ്ങിറക്കേ
ണം✱ തോണികടക്കണമെങ്കിൽ തോണിക്കൂലി
യെടുപ്പിൻവൈകാതെ✱ തോണിക്കൂലിക്കൊരു
പായം കഴിവില്ലപുഴയുടയോനേ✱ കൂലിക്കുപാ
യമില്ലെങ്കിൽനിന്റെബാലരിലൊന്നുതന്നാലും✱
അഞ്ചിതം‌നെഞ്ചിൽകരുതി‌കുന്തി✱ ഞ്ചലം‌പൂണ്ട
ങ്ങുഴന്നു✱ അന്നേരംഭീമൻപറഞ്ഞു തന്റെമാ
താവിനോടു സദൃശം✱ ഞാനുമിവിടെനിന്നീ
ടാം നിങ്ങൾവേഗംകടന്നങ്ങുപോവിൻ‌✱ എന്നതു
കേട്ടോരുനേരം കുന്തിനേത്രാംബുമാൎവിലൊഴുക്കി
✱ വമ്പൻപുഴയുടയോന്റെകയ്യിൽ പുത്രനെമെ
ല്ലെക്കൊടുത്തു✱ ധൎമ്മസഹോദരന്മാരും കുന്തിവ
ന്ദിച്ചുതീരംകടന്നു✱ ആടലായ്മാതാവിനപ്പോൾ
മന്ദംചെന്നങ്ങുവെള്ളിശ്രീയാൽക്കൽ ✱ ആൽത്ത
റകേറിയിരുന്നു തന്റെപുത്രനെയോൎത്തുകരഞ്ഞു
✱ അന്നേരംധൎമ്മജൻചൊല്ലി മാതൃദുഃഖംകെടു
പ്പാനുപായം✱ നാലുനാളുള്ളിലിവിടെ‌എന്റെ
സോദരൻവന്നീടുമമ്മേ!✱ ധൎമ്മജനേവം‌പറഞ്ഞു
ധൎമ്മസമ്മതയായിമാതാവും✱വായുതനയനെ
[ 8 ] നോക്കി വീരൻ വമ്പൻപുഴയുടയോനും✱ ഭാ
ൎയ്യാശുശ്രൂഷകൾനീയും ഒരുവാട്ടംവരാതെചെയ്യേ
ണം✱ അങ്ങനെയാമെന്നുചൊല്ലി ഭീമസേനനു
സമ്മതമായി✱ നിത്യംകുളിപ്പതിനുള്ള വെള്ളം
കാച്ചേണമെന്നുപറഞ്ഞു✱ ഊറ്റമായുള്ളൊരു
ചെമ്പു ഭീമസേനന്റെ പക്കൽകൊടുത്തു✱ ബാ
ലകൻ ചെമ്പങ്ങെടുത്തു മഠപ്പള്ളിമഠത്തിൽപു
ക്കു✱ വെപ്പുകുടം‌ര‌ണ്ടെടുത്തുവെള്ളംകോരിച്ചൊ
രിഞ്ഞുനിറച്ചു✱ അഗ്നിയുംകത്തിച്ചുനന്നാ യ്വെ
ള്ളംകാഞ്ഞുതിളച്ചുതുടങ്ങി✱ പോരികവേഗംകു
ളിപ്പാനിനിനാഴികതെറ്റരുതൊട്ടും✱ പോരാൻ
മടിയുണ്ടെന്നാകിൽ പ്രാണനാഥേ! വിരവിലെടു
പ്പൻ✱ എന്നും പറഞ്ഞുടൻഭീമൻ വേഗംകാൽക
രംകൂട്ടിപ്പിടിച്ചു✱ മെല്ലെയവിടുന്നെടുത്തു തിള
വെള്ളത്തിലങ്ങുമറിച്ചു✱ കാർകൂന്തൽ ചുറ്റിപ്പി
ടിച്ചു തിളവെള്ളത്തിലിട്ടൊന്നുലച്ചു✱ അസ്ഥി
യുമൊക്കെ മുറിഞ്ഞു‌അവൾമൃത്യുവശഗതയായി✱
ചത്തെന്നുകണ്ടോരുനേരം ഭീമൻ മറ്റൊരുചെ
മ്പങ്ങെടുത്തു✱ചിത്രത്തിൽവെച്ചങ്ങുമൂടി യോടി
ച്ചെന്നു കടവിലന്നേരം✱ കുന്തികുമാരനെക്കണ്ടു
വീരൻ വമ്പൻപുഴയുടയോനും✱ അമ്മയ്ക്കു നല്ല
സുഖമോസുതാ എന്തിനിങ്ങോട്ടിപ്പോൾപോന്നു
✱ അമ്മകുളിച്ചുസുഖമായ് നല്ലസ്വാദുത്വമുണ്ടുഭു
ജിച്ചു✱ സൌഖ്യമായങ്ങിരിക്കുന്നു ഒരുനാളും ല
യമില്ലവൎക്കു✱ ഓടംകടത്തേണമിപ്പോളിനിക്കാ
ലസ്യം‌പാരം‌മകനെ✱ എന്നുരചെയ്തോരുനേരം
ഭീമനപ്പോളവനോടുചൊല്ലി✱ അങ്ങുന്നുതോണി
നടുവിൽ ഒരുവാട്ടംവരാതെയിരിക്ക✱ അങ്ങോട്ടു
മിങ്ങോട്ടുംവേഗം പുഴഞാൻവലിച്ചങ്ങിറക്കീടാം [ 9 ] ✱ സന്തോഷമുള്ളിൽകരുതി വീരൻ വമ്പൻപുഴ
യുടയോനും✱ തോണിനടുവിൽകരേറി ഭീമൻ
ഊറ്റമായൊന്നുവലിച്ചു✱ തോണിനടപ്പുഴതന്നി
ൽ ചുഴന്നാമ്മാറുകീഴ്‌പോട്ടുതാണു✱ തോണിപ്പു
ഴയോടയോനുംമുങ്ങി നീന്തിത്തുടിച്ചുതുടങ്ങി✱ കാ
ലുംകരവുംതളൎന്നു അവൻ കണ്ണുമിഴിച്ചുതുടങ്ങി✱
വല്ലാതെകൊല്ലരുതെന്നു ഭീമസേനനുമുള്ളിലുറ
ച്ചു✱ കാൽകരംകൂട്ടിപ്പിടിച്ചുഭീമനക്കരേക്കങ്ങോ
ട്ടെറിഞ്ഞു✱ വായിലെനാവും‌പറിച്ചു അവൻ ത
ന്നെയുംതള്ളിയങ്ങിട്ടു✱ വേഗംകുതിച്ചങ്ങുചെന്നു
മാതൃപാദാംബുജവുംവണങ്ങി✱ അഗ്രജപാദം
തൊഴുതുതന്റെ സോദരന്മാരെപ്പുണൎന്നു✱ ദുഃഖ
വുംതീൎന്നിതുകുന്തി തന്റെ പുത്രരുമായ്‌നടകൊ
ണ്ടു✱ കാടതിൽചെന്നങ്ങുപുക്കുകണ്ണുകാണാഞ്ഞു
ദേവിക്കന്നേരം✱ തെറ്റെന്നുഴറിനടന്നുചെന്നു പു
ക്കുഹിഡിംബവനത്തിൽ✱ അൎക്കനുമസ്തമിച്ച
പ്പോൾ കൊടുംകാട്ടിലാമ്മാറന്നുദേവി✱ പുത്ര
രോടുംദുഃഖമാൎന്നക്കുന്തിക്കാലസ്യമായിതന്നേരം✱
വെള്ളം കുടിയാഞ്ഞു പാരം കുന്തിദേവിക്കുമാല
സ്യമായി✱ വായുതനയ!മകനേ!വേഗംവെള്ളം
കൊണ്ടന്നുതരേണം✱മാതാവുചൊന്നതുകേട്ടുഭീ
മൻ‌ വേഗം വനത്തിൽകടന്നു✱ കണ്ടിതിഡിംബ
വനത്തെ വീൎയ്യവിസ്മയമെന്നകണക്കെ✱ ഗോപു
രംനാലുദിക്കിലുംനല്ല വ്യോമമാർഗ്ഗത്തോളംകാ
ണായ്✱ പശ്ചിമഗോപുരദേശേ നല്ല പൂഞ്ചിറ
കണ്ടുതെളിഞ്ഞു✱ ബദ്ധരോഷത്തോടിറങ്ങിതോ
യപാനവുംചെയ്യുന്നനേരം✱ മട്ടോൽമിഴയാ
ളിഡിംബികളിച്ചാനന്ദമായ് നിൾക്കുന്നേരം✱
അംഗനമാരോടുകൂടിച്ചില സംഗവിനോദംപറ [ 10 ] ഞ്ഞു✱ ഗംഗയിൽസ്നാനവുംചെയ്യും നരപുംഗവ
നെക്കണ്ടവളും✱ ചഞ്ചലംനെഞ്ചിൽകരുതി മ
ണ്ടിച്ചെന്നിതുഭീമസമീപേ✱ മാരാൎത്തിപൂണ്ടുപ
റഞ്ഞിതപ്പോൾനാരീമണിയാമിഡിംബി✱ എ
ന്നോടു കൂടെ വരിക നല്ല സ്വാദുത്വമുണ്ടുവസി
ക്കാം സ്വൈരമായങ്ങുറങ്ങീടാംസുഖം‌നല്ലവണ്ണം
വരും‌മേലിൽ✱ ദുൎവാക്കുകേട്ടൊരുഭീമൻ നന്നായ്
കോപിച്ചവളോടുചൊല്ലി✱ പോടിനിശാചരീ!
മൂഢേ! നിന്റെശാഠ്യങ്ങൾഞാനിങ്ങറിഞ്ഞു✱
പോകായ്കിലിന്നുഞാൻനിന്നെ ഇപ്പോൾ കാല
പുരത്തിന്നയപ്പൻ✱ എന്നതുകേട്ടിങ്ങിഡിംബി
മന്ദംചെന്നാങ്ങിഡിംബസമീപേ✱ പാരം‌പരി
താപം‌പൂണ്ടു തന്റെ സോദരനോടുപറഞ്ഞു✱
മാൎത്താണ്ഡബിംബസമാനൻ നല്ല രാജകുമാരക
വീരൻ✱ തോഴിമാരൊന്നിച്ചുഞാനുംകുളിച്ചങ്ങി
നെനിൽക്കുന്നനേരം✱ എന്നോടടുത്തവൻവന്നു
എന്റെ മെയ്മേൽതൊടുന്നതിനായി✱ കണ്ടു
പേടിച്ചുഞാനോടി എന്റെ കാലുംകരവും തള
ൎന്നു✱ പോയീലവനവിടുന്നു വേഗം ചെന്നാലവ
നെക്കണ്ടീടാം✱ എന്നതുകേട്ടൊരുനേരം അവ
ൻകോപത്തോടൊന്നങ്ങലറി✱ കഷ്ടംമനുഷ്യ
ൻവന്നെന്റെ ചിറതൊട്ടവനെവധിക്കേണം✱
പെട്ടെന്നുവന്നൊരുകോപം ഇന്നു പോക്കുവനെ
ന്നുരചെയ്തു✱ നന്നായ് ചിരിച്ചൊന്നലറി അവ
ൻ മുഷ്ടിചുരുട്ടിനടന്നു✱ ഭീമനെക്കണ്ടങ്ങവനും
അതി ഭീമമായൊന്നങ്ങലറി✱ ദംഷ്ട്രംകരാളംക
ണക്കേ നീട്ടി ദന്തംകടിച്ചുപൊടിച്ചു✱ ദൃഷ്ടിയു
രുട്ടിമിഴിച്ചു കനൽക്കട്ടചിതറുമാറേറ്റം✱ അട്ട
ഹാസംചെയ്തലറി മുട്ടനെട്ടാശപൊട്ടുമാറപ്പോ [ 11 ] ൾ✱ ഏറ്റംകയൎത്തങ്ങടുത്തു അവനൂറ്റമായൊ
ന്നങ്ങടിച്ചു✱ ആയടിഭീമൻപിടിച്ചു തന്റെബാ
ഹുക്കൾകൊണ്ടൊന്നടിച്ചു✱ ആയടികൊണ്ടൊ
രുനേര മവ നാലസ്യംപാരമുണ്ടായി✱ എന്നതുക
ണ്ടൊരുനേരംഭീമസേനനുമൊന്നുപറഞ്ഞു✱ നി
ന്നോടുഞാനെന്തുചെയ്തുപിന്നെ എന്നോടു വന്നി
ങ്ങെതൃപ്പാൻ✱ നേരുംനേരുകേടും ന്യായംവഴിര
ണ്ടുമറിയേണമിപ്പോൾ✱ എന്നെയടിപ്പാൻ നി
നക്കിന്നൊരു യോഗ്യതയില്ലന്നറിയേണം എന്നു
പറഞ്ഞുടൻ ഭീമസേനൻപിന്നയുംഒന്നങ്ങടിച്ചു
✱ ആയടികൊണ്ടങ്ങസുരൻ ചുഴന്നമ്മാറുഭൂമി
യിൽ‌വീണാൻ✱ അല്പനേരംകഴിഞ്ഞപ്പോൾഅവ
നൂറ്റമായൊന്നങ്ങലറി✱ ചീറ്റംമുഴുത്തങ്ങിഡും
ബൻവായുനന്ദനനെപ്പിടിപെട്ടു✱ മുഷ്ടിപ്രയോഗം
തുടങ്ങി യതിദുഷ്ടൻനിശാചരനപ്പോൾ✱ കാ
ണിക്കിടം തുടരാതെ അവർയുദ്ധം തുടൎന്നതുനേ
രം✱ ഭീമനുംദീനതപൂണ്ടു പാരമാലസ്യമായിത
ന്നേരം✱ വേർപിരിയാതവർദൂരെപ്പോയ്വിചാ
രിച്ചു നിൽക്കുന്നനേരം✱ തോറ്റുവെന്നുള്ളിലുറച്ചു
മഹാദുഷ്ടൻ ഹിഡിംബ നന്നേരം✱ വന്മരംചു
റ്റിപ്പറിച്ചു ഇലയൂരിയവനെ അടിച്ചു✱ ആയടി
മാറിത്തടുത്തുതന്റെഅച്ഛനെയുള്ളിൽനിനച്ചു✱
ശ്രീഗതകയ്യിലെടുത്തു ഭീമസേനനു മൊന്നങ്ങടി
ച്ചു✱ ആയടികൊണ്ടങ്ങസുരൻ ചുഴന്നാമ്മാറുഭൂമി
യിൽവീണു✱ കൊല്ലല്ലേവായുതനയനിനക്കിഷ്ട
മാംവണ്ണമിരിക്കാം✱ ഞാൻചെയ്തതൊക്കെപ്പൊ
റുക്കധനധാന്യങ്ങളൊക്കെ ത്തന്നീടാം✱ എന്നി
ഡിംബൻ പറഞ്ഞപ്പോളവയൊന്നും നിനക്കാ
തെഭീമൻ✱ ക്രോധംമുഴുത്തസുരന്റെ ദേഹംഭു [ 12 ] സ്മമായ് ധൂളിച്ചന്നേരം✱ ദേവകൾക്കാപത്തൊ
ഴിഞ്ഞു മുനിയാശ്രമങ്ങൾക്കും സുഖമായ്✱ വ
മ്പൻ ഹിഡിംബനെക്കൊന്നു ജലം‌കൊണ്ടുപോ
കുന്നോരുനേരം✱ പിന്നാലെകൂടി ഹിഡിംബി
അപ്പോൾ ഭീമൻപറഞ്ഞവളോടു✱ നീയുമിന്നെ
ന്നോടുകൂടി പോരാനെന്തൊരു കാൎയ്യസിദ്ധാന്തം
✱ താനെന്നെരക്ഷിക്കവേണം ഇനിതാനൊഴി
ഞ്ഞാരുള്ളിനിക്കു✱ തമ്മിലന്യോന്യം‌പറഞ്ഞുകു
ന്തിദേവീസമീപത്തുചെന്നു✱ മാതവിനു ജലം
നൾകി തോയപാനവും ചെയ്തവരപ്പോൾ✱
ആനന്ദസോദര! ഉണ്ണി നിനക്കെങ്ങുന്നുകിട്ടിയി
വളെ✱ ഉണ്ടായവാൎത്തകളെല്ലാം തന്റെമാതാ
വിനോടു പറഞ്ഞു✱ ദുഷ്കരം‌നീചെയ്തകാൎയ്യം
ബഹുവിസ്മയമെന്നുമറിക✱ വൃത്താന്തമിങ്ങനെകേ
ട്ടുധൎമ്മപുത്രരുമൊന്നങ്ങുരച്ചു✱ ധാത്രീപതിസുത
കേൾക്ക ഒരുതീൎത്ഥമാടേണം നമുക്കു എന്നുപറ
ഞ്ഞതു കേട്ടുനിജധൎമ്മ സഹോദരന്മാരും✱ തെ
റ്റെന്നുഴറി നടന്നു ചെന്നു പുക്കിതു ആൎയ്യഗ്രാമ
ത്തിൽ✱ ✱

ഊരതിലൊക്കെനടന്നുഭയമുണ്ടായ് വസിക്കു
ന്നനേരം✱ ഊരതിലൊക്കെനടന്നുകുന്തിസഞ്ചരി
ക്കുന്നോരുനേരം✱ ഏകനൊരുവിപ്രൻ തന്റെഇ
ല്ലത്തന്തണ സ്ത്രീകരയുന്നു✱ അന്തണസ്ത്രീദുഃഖം
കേട്ടു കുന്തി ചിന്തിച്ചവിടെ ക്കരേറി✱ എന്തന്നു
ചോദിച്ചു കുന്തിയവൾ വേദനയോടുപറഞ്ഞു✱
ഈഗ്രാമത്തിൽപ്രഭയോടെ ഞങ്ങൾസ്വൈരമാ
യ്വാഴുന്നകാലം✱ എങ്ങുന്നുവന്നോരസുരൻആൎക്കും
ധാരണയില്ലമാതാവെ✱ ആരണരൊക്കെ‌കുളിപ്പാ
ൻ‌ചിറതന്നിൽഇറങ്ങിയനേരം‌ഊരിൽകടന്നവ [ 13 ] ൻവന്നുചില‌ഉണ്ണികളേയും ഭുജിച്ചു✱ ഗോക്കളെ
യൊക്കവെകൊന്നു തിന്നു വൃദ്ധരാം‌വിപ്രരെകൊ
ന്നു✱ അന്തണസ്ത്രീകളെകൊന്നു ഞങ്ങൾക്കത്തൽ
വരുത്തിയസുരൻ അഞ്ചുദിവസമിങ്ങേവമവൻ‌ച
ഞ്ചലംകൂടാതെചെയ്താൻ✱ അഞ്ചാമനസ്സാമസുരാ
ഞങ്ങൾ‌ചൊല്ലുന്നവാക്കുകൾകേൾക്ക✱ ഒന്നാലെ
കൊന്നുമുടിച്ചാൽപിന്നെ‌ഉമ്മാൻനിനക്കില്ലകൊ
റ്റും✱ വിപ്രവചനങ്ങൾകേട്ടു ബകൻസുപ്രസാദം
നിറഞ്ഞുള്ളിൽ അപ്പോൾപറഞ്ഞസുരേശൻദി
നം‌നിത്യവുമുള്ളകണക്കേ✱ ആയിരംനാഴി അരി
യും‌അഴകോടതുവച്ചുചമച്ചു നൂറുകുടത്തിൽരസാ
ളം‌ശുഭമേറ്റമിനിക്കുപ്രസാദം✱ പച്ചയിറച്ചി
ഭുജിപ്പാനൊരുമാനും വൃഷഭവും‌ പോത്തും✱ കേ
വലമോടുന്നപാടിൽ കേറ്റി കേടുവരാതെതരേ
ണം✱ നിത്യവും കൊണ്ടുതരേണംനിങ്ങളോരോ
ത്തരോരൊ ദിവസം✱ കൊണ്ടുവരാൻ വൈകി
യെന്നാൽ കൊന്നുപാടെയൊടുക്കും മുടിക്കും✱
അങ്ങിനെസമ്മതിച്ചപ്പോൾ അവനിന്നലേയാ
വോളമെല്ലാം✱ ഇന്നിനിഞങ്ങടെ കയ്യാൽബക
നുമ്മാൻ കൊടുക്കണം തായേ!✱ കോപ്പുകളൊ
ക്കവെകൂട്ടി കൊണ്ടു പോവതിനാരുമേയില്ല✱ മാ
മറയോനും മകനുംഞാനും തന്നെയതൊള്ളുമാ
താവേ✱ ഉണ്ണിയെച്ചൊല്ലി യയച്ചാലെന്റെ
ഉദകക്രിയക്കാരുമില്ല✱ മാമറയോനെയയച്ചാ
ലെന്റെ മംഗല്യസൂത്രംമുടങ്ങും✱ ആരിനിപ്പോ
കുന്നതമ്മെ മകനെന്നെയിനിക്കുള്ളു കഷ്ടം✱
വേദനപൂണ്ടങ്ങുഭൎത്താ വിപ്പോൾ ദീനതപൂണ്ടുഴ
ലുന്നു✱ ഹാഹാവിധിദൈവമെന്നുകേണുപിന്നേ
യുംവൻമുറയായി✱ അന്തണസ്ത്രീദുഃഖം കണ്ടുകു [ 14 ] ന്തീദേവിക്കു സങ്കടംപൂണ്ടു✱ ആരണനാരി ത
ന്നോടു മപ്പോളിമ്പംവരുമാറുചൊല്ലി✱ കമ്പം
കലരാതിരിക്ക കഴിവുണ്ടാക്കുവൻഞാനുംഭദ്രേ✱
അഞ്ചൊണ്ടുമക്കളിനിക്കു അതിലൊന്നിനെഞാ
ൻതരുന്നുണ്ടു✱ സങ്കടംതീൎന്നില്ലയെങ്കിൽ അതി
നഞ്ചിനേയുംതരുന്നുണ്ടു✱ സങ്കടംതീൎന്നിരുന്നാ
ലും എന്നുവേദിയസ്ത്രീയോടുചൊല്ലി✱ കുന്തീവ
ചനങ്ങൾ കേട്ടുമനംനന്നായ് കുളൎത്തുപറഞ്ഞു✱
കത്തിയെരിയുന്നതീയിൽ കുളുർവെള്ളംചൊരി
യുന്നപോലെ✱ ഉള്ളകമൊക്കെ ത്തണുത്തുഎ
ന്റെ തള്ളയെന്നുംചൊല്ലിനിന്നു✱ കൊല്ലുവാ
ൻകൊണ്ടുപോകുന്നജനംതന്നെരക്ഷിക്കുന്നപോ
ലെ✱ വെള്ളത്തിൽവീണു മരിക്കുന്നോരെത
ന്നെ രക്ഷിക്കുന്നപോലെ✱ പ്രാണരക്ഷാൎത്ഥം
ചെയ്യുന്നജനം മാതാവിനുതുല്യമമ്മെ!✱ ഉള്ളി
ലെവേദനയെല്ലാം പൊറുപ്പാറായി ഭേദം മക
നെ✱ നല്ലതുമേലിൽ‌വരേണംനിങ്ങൾക്കല്ലാതെ
യില്ലപറവാൻ✱ നാരായണയെന്നുചൊല്ലിനാ
രി ഖേദവുമുള്ളിലടക്കി✱ വിപ്രരെരക്ഷിപ്പതി
ന്നു തന്റെ പുത്രനെക്കണ്ടുപറഞ്ഞു✱ വീരൻബ
കൻ ചെയ്തനൎത്ഥം വിപ്രരോടുള്ള ഹമ്മതിയെ
ല്ലാം✱ ധൎമ്മജനാദിയായുള്ള സുതന്മാരൊടുചൊ
ല്ലിമാതാവും✱ അഗ്രജനാകുന്ന പുത്രനപ്പൊളഗ്രേ
യനുവാദം നൽകി✱ മുക്തിവരുത്തണമെന്നു ത
ന്റെ ഭീമനെക്കണ്ടുപറഞ്ഞു✱ മാതാവുചൊന്ന
തുകേട്ടു ഭീമനാരെന്നുചൊല്ലിനടന്നു✱ വേദനകൂ
ടാതെ ചെന്നുഭീമൻ വേദിയരോടുപറഞ്ഞു✱ ക
ന്മഷം‌പൂണ്ടസുരന്നു നിങ്ങളുമ്മാൻ ശ്രമിച്ചതെ
പ്പേരും✱ എന്നുടെപക്കൽത്തരികപക്ഷെ ഞാ [ 15 ] നങ്ങുകൊണ്ടുചെന്നീടാം✱ എന്നുപറഞ്ഞതുകേ
ട്ടുഭീമൻ ചൊല്ലിയതെല്ലാം കൊടുത്തു✱ ചെപ്പു
ക്കുടം‌രണ്ടെടുത്തു‌ചെമ്പിൽനൂറുകുടം വെള്ളംകോ
രി✱ ആയിരം‌നാഴിഅരിയും‌ അഴകോടെകഴുകി
കൊടുത്തു✱ ആനന്ദമുള്ളിലുറച്ചു ഭീമൻ നന്നാ
യ്പചിച്ചുതുടങ്ങി✱ അഞ്ചുകറിക്കുള്ളവട്ടംക്ഷിപ്രം
കൊണ്ടു ചമച്ചുടൻഭീമൻ✱ചുക്കുമുളകു പൊടി
പ്പിൻ ചെറുജീരകം നന്നായരപ്പിൻ✱ ഈരുള്ളി
ഏലം നറുനൈകൂട്ടി വേഗത്തിലങ്ങു പകൎത്തി✱
കൂട്ടിയിളക്കി മറിച്ചു പുകതട്ടാതെ മെല്ലെന്നിറ
ക്കി✱ തൊട്ടികൾ വട്ടിനിരത്തി അതിലൊക്കെ
നിറച്ചുതുടങ്ങി✱ മൈക്കണ്ണിമാരെ!വരുവിൻനി
ങ്ങളിക്കറിയ്ക്കുപ്പൊന്നുനോക്കിൻ✱ ഉപ്പില്ലയെ
ങ്കിൽകൊതിയൻ ബകനൊക്കുകയില്ലെന്നറിക✱
അഞ്ചുകറിയും‌ചമച്ചു ഭീമനഞ്ചാതെയുള്ളിലുറച്ചു
നൂറുകുടത്തിൽ രസാളംനിറച്ചാമ്മാറു വാകെട്ടി
വെച്ചു✱ മാനും‌വൃഷഭവും പോത്തും പിന്നെപ്പാ
രാതെകൊണ്ടന്നുകെട്ടി✱ പോത്തുകൾരണ്ടുംവ
രുത്തി പൂട്ടിചാട്ടിൽകരേറ്റിത്തുടങ്ങി✱ വട്ടിക
ൾ തൊട്ടിനിരത്തി ഒരുവാട്ടംവരാതെകരേറ്റി✱
നൂറുകുടത്തിൽ രസാളങ്ങളും വാട്ടംവരാതെക
രേറ്റി✱ ചോറും കറികളുമെല്ലാമൊരു കുന്നു
പോലെകരയേറ്റി✱ ആട്ടിഅടിച്ചുതുടങ്ങി ഭീമ
ൻ കൂട്ടുകൂടാതെയന്നേരം✱ സമയം കഴിഞ്ഞു
നെറിയും‌കെട്ടു വരുവീലയെന്നങ്ങുറച്ചു✱ കാട്ടി
ൽകരേറിയന്നേരം ബകൻഞെട്ടുമാറൊന്നങ്ങല
റി✱ അട്ടഹാസം കേട്ടനേരം ഭീമൻഞെട്ടുമാ
റൊന്നങ്ങലറി✱ പാരിച്ചകോപം മുഴുത്തു ബക
ൻദൂരത്തുവാങ്ങിയിരുന്നു✱ ഇന്നുഞാൻ ഗ്രാമം‌മു [ 16 ] ടിച്ചു വിപ്രവംശത്തെയൊക്കെമുടിപ്പൻ✱ ചീ
റ്റം‌കലൎന്നുകൊതിയൻ കോപംവർദ്ധിച്ചിരിക്കു
ന്നനേരം✱ പെട്ടെന്നുചെന്നുസമീപെ ഭീമൻ
കോപ്പുകൾ കൂട്ടിത്തുടങ്ങി✱ നേരിട്ടൊന്നും‌പറ
യാതെ നിന്നനേരെത്തുഭീമൻപറഞ്ഞു✱ ആരാ
നുംതന്നൊരുചോറു അഴകോടിതു കൊണ്ടിങ്ങുവ
ന്നു✱ അഞ്ചാതെ യുണ്ടുകൊണ്ടാലും ഒരുചഞ്ച
ലം വേണ്ടാമനസിൽ✱ നേരിട്ടവിപ്രരോടിന്നു
നിന്റെയുഷ്മതയിന്നറിയേണം✱ ബ്രാഹ്മണ
ൻതന്നൊരുചോറു മതിയാവോള മുണ്ടുകൊണ്ടാ
ലും ആരാന്റെചോറ്റിനങ്ങാശ കൊതിയു
ണ്ടാകരുതെന്നറിക✱ ആണിനു ചേരുന്നതല്ല
നിന്റെഊണെന്നുഭീമൻ പറഞ്ഞു✱ കാണന്നു
ചൊല്ലിയിരുന്നു കറിയിട്ടങ്ങുകൂട്ടിക്കുഴച്ചു✱ ഓ
രോരോപിണ്ഡമുരുട്ടി യവനൊന്നും തുടരാതെ
വെച്ചു✱ പാരാതെഭീമൻബകന്റെ മുമ്പിൽ
ചെന്നിരുന്നാനന്ദമോടെ✱ ഓരോരോപിണ്ഡ
മെടുത്തു പിന്നെയൂണിനുകോപ്പിട്ടുഭീമൻ✱ ഓ
രോന്നെ ചൊല്ലിവിഴുങ്ങും പിണ്ഡംനെഞ്ചിലിരു
ന്നൊരുദണ്ഡം✱ വേണംനിനക്കെങ്കിൽ വാടാ
ബാഹുകൊണ്ടുടൻ നീട്ടിവലിച്ചു✱ പിന്നയും
പിണ്ഡമെടുത്തുഭീമൻ കാട്ടിവലിച്ചുവിഴുങ്ങും✱
കണ്ടുസഹിയാഞ്ഞരക്കൻ കടക്കണ്ണുംകടക്കെച്ചു
വത്തി✱ പല്ലുംകടിച്ചവൻ ചൊല്ലിയവൻ മെല്ല
ന്നുടനുരചെയ്തു ധിക്കാരമെല്ലാം നിനക്കങ്ങൊ
രു സൽക്കാരമെന്നറിയേണം✱ ഇന്നുഞാനുണ്ണു
ന്നകൊണ്ടു ഒരുഖേദം‌നിനക്കുള്ളിൽ വേണ്ടാ✱
നീയെന്നെക്കൊന്നു ഭുജിച്ചാൽപിന്നെ‌നിന്നുള്ളി
ലാകമിതെല്ലാം✱ എന്നുപറഞ്ഞതുകേട്ടുബകൻ [ 17 ] കുന്നിൻശകലങ്ങൾകൊണ്ടു✱ വേറുവിടാതെഅ
വേറുവിടാതെഅരക്കൻ മെല്ലെ ഏറുതുടങ്ങിയ
നേരം✱ ഏറുകളൊക്കെത്തടുത്തു ഭീമൻ ഊണു
കഴിഞ്ഞെഴുനീറ്റു✱ വേറുവിടാതെയരക്കൻ വൃ
ക്ഷം ചെന്നിലയൂരിപ്പറിച്ചു✱ ഖിന്നത പൂണ്ടസുര
ന്റെ ചോറുമുണ്ടതുകൊണ്ടിന്നുതല്ലി✱ ആയടി
മാറിത്തടുത്തു ഭീമനഛനെയുള്ളിൽ നിനച്ചു✱
ശ്രീഗതകയ്യിലെടുത്തു ഭീമൻവേഗമോടൊന്നങ്ങ
ടിച്ചു പിന്നെപ്പിടിച്ചവർതമ്മിൽ യുദ്ധം വട്ടമി
ട്ടങ്ങു പൊരുതും✱ വട്ടത്തിൽകെട്ടിഅടിയും വടി
തട്ടിപ്പറിച്ചിതുഭീമൻ✱ ദുഷ്ടനെഭീമനന്നേരം ഇ
ടിവെട്ടിയപോലൊന്നടിച്ചാൻ✱ വെട്ടുമിടിയേറ്റ
പോലെ തലപൊട്ടിമറിഞ്ഞങ്ങുവീണാൻ വാരി
ധിപോലെനിരന്നു ചോരനാലുവഴിയുമൊഴുകി
അപ്പോഴവനെയെടുത്തുമരം കൂട്ടിവച്ചങ്ങുമുറുക്കി
ചേൎച്ചയേറുന്നമരത്തെ കൊണ്ടു ചേർത്തങ്ങുചാരി
നിറുത്തി✱ ഇപ്രകാരം‌പിടിച്ചൊക്കെകെട്ടിവായു
സുതനും നടന്നു✱ ആൎയ്യഗ്രാമത്തിലുംചെന്നു ഭീ
മൻ മാതാവിനേയും‌വണങ്ങി✱ അഗ്രജപാദം
തൊഴുതു തന്റെസോദരന്മാരെപുണൎന്നു✱ ഇ
ങ്ങനെ ചൊല്ലിക്കളിക്കുന്നോൎക്കുമംഗലം വന്ന
ങ്ങുകൂടും✱ പുത്രരുംസമ്പത്തുംവന്നുകൂടും മിത്ര
ത്തോടൊന്നിച്ചുവാഴാം

സമാപ്തം

കടങ്കഥ

ഞാൻപാൎക്കുന്നസ്ഥലം സമുദ്രത്തിലാകുന്നു. എന്റെ ഇരിപ്പടം ഭൂ
മിയിലാകുന്നു. എന്റെമാതാവു സമുദ്രമെന്നും പിതാവു സൂൎയ്യനെ [ 18 ] ന്നും‌പറയാം. ഞാൻ അമ്മയുടെഅടുക്കൽ ഇരിക്കുമ്പോൾ എന്നെ
ആരും കാണുകയില്ല. എന്റെഅമ്മഎന്നെ ഒരിക്കലുംകാണാ
തെയിരിക്കില്ല. അച്‌്ശ നോടും അച്‌്ശന്റെഗുണത്തോടും അടുക്കു
മ്പോൾ ഞാൻ ഒരു ഉരുവാകുന്നു. അപ്പോൾ എന്നെഎല്ലാവരുംവ
ന്നു എടുക്കുകയും വിലമതിയ്ക്കുകയും ചെയ്യുന്നതാകുന്നു. തള്ളയു
ടെഅടുക്കലോ അവരുടെ ബന്ധുക്കളുടെ അടുക്കലോ ചെന്നാൽ
എന്നെ ആരും കാണുകയില്ല. പിന്നെ ഞാൻ പൊന്നുതമ്പുരാൻ
തിരുമനസ്സിലെ കൊട്ടാരത്തിലും പുലയരുടെ മാടത്തിലും കയറു
ന്നതാകുന്നു. ജാതിഭേദങ്ങൾ എനിക്കില്ല എങ്കിലും കാലഭേദങ്ങ
ൾഉണ്ടു. എനിക്കു പലനിറങ്ങളുണ്ടെങ്കിലും പരമാൎത്ഥത്തിൽ ഒരു
നിറമേയുള്ളൂ. എനിക്ക് സഹോദരിമക്കളിൽ രണ്ടുമൂന്നുപേരുണ്ടെ
ങ്കിലും ഞാനാകുന്നു മുന്തിയവൻ. ഞാനൊരു നല്ല വൈദ്യനെങ്കി
ലും തണുപ്പിലിറങ്ങിയാൽ ക്ഷയംപിടിക്കും. എനിക്ക്ഒരുഗന്ധവു
മില്ലെങ്കിലും ദുൎഗ്ഗന്ധം വെറുപ്പാകുന്നു. ഞാൻ തനിച്ചിരുന്നാൽ എ
ന്നെ ആരുംഒതുക്കയില്ല. കൂട്ടുകൂടിചെന്നാൽ കൊച്ചുകുട്ടികളുംവി
ഴുങ്ങും. ഞാൻ ഒരുവീട്ടിൽ കയറാതെയിരുന്നാലും അധിവസി
ച്ചാലും കലഹം തന്നെ. കൃസ്ത്യാനികൾ എന്നെ വേണ്ടുംവണ്ണം
ബഹുമാനിച്ചിരിക്കുന്നു. സകലജാതിക്കാരും എന്നെ മുഖ്യമായി
ബഹുമാനിച്ചുവരുന്നു. എന്നെ അറിയുന്നവരാണെങ്കിൽ എന്റെ
പേർപറയണം പേരുപറവാൻ വയ്യാത്ത ജനങ്ങൾ പുസ്തകങ്ങൾ
വാങ്ങിക്കൊണ്ടുചെന്നു നല്ലബുദ്ധിമാന്മാരോടു ചോദിച്ചറിഞ്ഞ് ത
ന്റെ മനസ്സിൽവെയ്ക്കുന്നതല്ലാതെമറ്റാൎക്കും പറഞ്ഞുകൊടുക്ക
രുതു.

"വിദ്യാഭിവൎദ്ധിനി"പ്രെസ്സ്—കൊല്ലം. [ 20 ] പരസ്യം

കെ. ഗോവിന്ദപ്പിള്ള അവൎകളാൽ എ
ഴുതപ്പെട്ട വിക്രമാദിത്യൻകഥമൂന്നാംപ
തിപ്പുപരിഷ്കരിച്ചു"വിദ്യാഭിവൎദ്ധിനി"അ
ച്ചുക്കൂടത്തിൽ അച്ചടിക്കപ്പെട്ടതു വിലഅ
ണ ൧൨

ടിയാരാൽഎഴുതപ്പെട്ട, മദനകാമരാജ
ൻ കഥ ൩-ാം പതിപ്പു "വിദ്യാഭിവൎദ്ധിനി"
അച്ചുക്കൂടത്തിൽ അച്ചടിക്കപ്പെട്ടതു വില
അണ ൭. തപാൽ ചിലവുപുറമെ.

മനോല്ലാസം വരത്തക്ക അനവധികഥകൾ, നാട
കങ്ങൾ, വിനോദകരങ്ങളായ മറ്റുപലപുസ്തകങ്ങൾ ഉ
ള്ളവയ്ക്കുംപുറമെ പള്ളിക്കൂടം സംബന്ധമായ പു
സ്തകങ്ങളും ഇവിടെ വില്പാൻത യാറുണ്ടു്. എല്ലാവിവര
വും അടങ്ങീട്ടുള്ളപട്ടിക, അരയണസ്റ്റാമ്പുസഹിതം
ആവശ്യപ്പെട്ടൽ അയച്ചുകൊടുക്കപ്പെടും.

എസ്. റ്റി. റെഡ്യാർ

"വിദ്യാഭിവൎദ്ധിനി" ഉടമസ്ഥർ

കൊല്ലം

തിരുവിതാംകൂർ.

"https://ml.wikisource.org/w/index.php?title=ഭീമൻകഥ&oldid=210323" എന്ന താളിൽനിന്ന് ശേഖരിച്ചത്