താൾ:CiXIV290-48.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നോക്കി വീരൻ വമ്പൻപുഴയുടയോനും✱ ഭാ
ൎയ്യാശുശ്രൂഷകൾനീയും ഒരുവാട്ടംവരാതെചെയ്യേ
ണം✱ അങ്ങനെയാമെന്നുചൊല്ലി ഭീമസേനനു
സമ്മതമായി✱ നിത്യംകുളിപ്പതിനുള്ള വെള്ളം
കാച്ചേണമെന്നുപറഞ്ഞു✱ ഊറ്റമായുള്ളൊരു
ചെമ്പു ഭീമസേനന്റെ പക്കൽകൊടുത്തു✱ ബാ
ലകൻ ചെമ്പങ്ങെടുത്തു മഠപ്പള്ളിമഠത്തിൽപു
ക്കു✱ വെപ്പുകുടം‌ര‌ണ്ടെടുത്തുവെള്ളംകോരിച്ചൊ
രിഞ്ഞുനിറച്ചു✱ അഗ്നിയുംകത്തിച്ചുനന്നാ യ്വെ
ള്ളംകാഞ്ഞുതിളച്ചുതുടങ്ങി✱ പോരികവേഗംകു
ളിപ്പാനിനിനാഴികതെറ്റരുതൊട്ടും✱ പോരാൻ
മടിയുണ്ടെന്നാകിൽ പ്രാണനാഥേ! വിരവിലെടു
പ്പൻ✱ എന്നും പറഞ്ഞുടൻഭീമൻ വേഗംകാൽക
രംകൂട്ടിപ്പിടിച്ചു✱ മെല്ലെയവിടുന്നെടുത്തു തിള
വെള്ളത്തിലങ്ങുമറിച്ചു✱ കാർകൂന്തൽ ചുറ്റിപ്പി
ടിച്ചു തിളവെള്ളത്തിലിട്ടൊന്നുലച്ചു✱ അസ്ഥി
യുമൊക്കെ മുറിഞ്ഞു‌അവൾമൃത്യുവശഗതയായി✱
ചത്തെന്നുകണ്ടോരുനേരം ഭീമൻ മറ്റൊരുചെ
മ്പങ്ങെടുത്തു✱ചിത്രത്തിൽവെച്ചങ്ങുമൂടി യോടി
ച്ചെന്നു കടവിലന്നേരം✱ കുന്തികുമാരനെക്കണ്ടു
വീരൻ വമ്പൻപുഴയുടയോനും✱ അമ്മയ്ക്കു നല്ല
സുഖമോസുതാ എന്തിനിങ്ങോട്ടിപ്പോൾപോന്നു
✱ അമ്മകുളിച്ചുസുഖമായ് നല്ലസ്വാദുത്വമുണ്ടുഭു
ജിച്ചു✱ സൌഖ്യമായങ്ങിരിക്കുന്നു ഒരുനാളും ല
യമില്ലവൎക്കു✱ ഓടംകടത്തേണമിപ്പോളിനിക്കാ
ലസ്യം‌പാരം‌മകനെ✱ എന്നുരചെയ്തോരുനേരം
ഭീമനപ്പോളവനോടുചൊല്ലി✱ അങ്ങുന്നുതോണി
നടുവിൽ ഒരുവാട്ടംവരാതെയിരിക്ക✱ അങ്ങോട്ടു
മിങ്ങോട്ടുംവേഗം പുഴഞാൻവലിച്ചങ്ങിറക്കീടാം

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-48.pdf/8&oldid=197504" എന്ന താളിൽനിന്ന് ശേഖരിച്ചത്