താൾ:CiXIV290-48.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦

ടിച്ചു വിപ്രവംശത്തെയൊക്കെമുടിപ്പൻ✱ ചീ
റ്റം‌കലൎന്നുകൊതിയൻ കോപംവർദ്ധിച്ചിരിക്കു
ന്നനേരം✱ പെട്ടെന്നുചെന്നുസമീപെ ഭീമൻ
കോപ്പുകൾ കൂട്ടിത്തുടങ്ങി✱ നേരിട്ടൊന്നും‌പറ
യാതെ നിന്നനേരെത്തുഭീമൻപറഞ്ഞു✱ ആരാ
നുംതന്നൊരുചോറു അഴകോടിതു കൊണ്ടിങ്ങുവ
ന്നു✱ അഞ്ചാതെ യുണ്ടുകൊണ്ടാലും ഒരുചഞ്ച
ലം വേണ്ടാമനസിൽ✱ നേരിട്ടവിപ്രരോടിന്നു
നിന്റെയുഷ്മതയിന്നറിയേണം✱ ബ്രാഹ്മണ
ൻതന്നൊരുചോറു മതിയാവോള മുണ്ടുകൊണ്ടാ
ലും ആരാന്റെചോറ്റിനങ്ങാശ കൊതിയു
ണ്ടാകരുതെന്നറിക✱ ആണിനു ചേരുന്നതല്ല
നിന്റെഊണെന്നുഭീമൻ പറഞ്ഞു✱ കാണന്നു
ചൊല്ലിയിരുന്നു കറിയിട്ടങ്ങുകൂട്ടിക്കുഴച്ചു✱ ഓ
രോരോപിണ്ഡമുരുട്ടി യവനൊന്നും തുടരാതെ
വെച്ചു✱ പാരാതെഭീമൻബകന്റെ മുമ്പിൽ
ചെന്നിരുന്നാനന്ദമോടെ✱ ഓരോരോപിണ്ഡ
മെടുത്തു പിന്നെയൂണിനുകോപ്പിട്ടുഭീമൻ✱ ഓ
രോന്നെ ചൊല്ലിവിഴുങ്ങും പിണ്ഡംനെഞ്ചിലിരു
ന്നൊരുദണ്ഡം✱ വേണംനിനക്കെങ്കിൽ വാടാ
ബാഹുകൊണ്ടുടൻ നീട്ടിവലിച്ചു✱ പിന്നയും
പിണ്ഡമെടുത്തുഭീമൻ കാട്ടിവലിച്ചുവിഴുങ്ങും✱
കണ്ടുസഹിയാഞ്ഞരക്കൻ കടക്കണ്ണുംകടക്കെച്ചു
വത്തി✱ പല്ലുംകടിച്ചവൻ ചൊല്ലിയവൻ മെല്ല
ന്നുടനുരചെയ്തു ധിക്കാരമെല്ലാം നിനക്കങ്ങൊ
രു സൽക്കാരമെന്നറിയേണം✱ ഇന്നുഞാനുണ്ണു
ന്നകൊണ്ടു ഒരുഖേദം‌നിനക്കുള്ളിൽ വേണ്ടാ✱
നീയെന്നെക്കൊന്നു ഭുജിച്ചാൽപിന്നെ‌നിന്നുള്ളി
ലാകമിതെല്ലാം✱ എന്നുപറഞ്ഞതുകേട്ടുബകൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-48.pdf/16&oldid=197512" എന്ന താളിൽനിന്ന് ശേഖരിച്ചത്