താൾ:CiXIV290-48.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്മമായ് ധൂളിച്ചന്നേരം✱ ദേവകൾക്കാപത്തൊ
ഴിഞ്ഞു മുനിയാശ്രമങ്ങൾക്കും സുഖമായ്✱ വ
മ്പൻ ഹിഡിംബനെക്കൊന്നു ജലം‌കൊണ്ടുപോ
കുന്നോരുനേരം✱ പിന്നാലെകൂടി ഹിഡിംബി
അപ്പോൾ ഭീമൻപറഞ്ഞവളോടു✱ നീയുമിന്നെ
ന്നോടുകൂടി പോരാനെന്തൊരു കാൎയ്യസിദ്ധാന്തം
✱ താനെന്നെരക്ഷിക്കവേണം ഇനിതാനൊഴി
ഞ്ഞാരുള്ളിനിക്കു✱ തമ്മിലന്യോന്യം‌പറഞ്ഞുകു
ന്തിദേവീസമീപത്തുചെന്നു✱ മാതവിനു ജലം
നൾകി തോയപാനവും ചെയ്തവരപ്പോൾ✱
ആനന്ദസോദര! ഉണ്ണി നിനക്കെങ്ങുന്നുകിട്ടിയി
വളെ✱ ഉണ്ടായവാൎത്തകളെല്ലാം തന്റെമാതാ
വിനോടു പറഞ്ഞു✱ ദുഷ്കരം‌നീചെയ്തകാൎയ്യം
ബഹുവിസ്മയമെന്നുമറിക✱ വൃത്താന്തമിങ്ങനെകേ
ട്ടുധൎമ്മപുത്രരുമൊന്നങ്ങുരച്ചു✱ ധാത്രീപതിസുത
കേൾക്ക ഒരുതീൎത്ഥമാടേണം നമുക്കു എന്നുപറ
ഞ്ഞതു കേട്ടുനിജധൎമ്മ സഹോദരന്മാരും✱ തെ
റ്റെന്നുഴറി നടന്നു ചെന്നു പുക്കിതു ആൎയ്യഗ്രാമ
ത്തിൽ✱ ✱

ഊരതിലൊക്കെനടന്നുഭയമുണ്ടായ് വസിക്കു
ന്നനേരം✱ ഊരതിലൊക്കെനടന്നുകുന്തിസഞ്ചരി
ക്കുന്നോരുനേരം✱ ഏകനൊരുവിപ്രൻ തന്റെഇ
ല്ലത്തന്തണ സ്ത്രീകരയുന്നു✱ അന്തണസ്ത്രീദുഃഖം
കേട്ടു കുന്തി ചിന്തിച്ചവിടെ ക്കരേറി✱ എന്തന്നു
ചോദിച്ചു കുന്തിയവൾ വേദനയോടുപറഞ്ഞു✱
ഈഗ്രാമത്തിൽപ്രഭയോടെ ഞങ്ങൾസ്വൈരമാ
യ്വാഴുന്നകാലം✱ എങ്ങുന്നുവന്നോരസുരൻആൎക്കും
ധാരണയില്ലമാതാവെ✱ ആരണരൊക്കെ‌കുളിപ്പാ
ൻ‌ചിറതന്നിൽഇറങ്ങിയനേരം‌ഊരിൽകടന്നവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-48.pdf/12&oldid=197508" എന്ന താളിൽനിന്ന് ശേഖരിച്ചത്