താൾ:CiXIV290-48.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ൻവന്നുചില‌ഉണ്ണികളേയും ഭുജിച്ചു✱ ഗോക്കളെ
യൊക്കവെകൊന്നു തിന്നു വൃദ്ധരാം‌വിപ്രരെകൊ
ന്നു✱ അന്തണസ്ത്രീകളെകൊന്നു ഞങ്ങൾക്കത്തൽ
വരുത്തിയസുരൻ അഞ്ചുദിവസമിങ്ങേവമവൻ‌ച
ഞ്ചലംകൂടാതെചെയ്താൻ✱ അഞ്ചാമനസ്സാമസുരാ
ഞങ്ങൾ‌ചൊല്ലുന്നവാക്കുകൾകേൾക്ക✱ ഒന്നാലെ
കൊന്നുമുടിച്ചാൽപിന്നെ‌ഉമ്മാൻനിനക്കില്ലകൊ
റ്റും✱ വിപ്രവചനങ്ങൾകേട്ടു ബകൻസുപ്രസാദം
നിറഞ്ഞുള്ളിൽ അപ്പോൾപറഞ്ഞസുരേശൻദി
നം‌നിത്യവുമുള്ളകണക്കേ✱ ആയിരംനാഴി അരി
യും‌അഴകോടതുവച്ചുചമച്ചു നൂറുകുടത്തിൽരസാ
ളം‌ശുഭമേറ്റമിനിക്കുപ്രസാദം✱ പച്ചയിറച്ചി
ഭുജിപ്പാനൊരുമാനും വൃഷഭവും‌ പോത്തും✱ കേ
വലമോടുന്നപാടിൽ കേറ്റി കേടുവരാതെതരേ
ണം✱ നിത്യവും കൊണ്ടുതരേണംനിങ്ങളോരോ
ത്തരോരൊ ദിവസം✱ കൊണ്ടുവരാൻ വൈകി
യെന്നാൽ കൊന്നുപാടെയൊടുക്കും മുടിക്കും✱
അങ്ങിനെസമ്മതിച്ചപ്പോൾ അവനിന്നലേയാ
വോളമെല്ലാം✱ ഇന്നിനിഞങ്ങടെ കയ്യാൽബക
നുമ്മാൻ കൊടുക്കണം തായേ!✱ കോപ്പുകളൊ
ക്കവെകൂട്ടി കൊണ്ടു പോവതിനാരുമേയില്ല✱ മാ
മറയോനും മകനുംഞാനും തന്നെയതൊള്ളുമാ
താവേ✱ ഉണ്ണിയെച്ചൊല്ലി യയച്ചാലെന്റെ
ഉദകക്രിയക്കാരുമില്ല✱ മാമറയോനെയയച്ചാ
ലെന്റെ മംഗല്യസൂത്രംമുടങ്ങും✱ ആരിനിപ്പോ
കുന്നതമ്മെ മകനെന്നെയിനിക്കുള്ളു കഷ്ടം✱
വേദനപൂണ്ടങ്ങുഭൎത്താ വിപ്പോൾ ദീനതപൂണ്ടുഴ
ലുന്നു✱ ഹാഹാവിധിദൈവമെന്നുകേണുപിന്നേ
യുംവൻമുറയായി✱ അന്തണസ്ത്രീദുഃഖം കണ്ടുകു

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-48.pdf/13&oldid=197509" എന്ന താളിൽനിന്ന് ശേഖരിച്ചത്