താൾ:CiXIV290-48.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഞ്ഞു✱ ഗംഗയിൽസ്നാനവുംചെയ്യും നരപുംഗവ
നെക്കണ്ടവളും✱ ചഞ്ചലംനെഞ്ചിൽകരുതി മ
ണ്ടിച്ചെന്നിതുഭീമസമീപേ✱ മാരാൎത്തിപൂണ്ടുപ
റഞ്ഞിതപ്പോൾനാരീമണിയാമിഡിംബി✱ എ
ന്നോടു കൂടെ വരിക നല്ല സ്വാദുത്വമുണ്ടുവസി
ക്കാം സ്വൈരമായങ്ങുറങ്ങീടാംസുഖം‌നല്ലവണ്ണം
വരും‌മേലിൽ✱ ദുൎവാക്കുകേട്ടൊരുഭീമൻ നന്നായ്
കോപിച്ചവളോടുചൊല്ലി✱ പോടിനിശാചരീ!
മൂഢേ! നിന്റെശാഠ്യങ്ങൾഞാനിങ്ങറിഞ്ഞു✱
പോകായ്കിലിന്നുഞാൻനിന്നെ ഇപ്പോൾ കാല
പുരത്തിന്നയപ്പൻ✱ എന്നതുകേട്ടിങ്ങിഡിംബി
മന്ദംചെന്നാങ്ങിഡിംബസമീപേ✱ പാരം‌പരി
താപം‌പൂണ്ടു തന്റെ സോദരനോടുപറഞ്ഞു✱
മാൎത്താണ്ഡബിംബസമാനൻ നല്ല രാജകുമാരക
വീരൻ✱ തോഴിമാരൊന്നിച്ചുഞാനുംകുളിച്ചങ്ങി
നെനിൽക്കുന്നനേരം✱ എന്നോടടുത്തവൻവന്നു
എന്റെ മെയ്മേൽതൊടുന്നതിനായി✱ കണ്ടു
പേടിച്ചുഞാനോടി എന്റെ കാലുംകരവും തള
ൎന്നു✱ പോയീലവനവിടുന്നു വേഗം ചെന്നാലവ
നെക്കണ്ടീടാം✱ എന്നതുകേട്ടൊരുനേരം അവ
ൻകോപത്തോടൊന്നങ്ങലറി✱ കഷ്ടംമനുഷ്യ
ൻവന്നെന്റെ ചിറതൊട്ടവനെവധിക്കേണം✱
പെട്ടെന്നുവന്നൊരുകോപം ഇന്നു പോക്കുവനെ
ന്നുരചെയ്തു✱ നന്നായ് ചിരിച്ചൊന്നലറി അവ
ൻ മുഷ്ടിചുരുട്ടിനടന്നു✱ ഭീമനെക്കണ്ടങ്ങവനും
അതി ഭീമമായൊന്നങ്ങലറി✱ ദംഷ്ട്രംകരാളംക
ണക്കേ നീട്ടി ദന്തംകടിച്ചുപൊടിച്ചു✱ ദൃഷ്ടിയു
രുട്ടിമിഴിച്ചു കനൽക്കട്ടചിതറുമാറേറ്റം✱ അട്ട
ഹാസംചെയ്തലറി മുട്ടനെട്ടാശപൊട്ടുമാറപ്പോ

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-48.pdf/10&oldid=197506" എന്ന താളിൽനിന്ന് ശേഖരിച്ചത്