താൾ:CiXIV290-48.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

✱ സന്തോഷമുള്ളിൽകരുതി വീരൻ വമ്പൻപുഴ
യുടയോനും✱ തോണിനടുവിൽകരേറി ഭീമൻ
ഊറ്റമായൊന്നുവലിച്ചു✱ തോണിനടപ്പുഴതന്നി
ൽ ചുഴന്നാമ്മാറുകീഴ്‌പോട്ടുതാണു✱ തോണിപ്പു
ഴയോടയോനുംമുങ്ങി നീന്തിത്തുടിച്ചുതുടങ്ങി✱ കാ
ലുംകരവുംതളൎന്നു അവൻ കണ്ണുമിഴിച്ചുതുടങ്ങി✱
വല്ലാതെകൊല്ലരുതെന്നു ഭീമസേനനുമുള്ളിലുറ
ച്ചു✱ കാൽകരംകൂട്ടിപ്പിടിച്ചുഭീമനക്കരേക്കങ്ങോ
ട്ടെറിഞ്ഞു✱ വായിലെനാവും‌പറിച്ചു അവൻ ത
ന്നെയുംതള്ളിയങ്ങിട്ടു✱ വേഗംകുതിച്ചങ്ങുചെന്നു
മാതൃപാദാംബുജവുംവണങ്ങി✱ അഗ്രജപാദം
തൊഴുതുതന്റെ സോദരന്മാരെപ്പുണൎന്നു✱ ദുഃഖ
വുംതീൎന്നിതുകുന്തി തന്റെ പുത്രരുമായ്‌നടകൊ
ണ്ടു✱ കാടതിൽചെന്നങ്ങുപുക്കുകണ്ണുകാണാഞ്ഞു
ദേവിക്കന്നേരം✱ തെറ്റെന്നുഴറിനടന്നുചെന്നു പു
ക്കുഹിഡിംബവനത്തിൽ✱ അൎക്കനുമസ്തമിച്ച
പ്പോൾ കൊടുംകാട്ടിലാമ്മാറന്നുദേവി✱ പുത്ര
രോടുംദുഃഖമാൎന്നക്കുന്തിക്കാലസ്യമായിതന്നേരം✱
വെള്ളം കുടിയാഞ്ഞു പാരം കുന്തിദേവിക്കുമാല
സ്യമായി✱ വായുതനയ!മകനേ!വേഗംവെള്ളം
കൊണ്ടന്നുതരേണം✱മാതാവുചൊന്നതുകേട്ടുഭീ
മൻ‌ വേഗം വനത്തിൽകടന്നു✱ കണ്ടിതിഡിംബ
വനത്തെ വീൎയ്യവിസ്മയമെന്നകണക്കെ✱ ഗോപു
രംനാലുദിക്കിലുംനല്ല വ്യോമമാർഗ്ഗത്തോളംകാ
ണായ്✱ പശ്ചിമഗോപുരദേശേ നല്ല പൂഞ്ചിറ
കണ്ടുതെളിഞ്ഞു✱ ബദ്ധരോഷത്തോടിറങ്ങിതോ
യപാനവുംചെയ്യുന്നനേരം✱ മട്ടോൽമിഴയാ
ളിഡിംബികളിച്ചാനന്ദമായ് നിൾക്കുന്നേരം✱
അംഗനമാരോടുകൂടിച്ചില സംഗവിനോദംപറ

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-48.pdf/9&oldid=197505" എന്ന താളിൽനിന്ന് ശേഖരിച്ചത്