താൾ:CiXIV290-48.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨

ന്നും‌പറയാം. ഞാൻ അമ്മയുടെഅടുക്കൽ ഇരിക്കുമ്പോൾ എന്നെ
ആരും കാണുകയില്ല. എന്റെഅമ്മഎന്നെ ഒരിക്കലുംകാണാ
തെയിരിക്കില്ല. അച്‌്ശ നോടും അച്‌്ശന്റെഗുണത്തോടും അടുക്കു
മ്പോൾ ഞാൻ ഒരു ഉരുവാകുന്നു. അപ്പോൾ എന്നെഎല്ലാവരുംവ
ന്നു എടുക്കുകയും വിലമതിയ്ക്കുകയും ചെയ്യുന്നതാകുന്നു. തള്ളയു
ടെഅടുക്കലോ അവരുടെ ബന്ധുക്കളുടെ അടുക്കലോ ചെന്നാൽ
എന്നെ ആരും കാണുകയില്ല. പിന്നെ ഞാൻ പൊന്നുതമ്പുരാൻ
തിരുമനസ്സിലെ കൊട്ടാരത്തിലും പുലയരുടെ മാടത്തിലും കയറു
ന്നതാകുന്നു. ജാതിഭേദങ്ങൾ എനിക്കില്ല എങ്കിലും കാലഭേദങ്ങ
ൾഉണ്ടു. എനിക്കു പലനിറങ്ങളുണ്ടെങ്കിലും പരമാൎത്ഥത്തിൽ ഒരു
നിറമേയുള്ളൂ. എനിക്ക് സഹോദരിമക്കളിൽ രണ്ടുമൂന്നുപേരുണ്ടെ
ങ്കിലും ഞാനാകുന്നു മുന്തിയവൻ. ഞാനൊരു നല്ല വൈദ്യനെങ്കി
ലും തണുപ്പിലിറങ്ങിയാൽ ക്ഷയംപിടിക്കും. എനിക്ക്ഒരുഗന്ധവു
മില്ലെങ്കിലും ദുൎഗ്ഗന്ധം വെറുപ്പാകുന്നു. ഞാൻ തനിച്ചിരുന്നാൽ എ
ന്നെ ആരുംഒതുക്കയില്ല. കൂട്ടുകൂടിചെന്നാൽ കൊച്ചുകുട്ടികളുംവി
ഴുങ്ങും. ഞാൻ ഒരുവീട്ടിൽ കയറാതെയിരുന്നാലും അധിവസി
ച്ചാലും കലഹം തന്നെ. കൃസ്ത്യാനികൾ എന്നെ വേണ്ടുംവണ്ണം
ബഹുമാനിച്ചിരിക്കുന്നു. സകലജാതിക്കാരും എന്നെ മുഖ്യമായി
ബഹുമാനിച്ചുവരുന്നു. എന്നെ അറിയുന്നവരാണെങ്കിൽ എന്റെ
പേർപറയണം പേരുപറവാൻ വയ്യാത്ത ജനങ്ങൾ പുസ്തകങ്ങൾ
വാങ്ങിക്കൊണ്ടുചെന്നു നല്ലബുദ്ധിമാന്മാരോടു ചോദിച്ചറിഞ്ഞ് ത
ന്റെ മനസ്സിൽവെയ്ക്കുന്നതല്ലാതെമറ്റാൎക്കും പറഞ്ഞുകൊടുക്ക
രുതു.

"വിദ്യാഭിവൎദ്ധിനി"പ്രെസ്സ്—കൊല്ലം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-48.pdf/18&oldid=197514" എന്ന താളിൽനിന്ന് ശേഖരിച്ചത്