ഉപയോക്താവിന്റെ സംവാദം:Sajesh

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

നമസ്കാരം Sajesh !,

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.

താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.


വിക്കിഗ്രന്ഥശാല സം‌രംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.


-- :- എന്ന് സ്വന്തം - എസ്.മനുസംവാദം 04:41, 17 ജൂലൈ 2012 (UTC)

ശ്രീചക്രപൂജാകല്പം‎

നമസ്കാരം സജീഷ്, ശ്രീചക്രപൂജാകല്പം‎ തുടങ്ങിയതു കണ്ടു, പങ്കെടുക്കുന്നതിനു വളരെ നന്ദി. ഈ കൃതി താങ്കൾ ഇവിടെ നിന്നെടുത്തതാണോ? ആ ആമുഖം സ്വാമികളുടെ കൃതിയാണോ എന്നു സംശയമുണ്ട്. മിക്കവാറും ഈ ഈ-ബുക്കുകാർ ചേർത്തതാകാനാണു സാധ്യത. അങ്ങനെയാണെങ്കിൽ ആമുഖം പകർപ്പവകാശ പരിധിയിൽ വരും, നമുക്കു ഇവിടെ ചേർക്കാൻ പറ്റില്ല. കൃതിമാത്രം ചേർക്കുന്നതായിരിക്കും നല്ലത്. :- എന്ന് സ്വന്തം - എസ്.മനുസംവാദം 05:59, 17 ജൂലൈ 2012 (UTC)

നമസ്കാരം മനു, പരിചയപ്പെട്ടതിൽ സന്തോഷം. ഇത് ഞാൻ ഇവിടെ നിന്നും എടുത്തതാണ്. അതുകൊണ്ടുതന്നെ ആമുഖം പകർപ്പവകാശ പരിധിയിൽ ഇല്ല എന്നു വിചാരിക്കുന്നു. താങ്കളുടെ നിർദ്ദേശം സ്വീകരിച്ച് മുന്നോട്ട് പോകുവാൻ താൽപര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾ അറിയിക്കുമല്ലോ.... :- സ്നേഹപൂർവ്വം - സജേഷ്

ആ താൾ നോക്കിയാൽ, രണ്ടും ഒരു പുസ്തകം തന്നെ, ഹിന്ദുബുക്സ്. ഉറപ്പുവരുത്തിയിട്ടു എഴുതണേ. ആശംസകൾ. :- എന്ന് സ്വന്തം - എസ്.മനുസംവാദം 07:44, 17 ജൂലൈ 2012 (UTC)

അദ്വൈതചിന്താപദ്ധതി/ജഗന്മിഥ്യാത്വവും ബ്രഹ്മസാക്ഷാത്കാരവും

നമസ്കാരം സജീഷ്,
താങ്കൾ ചട്ടമ്പിസ്വാമികളുടെ "അദ്വൈതചിന്താപദ്ധതി" എന്ന പുസ്തകത്തിലെ ചില അദ്ധ്യായങ്ങൾ ചേർത്തത് കണ്ടു. വളരെ സന്തോഷം. ആ പുസ്തകത്തിൽ ഇനി ആകെ ഒരു അദ്ധ്യായമേ ബാക്കി ഉള്ളൂ. "ജഗന്മിഥ്യാത്വവും ബ്രഹ്മസാക്ഷാത്കാരവും". അത് താങ്കൾ ചെയ്യുന്നുണ്ടോ? ഞാൻ കരുതുന്നത്, അത് വളരെ വലിയ ഒരു ലേഖനമായത് കൊണ്ട് രണ്ടുപേർ ചേർന്ന് അടിക്കുന്നതായിരിക്കും നല്ലത് എന്നാണ്. അങ്ങനെ ആണെങ്കിൽ സമയം ലാഭിക്കാമല്ലോ. എന്തു പറയുന്നു?
. താങ്കൾക്ക് താല്പര്യം ഉണ്ടെങ്കിൽ ഞാനും കൂടാം. ബാലു (സംവാദം) 17:20, 23 ജൂലൈ 2012 (UTC)


നമസ്കാരം ബാലു,

ഞാനതിൻറെ മിനുക്കു പണികളിലാണ് തീർച്ചയായും ഇന്ന് വൈകുന്നേരം കൊണ്ട് എല്ലാം കഴിയും, ഇന്ന് വൈകുന്നേരമോ നാളെ രാവിലെയോ ആയിട്ടു ഞാനതു പോസ്റ്റ് ചെയ്യാം.തെറ്റ് തിരുത്താൻ ബാലുവിൻറെ സഹായം ആവശ്യമുണ്ട്(പോസ്റ്റ് ചെയ്തതിനു ശേഷം അത് ചെയ്യാമെന്ന് വിചാരിക്കുന്നു) :- എന്ന് സ്വന്തം - സജേഷ് സംവാദം


നമസ്കാരം ബാലു,

പറഞ്ഞതു പോലെ "ജഗന്മിഥ്യാത്വവും ബ്രഹ്മസാക്ഷാത്കാരവും" പോസ്റ്റ് ചെയ്തിട്ടിണ്ട് .മറ്റുള്ള കുറച്ചു കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കേണ്ടതിനാൽ ബാലു ഇതൊന്ന് ഫോർമാറ്റ് ചെയ്യണം :- എന്ന് സ്വന്തം - സജേഷ് സംവാദം

തീർച്ചയായും. ഒരു കാര്യം ചട്ടമ്പിസ്വാമികളുടെ "പ്രണവവും സംഖ്യാദർശനവും" എന്ന പുസ്തകം djvu അല്ലെങ്കിൽ pdf രൂപത്തിൽ കിട്ടാൻ വല്ല വഴിയുമുണ്ടോ? ഉണ്ടെങ്കിൽ അത് അടിച്ചു കയറ്റാം എന്നു കരുതിയാണ് ചോദിച്ചത്. പിന്നെ അദ്വൈതചിന്താപദ്ധതിയിലെ "അദ്ധ്യാരോപാപവാദങ്ങൾ" എന്ന അദ്ധ്യായം താങ്കൾ ചെയ്യുന്നുണ്ടോ??? അല്ലെങ്കിൽ വേറെ ആരെങ്കിലും ചെയ്യുന്നതായി അറിയാമൊ??

ബാലു (സംവാദം) 13:10, 24 ജൂലൈ 2012 (UTC)നമസ്കാരം ബാലു,

Viswan.punathil എന്ന ഉപഭോക്താവാണ് അതു ചെയ്തിരിക്കുന്നത്, അദ്ദേഹം അവസാനമായി ചെയ്തിരിക്കുന്നത് ഡിസംബർ 2011 ന് ആണ് അതുകൊണ്ട് തന്നെ നമ്മളിലൊരാൾക്ക് അത് തുടർന്ന് ചെയ്യാം.(സമയം തരാമെങ്കിൽ നാളെ വൈകുന്നേരം കൊണ്ട് ഞാനത് ടൈപ്പ് ചെയ്ത് തീർക്കാം, അല്ലെങ്കിൽ ബാലു തുടങ്ങിക്കോളൂ)"പ്രണവവും സംഖ്യാദർശനവും" എൻറെ കൈവശവും ഇല്ല, നമുക്കന്വേഷിക്കാം :- എന്ന് സ്വന്തം - സജേഷ് സംവാദം

സാരമില്ല. താങ്കൾ ചെയ്യുന്നുണ്ടെങ്കിൽ ചെയ്തോളൂ. ഞാൻ വേറേ ഏതെങ്കിലും നോക്കാം. താങ്കൾ ഫേസ്ബൂക്കിൽ ഉണ്ടോ? പരസ്പരം സംവാദം നടത്താൻ കുറച്ചുകൂടി എളുപ്പം അതായിരിക്കും എന്നു തോന്നുന്നു. അതുകൊണ്ട് ചോദിച്ചതാണ്. - ബാലു (സംവാദം) 15:13, 24 ജൂലൈ 2012 (UTC)

ബാലു,

അദ്വൈതചിന്താപദ്ധതി/അദ്ധ്യാരോപാപവാദങ്ങൾ ചേർത്തിട്ടുണ്ട്, സമയം പോലെ തെറ്റുതിരുത്തുമെന്ന് വിചാരിക്കുന്നു, നന്ദി. :- എന്ന് സ്വന്തം - സജേഷ് സംവാദം 08:06, 25 ജൂലൈ 2012 (UTC)


സജേഷിന്റെ ഒപ്പ്

സജേഷേ, ഒപ്പിന്റെ അവസാനം ഒരു </small> ന്റെ കുറവുണ്ട്. അത് ഒന്നു തിരുത്താമോ? അതില്ലെങ്കിൽ പുറകേ വരുന്ന വരികളുടെ നിറവും വലുപ്പവും മാറിപ്പോകും. എന്തുപറ്റി? ലോഗിനാകാതെ തിരുത്തൽ കുറേ വന്നല്ലോ :- എന്ന് സ്വന്തം - എസ്.മനു സംവാദം 08:16, 24 ജൂലൈ 2012 (UTC)

തീർച്ചയായും, ലോഗിനായോ ഇല്ലയോ എന്ന് ശ്രദ്ധിച്ചില്ല, ഇനി തീർച്ചയായും ശ്രദ്ധിക്കാം. :- എന്ന് സ്വന്തം - സജേഷ് സംവാദം

സജേഷിന്റെ ഒപ്പിൽ സംവാദം ഭാഗം ഇപ്പോഴും ശരിയായിട്ടില്ല. സംവാദത്തിന് കൂടെ ലിങ്ക് കൊടുക്കൂ. </small> [[ഉപയോക്താവ്:Sajesh| സജേഷ്]]<small style="background-color:Orange;">[[ഉപയോക്താവിന്റെ സംവാദം:Sajesh| സംവാദം]]</small>--മനോജ്‌ .കെ (സംവാദം) 18:31, 25 ജൂലൈ 2012 (UTC)


നിർദ്ദേശത്തിന് നന്ദി, ഒപ്പ് ശരിയാക്കിയിട്ടുണ്ട് --:- എന്ന് സ്വന്തം - സജേഷ് സംവാദം 06:25, 26 ജൂലൈ 2012 (UTC)

രാജയോഗം (കുമാരനാശാൻ)

ഇതൊരു വലിയ താളായി മാറിക്കൊണ്ടിരിക്കുകയാണല്ലോ! അദ്ധ്യായങ്ങളാക്കി തിരിച്ചാൽ, താൾ വായിക്കാനും തിരുത്താനും സൗകര്യമായിരിക്കും. :- എന്ന് സ്വന്തം - എസ്.മനു സംവാദം 05:38, 24 ജൂലൈ 2012 (UTC)


എല്ലാ ഭാഗവും കഴിഞ്ഞിട്ട് ബാക്കി പണികൾ ചെയ്യാമെന്നു കരുതി, മനുവിൻറെയും ബാക്കിയുള്ള കൂട്ടുകാരുടേയും സഹായം ഉണ്ടെങ്കിൽ നമുക്കിത്(പേജുകളാക്കി തിരിക്കൽ ) പെട്ടെന്ന് തീർക്കാമായിരുന്നു(തിരുത്തലുകളൊക്കെ ഞാൻ തന്നെ ചെയ്തോളാം) . :- എന്ന് സ്വന്തം - സജേഷ് സംവാദം

രാജയോഗം ഒരു വിധം കഴിഞ്ഞിട്ടുണ്ട് ഇനി ക്രോഡീകരണമാണു ബാക്കി, ഞാൻ പ്രാചീനമലയാളം ,തമിഴകവും ദ്രാവിഡമാഹാത്മ്യവും, കേരളചരിത്രവും തച്ചുടയ കയ്മളും എന്നീ കൃതികൾ തയ്യാറാക്കുന്ന തിരക്കിലായത് കൊണ്ട് രാജയോഗം ക്രോഡീകരിക്കാനായി മനുവിൻറെ സഹായം ആവശ്യമുണ്ട്. :- എന്ന് സ്വന്തം - സജേഷ് സംവാദം

സജേഷേ, താളുകൾ വളരെ കൂടുതൽ ഉപതാളുകളായിപ്പോയല്ലോ? ഒരു ഉപതാളിന്റെ ആഴത്തിൽ മതിയായിരുന്നു. അതുപോലെ, എല്ലാ താളുകളുടെ പേരിന്റെയും കൂടെ അക്കങ്ങളും വരുന്നുണ്ടല്ലോ? ഇപ്പോൾ എനിക്കു കൂടുതൽ സമയം ചിലവാക്കാൻ പറ്റാത്ത അവസ്ഥയിലാണു, ഏറ്റവും അടുത്തു തന്നെ കൂടെച്ചേരുന്നതാണ്. :- എന്ന് സ്വന്തം - എസ്.മനു സംവാദം 11:54, 25 ജൂലൈ 2012 (UTC)

അങ്ങനെ ചെയ്തതു കൊണ്ടാണു അത്രയെങ്കിലും ചെറുതാക്കാൻ പറ്റിയത്, പൊതു സഹായം ആവശ്യപ്പെട്ടിട്ടുള്ളതു കൊണ്ട് മറ്റാരെങ്കിലും സഹായിക്കുമായിരിക്കാം അല്ലെങ്കിൽ ഞാൻ സമയം പോലെ ചെയ്തോളാം. "അദ്വൈതചിന്താപദ്ധതി" പൂർത്തിയായിട്ടുണ്ട്, അതുകൊണ്ട് ആ കൃതിയെ "അപൂർണ്ണതാളുകൾ" എന്ന വർഗ്ഗത്തിൽ നിന്ന് ഒഴിവാക്കിക്കൂടേ? :- എന്ന് സ്വന്തം - സജേഷ് സംവാദം

താളിന്റെ കൂടെയുള്ള അക്കങ്ങൾ നീക്കിയിട്ടുണ്ട്. രാജയോഗം പൂർത്തിയായെങ്കിൽ പ്രധാനതാളിൽ പുതുക്കിക്കോട്ടെ ?--മനോജ്‌ .കെ (സംവാദം) 17:53, 25 ജൂലൈ 2012 (UTC)


Ofcourse, —ഈ തിരുത്തൽ നടത്തിയത് Sajesh (സം‌വാദംസംഭാവനകൾ)

രാജയോഗം (കുമാരനാശാൻ)/പൂർവ്വഭാഗം/അവതരണിക ഇവിടെയൊക്കെ കുറിപ്പുകൾക്കു വേണ്ടി തലക്കെട്ടു കുടുത്തിരിക്കുന്നതായി കാണുന്നു. കുറിപ്പുകൾ ചേർക്കാൻ ബാക്കിയുള്ളതാണോ? അതോ വെറുതേ തെറ്റായി ചേർത്തതാണോ? :- എന്ന് സ്വന്തം - എസ്.മനു സംവാദം 06:37, 26 ജൂലൈ 2012 (UTC)

അതുപോലെ ഈ അദ്ധ്യായങ്ങളെല്ലാം ഒരു ഖണ്ഡികയിലാണോ? എവിടെ വെച്ചാണ് ഖണ്ഡിക തിരിക്കേണ്ടതെന്നു കൂടി അടയാളപ്പെടുത്താമോ? ഒരു പുതിയ വരി ഖണ്ഡികകളുടെ ഇടയിൽ വരുത്തിയാൽ മതിയാകും :- എന്ന് സ്വന്തം - എസ്.മനു സംവാദം 06:47, 26 ജൂലൈ 2012 (UTC)

കുറിപ്പുകൾ ഇട്ടത് ചേർക്കാൻ വേണ്ടിയാണ്, തിരുത്തൽ ഞാൻ നടത്തിക്കൊണ്ടിരിക്കുകയാണ് ഉടനെ ചേർത്തു കൊള്ളാം.. --:- എന്ന് സ്വന്തം - സജേഷ് സംവാദം 06:59, 26 ജൂലൈ 2012 (UTC)

സജേഷേ, ഈ രാജയോഗം എന്ന പുസ്തകതാളുകളിൽ തെറ്റുതിരുത്തൽ വായന അനിവാര്യമാണ്. പല താളുകളിലും ഉള്ളടക്കം ഖണ്ഡിക തിരിച്ചിട്ടില്ല, പല വാക്കുകൾക്കും ഇടക്കു അനാവശ്യ 'ഇട' വരുന്നു, വാക്കുകൾ പുസ്തകത്തിലേതു പോലെ ഖണ്ഡിക തിരിച്ചു ഉൾപ്പെടുത്തിയതിന്റെ കുഴപ്പമാണ്, അതു ഒന്നു കൂടി ശ്രദ്ധിക്കാമോ? --:- എന്ന് - എസ്.മനു 14:22, 31 ജൂലൈ 2012 (UTC)


Sure... --:- എന്ന് സ്നേഹപൂർവ്വം - സജേഷ് സംവാദം 14:25, 31 ജൂലൈ 2012 (UTC)

പ്രാചീനമലയാളം

സജേഷേ, ഉപതാളുകളുടെ പേരിന്റെകൂടെ അക്കങ്ങൾ ഉപയോഗിക്കാതിരുന്നതായിരിക്കും നല്ലതു് :- എന്ന് സ്വന്തം - എസ്.മനു സംവാദം 10:27, 26 ജൂലൈ 2012 (UTC)

ശെരിയാണ്, ഞാൻ തെറ്റിദ്ധരിച്ചതാണ്. നടക്കട്ടെ :) :- എന്ന് സ്വന്തം - എസ്.മനു സംവാദം 10:29, 26 ജൂലൈ 2012 (UTC)

ഞാൻ പതിയെ പതിയെ ഒരു വിക്കിപീഡിയൻ ആയി വരികയാണ്, തെറ്റുകൾ ചൂണ്ടിക്കാണിച്ചു തരുന്നതിന് നന്ദി....... :) --:- എന്ന് സ്വന്തം - സജേഷ് സംവാദം 10:41, 26 ജൂലൈ 2012 (UTC)

float --മനോജ്‌ .കെ (സംവാദം) 16:21, 26 ജൂലൈ 2012 (UTC)ഇതുപോലുള്ള കാര്യങ്ങൾക്ക് വിക്കിഗ്രന്ഥശാല:സമാഹരണം/ചട്ടമ്പിസ്വാമികൾ എന്ന പദ്ധതി താൾ ഉപയോഗിക്കാവുന്നതാണ്. ഉപയോക്തതാളിലെഴുതിയാൽ എങ്ങനെയാണ് ട്രാക്ക് ചെയ്യാൻ പറ്റുക. ഇതിന്റെ ഒരു പകർപ്പ് വിക്കിഗ്രന്ഥശാല:HD ഇവിടെയും കണ്ടു. --മനോജ്‌ .കെ (സംവാദം) 14:41, 27 ജൂലൈ 2012 (UTC)
ഇവിടെയ്ക്ക് ഒരു പകർപ്പ് മാറ്റിയിട്ടുണ്ട്. ഇനി അവിടെ പുതുക്കാനപേക്ഷിക്കുന്നു.--മനോജ്‌ .കെ (സംവാദം) 14:44, 27 ജൂലൈ 2012 (UTC)


നല്ല ഉപദേശം float, --:- എന്ന് സ്വന്തം - സജേഷ് സംവാദം 20:47, 27 ജൂലൈ 2012 (UTC)

സ്വതേ റോന്തുചുറ്റൽ

WS:AUTOPAT എന്ന സംഘത്തിൽ ചേർത്തിട്ടുണ്ട്. ആശംസകൾ --മനോജ്‌ .കെ (സംവാദം) 17:51, 26 ജൂലൈ 2012 (UTC)

"ഊരു പൊലിക ഉലകം പൊലിക നാടു പൊലിക നഗരം പൊലിക" മാനവരുടെ ആത്മീയോദ്ധാരണത്തിനായും, മാതൃഭാഷയുടെ പരിപാലനത്തിനായും എന്നാലാവുന്നത് ചെയ്യും, സ്വതേ റോന്തുചുറ്റൽ എന്ന സംഘത്തിൻറെ ഭാഗമാക്കിയതിന് നന്ദി.... --:- എന്ന് സ്വന്തം - സജേഷ് സംവാദം 18:51, 26 ജൂലൈ 2012 (UTC)

തെറ്റുതിരുത്തൽ വായന

നമസ്കാരം സജേഷ്, എഴുതിയ താളുകൾ തെറ്റുതിരുത്തൽ വായന കഴിഞ്ഞവയായി അടയാളപ്പെടുത്തി കണ്ടു. നമ്മൾ എഴുതുന്ന താളിന്റെ തെറ്റുതിരുത്തൽ വായന സാധാരണ രണ്ടാമതൊരാൾ ചെയ്യുകയാണ് പതിവ്. കൂടുതൽ കൃത്യതയോടെയുള്ള തെറ്റുതിരുത്തലിന് ഇത് സഹായിക്കും. ഇതും കൂടി ശ്രദ്ധിക്കുക--ദീപു (സംവാദം) 18:50, 2 ഓഗസ്റ്റ് 2012 (UTC)


After the entry I have read and confirmed it is fine, that is why I mensioned those check point. Anyway this option is fine (letconfirm it by second person) Thank you for the info. --:- എന്ന് സ്നേഹപൂർവ്വം - സജേഷ് സംവാദം 04:53, 3 ഓഗസ്റ്റ് 2012 (UTC)

നാട്യശാസ്ത്രം

നാട്യശാസ്ത്രം, ഇതിൽ 10 മുതൽ 18 വരെയുള്ള അദ്ധ്യായങ്ങൾ ഇല്ലല്ലോ? അത് അറിഞ്ഞുകൊണ്ടാണോ? അതോ തെറ്റിയതാണോ? --:- എന്ന് - എസ്.മനു 05:11, 4 ഓഗസ്റ്റ് 2012 (UTC)


That lessons are not available currently... --:- എന്ന് സ്നേഹപൂർവ്വം - സജേഷ് സംവാദം 05:14, 4 ഓഗസ്റ്റ് 2012 (UTC)

ഏറ്റവും മികച്ച നവാഗത ഉപയോക്താവിന്

Exceptional newcomer.jpg ശലഭ പുരസ്കാരം
ചട്ടമ്പിസ്വാമികളുടെ കൃതികളുടെ സമാഹരണം പൂർത്തിയാക്കുന്നതിനും പുതിയ കൃതികൾ ഗ്രന്ഥശാലയിൽ കൊണ്ടു വരുന്നതിനും താങ്കൾ നടത്തിയ സംഭാവനകൾ മികച്ചവയായിരുന്നു. അഭിനന്ദനങ്ങൾ! ഈ നക്ഷത്ര ബഹുമതി നൽകിയത്::- എന്ന് - എസ്.മനു 05:26, 4 ഓഗസ്റ്റ് 2012 (UTC)
ഞാനും ഒപ്പുവയ്ക്കുന്നു --മനോജ്‌ .കെ (സംവാദം) 05:44, 4 ഓഗസ്റ്റ് 2012 (UTC)

നന്ദി.....--:- എന്ന് സ്നേഹപൂർവ്വം - സജേഷ് സംവാദം 11:57, 4 ഓഗസ്റ്റ് 2012 (UTC)

പട്ടികകൾ

ഉപയോക്തൃതാളിലെ പട്ടികകൾക്കു മുൻപിൽ കൊടുത്തിരിക്കുന്ന <div style="-moz-column-count:4; column-count:4;"> പ്രശ്നമാണ്. അതുകൊണ്ടാണ് പട്ടികകൾ നേരേ കാണിക്കാത്തതു. ഇതു മാറ്റിയാൽ നല്ലതായിരിക്കും --:- എന്ന് - എസ്.മനു 17:47, 5 ഓഗസ്റ്റ് 2012 (UTC)

മഹാഭാരതം

വിക്കിഗ്രന്ഥശാല:വിക്കി പഞ്ചായത്ത് (പലവക)#മഹാഭാരതം ഇതെന്തായി? പിന്നെ ഒരറിവുമില്ലല്ലോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:28, 29 ജനുവരി 2013 (UTC)
ഇവിടൊക്കെത്തന്നെയുണ്ട്, കുറച്ചു തിരക്കിലായിപ്പോയി. മാത്രവുമല്ല ആംഗലേയത്തിൽ നിന്ന് മലയാളത്തിലേക്ക് പരിഭാഷ ചെയ്യുന്നതിനായുള്ള ഒരു സംരcഭത്തിൽ ഇപ്പോൾ പ്രവർത്തിക്കുന്നതുകൊണ്ട് ശ്രദ്ധ മുഴുവൻ അതിലാണ്. എന്തായാലും ശക്തമായി ഉടൻ തിരിച്ചു വരുന്നതാണ്. മഹാഭാരതം തീർത്തിട്ടുതന്നെ ഇനി അടുത്ത പണി. --:- എന്ന് സ്നേഹപൂർവ്വം - സജേഷ് സംവാദം 10:58, 29 ജനുവരി 2013 (UTC)

ആദിപർവ്വം അദ്ധ്യായം 1 - ഞാനൊന്നു നോക്കട്ടെ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:59, 21 നവംബർ 2013 (UTC)

ഞാനൊന്നു തിരുത്തിയിട്ടുണ്ട്. മാറ്റുന്നതിനു മുൻപ് - ഇതു മതിയോ എന്നു നോക്കിയേ --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:07, 21 നവംബർ 2013 (UTC)
ശ്ലോക സംഖ്യയെ അടയാളപ്പെടുത്താൽ verse പലക ഉപയോഗിച്ചാൽ അതു കുറച്ചുകൂടി നല്ലതായിരിക്കും. ഒരു വരിയെ നമുക്ക് എളുപ്പം അടയാളപ്പെടുത്താനും കഴിയും. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 12:22, 21 നവംബർ 2013 (UTC)
[1] ഇതു പോലെ <FONT COLOR="GREEN" SIZE="-1"> നെ തിരഞ്ഞു {{verse| കൊണ്ടു മാറ്റിയാൽ എല്ലാ ശ്ലോകത്തിനും കൃത്യമായി എണ്ണം അടയാളപ്പെടുത്താൻ കഴിയും. ഇപ്പോൾ ചേർക്കുന്നതു പോലെ ചേർത്താൽ ഇരട്ടിപ്പണിയാകും. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:39, 3 ഡിസംബർ 2013 (UTC)

ഓരോ ശ്ലോകത്തിനേയും ഇതേപോലെ {{verse| കൊണ്ട് സൂചിപ്പിച്ചാൽ എപ്പോഴായാലും ഇരട്ടിപ്പണിയാണ്. മറ്റേതെങ്കിലും എളുപ്പവഴിയാണ് നല്ലത്. --:- എന്ന് സ്നേഹപൂർവ്വം - സജേഷ് സംവാദം 10:11, 3 ഡിസംബർ 2013 (UTC)

ഒന്നാം അദ്ധ്യായത്തിൽ സജേഷ് ആദ്യം ചേർത്ത ഉള്ളടക്കം വെച്ചു വളരെ എളുപ്പം verse ചേർക്കാം. അതിൽ ഞാനങ്ങനെയാണ് ചേർത്തത്. ഒന്നുകിൽ ശ്ലോക സംഖ്യ കൊടുക്കരുത്. വെറുതേ ഒരു അക്കം മാത്രം കൊടുക്കുന്നത് ശരിയല്ലെന്നു ഞാൻ വിചാരിക്കുന്നു. പക്ഷേ verse കൊടുത്താൽ മറ്റെവിടെ നിന്നും ഓരോ വാക്യങ്ങളെയും വളരെ എളുപ്പം അടയാളപ്പെടുത്താം. പുതിയനിയമത്തിൽ ഓരോ വാക്യവും പറയുന്നതുപോലെ. പിന്നെ ഉള്ളടക്കം പുനരുപയോഗിക്കുമ്പോഴും ഇതെളുപ്പമായിരിക്കുമെന്നാണ് ഞാൻ കരുതുന്നത്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 12:38, 3 ഡിസംബർ 2013 (UTC)

കുഴപ്പമില്ല ഞാൻ ആദ്യം എല്ലാ അദ്ധ്യായവും ചെയ്തുകഴിഞ്ഞിട്ട്, Excel ഉപയോഗിച്ച് സംഖ്യകൾ മാറ്റിക്കോളാം അതാ എനിക്കെളുപ്പം --:- എന്ന് സ്നേഹപൂർവ്വം - സജേഷ് സംവാദം 13:15, 3 ഡിസംബർ 2013 (UTC)

SIC

മഹാഭാരതത്തിൽ SICയുടെ ഉപയോഗം കുറച്ചധികമാണെന്നു വിചാരിക്കുന്നു? എന്തിനാ അതു? ഹെക്സാഡെസിമൽ വാല്യു ഇല്ലാതെയുള്ള ഉള്ളടക്കം പോരേ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 13:30, 8 ഫെബ്രുവരി 2013 (UTC)

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

If you are not able to read the below message, please click here for the English version

Wikisangamolsavam-logo-2013.png

നമസ്കാരം! Sajesh

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 19:21, 17 നവംബർ 2013 (UTC)

മഹാഭാരതം മൂലം

മഹാഭാരതം മൂലം എന്ന കൃതിയുടെ അദ്ധ്യായങ്ങളുടെ പേജുകൾ മാത്രമായി സൃഷ്ടിച്ചിടുന്നത് കണ്ടു. ഇത് ഒരു പട്ടികയായി കിട്ടിയാൽ ബോട്ട് വച്ച് ചെയ്യാവുന്ന കാര്യമാണെന്നാണ് തോന്നുന്നത്. മാന്വൽ ആയി മെനക്കെട്ട് സമയം പാഴാക്കേണ്ടെന്ന് തോന്നുന്നു. ഉള്ളടക്കത്തിന്റെ കാര്യം നോക്കി തുടങ്ങാമോ ? header2 ഫലകത്തിൽ ഇപ്പൊ ചെയ്യുന്നത് ആദ്ധ്യായങ്ങളുടെ ലിസ്റ്റ് വച്ച് ഓട്ടോമേറ്റ് ചെയ്യുന്ന കാര്യമേറ്റു. കുറച്ച് സമയം തരണം. അതിന് മുമ്പ് ലിസ്റ്റ് ചെയ്തിരുന്ന കുറേപണികൾ പെന്റിങ്ങ് കിടക്കുന്നത് കൊണ്ടാണ് :)--മനോജ്‌ .കെ (സംവാദം) 07:54, 29 ഡിസംബർ 2013 (UTC)


തീർച്ചയായും അങ്ങിനെ തന്നെ ചെയ്യാം. പേജിൻറെ മുഴുവൻ വിവരങ്ങളും അതാത് പർവ്വങ്ങളിലുണ്ട് --:- എന്ന് സ്നേഹപൂർവ്വം - സജേഷ് സംവാദം 07:59, 29 ഡിസംബർ 2013 (UTC)

വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014

WS(M) DC 3-1.jpg

നമസ്കാരം! Sajesh

വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014-ലെ താങ്കളുടെ സജീവ പങ്കാളിത്തത്തിന് അഭിനന്ദനങ്ങൾ..

വിക്കിമീഡിയാ ഫൌണ്ടേഷന്റെ വിക്കിസോഴ്സ് പദ്ധതിയുടെ പത്താം വാർഷികമാഘോഷിക്കുന്നതിനോടനുബന്ധിച്ച് മലയാളഭാഷയിലെ കഴിഞ്ഞകാലത്തെ അമൂല്യഗ്രന്ഥങ്ങളുടെ ശേഖരണത്തിലേർപ്പെട്ടുകൊണ്ടിരിക്കുന്ന സന്നദ്ധകൂട്ടായ്മയായ വിക്കിഗ്രന്ഥശാലാ സമൂഹം നിരവധി സർക്കാർ സ്ഥാപനങ്ങളോടും സന്നദ്ധ സംഘടനകളുടേയും സംയുക്താഭിമുഖ്യത്തിലാണ് ഈ ഡിജിറ്റൈസേഷൻ മത്സരം സംഘടിപ്പിച്ചത്. മലയാളത്തിലെ കോപ്പിറൈറ്റ് കാലാവധി കഴിഞ്ഞ ഗ്രന്ഥങ്ങളുടെ സംഭരണവും ഡിജിറ്റൽ രൂപത്തിൽ യൂണിക്കോഡിൽ ലഭ്യമാക്കലും കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ഈ ഡിജിറ്റലൈസേഷൻ മത്സരം വിക്കിഗ്രന്ഥശാല എന്ന സന്നദ്ധ സംരംഭത്തെ കൂടുതൽ ജനകീയമാക്കുന്നതിനും മലയാളഗ്രന്ഥങ്ങളുടെ ഡിജിറ്റൽ ലഭ്യത വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെട്ട ഒന്നാണ്. മലയാളം വിക്കിസമൂഹത്തിന്റെ മുൻകൈയിൽ സെന്റർ ഫോർ ഇന്റർനെറ്റ് ആൻഡ് സൊസെറ്റി (CIS-A2K), കേരള സാഹിത്യ അക്കാദമി, ഐടി @ സ്കൂൾ പദ്ധതി, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് തുടങ്ങിയ സ്ഥാപനങ്ങളുടെയും സംഘടനകളുടേയും സഹകരണത്തോടെയാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നത്. വ്യക്തികൾക്കായുള്ള ഓൺലൈൻ മത്സരവും ഐടി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ സ്കൂളുകൾക്കായുള്ള മത്സരവും എന്നിങ്ങനെ രണ്ട് തലത്തിലാണ് പദ്ധതി നടന്നുകൊണ്ടിരിക്കുന്നത്. ഇതിലെ ഓൺലൈൻ മത്സരം, 31-01-2014 രാത്രി 12 മണിയ്ക്ക് അവസാനിയ്ക്കുകയാണ്. ഇതുവരെ ടൈപ്പ് ചെയ്ത പേജുകൾ തെറ്റുകൾ തിരുത്തി കുറ്റമറ്റതാക്കാനുള്ള അവസരം 10-02-2014 വരെ ഉണ്ടായിരിക്കും. ഇങ്ങനെ തെറ്റുതിരുത്തൽ വായന നടന്നതിനു ശേഷമുള്ള താളുകളുടെ നിലവാരമാണ് മത്സരത്തിന്റെ അന്തിമ സ്കോറിൽ പരിഗണിയ്ക്കുക. മത്സരഫലപ്രഖ്യാപനം ഇതിന് ശേഷമുണ്ടാകും.

വിക്കിഗ്രന്ഥശാലയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ സംരംഭത്തിൽ വളരെയധികം സംഭാവനകൾ നൽകുമെന്നുമെന്ന പ്രതീക്ഷയോടെ...

--മനോജ്‌ .കെ (സംവാദം) 22:36, 1 ഫെബ്രുവരി 2014 (UTC)

അഭിപ്രായങ്ങൾക്കുള്ള അപേക്ഷ-Proofreadthon

Wikisource-logo-with-text.svg

പ്രിയ Sajesh,

ഞാൻ ഇവിടെ ഒരു ചർച്ചയും അഭിപ്രായങ്ങൾക്ക് ഉള്ള അപേക്ഷയും തുടങ്ങിവച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം നമ്മൾ രണ്ട് Proofread-Edithon മത്സങ്ങൾ നടത്തിയിരുന്നു. ഇൻഡിക് ഭാഷകളിലെ ഗ്രന്ഥശാലകളുടെ ഭാവി തീരുമാനിക്കാൻ താങ്കളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വളരെയധികം ആവശ്യമുണ്ട്. ഇംഗ്ലീഷ് ആണ് എല്ലാവർക്കും മനസ്സിലാകുന്ന ഭാഷ എങ്കിലും താങ്കളുടെ മാതൃഭാഷയിൽ സംസാരിക്കാൻ മടിക്കേണ്ടതില്ല.

ഇൻഡിക് വിക്കിഗ്രന്ഥശാല സമൂഹത്തിനു വേണ്ടി

ജയന്ത നാഥ് 07:53, 15 ജനുവരി 2021 (UTC)