വിക്കിഗ്രന്ഥശാല:സഹായമേശ
കുമാരനാശാന്റെ പദ്യത്തോടൊപ്പം അദ്ദേഹത്തിന്റെ ചിത്രം ചേർക്കണമെങ്കിൽ എന്തു ചെയ്യണം? Shajiarikkad 12:10, 3 ജൂൺ 2011 (UTC)
- ഏന്തു ചിത്രമാണ് ചേർക്കുന്നത്. പകർപ്പാവകാശമില്ലാത്ത ചിത്രങ്ങൾ മാത്രമേ വിക്കി സംരഭങ്ങളിൽ ചേർക്കാനാകൂ.
ചിത്രം ചേർക്കുന്നതിനായി അപ്‌ലോഡ് എന്ന ലിങ്കിൽ പോയി ചേർക്കാവുന്നതാണ്. അല്ലെങ്കിൽ വിക്കി കോമൺസില് പോയി അപ് ലോഡ് ചെയ്ത് ലിങ്ക് കൊടുക്കുകയും ചെയ്യാം.--മനോജ് .കെ 12:59, 3 ജൂൺ 2011 (UTC)
- ഉദ്ദേശിച്ചത് മറ്റ് കുമാരനാശാൻ കൃതികളിൽ കാണുന്ന ചിത്രം ആണെങ്കിൽ ആ ഫലകം ചേർക്കാൻ {{കുമാരനാശാൻ}} എന്ന് ചേർത്താൽ മതി.--മനോജ് .കെ 15:03, 26 ജൂലൈ 2011 (UTC)
djvu/184 ൽ അക്ഷരത്തെറ്റ് തിരുത്തിയിട്ടുണ്ട്. ചിത്രം ചേർക്കാത്തതിനാൽ തെറ്റുതിരുത്തൽ രേഖപ്പെടുത്തിയിട്ടില്ല. —ഈ തിരുത്തൽ നടത്തിയത് അനിത (സംവാദം • സംഭാവനകൾ) 17:28, ഡിസംബർ 9, 2013
- പുസ്തകങ്ങളിലെ പരസ്യങ്ങൾ പകർത്തേണ്ടതുണ്ടോ?--Apnarahman 02:45, 4 ജനുവരി 2014 (UTC)
- വേണം. പ്രസിദ്ധീകരിച്ച അതുപോലെ തന്നെ വേണം ഇവിടെ പുസ്തകങ്ങൾ ചേർക്കാൻ.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 07:31, 4 ജനുവരി 2014 (UTC)
- പുസ്തകങ്ങളിലെ പരസ്യങ്ങൾ പകർത്തേണ്ടതുണ്ടോ?--Apnarahman 02:45, 4 ജനുവരി 2014 (UTC)
ഭാഷാസജ്ജീകരണങ്ങൾ കാണുന്നില്ലല്ലോ--ജയചന്ദ്രൻ (സംവാദം) 07:48, 24 ജനുവരി 2014 (UTC)
വിക്കിയിൽ കുറച്ച് മാറ്റങ്ങൾ
[തിരുത്തുക]എനിക്ക് ഈ വിക്കിയിൽ കുറച്ച് മാറ്റങ്ങൾ നിര്ദേശിക്കുവാൻ ഉണ്ട്. പലതും പല വിഭാഗത്തിൽ പെട്ട മാറ്റങ്ങളാണ്. എല്ലാം താഴെ കൊടുക്കുന്നു:
- 1)ഈ വിക്കിയിലെ നാവിഗേഷൻ ബാറിൽ നിന്നും സമകാലികം എന്ന കണ്ണി ഒഴിവാക്കണം. കാരണം ഈ വിക്കിയിൽ അങ്ങനെയൊരു താൾ നിലനിൽക്കുന്നില്ല. ഇനി അത് വരും വർഷങ്ങളിൽ ഉൾപ്പെടുത്തും എന്നാണ് വിചാരിച്ചിരിക്കുന്നതെങ്കിൽ അത് അപ്പോൾ കൊടുക്കുന്നതായിരിക്കും ഉചിതം.
- 2)ഈ വിക്കിയിലെ സഹായമേശ എന്ന ഈ താളിൽ മലയാളം വിക്കിപീഡിയയിൽ ചെയ്തതുപോലെ 'Add topic'(മലയാള വാക്യം നോക്കിയിട്ടില്ല) എന്ന ഓപ്ഷൻ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും.
- 3)നാവിഗേഷൻ ബാറിൽ മാർഗരേഖകൾ എന്നൊരു കണ്ണി കാണുന്നുണ്ട്. ആ കണ്ണി പോവുന്ന താൾ ഒഴിവാക്കിയതാണെന്ന് കാണുന്നു. അങ്ങനെയെങ്കിൽ ആ കണ്ണി കൊണ്ട് എന്താ ഉപയോഗം? ഒന്നുകിൽ ആ കണ്ണി ഒഴിവാക്കണം അല്ലെങ്കിൽ ആ താൾ പുനഃസ്ഥാപിക്കണം. എന്റെ അഭിപ്രായത്തിൽ ആ താൾ പുനഃസ്ഥാപിക്കണം. കാരണം വിക്കിയിൽ അടങ്ങിയിട്ടുള്ള മാർഗ്ഗരേഖകളുടെ പട്ടിക കൊടുത്താൽ എന്തൊക്കെ വിക്കിയിൽ ചെയ്യാൻ കഴിയും എന്നതിനെ കുറിച്ച് ഒരു ചിന്ത ഉണ്ടാവുമെന്ന് തോനുന്നു. ഇനി ആ താളിൽ പറഞ്ഞ കാരണം മൂലമാണ് അത് ഒഴിവാക്കിയതെങ്കിൽ എനിക്ക് അതിന് ചെറിയ ഒരു പഴഞ്ചൊല്ല് മാത്രമേ പറയുവാൻ ഉള്ളു-ഒന്നുമില്ലാത്തതിലും നല്ലതല്ലേ എന്തെങ്കിലുമൊക്കെ ഉള്ളത്?Adithyak1997 (സംവാദം) 15:04, 28 ഡിസംബർ 2018 (UTC)
- @റിപ്ലെ വൈകിയതിൽ ക്ഷമചോദിക്കുന്നു ഉപയോക്താവ്:Adithyak1997. വ്യക്തിപരമായ തിരക്കിൽപ്പെട്ടുപോയതുകൊണ്ട് കുറച്ചനാളായി വിക്കിനോക്കാനെ പറ്റാറില്ല. ഒഴിവുകിട്ടുന്നതിനനുസരിച്ച് സജീവമാകനമെന്ന് കരുതുന്നു. പദ്ധതികൾ ഒരുപിടി പെന്റിങ്ങിലുണ്ട്. സജീവമായ ഒരു കമ്മ്യൂണിറ്റിയല്ല വിക്കിസോഴ്സിപ്പോൾ. സംഘാടനത്തിന് മുമ്പത്തെപ്പോലെ സമയം കണ്ടെത്താനാകുന്നില്ല.
- /നാവിഗേഷൻ ബാറിൽ നിന്നും സമകാലികം എന്ന കണ്ണി ഒഴിവാക്കണം/ പൂർത്തിയായി
- /ഈ താളിൽ മലയാളം വിക്കിപീഡിയയിൽ ചെയ്തതുപോലെ 'Add topic' എന്ന ഓപ്ഷൻ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും./ പൂർത്തിയായി
- /നാവിഗേഷൻ ബാറിൽ മാർഗരേഖകൾ എന്നൊരു കണ്ണി കാണുന്നുണ്ട്/ ഇതിന്റെ ശരിയായ ലിങ്കിലേക്ക് തിരുത്തിയിട്ടുണ്ട്. നയവുമായി ബന്ധപ്പെട്ട പലതാളുകളിലും ഉള്ളടക്കം നിർമ്മിക്കുകയോ മലയാളത്തിലാക്കുകയോ ചെയ്തിട്ടുണ്ടാവില്ല. ആവശ്യത്തിനു സന്നദ്ധപ്രവർത്തകരില്ലാത്തതുകൊണ്ടാണ്. --മനോജ് .കെ (സംവാദം) 16:44, 23 ജനുവരി 2019 (UTC)
- @റിപ്ലെ വൈകിയതിൽ ക്ഷമചോദിക്കുന്നു ഉപയോക്താവ്:Adithyak1997. വ്യക്തിപരമായ തിരക്കിൽപ്പെട്ടുപോയതുകൊണ്ട് കുറച്ചനാളായി വിക്കിനോക്കാനെ പറ്റാറില്ല. ഒഴിവുകിട്ടുന്നതിനനുസരിച്ച് സജീവമാകനമെന്ന് കരുതുന്നു. പദ്ധതികൾ ഒരുപിടി പെന്റിങ്ങിലുണ്ട്. സജീവമായ ഒരു കമ്മ്യൂണിറ്റിയല്ല വിക്കിസോഴ്സിപ്പോൾ. സംഘാടനത്തിന് മുമ്പത്തെപ്പോലെ സമയം കണ്ടെത്താനാകുന്നില്ല.
ഫലകം അപ്ഡേറ്റ് ചെയ്യണം
[തിരുത്തുക]1)ഫലകം:Header2 എന്ന ഫലകം അവസാനമായി അപ്ഡേറ്റ് ചെയ്തത് 2014 ലാണ്. അതിന് ശേഷം ഏതാണ്ട് അൻപതോളം തിരുത്തലുകൾ ആ ഫലകത്തിന്റെ ഇംഗ്ലീഷ് പതിപ്പിൽ നടന്നിട്ടുണ്ട്. ആ ഫലകം സംരക്ഷിക്കപെട്ട ഒന്നായതിനാൽ എനിക്ക് അത് അപ്ഡേറ്റ് ചെയ്യാൻ കഴിയുന്നില്ല. കാര്യനിർവാഹകർ അത് അപ്ഡേറ്റ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.Adithyak1997 (സംവാദം) 15:21, 29 ഡിസംബർ 2018 (UTC)
- ഇതുപുതുക്കേണ്ടതിന്റെ ആവശ്യകതയും എന്തൊക്കെ ഫീച്ചേഴ്സ് ആണ് അധികം കിട്ടുകയെന്നും പറയാമോ. ഇംഗ്ലീഷ് വിക്കിയിലെ ടെമ്പ്ലേറ്റിൽ Template:Header2 is deprecated. Please use Template:Header instead. എങ്ങനെ ഒരു മെസേജാണ് കണ്ടത്. മാറ്റങ്ങൾ വരുത്തിയാൽ ഒരുപാട് പേജുകളിൽ പ്രതിഫലിക്കാനിടയുള്ളതുകൊണ്ട് കൂടുതൽ വിശദമായ പരിശോധനയ്ക്കും പരീക്ഷണത്തിനും ശേഷമേ പുതുക്കാനാകൂ. സമയം പോലെ പരിശോധിക്കാൻ ശ്രമിക്കാം.--മനോജ് .കെ (സംവാദം) 16:48, 23 ജനുവരി 2019 (UTC)
- 2)മീഡിയവിക്കി:Common.css എന്ന താളിൽ മൂന്ന് പുതിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. അതും അപ്ഡേറ്റ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.Adithyak1997 (സംവാദം) 08:36, 30 ഡിസംബർ 2018 (UTC)
- Administrators have an extremely dangerous power: by editing pages such as Common.js they can instantly execute code on the machines of our millions of readers and thousands of editors. Editing of sitewide CSS/JS/JSON files has recently been limited to members of the സമ്പർക്കമുഖ കാര്യനിർവാഹകർ group. ഈ പേജ് എഡിറ്റ് ചെയ്യാൻ ബ്യൂറോക്കാറ്റിനുപോലും നിലവിൽ ഓപ്ഷൻ ഇല്ല. കൂടുതൽ സാങ്കേതികമായ ചർച്ചകൾക്ക് ശേഷമേ ചെയ്യേണ്ടതുള്ളു എന്ന് അഭിപ്രായം. തൽക്കാലം Special:MyPage/common.js എഡിറ്റ് ചെയ്ത് തൃപ്തിപ്പെടൂ. കൂടുതൽ ചർച്ചകൾ വിക്കിഗ്രന്ഥശാല:വിക്കി പഞ്ചായത്ത് (സാങ്കേതികം) ൽ തുടങ്ങിവയ്ക്കൂ. ഒരു സമയത്ത് വളരെ സജീവമായ പ്രവർത്തങ്ങളുണ്ടായിരുന്നയിടമാണ്. സാങ്കേതികമായ പ്രശ്നങ്ങളേക്കാളുപരി കമ്മ്യൂണിറ്റി മൊബിലൈസേഷനാണ് ഇവിടെ നടക്കാത്തത്. --മനോജ് .കെ (സംവാദം) 16:59, 23 ജനുവരി 2019 (UTC)
തിരഞ്ഞെടുപ്പ് സംബന്ധിച്ച്
[തിരുത്തുക]വിക്കിഗ്രന്ഥശാലയിൽ ഒരു സമ്പർക്കമുഖ കാര്യനിർവാഹകൻ ആവാൻ എനിക്ക് താല്പര്യം ഉണ്ട്. ഈ അവകാശത്തിനുവേണ്ടിയുള്ള തിരഞ്ഞെടുപ്പ് എപ്പോഴാ നടക്കാറ് എന്നറിഞ്ഞാൽ നന്നായിരുന്നു.Adithyak1997 (സംവാദം) 09:58, 31 ഡിസംബർ 2018 (UTC)
- ഇത് വായിച്ചതിൽനിന്ന് വളരെ ഉത്തരവാധിത്വവും സാങ്കേതികമായ അറിവും ആവശ്യമുള്ള ഒരു ജോലിയാണ്. ഇങ്ങനെയൊരു അഡ്മിൻ ഗ്രൂപ്പ് വന്നകാര്യം എന്റെ ശ്രദ്ധയിൽപ്പെട്ടത് ഇപ്പോഴാണ്. മുമ്പ് പലതവണയും എഡ്റ്റ് ചെയ്തിട്ടുണ്ട് ഇതൊക്കെ. ആദ്യം ഉപയോക്താവ്:Adithyak1997/common.js ലും മറ്റും തിരുത്തി സങ്കേതം എന്താണെന്ന് പഠിക്കൂ. സാധിക്കുമെങ്കിൽ ഗ്രന്ഥശാലയ്ക്ക് പുതിയൊരു പൂമുഖം ഉണ്ടാക്കുള്ള ശ്രമമുണ്ടാക്കൂ. ഞാൻ കുറച്ച് നാൾപണിപ്പെട്ട് ഒരെണ്ണമ് ചെയ്തിരുന്നു ഉപയോക്താവ്:Manojk/പൂമുഖം ൽ ലഭ്യമാണ്. ടെസ്റ്റ് ചെയ്ത് കുറ്റമറ്റരീതിയിൽ ആക്കിയെന്ന് കോണ്ഫിഷഡൻസ് തോന്നാത്തതുകൊണ്ട് റോളൗട്ട് ചെയ്തില്ല അന്ന്. പൂമുഖത്തിലെ മാറ്റവും സി.എസ്.എസ്സും ജാവാസ്ക്രിപും കുറേയധികം ഉപയോക്താക്കളെ ബാധിക്കുന്ന ഒരു കാര്യമാകയാൽ വളരെ ശ്രദ്ധിച്ച് ചെയ്യേണ്ടവിഷയങ്ങളാണ്.
- അവകാശത്തിനുവേണ്ടിയുള്ള വോട്ടെടുപ്പ് എപ്പോൾ വേണമെങ്കിലും റിക്വ്സ്റ്റ് ഇടാം. പക്ഷെ അതിനുമുൻപ് കമ്മ്യൂണിറ്റിയിൽ പ്രവർത്തിച്ചും മറ്റും പരിചയം തേടി, പദ്ധതികൾ ഏറ്റെടുത്തുമുന്നോട്ടുകൊണ്ടുപോയും കൂടെ സാങ്കേതികവിഷയങ്ങളിൽ ഇടപെടാനാകുമെന്നുള്ള പക്വതയുണ്ടെന്ന് തോന്നിയാൽ സ്വയം നാമനിർദ്ദേശം ചെയ്യാവുന്നതേയുള്ളു. ക്രിയാത്മകമായ ഒരുപിടികാര്യങ്ങൾ ഇവിടെ ചെയ്യാനാകട്ടെയെന്നാശംസിക്കുന്നു.. --മനോജ് .കെ (സംവാദം) 17:21, 23 ജനുവരി 2019 (UTC)
ചെക്ക്‌വിക്കി സംശയം
[തിരുത്തുക]8 ഫെബ്രുവരിയിൽ വിക്കിഗ്രന്ഥശാലയിൽ പുതിയ അക്കൗണ്ട് സൃഷ്ടിച്ച VIDYA ARSHO, VIDYA K ARSHO എന്നീ ഉപയോക്താക്കൾ ഏതെങ്കിലും തരത്തിൽ അപരന്മാരാണോ എന്ന് സംശയമുണ്ട്. അത് ദയവായി പരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. നാമം മാറ്റുവാൻ വേണ്ടി പുതിയ അക്കൗണ്ട് സൃഷ്ടിച്ചുപോയതാണോ എന്ന് സംശയമുണ്ട്.
- രണ്ടാമതായി ഒരു സംശയം കൂടി ഉണ്ട്. ഇന്ന് (22-05-2019) ഇന് സൃഷ്ടിച്ച Jayachandra kaimal, ജയചന്ദ്ര ക്കൈമൾ എന്നീ ഉപയോക്താക്കൾ. Adithyak1997 (സംവാദം) 17:34, 22 മേയ് 2019 (UTC)
- അപരന്മാരാണോ എന്നത് സംശയിക്കാൻ മാത്രം കാരണം എന്തെങ്കിലുമുണ്ടോ ? തോന്നുന്ന എല്ലാവരുടേയും അകൌണ്ട് പരിശോധിക്കാനുള്ള ടൂൾ അല്ലിത്. തർക്കങ്ങൾ വരുമ്പോൾ വളരെ ശ്രദ്ധിച്ചുമാത്രം ചെയ്യേണ്ട ഒരു കാര്യമാണ്. ഒരാൾക്ക് ഒന്നിലധികം അകൌണ്ട് ഉണ്ടാകുന്നത് ഒരു കുഴപ്പമല്ല. പക്ഷെ ഒന്നിലധികം ഐഡിയിൽനിന്ന് വോട്ടോ മറ്റോ ചെയ്താൽ അതിൽ സംശയിക്കാൻ കൃത്യമായ കാരണങ്ങൾ ഉണ്ടെങ്കിൽ മാത്രം ഉപയോഗിക്കാൻ പാടൂ. വിശദമായ ചർച്ചകൾ മലയാളം വിക്കിപീഡിയയിൽ നടന്നിട്ടുണ്ട്. ആർക്കേവുകൾ പരിശോധിക്കൂ. കുറച്ച് വിവരങ്ങൾ ഇവിടെയുണ്ട്. https://ml.wikipedia.org/wiki/WP:CHK --മനോജ് .കെ (സംവാദം) 15:45, 24 മേയ് 2019 (UTC)
- ക്ഷമിക്കണം. എന്റെ സംശയം ഞാൻ പിൻവലിക്കുന്നു. Adithyak1997 (സംവാദം) 17:04, 24 മേയ് 2019 (UTC)
EPUB, MOBI ഫോർമാറ്റുകളിൽ കൂടി ഡൗൺലോഡ് ചെയ്യാൻ സൗകര്യം വേണം
[തിരുത്തുക]ഇംഗ്ലീഷ് വിക്കിഗ്രന്ഥശാലയിൽ ഉള്ളതുപൊലെ ഇടതുവശത്ത് PDF ആയി ഡൗൺലോഡ് ചെയ്യുക എന്നതിൻ്റെയൊപ്പം EPUB ആയി ഡൗൺലോഡ് ചെയ്യുക, MOBI ആയി ഡൗൺലോഡ് ചെയ്യുക തുടങ്ങിയവ കൂടിയുണ്ടായാൽ നന്നായിരുന്നു.--ജോസഫ് 11:32, 19 ഓഗസ്റ്റ് 2020 (UTC)
- @991joseph ജീവിതത്തിരക്കുകളിൽ മുങ്ങിപ്പോകുന്നതിനാൽ വിക്കിപദ്ധതികളിൽ അധികം സമയം ചിലവിടാനാകുന്നില്ല ഇപ്പോൾ :(. മറുപടി വൈകിയതിൽ ക്ഷമചോദിക്കുന്നു. ഓട്ടോമേറ്റ് ചെയ്ത് പിഡിഎഫ്, ഇപബ്ബ് ഉണ്ടാക്കുമ്പോൾ ഒത്തിരി പ്രശ്നങ്ങളുണ്ടായിരുന്നു മുമ്പ്. പ്രധാനമായും ഭാരതീയഭാഷകളുടെ പ്രത്യേകതകൾ കൊണ്ടുള്ള അക്ഷരങ്ങളിലെ ചിത്രീകരണപ്രശ്നങ്ങൾ. സാങ്കേതികമായി അവ മറ്റിടങ്ങളിൽ ഏറക്കുറെ പരിഹരിച്ചിട്ടുണ്ടെങ്കിലും വിക്കിയിലെ അവസ്ഥ എത്രത്തോളമാണെന്ന് നോക്കിയിട്ടില്ല ഇതുവരെ. സമാനമായി തമിഴ് വിക്കിസോഴ്സിൽ ഒരു ഫീച്ചർ കണ്ടു. ഉടനടിയല്ലെങ്കിലും ഭാവിയിൽ സൊലൂഷൻ കണ്ടെത്താൻ ശ്രമിക്കാം. --മനോജ് .കെ (സംവാദം) 19:27, 15 നവംബർ 2020 (UTC)
- @Manojk: എൻ്റെ കാര്യത്തിലും സമയം തന്നെയാണ് പ്രശ്നം. വിക്കിക്ക് വേണ്ടി കാര്യമായ സംഭാവനകൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ, പലപ്പോഴും സമയത്തിൻ്റെ പ്രശ്നം മൂലം സജീവമാകാൻ സാധിക്കാറില്ല. മറുപടിക്ക് വളരെ നന്ദി.--ജോസഫ് 04:48, 16 നവംബർ 2020 (UTC)