Jump to content

ഉപയോക്താവിന്റെ സംവാദം:Sreejithk2000

Page contents not supported in other languages.
വിഷയം ചേർക്കുക
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
User talk
  • ഞാൻ താങ്കളുടെ സംവാദം താളിൽ ഒരു കുറിപ്പ് ഇട്ടിട്ടുണ്ടെങ്കിൽ: മറുപടി താങ്കളുടെ സന്ദേശം താളിൽ നൽകുക. ഞാൻ താങ്കളുടെ സംവാദം താൾ ശ്രദ്ധിക്കുന്നുണ്ട്.
  • താങ്കൾ എന്റെ സംവാദം താളിൽ ഒരു കുറിപ്പ് നൽകിയാൽ: അതിനു മറുപടി എന്റെ സംവാദം താളിൽ ആയിരിക്കും ഞാൻ നൽകുക. അതുകൊണ്ട് എന്റെ സംവാദം താൾ ശ്രദ്ധിക്കുക.
  • ഇവിടെ ഞെക്കിയാൽ എനിക്ക് സന്ദേശം നൽകാവുന്നതാണ്.

കിരണാവലി

[തിരുത്തുക]

കവിതയുടെ വരികൾ തമ്മിൽ തിരിക്കാൻ, കഴിവതും <poem> റ്റാഗുകൾ ഉപയോഗിക്കാമോ? --:- എന്ന് - എസ്.മനു 06:04, 2 ഓഗസ്റ്റ് 2012 (UTC)Reply

അതായത് വരികളുടെ അറ്റത്ത് br ടാഗ് ഇടുന്നതിനു പകരം ആ താൾ മുഴുവൻ poem ടാഗിന്റെ അകത്ത് ഇടണം എന്നാണോ. ഇതിനെക്കുറിച്ച് വിക്കിഗ്രന്ഥശാലയിൽ തിരഞ്ഞിട്ടൊന്നും കിട്ടുന്നില്ല. അതുകൊണ്ട് ചോദിക്കുന്നതാണ്. --Sreejithk2000 (സംവാദം) 12:33, 2 ഓഗസ്റ്റ് 2012 (UTC)Reply
പിടികിട്ടി. ഇങ്ങനെയല്ലേ. ഇനിത്തൊട്ട് ഇങ്ങനെയാക്കാം. നന്ദി. --Sreejithk2000 (സംവാദം) 12:36, 2 ഓഗസ്റ്റ് 2012 (UTC)Reply

ചിത്രങ്ങളുടെ അപ്ലോഡിങ്ങ്

[തിരുത്തുക]

വിക്കിഗ്രന്ഥശാല, തെയ്യങ്ങളുടേയും മറ്റും ചിത്രങ്ങൾ അപ്ലോഡ് ചെയ്യാനുള്ള സ്ഥലമല്ല. ദയവായി അതിനു വിക്കിപീഡിയയോ കോമൺസോ ഉപയോഗിക്കൂ. നിലവിൽ ചേർത്തിരിക്കുന്ന ചിത്രങ്ങൾ എത്രയും വേഗം ഇവിടെനിന്ന് മായ്ച് കോമൺസിലേക്ക് മാറ്റപ്പെടുന്നതാണ്. സംശയങ്ങൾ ചോദിയ്ക്കാൻ മടിയ്ക്കരുത്. ഉപയോക്താവിന്റെ സംവാദം:Abhilash vp#ചിത്രങ്ങളുടെ അപ്ലോഡിങ്ങ് നോക്കുക --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:23, 2 ജനുവരി 2013 (UTC)Reply

അവിടെ ഞാനും ഒരു കുറിപ്പ് ഇട്ടിട്ടുണ്ടല്ലോ. --Sreejithk2000 (സംവാദം) 15:16, 2 ജനുവരി 2013 (UTC)Reply
ഓ... ശരിയാണല്ലോ, പക്ഷേ, മനോജിന്റെ ആ കുറിപ്പിനു ശേഷം താങ്കൾ എഴുതിയതു ആ അപ്‌ലോഡിയ പ്രമാണങ്ങൾ പകർപ്പവകാശ വർഗ്ഗീകരണം നടത്തണമെന്നുമാണല്ലോ? താങ്കളും ഒരു ചിത്രം അപ്‌ലോഡിയിരിക്കുന്നതായും കാണുന്നു. ഗ്രന്ഥശാലയിൽ ചിത്രങ്ങൾ ചേർക്കുന്നത് അത് ഏതെങ്കിലും കൃതികളോടു ചേർന്നു വരുന്നതാണെങ്കിൽ പോരേ? ശ്രീപോർക്കലി ഭഗവതി തെയ്യത്തിന്റെ പടം ഏതെങ്കിലും കൃതിയുടെ ആവശ്യത്തിനായി ചേർത്തതാണോ? എങ്ങും ഉപയോഗിച്ചിട്ടുള്ളതായി കാണുന്നില്ല. ഇവിടെ വേണ്ടാത്തതാണെങ്കിൽ മായ്ക്കുന്നതാണുത്തമം.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:44, 3 ജനുവരി 2013 (UTC)Reply
മനു; ചിത്രം കോമൺസിലേക്ക് നീക്കാൻ ഞാൻ ശ്രീജിത്തിന്റെ സഹായം തേടുകയാണ് ചെയ്തത്. ഇതുപോലുള്ളവ ഗ്രന്ഥശാലയിൽ നിലനിർത്തേണ്ടതില്ല. കോപ്പിറൈറ്റ് ചേർത്തിരുന്നില്ലെന്ന കാര്യം ഞാൻ ശ്രദ്ധിച്ചിരുന്നില്ല. അപ്ലോഡ് ചെയ്ത ഉപയോക്താവ് നിശ്ചിതസമയപരിധിയ്ക്കുള്ളിൽ പ്രതികരിക്കാത്ത പക്ഷം പ്രമാണം നീക്കം ചെയ്യാം.--മനോജ്‌ .കെ (സംവാദം) 15:00, 3 ജനുവരി 2013 (UTC)Reply
ഞാൻ വിചാരിച്ചു വീണ്ടും ചിത്രങ്ങൾ ഇവിടെ പുതിയതായി ചേർക്കാൻ സാധ്യതയുണ്ടെന്ന്, കുറച്ചു ദിവസം മുൻപേ കോമ്മൺസിലാണെന്നു വിചാരിച്ചു ആരോ ഇവിടെ ചിത്രങ്ങൾ ചേർത്തിരുന്നു. ഒന്നു കൂടി ഓർമ്മിപ്പിക്കാനാണ് ഞാൻ കമെന്റിയത്. Please carry on Mr.Sreejith. Nice to meet you. Take Care. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:27, 4 ജനുവരി 2013 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Sreejithk2000

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 19:32, 17 നവംബർ 2013 (UTC)Reply

വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014

[തിരുത്തുക]

നമസ്കാരം! Sreejithk2000

വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014-ലെ താങ്കളുടെ സജീവ പങ്കാളിത്തത്തിന് അഭിനന്ദനങ്ങൾ..

വിക്കിമീഡിയാ ഫൌണ്ടേഷന്റെ വിക്കിസോഴ്സ് പദ്ധതിയുടെ പത്താം വാർഷികമാഘോഷിക്കുന്നതിനോടനുബന്ധിച്ച് മലയാളഭാഷയിലെ കഴിഞ്ഞകാലത്തെ അമൂല്യഗ്രന്ഥങ്ങളുടെ ശേഖരണത്തിലേർപ്പെട്ടുകൊണ്ടിരിക്കുന്ന സന്നദ്ധകൂട്ടായ്മയായ വിക്കിഗ്രന്ഥശാലാ സമൂഹം നിരവധി സർക്കാർ സ്ഥാപനങ്ങളോടും സന്നദ്ധ സംഘടനകളുടേയും സംയുക്താഭിമുഖ്യത്തിലാണ് ഈ ഡിജിറ്റൈസേഷൻ മത്സരം സംഘടിപ്പിച്ചത്. മലയാളത്തിലെ കോപ്പിറൈറ്റ് കാലാവധി കഴിഞ്ഞ ഗ്രന്ഥങ്ങളുടെ സംഭരണവും ഡിജിറ്റൽ രൂപത്തിൽ യൂണിക്കോഡിൽ ലഭ്യമാക്കലും കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ഈ ഡിജിറ്റലൈസേഷൻ മത്സരം വിക്കിഗ്രന്ഥശാല എന്ന സന്നദ്ധ സംരംഭത്തെ കൂടുതൽ ജനകീയമാക്കുന്നതിനും മലയാളഗ്രന്ഥങ്ങളുടെ ഡിജിറ്റൽ ലഭ്യത വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെട്ട ഒന്നാണ്. മലയാളം വിക്കിസമൂഹത്തിന്റെ മുൻകൈയിൽ സെന്റർ ഫോർ ഇന്റർനെറ്റ് ആൻഡ് സൊസെറ്റി (CIS-A2K), കേരള സാഹിത്യ അക്കാദമി, ഐടി @ സ്കൂൾ പദ്ധതി, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് തുടങ്ങിയ സ്ഥാപനങ്ങളുടെയും സംഘടനകളുടേയും സഹകരണത്തോടെയാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നത്. വ്യക്തികൾക്കായുള്ള ഓൺലൈൻ മത്സരവും ഐടി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ സ്കൂളുകൾക്കായുള്ള മത്സരവും എന്നിങ്ങനെ രണ്ട് തലത്തിലാണ് പദ്ധതി നടന്നുകൊണ്ടിരിക്കുന്നത്. ഇതിലെ ഓൺലൈൻ മത്സരം, 31-01-2014 രാത്രി 12 മണിയ്ക്ക് അവസാനിയ്ക്കുകയാണ്. ഇതുവരെ ടൈപ്പ് ചെയ്ത പേജുകൾ തെറ്റുകൾ തിരുത്തി കുറ്റമറ്റതാക്കാനുള്ള അവസരം 10-02-2014 വരെ ഉണ്ടായിരിക്കും. ഇങ്ങനെ തെറ്റുതിരുത്തൽ വായന നടന്നതിനു ശേഷമുള്ള താളുകളുടെ നിലവാരമാണ് മത്സരത്തിന്റെ അന്തിമ സ്കോറിൽ പരിഗണിയ്ക്കുക. മത്സരഫലപ്രഖ്യാപനം ഇതിന് ശേഷമുണ്ടാകും.

വിക്കിഗ്രന്ഥശാലയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ സംരംഭത്തിൽ വളരെയധികം സംഭാവനകൾ നൽകുമെന്നുമെന്ന പ്രതീക്ഷയോടെ...

--മനോജ്‌ .കെ (സംവാദം) 22:40, 1 ഫെബ്രുവരി 2014 (UTC)Reply

വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം സമാപനച്ചടങ്ങ്

[തിരുത്തുക]
നമസ്കാരം! Sreejithk2000

വിക്കിഗ്രന്ഥശാലയുടെ പത്താം വാർഷികത്തിനോടനുബന്ധിച്ച് നടത്തിയ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം വിജയകരമായി പൂർത്തിയായത് അറിഞ്ഞ് കാണുമല്ലോ. ഉപയോക്താക്കളും സ്കൂൾ വിദ്യാർത്ഥികളും ചേർന്ന് പന്തീരായിരത്തിൽപ്പരം താളുകളാണ് ഗ്രന്ഥശാലയിലെത്തിച്ചത്. മത്സരത്തിന്റെ സമാപനച്ചടങ്ങ് തൃശ്ശൂർ കേരള സാഹിത്യ അക്കാദമിയിൽ വച്ച് ജൂൺ 28 ശനിയാഴ്ച നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. വ്യക്തിഗതമത്സരത്തിലേയും, സ്കൂളുകൾക്കായുള്ള മത്സരത്തിലേയും വിജയികൾക്കുള്ള സമ്മാനങ്ങൾ തദവസരത്തിൽ വിതരണം ചെയ്യുന്നതായിരിക്കും. രാവിലെ ഒമ്പതരയോട് കൂടി ആരംഭിക്കുന്ന സമ്മാനദാനച്ചടങ്ങിനു് ശേഷം, വിക്കിസംരംഭങ്ങളേയും പ്രവർത്തനങ്ങളേയും പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനായി ഒരു വിക്കിപഠനശിബിരവും സംഘടിപ്പിക്കുന്നുണ്ട്.

വിവരങ്ങൾ

[തിരുത്തുക]

സ്ഥലം : കേരള സാഹിത്യ അക്കാദമി, തൃശ്ശൂർ
ദിവസം : 28 ജൂൺ, ശനിയാഴ്ച
സമയം : രാവിലെ ഒമ്പതരക്ക് സമ്മാനദാനം. ശേഷം വിക്കിപഠനശിബിരം.

കൂടുതൽ വിവരങ്ങൾക്ക് ഡിജിറ്റൈസേഷൻ മത്സരം സമ്മാനദാനം കാണുക.

--വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം സംഘാടകസമിതിക്കുവേണ്ടി ബാലു (സംവാദം) 12:51, 25 ജൂൺ 2014 (UTC)Reply

Indic Wikisource Proofreadthon II 2020

[തിരുത്തുക]

Sorry for writing this message in English - feel free to help us translating it