ശ്രീചക്രപൂജാകല്പം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ശ്രീചക്രപൂജാകല്പം (താന്ത്രികം)

രചന:ചട്ടമ്പിസ്വാമികൾ

ചട്ടമ്പിസ്വാമികളുടെ
കൃതികൾ

ചട്ടമ്പിസ്വാമികൾ
കൃതികൾ

 · ക്രിസ്തുമതനിരൂപണം
 · പ്രാചീനമലയാളം
 · പ്രാചീനമലയാളം 2
 · വേദാധികാരനിരൂപണം
 · അദ്വൈതചിന്താപദ്ധതി
 · നിജാനന്ദവിലാസം
 · ജീവകാരുണ്യനിരൂപണം
 · ആദിഭാഷ
 · ശ്രീചക്രപൂജാകല്പം
 · പ്രപഞ്ചത്തിൽ സ്ത്രീപുരുഷന്മാർക്കുള്ള സ്ഥാനം
 · ദേവാർച്ചാ പദ്ധതിയുടെ ഉപോദ്ഘാതം
 · ദേവീമാനസപൂജാസ്തോത്രം
 · പ്രണവവും സംഖ്യാദർശനവും
 · ഭാഷാപത്മപുരാണാഭിപ്രായം
 · കേരളത്തിലെ ദേശനാമങ്ങൾ
 · മലയാളത്തിലെ ചില സ്ഥാനനാമങ്ങൾ
 · കവിതകൾ
 · കത്തുകൾ
 · തിരുമൊഴികൾ
 · തമിഴകവും ദ്രാവിഡമാഹാത്മ്യവും
 · കേരളചരിത്രവും തച്ചുടയ കയ്മളും


ആമുഖം[തിരുത്തുക]

ശ്രീചക്രം അഥവാ ശ്രീയന്ത്രം:[തിരുത്തുക]

ദേവീ ഉപാസനയ്ക്ക് ഉപയോഗിക്കപ്പെടുന്ന അതി മഹത്തായ ഒരു യന്ത്രമാണ് ശ്രീചക്രം അഥവാ ശ്രീയന്ത്രം. ഒരു വൃത്താകാരത്തിൽ കേന്ദ്രീകൃതമായ ബിന്ദുവിനു ചുറ്റും പല വലുപ്പത്തിലുള്ള 9 ത്രികോണങ്ങൾ തമ്മിൽ യോജിപ്പിച്ചിരിക്കുന്നു ശ്രീയന്ത്രത്തിൽ. ഇതിൽ ശക്തിയെപ്രതിനിധാനം ചെയ്യുന്ന അഞ്ചു ത്രികോണങ്ങൾ അധോമുഖമായും. ശിവനെ പ്രതിനിധാനം ചെയ്യുന്ന നാലു ത്രികോണങ്ങൾ ഊർധ്വമുഖമായും ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. നൂറുയാഗം ചെയുന്നതിന്റെയും പതിനാറുവിധമുള്ള മഹാദാനം ചെയുന്നതിന്റെയും മൂന്നരക്കോടി തീർഥങ്ങളിൽ കുളിക്കുന്നതിന്റെയും ഫലം കേവലം ശ്രീചക്രദർശനം കൊണ്ട് കിട്ടുമെന്നാണ് 'തന്ത്രസാര'ത്തിൽ പറഞ്ഞിട്ടുള്ളത്. സൗന്ദര്യലഹരീസ്‌തോത്രത്തിൽ ആദിശങ്കരാചാര്യരും ശ്രീയന്ത്രത്തിനെ നിരവധി പ്രാവശ്യം പരാമർശിച്ചിട്ടുണ്ട്.

ഗ്രന്ഥവിഷയം:[തിരുത്തുക]

പൂജാവിധികളെക്കുറിച്ച്‌ ചട്ടമ്പിസ്വാമികൾ എഴുതിയിട്ടുള്ള ഒരേ ഒരു ഗ്രന്ഥമായിരിക്കാം ഒരു പക്ഷേ. ‘ശ്രീചക്രപൂജാകല്പം’. ശ്രീചക്രപൂജാവിധി അതായത്‌ ശ്രീചക്രത്തെ ഉപയോഗിച്ചു കൊണ്ടുള്ള കാളീപൂജ ചെയ്യുവാനുള്ള വിധിയാണ് ഇതിലെ വിഷയം. എന്നാലും ഗ്രന്ഥാരംഭത്തിൽതന്നെ സംസ്‌കൃത, തമിഴ്, മലയാള പ്രമാണശ്ലോകങ്ങളെ ഉദ്ധരിച്ചുകൊണ്ട്‌, ശ്രീചക്രത്തെ വരയ്ക്കുവാനുള്ള നിർദ്ദേശങ്ങളും ചട്ടമ്പിസ്വാമികൾ വളരെ വിശദമായിത്തന്നെ ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്.

കേവലം ശ്രീയന്ത്രരചനാവിധിയും, പൂജാവിധിയും മാത്രമാണ് സ്വാമികൾ ഇതിൽ വർണ്ണിച്ചിട്ടുള്ളത്‌. അതേസമയം ശ്രീചക്രസമ്പ്രദായത്തെക്കുറിച്ച്‌ ഒന്നും സൂചിപ്പിച്ചിട്ടുമില്ല. അതുകൊണ്ട് വിദ്വാനും അനുഭവസമ്പന്നനുമായ ഒരു ഗുരുവിൽ നിന്നും ശ്രീവിദ്യാ ഉപാസനയ്ക്കുള്ള ഉപദേശം സ്വീകരിച്ചിട്ടുള്ളവർക്ക്‌ ഒരു കൈപ്പുസ്‌തകമായി മാത്രം ഉപയോഗിക്കുവാൻ ഉദ്ദേശിച്ചിട്ടായിരിക്കണം ചട്ടമ്പിസ്വാമികൾ ഇതെഴുതിയിട്ടുണ്ടായിരിക്കുക എന്ന്‌ നമുക്ക്‌ മനസ്സിലാക്കാം.

ശ്രീചക്രവിധി[തിരുത്തുക]


അവതാരിക : ഇവിടെ ആദ്യമായിട്ട്‌ ഇതിലേയ്ക്കുള്ള ഒന്നാമത്തെ പ്രധാനരേഖയേയും ആ രേഖയുടെ ആകപ്പാടെയുള്ള നീളത്തേയും ഭൂപുരത്തെയും ത്രിവലയത്തേയും പറയുന്നു.
മൂലം :


ഷ​ണ്ണവത്യംഗുലായാമം സുത്രം പ്രാക്പ്രത്യഗായതം
ചതുർഭിരംഗുലൈശ്ശഷ്ടൈസ്സംവൃതാനി ച ഭൂപുരം

അന്വയം : പ്രാക്ക് പ്രത്യക്ക് ആയതം ഷണ്ണവത്യംഗുലായാമം സൂത്രം (ഭവതി) ചതുർഭിഃ അംഗുലൈഃ ശിഷ്ടൈഃ ഭൂപുരം ച സംവൃതാനി ച (ഭവതി)
അന്വയാർത്ഥം : പ്രാക്ക്‌ പ്രത്യക്ക് ആയതമായി ഷണ്ണവത്യം ഗുലായാലമായിരിക്കുന്ന സൂത്രം (ഭാവിക്കുന്നു). ചതുർക്കളായി അംഗുലങ്ങളായിരിക്കുന്ന ശിഷ്ട‌ങ്ങൾ കൊണ്ട് ഭൂപുരവും സംവ്രതങ്ങളും (ഭവിക്കുന്നു).
പരിഭാഷ : പ്രാക്ക്‌ = കിഴക്ക്‌. പ്രത്യക്ക്‌ = പടിഞ്ഞാറ്‌. ആയതം = നീളമുള്ളത്‌. ഷണ്ണംവത്യംഗുലായാമം = ഷണ്ണംവത്യംഗുലാം കൊണ്ടുള്ള ആയാമത്തോട്‌ കൂടിയത്‌,. ഷണ്ണംവത്യംഗുലം = തോണ്ണൂറ്റാറംഗുലം. അംഗുലങ്ങൾ = വിരലുകൾ എന്നാണ്‌ അർത്ഥമെങ്കിലും ഇവിടെ രണ്ടു വിരലിട കണക്കാക്കി ഗ്രഹിച്ചു കൊൾക;. ആയാമം = അളവ്‌ (ചാൺ, വിരൽ മുതലായവ കൊണ്ടുള്ള അളവ്‌ എന്നർത്ഥം). സുത്രം = ചരട്‌ (രേഖയെന്നർത്ഥം); ചതുർക്കൾ = നാലുകൾ; അംഗുലങ്ങൾ = ഇരു വിരൽക്കണക്കുകൾ; ശിഷ്ടങ്ങൾ = ശേഷിക്കപ്പെട്ടവ; ശേഷിക്കുക = മിച്ചമാകുക. ആദ്യമായിട്ട്‌ പറയപ്പെട്ട ഒന്നാമത്തെ രേഖയ്ക്കുള്ള തോണ്ണൂറ്റാറംഗുലം നീളത്തിൽ ഒത്ത നടുക്കുനിന്നും നവരേഖകളെ അടയ്ക്കുന്നതിലേക്കു വേണ്ടി എടുക്കപ്പെട്ട നാൽപ്പത്തെട്ട് അംഗുലങ്ങളെ ഒഴിച്ച്‌ അവയുടെ മുൻ(മേൽ)വശത്തു കിടപ്പുള്ള ഇരുപതിനാൽ അംഗുലങ്ങളും പിൻ(കീഴ്)വശത്തു കിടപ്പുള്ള ഇരുപതിനാൽ ‍അംഗുലങ്ങളും ടി മധ്യത്തെ നാൽപ്പത്തെട്ട്‌ അംഗുലങ്ങളുടെ ശിഷ്ട‌ങ്ങളാകുന്നു; ഉഭയഭാഗത്തുള്ള ഈ ശിഷ്ട‌ങ്ങളെ ഇതിലെ ഉപയോഗത്തിനുവേണ്ടി നാലംഗുലം ശിഷ്ട‌ങ്ങൾ ഒമ്പതംഗുലശിഷ്ട‌ങ്ങൾ പതിനൊന്നംഗുലശിഷ്ട‌ങ്ങൾ ഇങ്ങനെ മുന്നുവക ശിഷ്ട‌ങ്ങളാക്കിയിട്ടുണ്ട്. ആദ്യം ഭൂപുരത്തിനും സംവൃതങ്ങൾക്കുമായിട്ട്‌ ഇവിടെ എടുക്കപ്പെട്ടിട്ടുള്ളത്‌ ഒന്നാമതു പറയപ്പെട്ട നാലാംഗുലശിഷ്ട‌ങ്ങളാകുന്നു. ഇവയെയാണ്‌ ഇവിടെ ഇപ്പോൾ ശിഷ്ട‌ങ്ങൾ എന്നുപറഞ്ഞത്‌. എന്നാൽ ഇതിലേയ്ക്ക് ആദ്യം കിഴക്കു പടിഞ്ഞാറ്‌ നടുവെ ഒരു രേഖയെ പറഞ്ഞതുപോലെ. അക്കണക്കിന്‌ തെക്കുവടക്കായി കുറുകെ ഒരു രേഖയും കൂടിയിട്ടു ഭൂപുരം. ത്രിവലയം മുതലായവയ്ക്ക് നാലുപുറത്തു നിന്നും എടുത്ത്‌ ഒത്തചതുരശ്രവും ആ ചതുരശ്രത്തിനകത്ത്‌ ഒത്ത വട്ടവുമായിട്ട്‌ രചിക്കാൻ പറയാതെ ഒരു രേഖയേയും ഒരു വശത്തേയ്ക്ക് വേണ്ടവയേയും മാത്രം പറഞ്ഞ് എന്താണെന്നാൽ ഇതൊരു ചക്രമാകയാൽ നീളം വീതി എന്നുള്ള ഭേദം കുടാതെ ഒത്ത വട്ടവുമായിട്ടും അതിനോട്‌ ചേർന്നു വെളിയിലെ ഭൂപുരവും അപ്രകാരം ഒത്ത ചതുരശ്രമായിട്ടുമാണല്ലോ ഇരിക്കുക. ആ സ്ഥിതിക്കു ഒരു രേഖയേയും ഒരു ഭാഗത്തേയ്ക്ക് വേ​ണ്ടവയെയും പറഞ്ഞാൽ മറ്റെ മൂന്നു ഭാഗത്തേയ്ക്കുംകൂടി ഇപ്രകാരം തന്നെയാണ് വേണ്ടതെന്നു പ്രത്യേകം പറയാതെതന്നെ അറിയാൻ ന്യായമുള്ളതുകൊണ്ടും വിശേഷമായിട്ടു വല്ല‍തും കുടുതൽ വേണമെന്നുമുള്ള പക്ഷം പ്രത്യേകം എടുത്തു പറയുമെന്നുള്ളതിനാലുമത്രെ. ഇനി ഭൂപുരം എന്നത്‌ നാലു മുക്കുകളും മുന്നുവരികളും. നാലു ഭാഗങ്ങളുടേയും മദ്ധ്യങ്ങളിൽ ഓരോ വാതിലും, ഉള്ളതായ വെളിയിലത്തെ നാലു വശത്തും ചതുരത്തിലുള്ള കോട്ടപോലെ അതിരായുള്ള ഒരു ചതുരശ്രമാകുന്നു; സംവ്രതങ്ങൾ = സംവരണം ചെയ്യപ്പെട്ടവ; സംവരണം ചെയ്യുക = ചുറ്റിക്കിടക്കുക (മുന്നു വൃത്ത രേഖകളെന്നർത്ഥം)


അവതാരിക : ഇനി ഷോഡശദലങ്ങളേയും, അഷ്ടദലങ്ങളേയും, എതുകൾക്കായിട്ട്‌ ആദ്യരേഖയിൽ നിന്ന്‌ എടുക്കേണ്ടവയായ അംഗുലക്കണക്കുകളേയും പറയുന്നു.
മൂലം :


അന്തർന്നവാംഗുലം ജ്ഞേയം മദ്ധ്യേ പത്രന്തു ഷോഡശം
എകാദശംഗുലം ജ്ഞേയമഷ്ടപത്രം സമാലിഖേൽ

അന്വയം : അന്തഃ ജ്ഞേയം നവാംഗുഥം തു മദ്ധ്യേ ഷോഡശം പത്രം ജ്ഞേയം എകാദധമംഗുലം അഷ്ടപത്രം സമാലിഖേൽ
അന്വയാർത്ഥം : അകത്തു ജ്ഞേയമായിരിക്കുന്ന നാലംഗുലത്തെ മദ്ധ്യത്തിങ്കൽ‌ ഷോഡശമായിരിക്കുന്ന പത്രമായിട്ടും ജ്ഞേയമായിരിക്കുന്ന എകാദശാംഗുലത്തെ അഷ്ടപത്രമായിട്ടും സമാലേഖിക്കണം.
പരിഭാഷ : അകം = മുമ്പിൽപറയപ്പെട്ട ചതുഷ്കോണമായ ഭൂപുരത്തിൻറെയും ത്രിവലയങ്ങളുടേയും ഉള്ള്‌ എന്നർത്ഥം; ജ്ഞേയം = അറിയപ്പെടുവാൻ യോഗ്യം; നവാംഗുലം = ഒമ്പതംഗുലസ്ഥലം; മദ്ധ്യം = നടുവ്‌. ഷോഡശം = പതിനാറ്‌, പത്രം = പത്രങ്ങളോടു കൂടിയത്‌ (ദലങ്ങളുള്ളതെന്നർത്ഥം). എകാദശംഗുലം = എകാദശമായിരിക്കുന്ന അംഗുലങ്ങളോടുകൂടിയത്‌; എകാദശം = പതിനൊന്ന്‌; അംഗുലങ്ങൾ = അംഗുലസ്ഥലങ്ങൾ; അഷ്ടപത്രം = അഷ്ടങ്ങളായിരിക്കുന്ന പത്രങ്ങളോടുകൂടിയത്; അഷ്ടങ്ങൾ = എട്ടുകൾ (എട്ടു ദലങ്ങളുള്ളതെന്നർത്ഥം), സമാലേഖിക്കുക = വരയ്ക്കുക.


അവതാരിക : ഇനി മേൽപ്പറഞ്ഞ അഷ്ടദലങ്ങൾക്ക് ആധാരമായുള്ള വൃത്തത്തേയും ആ വൃത്തത്തിന്റെ ഉള്ളിലെ നവരേഖകളെയും അവയ്ക്കുള്ള സ്ഥാനക്കണക്കുകളേയും പറയുന്നു
മൂലം :


ദേവിസ്തുതോ മേ ഗംഗാവല്ലീസ്തുതേതി പ്രചക്ഷതെ.
തത്ര തെ ഇഷ്ട ഏവമാദ്യമംഗുലീമാനാന്തരെ
നവരേഖാ വിലേഖനിയാ വൃത്തമദ്ധ്യ, ഇത്യർത്ഥഃ

അന്വയം : ദേവി ചാസ്‌തു-തോ-മേ-ഗം-ഗാ-വല്ലീ-സ്തുതേ-തിപ്രചക്ഷതേ-ആദ്യം തത്ര തേ വൃത്തമദ്ധ്യേ ഇഷ്ട (തതഃ) എവം അംഗുലീമാനാന്തരേ നവരേഖാ വിലേഖനീയാ ഇത്യർത്ഥഃ
അന്വയാർത്ഥം : ദേവിയേയും സ്തു, തോ, മേ, ഗം, ഗാ, വ, ല്ലീ, സ്തു, തേ, തി (ഇവയേയും) വചിക്കുന്നു ആദ്യമായിട്ട്‌ അവിടെ വൃത്തമദ്ധ്യത്തിങ്കലെ ഇഷ്ടയാകുന്നു. (അനന്തരം) ഇപ്രകാരം അംഗുലീമാനാന്തരത്തിങ്കൽ നവരേഖകൾ വിലേഖനീയകളാകുന്നു എന്നർത്ഥമാകുന്നു. പരിഭാഷ : 'ദേവീ' എന്നത്‌ 'ദേ' എന്ന അക്ഷരവും 'വീ' എന്ന അക്ഷരവും ആകുന്നു. ഈ ദേവിസ്തുതോ മുതലായ അക്ഷരങ്ങൾ ഇവിടെ സംഖ്യാർത്ഥങ്ങളാകുന്നു. എങ്ങനെയെന്നാൽ ദേയ്ക്ക് 8 (എട്ട്‌) എന്ന സംഖ്യയും. വീക്ക്‌ 4 (നാല്) എന്ന സംഖ്യയും അർത്ഥങ്ങളാകുന്നു. ഇനി 100. 10. 1 ഇത്യാദി സുന്നക്കണക്കിലെ സ്ഥാനക്രമത്തിന്‌ 'ദേവീ' എന്നതിലെആദ്യക്ഷരമായി ‘ദേ’ എന്നതിന്റെ അർത്ഥവുമായ 8 (എട്ട്) നെ 1 (ഒന്ന്‌) ഇന്റെ- സ്ഥാനത്തിലും രണ്ടാമത്തെ അക്ഷരമായ 'വീ' എന്നതിന്റെ അർത്ഥവുമായി 4 (നാല്) ഇനെ 10 (പത്ത്‌) ഇന്റെ സ്ഥാനത്തിലും വെയ്യുമ്പോൾ (നാപ്പത്തൈട്ട്‌) എന്ന സംഖ്യയാകും,. അപ്പോൾ 'ദേവീ' എന്നതിന്‌ 6 (ആറ്‌)ച ‘മേ’ എന്നതിന്‌ 5 (അഞ്ച്) ‘ഗം’ എന്നതിന് 3 (മൂന്ന്); ‘ഗാ’ 3 (മൂന്ന്); ‘വ’എന്നതിന് 4 (നാല്) ‘ല്ലീ’ എന്നതിന് 3 (മൂന്ന്), ‘സ്തു’ എന്നതിന്‌ 6 (ആറ്‌); ‘തേ’ എന്നതിനും 6 (ആറ്‌); ‘തി’ എന്നതിനും 6 (ആറ്‌). ഇങ്ങനെയാണ്‌ അർത്ഥം. വചിക്കുക = പറയുക,. ആദ്യം = ഒന്നാമത്‌; ഇനി അവിടെ എന്നത്‌ ആ വൃത്ത മദ്ധ്യത്തിങ്കനൽ എന്നു ചൂണ്ടിക്കാണിക്കുന്നതാകുന്നു. എന്നാൽ അഷ്ടദലങ്ങളെ പറഞ്ഞതിൽ പിന്നെ ഇപ്രകാരം ഒരു വൃത്തം പറയപ്പെട്ടു കാണുന്നില്ലല്ലോ എന്നാണെങ്കിൽ അതിലേയ്ക്ക് ഇങ്ങനെയാകുന്നു സമാധാനം; മുൻപിൽ പറയപ്പട്ട അഷ്ടദലങ്ങൾ വൃത്ത മാർഗ്ഗത്തൂടെ ആണല്ലോ അടയ്ക്കപ്പെട്ടിരിക്കുന്നത്‌ : ആ സ്ഥിതിക്ക്‌ അവയുംടെ(ആ അഷ്ടദലങ്ങളുടെ) മൂലങ്ങൾ അവസാനിച്ച സ്ഥാനവും ഒരു വൃത്തകാരമായിട്ടല്ലയോ ഇരിക്കുവാൻ പാടുള്ളൂ; ആ അതിനെ ഉദ്ദേശിച്ചാണ്‌ അവിടെ എന്ന്‌ അതായത്‌, നവരേഖകൾ വരയ്ക്കുന്നതിനു മുമ്പിൽ രചിതമായിരിക്കുന്ന വൃത്തമദ്ധ്യത്തിങ്കൽ എന്നു ചൂണ്ടിപ്പറഞ്ഞിരിക്കുന്നത്‌. അതിനാൽ പറയുന്നവയെല്ലാം ആ വൃത്തത്തിന്റെ ഉള്ളി ലേയ്ക്കുള്ളവയാണെന്ന്‌ പ്രത്യേകം പറയാതെ തന്നെ നിശ്ചയിച്ചുകൊള്ളുന്നതിലേക്ക്‌ ന്യായം സിദ്ധിച്ചുപോയിരി ക്കുന്നു. ഇനി ‘അവ’ എന്നത്‌ 'ദേവീ' എന്ന രണ്ടക്ഷരങ്ങളുടെ അർത്ഥങ്ങളായ 4, 8 ഈ രണ്ടു സംഖ്യകളെ കുറിക്കുന്നതാ കുന്നു ഈ 'അവ' എന്ന അർത്ഥത്തിന്റെ വാക്കായ 'തോ' എന്നതിനെ തച്ഛബ്ദം സ്ത്രീലിംഗം പ്രഥമാ ദ്വിവചനമെന്നും സംഖ്യാ ശബ്ദത്തിനെ ആകാരാന്തം സ്‌ത്രീലിംഗം പ്രഥമാ ദ്വിവചനമെന്നും അതിനാൽ തേ സംഖ്യ ആ രണ്ട്‌ സംഖ്യകൾ എന്നാകുന്നുവെന്നും ഓർത്തുകൊണ്ടാൽ എളുപ്പമായി; വൃത്ത മദ്ധ്യം = വൃത്തത്തിന്റെ മദ്ധ്യം, വൃത്തം = വലയം. മദ്ധ്യം = നടുവ്‌. ഇനി ‘ഇഷ്ട’ എന്നത്‌; ഇഷ്ടസംഖ്യാ, അതായതു കണക്കുശാസ്ത്രത്തിലെ സംഖ്യോയമെന്നുള്ളത്‌ എങ്ങനെയോ അതുപോലെ എവിടെ മൊത്തമായിട്ട്‌ ഈ തുക നിശ്ചയിച്ച്‌ അതിനെ പല ചെറിയ സംഖ്യകൾകൊണ്ട്‌ പങ്കിട്ട്‌ എടുത്ത്‌ പ്രയോജനപ്പെടുത്തുന്ന സംമ്പ്രദായം തന്നെ. ഈ ശ്രീചക്രത്തിന്‌ പറയപ്പെട്ട കിഴക്കിപടിഞ്ഞാറായി നടുവേയുള്ള ആദ്യത്തെ സുത്രത്തി(രേഖ)ന്റെ ആകപ്പാടെയുള്ള നീളത്തിലെയ്ക്ക് നിശ്ചയിക്കപ്പെട്ട 96 (തോണ്ണംറ്റാറ്‌) അംഗുലമെന്ന കണക്ക്‌ ഇഷ്ടസംഖ്യ (സെഖ്യേയം) ആകുന്നു, അതിനെ പലതരത്തിൽ ഖണ്ഡമായി ഭാഗിക്കുന്നതിലേക്ക്‌ വിധിക്കപ്പെട്ട 4 (നാല്). 9 (ഒമ്പത്‌). 11 (പതിനൊന്ന്‌) മുതലായ ചില്ലറ കണക്കുകൾ ആ സംഖ്യേത്തിന്റെ സംഖ്യകളാകുന്നു; ആ സംഖ്യകളെ അനുസരിച്ച്‌. ഭൂപുരം. ത്രിവലയങ്ങൾ ഷോഡശദലങ്ങൾ അഷ്ടദലങ്ങൾ ഇവയ്ക്കായിട്ട്‌ മുൻ പറഞ്ഞ ആദ്യ സുത്രത്തിന്റെ രണ്ടു തലയ്ക്കൽ നിന്നും എടുത്തുപോയ 48 (നാല്പ്പത്തെട്ട്‌) അംഗുലം സ്ഥലം കിടപ്പുണ്ടല്ലോ. ആ അതുതന്നെയാണ് ‌ ഈ പറയപ്പെട്ട വൃത്ത മദ്ധ്യത്തിങ്കലെ ഇഷ്ടസംഖ്യ. ടി 96 ( തൊണ്ണീറ്റാറ്‌) അംഗുലം നീളമുള്ളതായ ആദ്യത്തെ ഇഷ്ടസംഖ്യാ സുത്രത്തിന്റെ നടുഭാഗമായ അർദ്ധാംശവും ടി വൃത്തരേഖയ്ക്കുള്ളിൽ ഒത്ത നടുക്കുകൂടി നടുവെ മേലേ അറ്റത്തും താഴേ അറ്റത്തും തൊട്ടുകിടക്കുന്നതായി കാണപ്പെടുന്നതും അതുതന്നെയാണ്; ഇഷ്ടം ഇച്ഛിക്കപ്പെടുന്നത്‌; ഇനി മേൽ കാണിച്ചപ്രകാരം വൃത്തമദ്ധ്യത്തിലേയ്ക്ക് പറയപ്പെട്ട കണക്കുകളിൽ ആദ്യത്തെ ‘ദേവി’ എന്നുള്ള ആകെത്തുക ടി വൃത്തമദ്ധ്യത്തിലെ ഇഷ്ട സംഖ്യയായ സംഖ്യേയ മായിരുന്നുകൊണ്ടും മറ്റുള്ള സ്തുതോ, മേ മുതലായവ ടി സംഖ്യേയത്തെ അംശിക്കാനുള്ള സംഖ്യകളായിരുന്നതു കൊണ്ടുമാണ്‌, സ്‌തു, തോ, മേ മുതലായവ അക്ഷരങ്ങൾക്കുള്ള ചെറിയ സംഖ്യകളെ പ്രത്യേകം പ്രത്യേകമായിട്ട്‌ പറഞ്ഞുവെച്ചതു പോലെ 'ദേവി' എന്നതിലെ ‘ദേ’ യ്ക്കും 'ഗീ' യ്ക്കുമുള്ള ചെറിയ സംഖ്യകളോടുകൂടി പ്രത്യേകം പ്രത്യേകം പറയാതെ കൂട്ടിച്ചേർത്ത്‌ 48 (നാല്പ്പത്തെട്ട്‌) എന്നാക്കി ചെയ്‌ത് ഇനി ഇപ്രകാരം (എവം) എന്നതിനെ ടി സ്‌തു, തോ, മേ മുതലായ അക്ഷരങ്ങൾക്കുള്ള സംഖ്യകളുടെ ക്രമം (മുറ) അനുസരിച്ച്‌ എന്നർത്ഥം. അംഗുലീമാനാന്തരം അംഗുലീമാനത്തിന്റെ അന്തരം. അംഗുലീമാനം അംഗുലികളുടെ മാനം; അംഗുലികൾ വിരലുകൾ, മാനം അളവ്‌, അന്തരം ഇട (അവസാനിച്ച സ്ഥാനം). നവരേഖകൾ ഒൻപതുരേഖകൾ വിലേഖനീയകൾ വിലേഖനം ചെയത്തക്കവ. വിലേഖനം ചെയ്ക വരയ്ക്കുക.


മൂലം :


ആദ്യേ ദ്വിതിയേഷ്ടമകേ നവമേ ച യഥാക്രമം
മാർജ്ജയേദ് ഗുണഭാഗാംശാൻ വൃത്താദേകത്ര ചാന്യതഃ
ചതുർത്ഥഷഷ്ഠയോഃ പാർശ്വേ തോയാംശം പരിമാർമ്മജ്ജയേൽ
പഞ്ചാമസ്യധിയാംശന്തു മാർജ്ജയേച്ചാന്യപാർശ്വതഃ

അന്വയം : വൃത്താൽ ആദ്യേ ച ദ്വിതിയേ ച അഷ്ടമകേ ച നവമേ ച ഗുണഭാഗാംശാൻ യഥാക്രമം എകത്ര മാർജ്ജയേൽ അന്യതഃ ച (മാർജ്ജയേൽ). ചതുർത്ഥഷഷ്ടയോഃ പാർശ്വേ തോയാംശം പരിമാർജ്ജയേൽ പഞ്ചമസ്യ (പാർശ്വേ) ധിയാംശം തു മാർജ്ജയേൽ അന്യ പാർശ്വതഃ ച.
അന്വയാർത്ഥം : വൃത്തത്തിങ്കൽ നിന്ന്‌ ആദ്യത്തിലേയും ദ്വിതീയത്തിലേയും നവമത്തിലേയും ഗുണഭാഗാംശങ്ങളെ ക്രമപ്രകാരം ഒരു സ്ഥലത്ത്‌ മാർജ്ജിക്കണം, മറ്റേ സ്ഥാനത്തു നിന്നും (മാർജ്ജിക്കണം). ചതുർത്ഥഷഷ്ടങ്ങളുടെ പാർശ്വത്തിങ്കലെ തോയാംശത്തെ പാരിമാർജ്ജിക്കണം. പഞ്ചമത്തിന്റെ (പാർശ്വത്തിലെ) ധിയാംശത്തെ മാർജ്ജിക്കണം. അന്യപാർശ്വത്തിൽ നിന്നും (വേണം).
പരിഭാഷ : വൃത്ത = വലയം. ആദ്യം = അദ്യത്തേത്‌ അതായത്‌ വൃത്തത്തിൻറെ ഉള്ളിൽ കുറുകെ വരയ്ക്കപ്പെട്ടിട്ടുള്ള ഒമ്പതു രേഖകളിൽ ഒന്നാമത്തെരേഖ, ദ്വിതീയം = രണ്ടാമത്തെ രേഖ, അഷ്ടമകം = എട്ടാമത്തെ രേഖ. നവമം = ഒമ്പതാമത്തെ രേഖ, ഗുണഭാഗാംശങ്ങൾ = ഗുംണഭാഗങ്ങളാകുന്ന അംശങ്ങൾ ഗുണഭാഗാംശങ്ങൾ ='ഗു'എന്നതും 'ണ' എന്നതും 'ഭാ' എന്നതും 'ഗ' എന്നതും ഗു = 3 (മൂന്ന്‌) എന്ന സംഖ്യ 'ണ' = 5 എന്ന സംഖ്യ ഭാഷ = 4 (നാല്) എന്ന സംഖ്യ 'ഗ' = 3 (മൂന്ന്‌) എന്ന സംഖ്യ അംശങ്ങൾ = ഭാഗങ്ങൾ ക്രമപ്രകാരം എന്നതിന്‌ ആദ്യരേഖയുടെ രണ്ടു തലയ്ക്കലും നിന്ന്‌ മുമ്മൂന്ന്‌ അംഗുലങ്ങളും, രണ്ടാമത്തെ രേഖയുടെ രണ്ടു‌ തലയ്ക്കലും നിന്ന്‌ അയ്യഞ്ച് അംഗുലങ്ങളും എട്ടാമത്തെ രേഖയുടെ രണ്ടു തലയ്ക്കലും നിന്ന്‌ നന്നാല് അംഗുലങ്ങളും. ഒമ്പതാമത്തെ രേഖയുടെ രണ്ട്‌ തലയ്ക്കലും നിന്ന്‌ മുമ്മൂന്ന്‌ അംഗുലങ്ങളും എന്ന്‌ അർത്ഥമാകുന്നു. മാർജ്ജിക്കുക = മാച്ചുകളയുക. ചതുർത്ഥഷഷ്ടങ്ങൾ =ചതുർത്ഥവും ഷഷ്ടവും. ചതുർത്ഥം = നാലാമത്തെ രേഖ ഷഷ്ടം = ആറാമത്തെ രേഖ. പാർശ്വം = ഭാഗം (വശം) തോയംശം = തോയമാകുന്ന അംശം, തോയം ='തോ' എന്നതും ‘യ’ എന്നതും തോ = 6 (ആറ്‌) എന്ന സംഖ്യ യം =1 (ഒ‌ന്ന്) എന്ന സംഖ്യ ഇവയേയും ചേർത്ത് 16 (പതിനാറ്‌) എന്നാക്കിക്കൊള്ളണം. പരിമാർജ്ജിക്ക = മാച്ചുകളയുക. പഞ്ചമം = അഞ്ചാമത്തെ രേഖ. (പാർശ്വം = ഭംഗം), ധിയാംശം = ധിയയാകുന്ന അംശം. ധിയ ='ധി' എന്നതും 'യ 'യ്ക്ക് 1 (ഒന്ന്‌) എന്ന സംഖ്യ ഇതുകളേയും സുന്ന കണക്കുപ്രകാരം ചേർത്ത്‌ 19 (പത്തൊമ്പത്‌) എന്നാക്കിക്കൊള്ളണം. മാർജ്ജിക്കുക = മാച്ചുകളയുക. അന്യപാർശ്വം = മറുഭാഗം. ഇവിടെ അതാതിന് പറഞ്ഞകണക്കിൻ പ്രകാരം നാലാമത്തേയും ആറാമത്തേയും അഞ്ചാമത്തേയും രേഖയുടെ ഓരോരോ തലയ്ക്കൽ നിന്നും മാച്ചുകളയേണമെന്ന്‌ മുമ്പിൽ പറഞ്ഞല്ലോ. ആ കണക്കിൻ പ്രകാരം തന്നെ 51 രേഖകളുടെ മറ്റേ- തലകളിൽ നിന്നും കൂടി മാച്ചുകളയേണ്ടതാണെന്ന്‌ താൽപര്യം.


അവതാരിക : ഇനി മേല്പറഞ്ഞ നവരേഖകളെ ത്രികോണപ്പെടുത്തുന്നതിലേയ്ക്കുള്ള സൂത്രദ്വയത്തേയും ആ സൂത്രദ്വയത്തിന്റെ ആരംഭാവസാന സ്ഥാനങ്ങളേയും വകഭേദങ്ങളേയും പറയുന്നു.
മൂലം :


ത്രിതിയാന്താദ്ദ്വിതിയാന്താച്ചതുർത്ഥാന്താച്ച പഞ്ചമാൽ
പ്രഥമാന്താൽ സൂത്രയുഗം വൃത്തതോ നവമാദികം
സപ്തമാഷ്ടമയോരാന്താത്തഥാഷഷ്‌ഠനവ്യന്തയോഃ
വൃത്താദി സൂത്രയുഗളക്രമാൽ സൂത്രദ്വയം ദ്വിധാ.

ഈ രണ്ട് ശ്ളോകപ്രകാരം അന്വയാർത്ഥവും പരിഭാഷയും സ്വീകരിച്ചാൽ മതി.
അന്വയാർത്ഥം : തൃതീയാന്തത്തിങ്കൽ നിന്നും, ദ്വിതീയാന്തത്തിങ്കൽ നിന്നും, ചതുർത്ഥാന്തത്തിങ്കൽ നിന്നും, പഞ്ചമാന്തത്തിങ്കൽ നിന്നും. പ്രഥമാന്തത്തിങ്കൽ നിന്നും. വൃത്തത്തെക്കാൾ നവമാദികമായിരിക്കുന്ന സൂത്രയുഗമാകുന്നു. സപ്‌തമാഷ്ടങ്ങളുടെ അന്തത്തിൽ നിന്നും അപ്രകാരം ഷഷ്ഠനവാന്തങ്ങളിലും (നിന്ന്‌) വൃത്താദിസുത്രയുഗളമാകുന്ന ക്രമം ഹേതുവായിട്ട്‌ സൂത്രദ്വയം ദ്വിവിധമാകുന്നു,
പരിഭാഷ : ത്രിതീയാന്തം = തൃതീയയുടെ അന്തം. തൃതീയം = മുന്നാമത്തെ രേഖ, അന്തം = അവസാനം, ദ്വിതീയാന്തം = ദ്വിതീയയുടെ അന്തം, ദ്വിതീയത = രണ്ടാമത്തെ രേഖ, അന്തം = അവസാനം, ചതുർത്ഥ നാലാമത്തെ രേഖ, അന്തം അവസാനം, പഞ്ചമം അഞ്ചാമത്തെ രേഖ, പ്രഥമാന്തം പ്രഥമയുടെ അന്തം, പ്രഥമ ഒന്നാമത്തെ രേഖ, അന്തം അറുതി, വൃത്തം വലയം, നവമാദികം നവമാദിയോടുകൂടിയത്‌, നവമാദി നവമം ആദിയായിട്ടുള്ളത്‌, നവമം ഒമ്പതാമത്തെ രേഖ, ആദിശബ്ദംകൊണ്ട് എട്ടാമത്തേയും, ഏഴാമത്തെയും, ആറാമത്തേയും രേഖകളെന്നർത്ഥം, സൂത്രയുഗം സൂത്രങ്ങളുടെ യുഗങ്ങളോടു കൂടിയത്‌, സൂത്രങ്ങൾ രേഖകൾ, യുഗങ്ങൾ ഇരട്ടകൾ (ഇണകൾ), സപ്‌ത മാഷ്ടങ്ങൾ സപ്‌തമവും അഷ്ടമവും, സപ്‌തമം എഴാമത്തെ രേഖ, അഷ്ടമം എട്ടാമത്തെ രേഖ, അന്തം അവസാനം, ഷഷ്ഠമാന്തങ്ങൾ ഷഷ്ഠവങ്ങളുടെ അന്തങ്ങൾ, ഷഷ്ഠമങ്ങൾ ഷഷ്ഠ‌വും നവവും, ഷഷ്ഠം ആറാമത്തെ രേഖ,നവം ഒമ്പതാമത്തെ രേഖ, അന്തം അറുതി, വൃത്താദി സൂത്രയുഗളം വൃത്താദിയോടു കൂടിയിരിക്കുന്ന സൂത്രയുഗങ്ങളോട്‌ കൂടിയത്‌, വൃത്തം വലയം, ആദിശബ്ജം കൊംണ്ട് ഒന്നാമത്തേയും രണ്ടാമത്തേയും മൂന്നാമത്തേയും രേഖകളെന്നർത്ഥമാകുന്നു, സൂത്രയുഗളം സൂത്രങ്ങളുടെ യുഗളങ്ങളോടുകൂടിയത്‌, സൂത്രങ്ങൾ രേഖകൾ, യുഗളങ്ങൾ ഇരട്ടകൾ (ഇണകൾ), ക്രമം മുറ, സൂത്രദ്വയം രണ്ടുവിധമെന്നത്‌ എങ്ങനെയെന്നാൽ ഇപ്രകാരം രണ്ടു രേഖകൾ, ഇവയിൽ താഴത്തെ രേഖയുടെ രണ്ടറ്റത്ത്‌ (തലയ്ക്കൽ) നിന്നും വേറെ രണ്ടുരേഖകൾ പുറപ്പെട്ട്‌ എങ്കോണിച്ച്‌ മേല്‌പോട്ടു ചെന്ന്‌ കുറുകെ കിടക്കുന്ന മേലത്തെ വരയുടെ മധ്യത്തിൽ ഒന്നിച്ചു ചേർന്ന്‌ ഇങ്ങനെ കൊള്ളുന്ന തായിട്ടുള്ളത്‌ ഒരുവിധം ഇനി ഒരുവിധം എങ്ങനെയെന്നാൽ മുൻപിൽ മേലോട്ടയിട്ട് കാണിച്ചതിനെ നേരെമറിച്ച്‌ കീഴ്പ്പോട്ട്‌ ഇപ്രകാരമാകുന്നത് തന്നെ സൂത്രയുഗം, സൂത്രയുഗളം, സൂത്രദ്വയം ഇതിനെ ഇങ്ങനെയെല്ലാം പറയാം.


അവതാരിക : ഇനി ഈ ചക്രത്തിൻറെ പർവ്വാദി സന്ധിവിശേഷങ്ങളുടെ സംഖ്യകളേയും ദേവതയേയും മാഹാത്മ്യത്തേയും പറയുന്നു.
മൂലം :


ഹർമ്മ്യപർവ്വസമോപേതം ഭദ്രസന്ധിസന്വിതം
യച്ചക്രം ലളിതായാസ്തന്മഗളം നേതരഭ‌്ഭവേൽ

അന്വയം : ലളിതായാഃ ഹർമ്മ്യപർവ്വസമോപേതം ഭദ്രസന്ധി സമന്വിതം യൽ ചക്രം (ഭവതി) തൽ മംഗളം ഭവേൽ ഇതരൽ ന (ഭവേൽ).
അന്വയാർത്ഥം : ലളിതയുടെ ഹർമ്മ്യർവ്വസമോപേതം ഭദ്രസന്ധി സമന്വിതമായിരിക്കുന്ന യാതൊരു ചക്രം (ഭവിക്കുന്നു) അത്‌ മംഗള മായി ഭവിക്കും; ഇതരം ഭവിക്കുകയില്ല.
പരിഭാഷ : ലളിതാ = ലളിതാദേവി, ഹർമ്മ്യർവ്വസമോപേതം = ഹർമ്മ്യങ്ങളോട്സമോപേതം, ഹർമ്മ്യങ്ങൾ = ഹർമ്മ്യമാകുന്ന ഹർമ്മ്യങ്ങൾ, ഹർമ്മ്യം 'ഹേ' എന്ന അക്ഷരവും 'മ്യ' ‌എന്ന അക്ഷരവും 'ഹ' എന്നതിന്‌ 8 (എട്ട്‌) എന്ന സംഖ്യയും 'മ്യ' എന്നതിന്‌ 1 (ന്നെ്‌) എന്ന സംഖ്യകളെയും മുൻ പറഞ്ഞ സുന്നക്കണക്കിൻറെ സ്ഥാനനിയമപ്രകാരം മൂന്നും പിന്നുമാക്കി സ്ഥാനം മാറ്റിവയ്ക്കുമ്പോൾ, 18 (പതിനെട്ടു) എന്ന സംഖ്യ യാകും ഇതാണ് ഹർമ്മ്യശബ്ദത്തിൻറെ അർത്ഥം, ഇനി പർവ്വമെന്നത്‌ കണക്കു ശാസ്‌ത്രപ്രകാരം ഗുണചിഹ്ന മെന്ന്‌ നാമമുള്ള ത ഈ ദ്വിരേഖാസന്ധിയിൽ കൂടി ഇടത്തു നിന്നും വലത്തോട്ടേയ്‌ക്ക്‌ കുറുകെമറ്റൊരു രേഖയിടുന്നതാണ് ഈ ത്രിരേഖാ സന്ധിയെത്തന്നെയാണ് ഇവിടെ പർവ്വമെന്ന്‌ പറഞ്ഞിട്ടുള്ളത്‌, സമോപേതം = കൂടിയിരിക്കുന്നത്‌ (ചേർന്നിരിക്കുന്നത്‌) ഭദ്രസന്ധിസമന്വിതം = ഭദ്രസന്ധികളോട്‌ സമന്വിതം, ഭദ്രസന്ധികൾ = ഭദ്രയാകുന്ന സന്ധികൾ, ഭൾ ='ഭ' , എന്നതും 'ദ്ര' എന്നതും 'ഭ' യ്ക്ക് 4 (നാല്) 'ദ്ര'യ്ക്ക് 2 (രണ്ട്) മുന് സുന്നക്കണക്കിന്‌ പ്രകാരം ചേർക്കുമ്പോൾ 24 (ഇരുപത്തിനാല്‌) എന്നാകും, സന്ധി എന്നത്‌ മുൻകാണിച്ച x ഈ ഗുണ ചിഹ്നം തന്നെയാണ്, അത്‌ = ഈ ശ്രീചക്രം, മംഗളം = മംഗളത്തോടു കൂടിയത്‌, ഇതരം = മറ്റൊന്ന്‌.


അവതാരിക : ഇനി ഈ ശ്രീചക്രനിർണസങ്കേത ശ്ലോകങ്ങളുടെ സംഖ്യകളേയും ഗുരുവന്ദനരൂപമായ ഗുരുപാരമ്പര്യ ക്രമത്തേയും പറഞ്ഞവസാനിപ്പിക്കുന്നു.
മൂലം :


ലളിതാചക്രനിർമ്മാണേ സംങ്കേതശ്ലോകഷൾക്കവിൽ
കാശ്‌മീരസമ്പ്രദായീ പാരമ്പര്യക്രമാന്വിതൃഃ സ്യാൽ

അന്വയം : ലംളിതാചക്രനിർമ്മാണേ സംങ്കേതശ്ലോകഷൾകവിൽ കാശ്മീരസമ്പ്രദായീ പാരമ്പര്യക്രമാന്വിതഃ സ്യാൽ.
അന്വയാർത്ഥം : ലംളിതാചക്രനിർമ്മാണത്തിങ്കലെ സംകേതശ്ലോകഷൾക്കവിത്തായിരിക്കുന്നവൻ കാശ്മീരസമ്പ്രദായിയായിരിക്കുന്ന പാരമ്പര്യക്രമാന്വിതനായി ഭവിക്കും.
പരിഭാഷ : ലംളിതാചക്രനിർമ്മാണം = ലളിതയുടെ ചക്ര നിർമ്മാണം, ലളിതാദേവി ചക്രനിർമ്മാണം = ചക്രത്തിൻറെ നിർമ്മാണം, നിർമ്മാണം = ഉണ്ടാക്കൽ (വരക്കുക എന്നർത്ഥം), സംകേതശ്ലോകഷൾക്കവിത്ത്= സംകേതശ്ലോകഷൾക്കത്തെ വേദിച്ചവൻ, സംകേതശ്ലോകഷൾക്കം = സംകേതശ്ലോകങ്ങളുടെ ഷൾക്കം, സംകേതശ്ലോകങ്ങൾ = സംകേതപ്രകാരമുള്ള ശ്ലോകങ്ങൾ, സംകേതം = മതം, ശ്ലോകങ്ങൾ = പദ്യങ്ങൾ, വേദിക്ക = അറിയുക, കാശ്മീരസമ്പ്രദായി = കാശ്മീരസമ്പ്രദായത്തോടു കൂടിയവൻ, കാശ്മീരസമ്പ്രദായം = കാശ്മീരന്മാരുടെ സമ്പ്രദായം, കാശ്മീരന്മാർ = കാശ്മീരദേശത്തുള്ള (ഭക്തന്മാർ), സമ്പ്രദായം = ക്രമം (നടപടി), പാരമ്പര്യക്രമാന്വിതൻ = പാരമ്പര്യക്രത്തോട്‌ അന്വിതൻ, പാരമ്പര്യക്രമം = പരമ്പരയായി നടന്നുവരുന്ന ക്രമം, അന്വിതൻ = കൂടിയവൻ, ഇപ്പറഞ്ഞ പ്രമാണപ്രകാരം ഈ ചക്രത്തിൽ വെളിയിൽ (പുറത്ത്) നിന്നും അകത്തോട്ട് പ്രധാനസ്ഥാനമായ ഒത്ത മദ്ധ്യംവരെ നോക്കുന്നതായാൽ ആദ്യം വെളിയിൽ ചതുരശ്രമായ ഭൂപുരവും, രണ്ടാമത്‌ അതിനുള്ളിൽ ചുറ്റി മൂന്നു വലയ (വട്ടാര)ങ്ങളും, മൂന്നാമത്‌ അതിനുള്ളിൽചുറ്റി ഒരു വലയവും, നാലാമത്‌ അതിനുള്ളിൽ ചുറ്റി ഒരു വലയവും, ആറാമത്‌ അതിനു ള്ളിൽചുറ്റി എട്ടു ദലങ്ങളും, എഴാമത്‌ അതിനുള്ളിൽചുറ്റി ഒരു വലയവും, എട്ടാമത്‌ അതിനുള്ളിൽചുറ്റി രണ്ടു വരികളിലായി പതുപ്പത്ത് മുക്കോണങ്ങളും, ഇങ്ങനെ ആകെ രണ്ടു വരികളിലായി ഇരുപതു മുക്കോണങ്ങളും, പത്താമത്‌ അതിനുള്ളിൽ ചുറ്റി എട്ടു മുക്കോണങ്ങളും, പതിനൊന്നാമത്‌ അതിനുള്ളിൽ ഒരു ബിന്ദു (ചെരുവട്ട)വും ആയികാണാം ഈപ്രമാണം പുറമെയുള്ള ഭൂപുരം മുതൽക്ക് പ്രധാന സ്ഥാനമായ ഒത്ത മധ്യത്തിലുള്ള ബിന്ദുവരെ ക്രമേണ അകത്തോട്ടേയ്ക്കാണ്, എങ്ങനെയെന്നാൽ.

മൂലം


വിന്ദുത്രികോണവസുകോണദശാരയുഗ്മം
മന്വശ്രനാഗദളസംയുതഷോഡശാരം
വൃത്തത്രയഞ്ചധാണീസദനത്രയഞ്ച
ശ്രീചക്രമേതദുദിതം പരദേവതായാഃ
       1വിന്ദുത്രികോണസയുക്തം, വാസുകോണസമന്വിതം
ദശകോണ ദ്വയോപേതം, ചതുർദശസമന്വിതം;
ദളാഷ്ടകസമോപേതം, ദളഷോഡശകാന്വിതം
വൃത്തത്രയാന്വിതം ഭുമിസദനത്രയഭൂഷിതം
നമാമിലളിതാചക്രം ഭക്താനാമിഷ്ടദായകം.
       2


ശ്ലോ 1 - അന്വയാർത്ഥം : പരദേവതയുടെ വിന്ദുത്രികോണവാസു കോണദശാരയുഗ്മത്തോടും മന്വശ്രനാഗദളസംയുത ഷോഡശാരത്തോടും വൃത്തത്രയത്തോടും ധരണീസദനത്രയത്തോടും ഇരിക്കുന്ന ഈ ശ്രീചക്രം പറയപ്പെട്ടു.
ശ്ലോ 1 - പരിഭാഷ : പരദേവതാ ശ്രീ രാജാരാജേശ്വരി. വിന്ദുത്രികോണ വാസുകോണദശാരയുഗ്മം = ബിന്ദുവും ത്രികോണവും വാസു കോണവും ദശാരയുഗ്മവും, ബിന്ദു ചെറുവട്ടം, ത്രികോണം മുക്കോണം, വസുകോണം അഷ്ട (എട്ടു)വസുക്കൾ എന്നുള്ള പ്രസിദ്ധിപ്രകാരം 'വാസു' ശബ്ദത്തിന്‌ എട്ട്‌ എന്ന സംഖ്യ കല്പിച്ച്‌ 'വസുകോണം' എന്നതിന്‌ എട്ടു മുക്കോണം എന്ന്‌ അർത്ഥമാക്കണം, ദശാരയുഗ്മം = ദശാരങ്ങളുടെ യുഗ്മം, ദശാരങ്ങൾ = പത്തു മുക്കൊണങ്ങൾ എന്നർത്ഥം മന്വശ്രനാഗദളസംയുത ഷോഡശാരം = മന്വശ്രനാഗദളസംയുക്തമായിരിക്കുന്ന ഷോഡ ശാരങ്ങളോടുകുടിയത്‌, മന്വശ്രം മനുക്കൾ പതിനാല്‌ ആകുന്നു എന്നുള്ള പ്രസിദ്ധപ്രമാണം കൊണ്ട്‌ 'മന്വശ്ര' ശബ്ദത്തിലെ 'മനു' എന്നതിന്‌ പതിനാല്‌ എന്നുള്ള സംഖ്യയെ സ്വീകരിച്ച്‌ മന്വശ്രശബ്ദത്തിന്‌ പതിനാല് മുക്കോണം എന്നുള്ള അർഥം ധരിച്ചുകൊൾക, നാഗദളം മന്വശ്രാദികൾക്ക്‌ പറഞ്ഞപോലെ അഷ്ട (എട്ട്‌)നാഗംങ്ങൾ എന്ന പ്രസിദ്ധിപ്രകാരം നാഗശബ്ദത്തിന്‌ എട്ട്‌ എന്ന സംഖ്യയെ സ്വീകരിച്ചു നാഗദളം എന്നാൽ എട്ടു ദളങ്ങൾ എന്ന്‌ അർത്ഥമാക്കുക, സംയുതം കൂടിയത്‌, ഷോഡ ശാരം = പതിനാറ്‌ ദളങ്ങൾ, വൃത്തത്രയഞ്ച = വൃത്ത ത്രയത്തോടും, വൃത്തത്രയം = മൂന്നു വലയങ്ങൾ, ധരണീസദനത്രയം മുമ്പ്‌ പറഞ്ഞിട്ടുള്ള മുന്ന്‌ ഭൂപുരങ്ങൾ എന്ന അർഥം ആകുന്നു
ശ്ലോ 2 - അന്വയാർത്ഥം : ബിന്ദു ത്രികോണസയുക്തമായും വാസു കോണസമന്വിതമായും ദശകോണദ്വയോപേതമായും ചതുർദ്ദശ കോണസമന്വിതമായും ദളാഷ്ടകസമോപേതമായും ദളഷോഡശ കാന്വിതമായും വൃത്തത്രയാന്വിതമായും ഭുമീസദനത്രയഭൂഷിതമായും ഭക്തന്മാർക്ക്‌ ഇഷ്ടദായകമായും ഇരിക്കുന്ന ലളിതാ ചക്രത്തെ ഞാൻ നമസ്‌കരിക്കുന്നു.
ശ്ലോ 2 - പരിഭാഷ : മുൻ പറഞ്ഞ ശ്ളോകത്തിൻറെ പരിഭാഷകൊണ്ട്‌ ഇതിൻറെ പരിഭാഷ വ്യക്തമാക്കിയിരിക്കുന്നതിനാൽ പ്രത്യേകമായി എഴുതുന്നില്ല, രണ്ടു ശ്ളോകത്തിൻറെ അർത്ഥവും ഒരു പോലെ തന്നെ ആദ്യമായിട്ട്‌ ഒത്ത നടുക്കുള്ള ഒരു ബിന്ദു (2) ആ ബിന്ദുവിൻറെ പുറമെയുള്ള ഒരു മുക്കോണം (3) ആ മുക്കോണത്തിങ്കൽ പുറമേ ചുറ്റുമുള്ള എട്ട്‌ മുക്കോണങ്ങൾ (4) ആ എട്ട്‌ മുക്കോണങ്ങളുടെയും പുറമേ ചുറ്റുമായി പത്ത്‌ മുക്കോണങ്ങൾ ഇങ്ങനെ ആകെ മുക്കോണങ്ങളുടെയും പുറമേ ചുറ്റുമുള്ള പതിനാല്‌ മുക്കോണങ്ങൾ (6) ആ പതിനാല്‌ മുക്കോണങ്ങളുടെയും പുറമേ ചുറ്റുമുള്ള ഒരു വൃത്ത (വലയ) വും (7) ആ വലയത്തിൽ മൂലങ്ങൾ തൊട്ടു കിടക്കുന്നവയായിട്ട്‌ അഷ്ടദളങ്ങളും (8) ആ അഷ്ടദളങ്ങളുടേയും അഗ്രങ്ങൾ ചെന്ന്‌ ഒതാട്ടിരിക്കുന്നതും ഷോഡശ (16) ദളങ്ങളുടെ മൂലങ്ങൾവന്ന്‌ തൊട്ടിരിക്കുന്നതുമായ ഒരു വലയവും (9) ടി പതിനാറ്‌ ദളങ്ങളുടെ (10) ടി ഷോഡശദളങ്ങളുടെ അഗ്രങ്ങൾ തോട്ടിരിക്കുന്നതായ ഒരു വലയവും (11) ഈ വലയത്തിൻറെ പുറമേ ചുറ്റിയുള്ളവയും എല്ലാത്തിനും പുറമേ ചുറ്റുമുള്ള ചതുരശ്രങ്ങളായ ഭൂപുരങ്ങളുടെ ഉള്ളിലുള്ളവയും ആയ മൂന്നു വലയങ്ങളും (12) മേപ്പറഞ്ഞ മൂന്നു ഭൂപുരങ്ങളും ഇത്രയും കൂടിയതാണ് പരദേവതയുടെ ശ്രീചക്രമെന്ന്‌ അറിയപ്പെടുന്നത്‌. ഭക്തന്മാർക്ക്‌ ഇഷ്ടദായകമായിരിക്കുന്ന ഇതിനെ ഞാൻ നമസ്‌കരിക്കുന്നു.

ഇനി ഈ ചക്രസംബന്ധമായുള്ള പക്ഷാന്തരംങ്ങളെ പറയുന്നു ആദ്യമായിട്ട്‌ ഇതിലെ ത്രിവലങ്ങളെ കുറിച്ചുള്ള പക്ഷാന്തരങ്ങളെ കാണിക്കാം ഇതിൽ 43 മുക്കോണങ്ങളുണ്ടല്ലോ, അവയിൽ നിന്ന്‌ പുറമേയുള്ളതും അഷ്ടദളങ്ങളുടെ മൂലങ്ങൾ തൊട്ടുകിടക്കുന്നതുമായ എഴ് (7) എന്ന അക്കലുള്ള ഒരു വൃത്തം ടി അഷ്ടദളങ്ങളുടെ മൂലങ്ങളും തൊട്ടുകിടക്കുന്നതുമായ അഞ്ച്‌ (5) എന്ന അക്കമുള്ള മറ്റെ വൃത്തം ഷോഡശ ദശളങ്ങളുടെ അഗ്രങ്ങൾതൊട്ടുകിടക്കുന്ന പത്ത്‌ (10) എന്ന്‌ അക്കമുള്ള വേറെ ഒരു വൃത്തം, ആ വേറൊന്നിനോട്‌ അടുത്ത്‌ പുറമെയായിട്ടും എല്ലാത്തിലും പുറമേയുള്ള അതിർത്തികളായ മൂന്നു ഭൂപുരങ്ങൾക്കും ഉള്ളിലായിട്ടും അടുത്തും കിടക്കുന്ന പതിനൊന്ന്‌ (11) എന്ന അക്കമുള്ള മൂന്നു വൃത്തം ഇങ്ങനെ ആറു വൃത്തങ്ങളെപ്പറ്റി പറഞ്ഞുവല്ലോ, എന്നാൽ ഇതിലേയ്ക്കുള്ള പ്രമാണങ്ങളിലെല്ലാം മൂന്നു വൃത്തങ്ങളെ മാത്രമേ പറയുന്നുള്ളൂ അത്‌ 'ചതുർഭിരംഗുലൈസ്ലിശ്ശിഷൈ‌സ്സംവൃതാനി ച ഭൂപുര' എന്നതിനാൽ നാലംഗുലക്കണക്കിൽ ന്‌ന്നും രണ്ടഗുലം ഭൂപുരങ്ങളും രണ്ടഗുലം ത്രിവലയങ്ങളും എന്നാണ്‌ സിദ്ധിക്കുന്നത്‌ ആ സ്ഥിതിക്ക്‌ മൂന്നു ഭൂപുരങ്ങൾ കഴിഞ്ഞു ഉള്ളിലായിട്ടും ഷോഡശദളങ്ങളുടെ അഗ്രങ്ങൾ തൊട്ടു കൊണ്ടിരിക്കുന്നു വലയത്തിന്റെ പുറമേയായിട്ടും ഉള്ള ത്രിവലയമെന്നേ ആകുന്നുള്ളു; അല്ലാതെ അഷ്ടദളങ്ങൾ കഴിഞ്ഞിട്ട്‌ അടുത്ത്‌ അകത്തുള്ള വൃത്തം ഷോഡശദളങ്ങളുടെ അടുത്ത പുറമേയുള്ള വൃത്തം, ഈ മൂന്നു വൃത്തങ്ങളേയും തീരെ സംബന്ധിക്കുന്നില്ല അവയെസ്സമ്പന്ധിച്ച് പ്രത്യേകമായൊന്നും പറഞ്ഞു കാണുന്നുമില്ല, അതെന്താണെന്ന്‌ ആലോചിച്ചാൽ (1) അഷ്ടദളങ്ങളുടെ മൂലങ്ങൾ അവസാനിച്ചിട്ടുള്ളതും (2) അഷ്ടദളങ്ങളുടെ അഗ്രങ്ങൾ ഷോഡശദളങ്ങളുടെ അഗ്രങ്ങൾ ഇവ അവസാനി ച്ചിട്ടുള്ളതും (3) ഷോഡശദളങ്ങളുടെ അഗ്രങ്ങൾ അവസാനിച്ചിട്ടുള്ളതും പ്രത്യേകം പ്രത്യേകം വലയാകൃതിയിലുള്ള മൂന്നു മാർഗ്ഗങ്ങളിൽ കൂടി എകയാൽ വിശേഷിച്ചെടുത്ത്‌ പറയാതെ തന്നെ അവയുടെ അതിർത്തിയായിട്ടുള്ള വലയങ്ങൾ വന്നു പോകുമെന്നുള്ളതിനാൽ പറയാതിരുന്നതാണെന്നും മറ്റേ ത്രിവലയം മേപ്പറഞ്ഞ പ്രകാരം മറ്റൊന്ന്‌ ഹേതുവായിട്ടല്ലാതെ വന്നതിനാൽ വിശേഷിച്ച്‌ പറഞ്ഞിട്ടുള്ളതാണെന്നും സമാധാനം ഉണ്ടാക്കാം.


രണ്ടാമത് പക്ഷാന്തരം[തിരുത്തുക]

ത ത്രൈതൽ കല്പകരാനതേ വൃത്തത്രയ‍ഞ്ചേത്യത്രോക്ത വൃത്തത്രയന്തു മന്വശ്രനാഗദള ഷോഡശമര്യാദാകരണ വൃത്ത ത്രയമേവ ന പൃഥക്

അർത്ഥം : അവിടെ കല്പകാരന്റെ മതപ്രകാരം പറയപ്പെട്ട വൃത്തത്രയവും താഴെ പറയുന്ന ഈ വൃത്തത്രയംതന്നെ, അതായത് മന്വശ്രനാഗദള ഷോഡശമര്യാദാകരണവൃത്തത്രയം എവഃമന്വശ്രനാഗദള ഷോഡശങ്ങൾക്ക്‌ മര്യാദകാരണമായിരിക്കൂന്ന വൃത്തത്രയത്തോടുകൂടിയത്‌. മന്വശ്ര നാഗദള ഷോഡശംങ്ങൾ മന്വശ്രവൂം നാഗദളവും ഷോഡശവും; മന്വശ്രം നാഗദളം ഈ ശബ്ദങ്ങളുടെ പൂർവ്വഗതങ്ങളായിരിക്കുന്ന മനു. നാഗം ഇവ രണ്ടും സംഖ്യാർത്ഥങ്ങളാണ്. എന്നാൽ മുൻ പറഞ്ഞ പ്രകാരം കി1. ഖ 2 ഇങ്ങനെ അക്ഷരങ്ങളെ കൊണ്ട് എണ്ണമെടുക്കുകയില്ല. പിന്നെ എങ്ങനെയെന്നാൽ മുൻ പറഞ്ഞിരുന്നതുപോലെ മനു 14, നാഗം 8 (അഷ്ട) എന്നും സംഖ്യകളെ കാണിക്കുന്നതായി കരുതുക. ഇപ്രകാരമാകുന്ന അതായത്‌ 14, മുക്കോണങ്ങളും എട്ടു ദളങ്ങളും, പതിനാറ്‌ ദളങ്ങളും എന്നർത്ഥം,. മര്യാദാകാരണങ്ങൾ മര്യാദകളാക്കി ചെയ്‌തവ; മര്യാദകൾ അതിർത്തികൾ; വൃത്തത്രയം മൂന്നുവലയങ്ങൾ; ന പ്രഥക്‌ പ്രത്യേകമ (വേറെയ)ല്ല.
സാരം : 14 മുക്കോണങ്ങൾ 8 ദളങ്ങൾ 16 ദളങ്ങൾ ഇവയ്ക്ക് അതിർത്തികളായിരിക്കുന്ന മൂന്നു വലയങ്ങളെക്കുറിച്ചാണ് ഇവിടെ പറഞ്ഞത്‌. അല്ലാതെ വേറെ വലയങ്ങളെക്കുറിച്ചല്ല. വൃത്തത്രയം വിദ്യാരണ്യ കൃതാവപി തഥോക്തം വൃത്തത്രയം വിദ്യാരണ്യസ്വാമികളുടെ കൃതിയിലും അപ്രകാരം തന്നെ പറയപ്പെട്ടിരിക്കുന്നു

ശ്ലോകം:


വിന്ദുത്രികോണ കാഷ്ടാവതാര യുഗലോക പത്രവൃത്തയുതം
വാസുദലവൃത്തകലാദള വൃത്തത്രിമഹീഗൃഹം ഭാവച്ചക്രം

അന്വയാർത്ഥം : വിന്ദുത്രികോണ കാഷ്ടാവതാരയുഗലോകപത്ര വൃത്തയുതമായി വസുദല വൃത്തകലാദള വൃത്തത്രിമഹിഗ്രഹത്തോടു കൂടിയതായി ചക്രം ഭവിക്കും.
പരിഭാഷ : വിന്ദുത്രികോണ കാഷ്ടാവതാരയുഗലോകപത്ര വൃത്തയുതം = വിന്ദുത്രികോണ കാഷ്ടാവതാരയുഗലോകപത്ര വൃത്ത ത്തോടുകൂടിയത്‌, വിന്ദുത്രികോണകാഷ്ടാവതാരയുഗ ലോകപത്ര വൃത്തം = വിന്ദുവും ത്രികോണവും കാഷ്ടാപത്രവും അവതാര യുഗപത്രവും വൃത്തവും, വിന്ദു ചെരുവട്ടം, ത്രികോണം = മുക്കോണം കാഷ്ടാപത്രവും അവതാരയുഗ പത്രവും, ലോകപത്രം = ഈ ശബ്ദങ്ങളിൽ പൂർവ്വഗതങ്ങളായ കാഷ്ടാ, അവതരായുഗം; ലോകം. ഈ മൂന്നു ശബ്ദങ്ങളും സംഖ്യാർത്ഥങ്ങൾ തന്നെ. എന്നാൽ ഇവിടേയും അക്ഷരങ്ങളെക്കൊണ്ട് എണ്ണമെടുക്കുന്നവയല്ല. കാഷ്ടാശബ്ദത്തിന്‌ 'ദിക്ക്‌ ' എന്ന്‌ അർത്ഥമാകയാൽ അഷ്ട (എട്ട്‌) ദിക്ക്‌ എന്ന പ്രസിദ്ധിപ്രകാരം കാഷ്ടാശബ്ദത്തിന്‌ എട്ട്‌ എന്നും അവതാര യുഗമെന്നതിന്‌ ഇതുപോലെത്തന്നെ അവതാരങ്ങൾ പത്തെന്ന പ്രസിദ്ധ്യനുസരണം അവതാരശബ്ദത്തിന്‌ ഇരുപത്‌ എന്നും, ലോകശബ്ദത്തിന്‌ ഇങ്ങനെതന്നെ പതിന്നാല്‌ ലോകങ്ങൾ എന്നുള്ള പ്രസിദ്ധ്യനുസരണം ലോകശബ്ദത്തിന്‌ പതിന്നാല്‌ എന്നും അർത്ഥം ഗ്രഹിക്ക ഇനി കാഷ്ടാ അവതാരയുഗ ലോക ഈ ശബ്ദങ്ങളുടെ അവസാനത്തിലെ പത്ര ശബ്ദങ്ങൾക്ക്‌ ഇവിടെ കോണങ്ങൾ എന്നും അർത്ഥം ഗ്രഹിക്കണം. വൃത്ത = വചയം, വസുദലം = വസുദലത്തോടുകൂടിയത്‌. കലാദചം = കചാദലത്തോടു കൂടിയത്‌. ഇനി വസുദലമെന്നതിലെ 'വസു'. കലാദലെമന്നതിലെ 'കലാ' ഈ രണ്ടു ശബ്ദങ്ങളും കൂടി സംഖ്യാർത്ഥ കങ്ങൾ തന്നെ. അഷ്ട (എട്ട്‌) വസുക്കളെന്ന പ്രസിദ്ധ പ്രകാരം വസു ശബ്ദത്തിന്‌ 8 എന്ന സംഖ്യയേയും ചന്ദ്രന്‌ പതിനാറ്‌ കല എന്ന പ്രസിദ്ധ പ്രമാണപ്രകാരം -കല- ശബ്ദത്തിന്‌ -16 - എന്ന സംഖ്യയേയും ഗ്രഹിക്കുക. വൃത്തം = വലയം, ത്രിമഹീപുരം മൂന്നു മഹിപുര (ഭൂപുര)ത്തോടുകൂടിയത്‌.
സാരം : ഒത്ത മദ്ധ്യത്തിൽ ബിന്ദു. അതിൻറെപുറമേ ചുറ്റി ഒരു മുക്കോണം. അതിന്നു പുറമെ ചുറ്റി എട്ടുമുക്കോണം. അതിന്നു പുറമെ ചുറ്റി 14 മുക്കോണങ്ങൾ അതിന്നു പുറമെ ചുറ്റി ഒരു വൃത്തം. അതിന്നു പുറമെ ചുറ്റി 8 ദളങ്ങൾ അവയെ ചുറ്റി ഒരു വൃത്തം. അതിന്നു പുറമെ 16 ദളങ്ങൾ. അതിന്നു പുറമെ ചുറ്റി ഒരു വൃത്തം. അതിന്നു പുറമെ ചതുരശ്രമായിട്ടുള്ള മൂന്നു ഭൂപുരങ്ങൾ ഇവയോടു കൂടിയത്‌ ശ്രീചക്രമായി ഭവിക്കുന്നു.

ശ്രീചക്രത്തിനുള്ള മലയാളപ്രമാണം[തിരുത്തുക]

നന്നായൊന്നു വരയ്ക സൂത്രംചുനാല്പത്തെട്ടു വേണം യവം
പിന്നെച്ചൂറ്റുമതിന്റെ വൃത്തമതതുതാനമ്പോടു വീശിത്തഥാ
ആറാറഞ്ചഥ മൂന്നു മൂന്നുമൊരുനാൽ മൂന്നോടു മൂവാറുമായ്‌
വേറായ്‌ വൃത്തമതിങ്കൽനിന്നു നവധാ ഖണ്ഡിക്ക മീതേ മുതൽ.
അർക്കന്തൊട്ടു നവഗ്രഹങ്ങളതിനങ്ങാഖ്യാനവും ചെയ്‌തുടൻ
മായ്‌ക്കേണം രവിയിങ്കൽനിന്നിരുപുറം മുമ്മൂന്നു തന്നേയവം
നന്നാലിന്ദുവിനും ബുധന്നു പതിനാർ, പത്തൊമ്പതാചാര്യനും
ശുക്രന്നും. പതിനാറഹിയ്ക്കു. ശശിവൽ കേതോസ്തഥാ സൂര്യവൽ
വക്രൻ വൃത്തമതിൻറെമദ്ധ്യമതിലും ചന്ദ്രാത്മജൻ പാമ്പിലും,
വ്യാഴം മന്ദനിലും. ശശിക്കു ഭൂഗുജന്മേൽ, വൃത്തമദ്ധ്യേർക്കജൻ,
വ്യാഴം പോയ്‌ രവിയിങ്ക,ലങ്ങഹിവരൻ ഭൗമങ്കലക്കേതുവും
പിന്നേ വൃത്തമതിങ്കൽ നിന്നു പതിനൊന്നത്രേ യവം വേണ്ടതും
നന്നായഷ്ടദലങ്ങളാക്കുക നവം കൊണ്ടപ്പുറം ഷോഡശം
രണ്ടിൽ തീർക്കൊരു മുന്നുവൃത്തമതിനും മീതേയവം രണ്ടിനാൽ
ഉണ്ടാക്കീടുക മൂന്നുടൻ ചതുരമായ്‌ ശ്രീചക്രമീവണ്ണംമാം

യവം = അംഗുലത്തിലെ എട്ടിലൊന്ന്‌, അരയ്ക്കാലംഗുലമെന്നർത്ഥം (രെു നെല്ലിടയെന്നും പറയാം)

മറ്റൊരു മലയാളപ്രമാണം[തിരുത്തുക]

വൃത്തം വരച്ചതിനു മദ്ധ്യേ പൂർവ്വപശ്ചിമരേഖയായ്‌
രാഹു സൂത്രം വരയ്‌ക്കേണം നാല്പത്തെട്ടുകണക്കിന്‌
ആറാറഞ്ചഥമുമ്മൂന്നുനാലും മുമ്മൂന്നുമായഥ
ഭാഗിച്ചിട്ടുക്രമത്താലേ വരപ്പൂ നവരേഖയായ്‌
ചൊവ്വായും ശനിയും ചെമ്മേ വൃത്തത്തോടിഹ ചേർത്തുടൻ
ചന്ദ്രനെക്കേതുതന്നോടും കേതുഭൂസുതസംയുതം
സൂര്യനെശ്ശുക്രനോടടക്കിശ്ശുക്രനെത്തിങ്കളിങ്കലും
ബുധംരാഹുവിനോടും തദ്രാഹും സൂര്യനൊടും തഥാ
വ്യാഴംമന്ദനൊടും ചേർത്തിട്ടേവം ശ്രീചക്രലക്ഷ‌ണം.

തമിഴ് പ്രമാണം[തിരുത്തുക]

1.


ആമപ്പാപുശൈവിതിചക്രം ചൊൽവേൻ
ആരും താൻഃ ചൊല്ലാൾകളപ്പാ കേൾ
ഓമപ്പാതേവിക്ക്‌ ആതിവീടം
ഉത്ത മനേനാർപത്തുമൂന്റേകോണം
കാമപ്പാവിത്തയതുക്കതിവിത്തൈ
കാചിനിയാർപുശൈചെയ്ഃ വാർതീക്ഷൈ പെറ്റോർ
നാമപ്പാമുന്തിയവൾപുശൈപണ്ണി
നാലമാനചിറപോകന്തിരുന്തിട്ടേനേ

2.


ഇരുന്തിട്ടചക്കരത്തിനിയൻപൈക്കേളേ
ഇത മാകവളൈയംപോൽകീറികൊണ്ടു
അരുന്തിട്ടകുറിക്കിനിടരേകൈതാനും
ആതിത്തൻ രേകൈയോന്റു തിങ്കളൊന്റു
തെളിന്തിടു ചൊവ്വായിൽരേകൈയോന്റു
ചെലാനപുതനുടൈരേംഗകെയൊന്റു
ചരൂന്തിട്ടകുരുവിനതുരേകൈയൊന്റു
പാങ്കാന ചുക്കിരൻ നിൽ രേകൈതാനേ

3.


താനെന്റെ കാരിയതുരേകൈയൊൻറു
ചാതകമായ്‌ രാകുരേകൈയൊൻറു
കാനെൻറെ കേതുവതുരേകൈയൊൻറു
കൈമുറൈയായൊമ്പതൈയുങ്കുറുക്കെകീറി
വാനെന്റെതേവിയടുപാതരേകൈ
വാടിനാര്‌ ചവനൻറെുചക്കിരമാക
വനെൻറെ ചൊവ്വായിന്മുനൈയിരണ്ടും
വാങ്കിയല്ലൊകീഴാകുംവളൈയത്തൂടേ.

4.


ഊട്ടിടുവായ്‌മന്തനതുമുംഗനെയിരണ്ടും
ഉത്തമനേവളൈയത്തിന്മേൽ മുകത്തിൽ
കുട്ടിടുവായ്‌തിങ്കളതുമുനൈയിരണ്ടും
കലമാനകേതുവതു നടുമയ്യത്തിൽ
കൂട്ടിടുവായ്‌കേതുവതുമുനൈയിരംണ്ടും
പുകഴാനചെവ്വായിൻ മൈയത്തുട്ടു
മാട്ടിടുവായ്‌ കുരുവുചൊന്നമൂറൈയാകത്താൻ!
വാണ്മൈയുടൻ വഴിവഴിയായ്വരുത്തിത്താക്കെ

5.


താക്കടാവാതിത്തന്മുനൈയിരണ്ടും
തയവാനചുക്കിരനാര്‌മൈയത്തുട്ടു
തേക്കടാചുക്കിരനാര്‌മുനൈയിരണ്ടും
തിങ്കളതുമയൻത്തിൾചേരുചേരാ
പോക്കാടാപുതുനുടൈയമുനൈയിരണ്ടും
പുകഴാനരാകുവതുയ്യത്തുട്ടു
നോക്കടാരാചാവിൻമുനൈയിരണ്ടും
മനുകാവെചനിമയ്യത്തൂട്ടിപ്പാരേ


പൂജാസമ്പ്രദായം[തിരുത്തുക]

ശ്രീ ത്രിപുരസുന്ദര്യൈ നമഃ

വിധി പോലെ കുളിച്ചു സന്ധ്യാവന്ദനം കഴിച്ചു പൂജാ ഗൃഹത്തിൽ പ്രവേശിച്ച്‌ ആചമിച്ചു സാമാന്യ ജലം കൊണ്ട് തളിച്ചു ദ്വാരദേവതാരാധനം ചെയ്യുക. സമങ്കല്പം: 'അദ്യ ശ്രീമദ്‌ ഭഗവതോ മഹാപുരുഷസ്യ വിഷ്ണോരാജ്ഞയാ പ്രവർത്തമാനസ്യ ബ്രഹ്മണോ ദ്വിതീയേ പരാർദ്ധേ വിഷണുപദേ ശ്രീശ്വേത വാരാഹകല്‌പേ വൈവസ്വതമന്വന്തരേ അഷ്ടാവിംശതി തമേ യുഗേ യുഗചതുഷ്കേ കലിയുഗേ പ്രഥമചരണേ ജംബുദ്വീപേ ഭാരതവർഷേ ദക്ഷിണാപഥേ മലയക്ഷേത്രേ ബൗദ്ധാവതാരേ അമുകദേശേ ശാലിവാഹനശകേ സന്ധൗ വർത്തമാനേ ഗോദാവര്യാ ദക്ഷിണേതീരേ വാർത്തമാന വ്യവഹാരികേ അമുക (ഇന്ന)സംവത്‌നരേ അമുക (ഇന്ന)അയനേ ഋതൗ, മാസേ, പക്ഷേ, തിഥൗ. വാസരേ. ദിവസനക്ഷ്‌ത്രേ. അമുകനക്ഷ്‌ത്രസ്ഥേ ചന്ദ്രേ. അമുകസ്ഥിതേ സൂര്യേ അമുകസ്ഥേ ബൃഹസ്‌പതൗ, അന്യഗ്രഹേഷു യഥായോഗം സ്ഥിതേഷു സത്‌നു ശുഭനാമ യോഗേ ശുഭകരണേ, ഏവം ഗുണവിശേഷ‌ണവിശിഷ്ടായാം തിഥൗ ആത്മനഃ ശ്രുതിസ്‌മൃതി പുരാണോക്തഫലാവാപ്യർത്ഥം അസ്‌മാകം സകുടുംബാനാം സപരിവാരാണാം ക്ഷേമ സ്ഥൈര്യാരോഗശൈര്യാഭിവൃദ്ധ്യർത്ഥം സമസ്‌പാഭ്യുദയാർത്ഥം ച ശ്രീ കാമേധ്വരീപ്രസാദസിദ്ധ്യർത്ഥം യഥാ പ്രാപ്‌തോപചാര ദ്രവൈ ശ്രീചക്രപൂജാം കരിഷ്യ; അനന്തരം വലതുഭാഗത്ത്‌ 'ഐം ഹ്രീം ശ്രീം ഭദ്രകാള്യൈ നമഃ' ഇടതുഭാഗത്ത്‌ 3 ഭൈരവായ നമഃ, മുകൾ ഭാഗത്ത്‌ 3 'ലംബോദരായ നമഃ' എന്ന്‌. പിന്നെ ഗൃഹത്തിനുള്ളിൽ മുറിയിൽ കടന്ന്‌ ആഭരണാദികൾ ധരിച്ച്‌, സുഗന്ധദ്രവ്യങ്ങളണിഞ്ഞ് ഇല്ലെങ്കിൽ സങ്കല്പിച്ചു മനോഹരവും മൃദുവും ആയിരിക്കുന്ന ആസനത്തിൽ ‘സൗഃ’ എന്ന്‌ പന്ത്രണ്ടുവട്ടം അഭിമന്ത്രിച്ച്‌ മൂലമന്ത്രം കൊണ്ട്‌ പ്രോക്ഷ!ച്ചു 'ഐം ഹ്രീം ശ്രീം ആധാരധക്തി കമലാസനായ നമഃ'. എന്ന്‌ പൂജിച്ചു കിഴക്കോട്ടോ വടക്കോട്ടോ തിരിഞ്ഞിരിക്കുക. ഇരിക്കുന്നതിൻറെ വലതുഭാഗത്ത്‌ പൂജാദ്രവ്യങ്ങൾ (പൂഷ്പാദികൾ) ഇടതൂഭാഗത്തു വാസനയുള്ള വെള്ളം നിറച്ച ജലപാത്രം ഇവ വെയ്യുക. ഇതിൻറെ ഇടത്തായി കൈ നനയ്ക്കുക മുതലായതിന്‌ മറ്റൊരു പാത്രത്തിലും ജലം ഉണ്ടായി രിക്കണം പത്മ ചക്ര ത്തിൻറെ ചുറ്റും നെയ്യൊഴിച്ച്‌ കത്തിച്ചിട്ടുള്ളതായ വിളക്കുകൾ വെയ്യക (എണ്ണ, വെളിച്ചെണ്ണ, ഇവയുമാകാം).


'ശാലിഭിഃ കർണ്ണികാമധ്യമാപൂര്യോപരിതണ്ഡുലൈഃ
അലംകൃത്യ പുനസ്‌തേഷു ദർഭാനാസ്തീര്യ മന്ത്രവിത്‌.
കൂർച്ചമക്ഷതസംയുക്തം ന്യസേത്തേഷാമഥോപരി'.

അർത്ഥം: പത്മമധ്യത്തിൽ ബിന്ദുവിൽ കുറെ നെല്ലിട്ട് അതിന്റെ മുകളിൽ ദർഭ നിരത്തി അക്ഷത മഞ്ഞളും ദർഭകൊണ്ടുള്ള ഒരു കൂർച്ചവും വയ്ക്കണം. ടി ആസനത്തിലിരുന്ന്‌ ഇടത്തും വലത്തും തൊഴുതു ഗുരുവന്ദനവും. ഗണപതിവന്ദനവും. ഭൂതശുദ്ധിയും ക്രമേണ ചെയ്‌തു, പിന്നീട്‌ കരന്യാസം താളത്രയം മേൽക്കുമേൽ അസ്‌ത്രമന്ത്രം കൊണ്ട്‌ ദിഗ്‌ബന്ധം ഇവ ചെയ്‌തു. പിന്നെ ഋഷി ഛന്ദസ്‌ ദേവത ഇവ മൂന്നും ശിരസ്സിലും വദനത്തിചും ഹൃദയത്തിലും ക്രമേണ ന്യസിച്ചു യഥാധക്തി മൂലമന്ത്രജപവും കഴിച്ച്‌ അനന്തരം കലശപൂജ തന്റെ ഇടതുഭാഗത്ത്‌ മത്സ്യമുദ്ര പിടിച്ചു ചന്ദനവെള്ളത്തിൽമുക്കി, വിന്ദുവും അതിനുപുറമേ ചതുരശ്രവും ആ മത്സ്യമുദ്ര കൊണ്ടു വരയ്ക്ക അതിൽ ചന്ദനപുഷ്പം ഉണക്കലരി ഇവ ഒന്നിച്ചെടുത്ത്‌ 'ദേവ്യംഭഃ കലധാധാരായ നമഃ' എന്നർപ്പിച്ച്‌ അതിൻറെ മുകളിൽ കലശപാത്രം അസ്ത്രമന്ത്രം കൊണ്ടു പ്രക്ഷാളനം ചെയ്തു സ്ഥാപിച്ചിട്ടു 'ഐം ഹ്രീം ശ്രീ ഹ്രാം ഹൃദയായനമഃ' എന്നു ജപിച്ചു അംകുശമുദ്ര പിടിച്ചു സുര്യമണ്ഡലത്തിങ്കൽ നിന്ന്‌ തീർത്ഥമാവാഹിച്ച്‌


കലശസ്യ മുഖേ ശംഭുഃ കണ്‌ഠേ വിഷ്‌ണുഃ സമാശ്രീതഃ
മൂലേ തത്ര സ്ഥിതേ ബ്രഹ്മാ മഥധ്യേ മാതൃഗണാഃ സ്‌മൃതാഃ
കുക്ഷൗ തു സാഗരാഃ സർവ്വേ സപ്തദ്വീപാ വസുന്ധരാ,
ഋംഗ്വേദോഥയജുർവേദഃ സാമവേദോപ്യഥർവ്വണഃ
അംഗൈശ്ചസഹിതാഃ സർവ്വേ കലശാംബുസമാശ്രീതാഃ
ഗംഗേ ച യമുനേ സിംന്ധോ ഗോദാവരി സരസ്വതി
കാവേരി നർമ്മദേ കൃഷ്‌ണേ ജലസ്‌മിൻ സന്നിധിം കുരു

ആയാന്തു ശ്രീ ദേഗീപൂജാർത്ഥം ദുരിതക്ഷയകാരകാഃ ഓം കലധദേവതാംഭസെ നമഃ ഓം ബ്രഹ്മരേന്ധോദര തീർത്ഥാനി കരേസ്‌പഷ്ടാനി തേ രവേ; തേന സത്യേന മേ ദേവ തീർത്ഥം ദേഹി ദിവാകര, ആവാഹയാമി ത്വാം ദേവി പുജാർത്ഥമിഹ സുന്ദരി; ഏഹി ഗംഗേ സമസ്തുഭ്യം സർവ്വതീർത്ഥസമന്വിതേ എന്നു തൊട്ടു ജപിച്ചു ഗന്ധാക്ഷതപുഷ്പങ്ങൾ നിക്ഷേപിച്ചു ചന്ദനാർദ്രകുസുമങ്ങളെക്കൊണ്ടു പാത്രം അലങ്കരിച്ച്‌, മൂല മന്ത്രം എഴുരു ജപിച്ച്‌ ധേനുയോനിമുദ്രകൾ കാണിക്കുക. ഇങ്ങനെ കലശപൂജ.


അഥ ശംഖപൂജോഃ

തന്റെ മുമ്പിൽ ഇടത്തുമാറി മൂലമന്ത്രം എഴോ മൂന്നോ ഉരു ജപത്തോടുകൂടി ശുദ്ധജലംകൊണ്ട്‌ വിന്ദുത്രികോണ ഷൾകോണവൃത്ത ചതുരശ്രമണ്ഡലം മത്സ്യമുദ്ര വരയ്കുക. ബിന്ദുവിൽ മുലമന്ത്രംകൊണ്ടും, ത്രികോണകോണങ്ങളിൽ മൂലമന്ത്രത്തിലുള്ള ഓരോ കൂടങ്ങളെകൊണ്ടും ഷൾകോണുകളിൽ മൂലമന്ത്രത്തിലുള്ള ഓരോ കൂടങ്ങളെകൊണ്ട് ഹൃദയാദിയായിട്ടും അർപ്പിക്കണം പിന്നെ ആ മണ്ഡലത്തിൽ 'ഐം ഹ്രീം ശ്രീം അസ്‌ത്രായ ഫട്‌ എന്ന്‌ ശംഖുകാലു കഴുകിവച്ച്‌ അതിന്മേൽ ഐം ഹ്രീം ശ്രീം അം അഗ്നിയുടെ വലത്ത്‌ കലകളേയും അതിൽ ഓരോന്നായി മുമ്മൂന്ന്‌ പ്രാവശ്യം പൂജിക്കണം (ഐം ഹ്രീം ശ്രീം യം ധൂമ്രാർച്ചിഷേ നമഃ 3 രം ഊഷ്മായൈ നമഃ 3 ലം ജ്വാലിന്യൈ നമഃ 3 വം ജ്വാലിന്യൈ നമഃ 3 ശം വിഷ്ഫുലിംഗിന്യൈ നമഃ 3 ഷം സുശ്രിയൈ നമഃ 3 സം സൂരുപായൈ നമഃ 3 ഹം കപിലായൈ നമഃ 3 ളം ഹവ്യവാഹായൈ നമഃ 3 ക്ഷം കവ്യവാഹായൈ നമഃ) ഇതി വഹ്നേർദ്ദശകലാം.

പിന്നീട്‌ 'ഐം ഹ്രീം ശ്രീം അസ്‌ത്രായഫൾ എന്ന്‌ ശംഖു കഴുകി ഐം ഹ്രീം ശ്രീം ഉം സുരൂമണ്ഡലായ അർത്ഥപ്രദദ്വാദശ കചാത്മനേ?ർഘ്യപാത്രായ നമഃ എന്നു ശംഖു കാലിൽ പ്രതിഷേടിച്ചിട്ടു സുര്യ മണ്ഡലമായി ഭാവിച്ച്‌ അതിൽ സുര്യന്റെ തപിന്യാദികളായ പന്ത്രണ്ടു കലകളേയും മുമ്മുന്നു പ്രാവശ്യം പൂജിക്കണം ('3 കം ഭം തപിന്യൈ നമഃ 3 ഖം ബം തപിന്യൈ നമഃ 3 ഗം ഫം ധൂമ്രായൈ നമഃ 3 ഘം പം മരീചൈ നമഃ 3 ങം നാം ജാലിനൈ നമഃ 3 ചം ധം രുചൈ നമഃ 3 ഛം ധം സുഷുമ്നായേ നമഃ 3 ജം ഥം ഭോഗദായൈ നമഃ 3 ത്‌നം തം വിശ്വധാരിണൈ നമഃ 3 ഞം ണം ബോധിന്യൈ നമഃ 3 ടം ഢം ധാരിണൈ നമഃ 3 ഠം ഡം ക്ഷമായൈ നമഃ') ഇങ്ങനെ സുര്യദ്വാദധകല.

പിന്നെ 'ഐം ഹ്രീം ശ്രീം മം സോമമണ്ഡലായ കാമപ്രദ ഷോഡശ കലാത്മനേ അർഘ്യാമൃതായ നമഃ‌' എന്നു ശുദ്ധജലം ശംഖിൽ നിറയ്ക്കുക അതിൽ പതിനാറു ചന്ദ്രകലകളേയും പ്രത്യേകം പ്രത്യേകം മുമ്മൂന്നുവട്ടം പൂജിക്കണം ('അമൃതായൈ നമഃ മാനദായൈ നമഃ പുഷായൈ നമഃ തുഷ്ടൈ നമഃ പുഷ്ടൈ നമഃ രത്യൈ നമഃ ധൃതൈ നമഃ ശശിനൈ നമഃ ചന്ദ്രികായൈ നമഃ കാന്തൈ നമഃ ജ്യോൽസ്ന്യൈ നമഃ ശ്രീയൈ നമഃ പ്രീതൈ നമഃ അംഗദായൈ നമഃ പൂർണ്ണാമൃതായൈ നമഃ‌ ഈ ചന്ദ്രകലകളിൽ ഓരോന്നിന്റെയും ആദ്യം ഐം ഹ്രീം ശ്രീം' എന്നിവയും 'അം ആം' ഇത്യാദി ഓരോ സ്വരങ്ങളും ചേർക്കണം.) പിന്നെ മുലമന്ത്ര ഷഡംഗങ്ങളെ കൊണ്ടും പൂജിക്കണം അത്‌ കഴിഞ്ഞ്' '3 കവചായ ഹും' എന്ന്‌ അവഗുണ്ഠനം ചെയ്യണം 'അസ്ത്രായഫട' എന്നു സംരക്ഷിക്കണം; ശാലിനീമുദ്രകൊണ്ട്‌ നോക്കണം; ധേനുമുദ്രയും യോനിമുദ്രയും കാണിക്കണം; അനന്തരം മുലമന്ത്രം എഴുരു ജപിച്ചിട്ട്‌ ആ ജലം കൊണ്ടു തന്നെയും പൂജാ ഗ്രഹത്തിലുള്ള സർവ്വ വസ്‌തുക്കളേയും പ്രോക്ഷക്കണം; പിന്നീട്‌ ശംഖതീർത്ഥജലം കുറച്ചു കലശത്തിലേയ്ക്ക് പകരണം; ഇങ്ങനെ ശംഖുപൂജ. അഥാത്മപൂജാ ഗന്ധപുഷ്‌പാക്ഷതങ്ങളെടുത്തു 'ശ്രീം ഹ്രീം ക്ളീം പരമാത്മനേ നമഃ' എന്ന്‌ ആത്മ പൂജ ചെയ്‌ക. അനന്തരം പീഠപൂജ പൂജാവിധിയിൽ പഞ്ഞിട്ടുള്ള 'അമൃതാംഭോനിധയേ നമഃ' എന്ന്‌ തുടങ്ങി 'മഹാമായാ യവനി കായൈ നമഃ' എന്നവസാനിക്കുന്നതുവരെയും, 'വിഭുതൈ നമഃ' എന്ന്‌ തുടങ്ങി 'ഋദ്ധൈ നമഃ'‌ എന്നുവരെയും ഉള്ള ഒമ്പതു പീഠശക്തികളേയും 'ഓഡ്യാണപീഠായ നമഃ'‌ എന്ന്‌ വിന്ദുവിൽ പീഠത്തേയും പീഠപൂജാഘട്ടത്തിൽ പൂജിച്ചു കൊള്ളണം. പിന്നെ ആവാഹനം. ഋഷി ഛന്ദോ ദേവതകളെ ന്യസിച്ച്‌ അംഗന്യാസകര ന്യാസം ചെയ്‌തു ധ്യാനം നിരൂപിച്ചു കഴിയുന്ന ജപവും അനുഷ്ടിച്ച്‌ അതിൻറെ ഒടുവിൽ


മഹാപദ്‌മവനാന്തസ്ഥേ, കാരണാനന്ദവി ഗ്രഹേ;
സർവ്വഭൂതഹിതേ, മാതാരേഹ്യഹി പരമേശ്വരി
ദേവേശി, ഭക്തസുലഭേ, സർവ്വാവരണ സംയുതേ;
യാവത്‌ ത്വാം പൂജയിഷ്യാമി താവത്ത്വാം സുസ്ഥിരാ ഭവ
സഃ ഹ്രിം ഭഗവതി ആഗച്ഛാഗച്ഛ,
മമ ഹൃദയേ സാന്നിദ്ധ്യം കുരുകുരു,
മമ പ്രസന്നം കുരുകുരു സ്വാഹാ

(ഇവിടെ മമ ഹൃദയേ എന്നതു ശരീരത്തിൽ പൂജിക്കുമ്പോൾ വേണ്ടതാകുന്നു; ബാഹ്യപൂജയിൽ ഈ ചക്രത്തിലുള്ള ബിന്ദു മധ്യത്തിൽ (അസ്‌മിംശ്ചക്രേ ബിന്ദുമധ്യേ) എന്നു സംസ്കൃത ത്തിൽ ഉച്ചരിച്ചിട്ട്‌ 'സാന്നിധൂം കുരുകുരു' എന്നുതുടങ്ങി ചേർത്തുകൊള്ളുക) എന്നു ജപിച്ചു ബിന്ദുമധ്യത്തിൽ ത്രിഖണ്ഡ മുദ്രയിൽ എടുത്തിട്ടുള്ള ഗന്ധപുഷ്പാക്ഷതങ്ങളെ ഇടത്തെ മൂക്കിലെ ധ്വാസത്തോടു ചേർത്തുവയ്യുക പിന്നെ അവിടെ അവാഹനാദി ദശ മുദ്രകളെ കാണിക്കണം.


അതിന്റെശേഷം പ്രാണപ്രതിഷ്ഠ;


'ഐം ഹ്രീം ശ്രീം ആം ഹ്രീം ക്രോം യം രം ലം വം ശം സം ഹോം ഹം സൊ ലള്താ ഹഃ സഃ ലതഃ ലംളിതായാഃ സർവേന്ദ്രിയാണി വാക്‌പാണി പായൂപസ്ഥ ത്വങ്‌മനശ്ചക്ഷുഃ ശ്രോത്രജിഹ്വാ ഘ്രാണപ്രാണാ ഇഹാഗത്യ സുഖം ചിരം തിഷ്ഠന്തു സ്വാഹാ. ക്രോം ഹ്രീം ആം ശ്രീം ഹ്രീം ഐം ശ്രീലളിതാമഹാത്രിപുരസുന്ദര്യാഃ പ്രാണാൻ പ്രതിഷ്ടാപയാമി സ്വാഹാ'

ഈ പ്രാണപ്രതിഷ്ടാമന്ത്രം ബിന്ദുവിൽതൊട്ടു ജപിക്കണം. പിന്നീട് പഞ്ചോപചാരം ചെയ്തു മൂലമന്ത്രം യഥാശക്തി ജപിച്ചു യോനിമുദ്ര കാണ‌ിച്ചു തന്റെ പേരോടു കൂടി മൂലമന്ത്രം കൊണ്ടു പ്രാണായാമം ചെയ്‌തു ദേവതയിങ്കൽ ഐക്യം ഭാവിച്ച്‌ മൂലമന്ത്രാവസാനത്തിൽ 'ത്രിപുരസുന്ദരീദേവ്യൈ നമഃ‌' എന്നു ജപിച്ചു വ്യാപകം കാണിച്ച്‌ 'പുണ്യ പുരൂഷോഹം' എന്നു സ്വാത്മഭാവനചെയ്‌തു സ്വദേഹം തേജോമയം ദേവതാരൂപമായി ഭാവിച്ച്‌ അനന്തരം സംക്ഷോഭണാദി നവമുദ്രകൾ കാണിച്ച്‌ അക്ഷരന്യാസം ചെയ്‌ക. ഇതിനുള്ള ക്രമം രാജരാജേധ്വരീകല്പം, പുജാ സമുച്ചയം മുതലായതിൽ കാണാം (അഥവാ 'അസ്യ മാതൃകാ ന്യാസസ്യ ബ്രഹ്മഋഷിഃ, ഗായത്രീഛന്ദഃ, മാതൃകാസരസ്വതീ ദേവതാ, ഹലോ ബീജാനി, സ്വരാഃ ശക്തയഃ ബിന്ദുവഃ കീലകം, ന്യാസേ വിനിയോഗഃ. ഓം ബ്രഹ്മണേ ഋഷയേ നമഃ (എന്നു) ശിരസ്സിൽ; ഗായത്രൈ ഛന്ദസേ നമഃ, മുഖത്ത്‌; മാത്രകാ സരസ്വത്യൈ ദേവതായൈ നമഃ, ഹൃദയത്തിങ്കൽ; ഹൽ ബീജഭ്യോ നമഃ, ഗുഹ്യത്തിങ്കൽ സ്വരശക്തിഭ്യോ നമഃ, പാദങ്ങളിൽ;. ബിന്ദുകീലകായ നമഃ, സർവാംഗങ്ങളിൽ, പിന്നെ ഓം അം ആം ഇം ഈം ഉം ഊം ഋം ർം ങം ആം ഏം ഐം ഓം ഔം അം അഃ, എതാൻ ഷോഡശവർണ്ണാൻ കണ്ഠസ്ഥാനേ ഷോഡശദളപത്മേ ന്യസാമി 'എന്നു കണേഠത്തിൽ; 'കം ഖം ഗം ഘം ങം ജം ത്സം ടം ഠം, എതാൻഃ ദ്വാദധ വർണ്ണാൻ!! ഹൃദയത്തിങ്കൽ; 'ഡം ഢം, ണം തം ഥം ദം ധം നം പം ഫം, എതാൻ ദശവർണ്ണാൻ! നാഭിസ്ഥാനേ ദശദളപത്മേ ന്യസാമി' എന്നു നാഭിയിങ്കൽ; ബം ഭം മാം യം രം ലം എതാൻ ഷഡ്വർണ്ണാൻ! ലിംഗസ്ഥാനേ ഷൾദളപത്മേ ന്യസാമി' എന്നു ഗുഹ്യത്തിങ്കൽ; 'വം ശം ഷം സം, എതാംശ്ചതുർവർണ്ണാനാധാര സ്ഥാനേ ചതുർദ്ദലപത്മേ ന്യസാമി' എന്നു മുലാധാരത്തിങ്കൽ; ഹാം ക്ഷം എതദ്വർണ്ണദ്വയം ഭുമദ്ധ്യേ ദ്വിദലപത്മേ ന്യസാമി' എന്നു ഭുമധ്യത്തിങ്കൽ; ഇപ്രകാരം ന്യസിക്കുക)‌ പിന്നെ ശിരസി. മൂലധാരെ, ഹൃദയേ, ദക്ഷ്‌നേത്രേ, വാമനേത്രേ, ഭുമധ്യേ, ദക്ഷശ്രോത്രേ, വാമശ്രോത്രേ, മുഖേ ദക്ഷഭുജേ, വാമഭുജേ, പ്രഷ്ഠേ, ദക്ഷജാനുനി, വാമജാനുനി, നാഭൌ, ഈ പതിനഞ്ചുസ്ഥാനങ്ങളിലും പഞ്ചദശാക്ഷരീമന്ത്രത്തിന്റെ ഓരോ അക്ഷരത്തെ ബിന്ദുയുക്തമായി ന്യസിക്കണം. അതിനുശേഷം മൂലാധാരഹൃദയഭുമധ്യങ്ങളിൽ മന്ത്രത്തിൻറെ ഓരോ ഖണ്ഡം ന്യസിക്കണം, മൂലമന്ത്രം മൂർദ്ധാവിങ്കൽ ന്യസിക്കണം. പിന്നെ രണ്ടു കൈകളുടേയും മൂല, മധ്യമണി ബന്ധങ്ങളിൽ ഓരോ ഖണ്ഡം ന്യസിക്കണം. മൂലമന്ത്രം രണ്ടു കൈയിലും ന്യസിക്കണം മധ്യമാദികനിഷ്ടാന്തം. അംഗുഷ്ടാദി തർജ്ജന്യന്തം ഇങ്ങനെ കരന്യാസം മൂലമന്ത്രഖണ്ഡങ്ങളെക്കൊണ്ടു ചെയ്യണം, പിന്നീട്‌ മൂലമന്ത്രസ്വാംഗങ്ങളായ ഋഷി, ഛന്ദ്രസ്സ്, ദേവതാ ബീജം, ശക്തി, കീലകം, ന്യാസം ഇതുകളെ ച്ചെയ്‌ത്‌ 'സുകുങ്കുമവിലേപനേ' ഇ‌ത്യാദിധ്യാനിച്ച്‌ ഉപചാരങ്ങൾ യഥാശക്തി ചെയ്‌തുകൊള്ളണം ചെയ്‌തേ തീരൂ എന്നുള്ള ഇപചാരങ്ങളെ താഴെ പറയുന്നു.

മൂലമന്ത്രത്തോട്‌ കൂടി 'ശ്രീമഹാത്രിപുരസുന്ദര്യൈ ധ്യാനം കല്പമായി നമഃ, ആസനം കല്പമായി നമഃ, പാദ്യം കല്പമായി നമഃ എന്നു പാദത്തിലും; അർഘ്യം കല്പമായി നമഃ, എന്നു ശിരസ്സിലും; ആചമനം കല്പമായി നമഃ എന്നു മുഖത്തിങ്കലും; മധുപർക്കം കല്പമായി നമഃ. എന്നു വക്രത്തിലും; സങ്കല്പിച്ചു പത്മത്തിൻറെ മുമ്പിൽ വച്ചിട്ടുള്ള ശുദ്ധമായ പാത്രത്തിൽ ശംഖജലം ഓരോ ഉപചാരത്തിൻറെ അന്തത്തിലും വീഴ്ത്തുക പിന്നെ 'ഗന്ധോദകസ്‌നാനം കല്പമായി നമഃ, വാസസീപരിധാനം കല്പമായി നമഃ, ഉപഗീതം കല്പമായി നമഃ, ഹാരാദ്യാഭരണം കല്പമായി നമഃ, പുനരാചമാനം കല്പമായി നമഃ, 'ഇത്രയും തീരുന്നതുവരെ മുൻ പറഞ്ഞ പാത്രത്തിൽ ജലം വീഴ്ത്തണം ഇതുകളുടെ എല്ലാത്തിൻറെയും മുമ്പിൽ മൂല മന്ത്രത്തോട്‌ കൂടി 'ശ്രീമഹാത്രിപുരസുന്ദര്യൈ എന്നു ചേർത്തു കൊള്ളണം പിന്നെ ഗാന്ധപുഷ്പധൂപദീപനൈവേദ്യം. നൈവേദ്യവിവരം: സാമാന്യജലം കൊണ്ടു ദേവ്യഗ്ര ഭാഗത്തു ചതുരശ്രമണ്ഡലം വരച്ച്‌ അതിൽ നൈവേദ്യം സ്ഥാപിച്ചു മൂലമന്ത്രംകൊണ്ടു മൂന്ന്‌ വട്ടം പ്രോക്ഷിച്ചു വം ബീജം കൊണ്ടു ധേനു മുൾകാട്ടി അമൃതീകരിച്ചു മൂലം സപ്‌തവരാം അഭിമന്ത്രിച്ചു നിവേദിക്കുക. 3 അമൃതോ പസ്‌തരണമസി, എന്ന്‌ ആപോശനം നൽകി


ഹേമപാത്രഗതം ദേവി പരമാന്നം സുസംസ്‌കൃതം
പഞ്ചനാ ഷഡ്രസോപേതം ഗൃഹാണ പരമേശ്വരി

എന്നു പ്രാൾത്ഥിച്ച്‌, 3 ഐം പ്രാണായ സ്വാഹാ, 3 ക്ളീം അപാനായ സ്വാഹാ 3 സൗഃവ്യാനായ സ്വാഹാ ഐം ക്ളീം ഉദാനായ സ്വാഹാ 3 ഐം ക്ളീം സൗഃ സമാനായ സ്വാഹാ എന്നു പ്രാണാഹുതിമുദ്രകൾ കാണിക്കുക. പിന്നീട്‌ 3 ഐം ആദികൂടം ആത്മതത്വവ്യാപിനീ ലളിതാ തൃപ്യതു; ക്ളീം മധ്യകൂടം വിദ്യാതത്ത്വവ്യാപിനീ ലളിതാ തൃപ്യതു; എന്നു കണ്ണംടച്ചു ദേവീം ഭുക്തവതീം ദേവിയെ ഭുക്തയായി ഭാവിച്ചിട്ട്‌ അമൃതാപിധാനമസികൾ അർപ്പിച്ചു പാത്രം നിര്യതി കോണിൽ മാറ്റിവച്ച്‌ 3 അസ്ത്രായ ഫട്‌ എന്ന്‌ സ്ഥലം ശോധിച്ചു വീണ്ടും മുമ്പോൽ ആചമനം കഴിച്ചു താംബൂലം നിവേദിച്ചു പുനഃ കർപ്പൂര നീരാജനാദി ചെയ്‌ത്‌, കർപ്പൂരാരാധന മന്ത്രം: 'ഓം ശ്രീം, ഹ്രീം, ഗ്ളും, ബ്ളും, സ്ളും, മ്ളും, ന്ളും, ഹ്രീം, ശ്രീം പ്രജ്വാല്യമഹാദീപതേജോവതി അമോഘപ്രഭാമാലിനി വിച്ചെ ക്ളീം നമഃ‌ ഇപ്രകാരം ജപിച്ചു മുന്നുവട്ടം കർപ്പൂരത്തട്ടുഴിഞ്ഞു താഴെ വയ്ക്കണം പിന്നീട്.


“ശിവേ ശിവസുശീതളാമൃതതരംഗഗന്ധോല്ലസ
ന്നവാവരണദേവതേ ! നവനവാമൃതസ്യന്ദിനി!
ഗുരുക്രമപുരസ്കൃതേ ! ഗുണശരീരനിത്യോജ്ജ്വലേ!
ഷഡംഗപരിവരിതേ ! കലിത ഏഷ പുഷ്പാംജലിഃ”

എന്ന്‌ ചൊല്ലി പുഷ്പമെടുത്തു കർപ്പൂരദീപത്തെ ചുറ്റി ഉഴിഞ്ഞു പുഷ്പാഞ്ജലി ചെയ്‌ക പിന്നീടു പ്രദക്ഷിണാദി.


“സാധു വാ സാധു വാ കർമ്മ യദ്യദാചരിതം മയാ;
തത്നർവാ കൃപയാ ദേവി ഗ്രഹാണാരാധനം മമ‌”

എന്നു ദേഗീവാമഹസ്തത്തിങ്കൽ പൂജ സമർപ്പിച്ചു ശംഖെടുത്തു ദേവിയുടെ ഉപരിഭാഗത്ത്‌ മുന്നുവട്ടം ചുറ്റിച്ച് ആ ജലം ഹസ്തത്തിലാക്കി സാമയികാത്മാദി പ്രോക്ഷിച്ചു മൂലം കൊണ്ടു ശംഖു കഴുകിവയ്യുക. പിന്നീട്‌ തീർത്ഥ നിർമ്മാല്യങ്ങളെടുത്ത്‌


“ജ്ഞാനതോ ജ്ഞാനതോ വാപി യന്മയാചരിതം ശിവേ!
തത്തൽകൃതേയമിതി ജ്ഞാത്വാ ക്ഷമസ്വ പരമേശ്വരീ!
ആവാഹനം ന ജാനാമി, ന ജാനാമി വിസർജ്ജനം
പൂജാവിധിം ന ജാനാമി, ക്ഷമസ്വ പരമേശ്വരി”

എന്നു പ്രാർത്ഥിച്ചു ശ്രീദേവ്യംഗത്തിൽ സർവ്വവരണദേവതകളുടേയും വിലയം ഭാവിച്ചു ഖേചരി ബന്ധിച്ചുദ്ധ്വസിച്ചു തേജോരൂപയായി തീർന്ന ശ്രീദേവിയെ മുമ്പോൽ ഹൃദയകുഹരം നയിച്ചു തത്ര ച മൂർത്താം ത്രികാരസഹിതയായിട്ടു പഞ്ചോപചാരം കൊണ്ടു ഇങ്ങനെ വിസർജ്ജനം കഴിച്ചു ശാന്തി സ്‌തോത്രം ജപിക്കുക. ത്രിതാരിയെന്നതു വാങ്‌മായാ കമലാ ബീജങ്ങളാണെന്നു ത്രിതരി ച വാങ് മായാ കമലാ ഇതികല്പസുത്രെ എന്നു സേതുബന്ധവചനം കൊണ്ടു കാണാം.

ശുഭം ഭുയാത്


"https://ml.wikisource.org/w/index.php?title=ശ്രീചക്രപൂജാകല്പം&oldid=62976" എന്ന താളിൽനിന്ന് ശേഖരിച്ചത്