'കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?/കൂടുതൽ വായനയ്ക്ക്
←സ്ത്രീകളും സമരങ്ങളും | 'കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ? രചന: കൂടുതൽ വായനയ്ക്ക് |
ഉള്ളടക്കം→ |
കൂടുതൽ വായനയ്ക്ക്
ചരിത്രമെന്ന പഠനവിഷയെത്തെക്കുറിച്ച് നമുക്കിന്ന് എളുപ്പത്തിൽ കിട്ടാവുന്ന പുസ്തകങ്ങളിൽ അധികവും ഇംഗ്ലീഷ്ഭാഷയിലുള്ളവയാണ്. അവയിൽ ചില പ്രത്യേകപുസ്തകങ്ങളെക്കുറിച്ചുമാത്രമെ ഇവിടെ പറയുന്നുള്ളൂ. അതുകൊണ്ട് ഈ വായനാനിർദ്ദേശങ്ങൾ പൂർണ്ണമോ സമഗ്രമോ അല്ല. ഈ പുസ്തകത്തിന്റെ മുൻ അദ്ധ്യായങ്ങളിൽ സ്പർശിച്ചുപോയ ചരിത്രരചനാസമ്പ്രദായങ്ങൾ, പ്രമേയങ്ങൾ മുതലായവയെക്കുറിച്ച് കൂടുതലറിവുതരുന്ന ചില പുസ്തകങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
'ചരിത്രരചനാരീതികളുടെ ചരിത്രം' അഥവാ Historiography എന്നതിനെക്കുറിച്ചുള്ള പുസ്തകങ്ങളിൽ ഏറ്റവും ജനപ്രീതി നേടിയത് ബ്രിട്ടിഷ് ചരിത്രകാരനായ E.H.Carr രചിച്ച What is History (Cambridge, 1961) എന്ന ചെറിയ രചനയാണ്. 'നിഷ്പക്ഷചരിത്ര'ത്തിൽ പോരായ്മകളെ നർമ്മബോധത്തോടെ വിമർശിക്കുന്ന ഈ ലഘുഗ്രന്ഥം ഇപ്പോൾ [ 242 ] ബിരുദതല വായനയുടെ ഭാഗമായിട്ടുണ്ട്. Carrന് 'നിഷ്പക്ഷചരിത്രകാരന്മാ'ർ മറുപടിയെഴുതുകയും ചെയ്തു - അവയിൽ ഏറ്റവും പ്രശസ്തം Geoffey Elton എഴുതിയ The Practice of History ആണ്. 1969ൽ ഇറങ്ങിയ ഈ പുസ്തകത്തിന്റെ പുതിയ പതിപ്പുകൾ ലഭ്യമാണ്. ചരിത്രരചനയ്ക്കും സാമൂഹ്യശാസ്ത്രസിദ്ധാന്തങ്ങൾക്കും പരസ്പരമുള്ള കടപ്പാടുകളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പുസ്തകമായ Peter Burke ന്റെ History and Social Theory (Cornell, 2005) ബിരുദാനന്തരതല ചരിത്രപഠനത്തിന് അത്യാവശ്യം വായിച്ചിരിക്കേണ്ടതാണ്. 1992ൽ പ്രസിദ്ധീകരിച്ച ഈ കൃതിയുടെ 19-ാം പതിപ്പാണ് 2005ൽ ഇറങ്ങിയത്. Keith Jenkins 1991ൽ എഴുതിയ Rethinking History (London 2002) ചരിത്രരചനയുടെ ചരിത്രത്തെ ഏറ്റവും സമീപകാല ചരിത്രരചനാധാരകളുടെ പക്ഷത്തുനിന്ന് പരിശോധിക്കുന്നു. ഉത്തരാധുനിക ചരിത്രരചനാസമ്പ്രദായങ്ങളുടെ വക്താവായ Jenkins വിദ്യാർത്ഥികൾക്കുവേണ്ടി തയ്യാറാക്കിയ ഈ പുസ്തകം വായിക്കാനും എളുപ്പമുള്ളതാണ്.
'നിഷ്പക്ഷചരിത്ര'ത്തിന് പല പിതാമഹന്മാരുമുണ്ട്. അവരിൽ ഏറ്റവും ശ്രദ്ധേയനാണ് R.G.Collingwood. അദ്ദേഹത്തിന്റെ The Idea of History (1945) മിക്ക കോളേജ് സിലബസുകളിലും ഉൾപ്പെടുന്നു. മറ്റൊരു പ്രധാനപ്പെട്ട കൃതി Authur Marwick രചിച്ച The Nature of History (London, 1970) ആണ്. 'നിഷ്പക്ഷചരിത്ര'ത്തിന്റെ വിമർശകരുമായി അദ്ദേഹം നിരന്തരമായ സംവാദത്തിലേർപ്പെടുന്നു - ഈ പുസ്തകത്തിന്റെ പുതിയ പതിപ്പുകളിൽ ഇതു തുടരുന്നു.
സ്ത്രീചരിത്രത്തിന്റെ വീക്ഷണത്തിൽനിന്ന് ചരിത്രരചനാചരിത്രത്തെ വിലയിരുത്തിയ ആദ്യകാല കൃതികളായ Mary R. Beard രചിച്ച Woman as a Force in History (1946), Gerda Lerner രചിച്ച The Majority Finds its Past (1979) എന്നിവ സ്ത്രീചരിത്രം പഠിക്കുന്നവർ അവശ്യം വായിക്കേണ്ട കൃതികളാണ്. സമീപകാലത്ത് Bonnie Smith രചിച്ച The Gender of History: Men, Women, and Historical Practice ( Harvard, 2000) ഈ അന്വേഷണത്തെ മുന്നോട്ടുകൊണ്ടുപോകുന്നു. സമൂഹത്തിന്റെ ഓരങ്ങളിലേക്കു തള്ളപ്പെട്ടവരുടെ ചരിത്രാന്വേഷണങ്ങളെ വീണ്ടെടുക്കാൻ ഇന്നത്തെ ചരിത്രപണ്ഡിതന്മാർ താത്പര്യപ്പെടുന്നുണ്ട്. Keita Maghan രചിച്ച Race and the Writing of History (London 2000) കറുത്തവർഗ്ഗക്കാരായ ബുദ്ധിജീവികൾ നടത്തിയ ചരിത്രാന്വേഷണങ്ങളെക്കുറിച്ചാണ് - അവയെ പ്രബലചരിത്രരചനാധാരകൾ തമസ്ക്കരിച്ചതിനെപ്പറ്റിയാണ് ഈ പുസ്തകം അന്വേഷിക്കുന്നത്.
മാർക്സിസ്റ്റ് ചരിത്രരചനയുടെ ചരിത്രത്തെക്കുറിച്ച് അറിവുനൽകുന്ന നല്ല ആമുഖഗ്രന്ഥമാണ് George Iggers രചിച്ച Marxist Historiography (London, 1992). ഇദ്ദേഹത്തിന്റെതന്നെ Historiography in the 20th Century: From Scientific Objectvity to the Post-modern Challenge (London, 1997) ഇരുപതാം നൂറ്റാണ്ടിലെ ചരിത്രരചനാധാരകളെ സമഗ്രമായി അവതരിപ്പിക്കുന്നു. മാർക്സിസ്റ്റ് ചരിത്രരചനാരീതി ഈയടുത്തിടെ ഏറെ വിമർശിക്കപ്പെട്ടിട്ടുണ്ട്. ഈ വിമർശനങ്ങളെ സാമ്പ്രദായിക മാർക്സിസ്റ്റ് ചരിത്രരചനാപക്ഷത്തുനിന്ന് നേരിടുന്ന കൃതിയാണ് പ്രശസ്ത മാർക്സിസ്റ്റ് ചരിത്രകാരനായ Eric Hobsbawm ന്റെ ലേഖനസമാഹാരമായ On History (London, 1997). മാർക്സിസ്റ്റ് തൊഴിലാളിവർഗ്ഗ ചരിത്രങ്ങളിൽവച്ച് ഏറ്റവും ആവേശകരമായി കരുതപ്പെടുന്ന രണ്ടു കൃതികൾ E.P. Thompson രചിച്ച The Making of the English Working Class (London, 1963), Eugene D. Genovese അമേരിക്കൻ അടിമവ്യവസ്ഥയെക്കുറിച്ചെഴുതിയ Roll Jordan Roll: The World that the Slave Made (1974) എന്നിവയാണ്. രണ്ടു കൃതികളും ഇന്ന് സൂക്ഷ്മവായനയിൽ വിമർശിക്കപ്പെടുന്നു. ഇടതുപക്ഷ ചരിത്രരചയിതാക്കളുമായുള്ള ദീർഘസംഭാഷണങ്ങൾ സമാഹരിച്ചു പ്രസിദ്ധീകരിച്ച Visions of History (H. Abelove, E.P. Thompson, MARHO Manchester, 1983) എന്ന പുസ്തകവും തുടക്കക്കാർക്കു പറ്റിയതാണ്.
സ്ത്രീപക്ഷചരിത്രരചനയുടെ വെല്ലുവിളികളെക്കുറിച്ച് നിരവധി ആധികാരികഗ്രന്ഥങ്ങളും ആമുഖപഠനങ്ങളും ഇന്ന് ലഭ്യമാണ്. Joan Kelly യുടെ Women, History, and Theory : The Essays of Joan Kelly (Chicago, 1984) വായനയ്ക്ക് നല്ലൊരു തുടക്കമാണ്. 1970കളിലും 80കളിലും സ്ത്രീചരിത്രരചനാചർച്ചകളെ ലേഖനങ്ങളിലൂടെ അവതരിപ്പിക്കുന്ന പുസ്തകമാണ് Feminism and History (Oxford, 1996). Natalie Zemon Davis തുടങ്ങിയ പ്രമുഖ ചരിത്രഗവേഷകരുടെ ലേഖനങ്ങൾ ഈ പുസ്തകത്തിൽ ചേർത്തിരിക്കുന്നു. സ്ത്രീചരിത്രത്തിൽനിന്ന് 'ലിംഗബന്ധങ്ങളുടെ ചരിത്ര'ത്തിലേക്കുള്ള മാറ്റത്തെക്കുറിച്ചും ഇന്ന് നിരവധി പുസ്തകങ്ങളുണ്ട്. ഇവയിൽ Am I that Name? Feminism and the Category of 'Women' in History (Minnesota,1988) ഈ ദിശയിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയ രചനയാണ്. 'ലിംഗബന്ധങ്ങളുടെ ചരിത്ര'ത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഏറ്റവും തെളിച്ചത്തോടെ എഴുതിയ ചരിത്രകാരിയാണ് Joan V. Scott. അവരുടെ Gender and the Politics of History (Columbia, 1988) ഈ ചർച്ചയിലെ ഒരു വഴിത്തിരിവായിരുന്നു. ഇന്ത്യയിലെ [ 243 ] സ്ത്രീപക്ഷചരിത്രത്തെ സംബന്ധിച്ചിടത്തോളം Kumkum Sangari, Sudesh Vaid എന്നിവരുടെ പുസ്തകം (Sangari and S. Vaid (editors) Recasting Women: Essays in Colonial History (Delhi, 1989) ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലാണ്.
ലൈംഗികതയുടെ ചരിത്രത്തെക്കുറിച്ചു പറയുമ്പോൾ ഫ്രഞ്ച് തത്വചിന്തകനായ Michel Foucault യുടെ History of Sexuality എന്ന കൃതിയിൽനിന്നാണ് പലരും തുടങ്ങുക. ചരിത്രരചനയുടെ ചരിത്രത്തെ ലൈംഗികന്യൂനപക്ഷങ്ങളുടെ വശത്തുനിന്ന് അന്വേഷിക്കുന്ന മറ്റു രചനകളുണ്ട്. Scott Bravmann രചിച്ച Queer Fictions of the Past: History, Culture and Difference (Cambridge, 1997) എന്ന പുസ്തകം അവയിലൊന്നാണ്. സ്ത്രീപക്ഷവാദവും ലൈംഗികതയും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രപരമായ വികാസത്തെക്കുറിച്ചു പ്രതിപാദിക്കുന്ന Sheila Jeffreys രചിച്ച The Spinster and Her Enemies: Feminism and Sexuality, 1880-1930 (London, 1985); പാശ്ചാത്യ'ലൈംഗികവിപ്ലവ'ത്തിന്റെ സ്ത്രീപക്ഷവിശകലനമായ Anticlimax: A Feminist Perspective on the Sexual Revolution (New York, 1990), ഇവയും ശ്രദ്ധേയ രചനകളാണ്. സ്ത്രീപുരുഷവ്യത്യാസങ്ങളെക്കുറിച്ചുള്ള വ്യവസ്ഥാപിതധാരണകളുടെ ചരിത്രപരിണാമത്തെ ഗ്രീക്കുസംസ്കാരത്തിന്റെ കാലംമുതൽ ആധുനിക പാശ്ചാത്യസമൂഹംവരെ പിന്തുടരുന്ന Thomas Lacquer ന്റെ Making Sex: Body and Gender from the Greeks to Freud എന്ന ചരിത്രപുസ്തകം (Harvard, 1992) വൈദ്യശാസ്ത്രത്തിലും ശരീരശാസ്ത്രത്തിലും സ്ത്രീപുരുഷന്മാരുടെ ലൈംഗികാവയവങ്ങളെക്കുറിച്ചുള്ള ധാരണകൾ മാറിവരുന്നതെങ്ങനെയെന്ന് വിശദമായി പ്രതിപാദിക്കുന്നു. വേശ്യാവൃത്തിയുടെ ചരിത്രത്തെ സ്ത്രീപക്ഷത്തുനിന്നു പുനർരചിക്കാനും ശ്രമങ്ങളുണ്ടായി. Judith R. Walkovitz രചിച്ച Prostitution in Victorian Society (Cambridge, 1982) ഒരുദാഹരണമാണ്. ലൈംഗികന്യൂനപക്ഷങ്ങളുടെ സമരചരിത്രങ്ങളും ഇന്ന് ധാരാളം എഴുതപ്പെടുന്നു: V.L. Bulloughയുടെ Before Stonewall: Activists for Gay and Lesbians Rights in Historical Context (London 2002) എന്ന പുസ്തകം അമേരിക്കയിലെ ലൈംഗികന്യൂനപക്ഷാവകാശപ്രവർത്തകരുടെ ജീവചരിത്രങ്ങളുടെ സമാഹാരമാണ്. Martha Vicinus, George Chauncey, M.B. Duberman എന്നിവർ ചേർന്നു സമാഹരിച്ച ചെറുപഠനങ്ങളടങ്ങിയ Hidden from History: Reclaiming the Gay and Lesbian Past (New York) എന്ന പുസ്തകം ലോകത്തിന്റെ പലഭാഗങ്ങളിലെ ലൈംഗികന്യൂനപക്ഷങ്ങളുടെ ചരിത്രാനുഭവങ്ങളിലേക്കു വെളിച്ചംവീശുന്നു. ഈ പുസ്തകങ്ങളുടെ തലക്കെട്ടുകൾ ആദ്യകാല സ്ത്രീചരിത്രരചനകളുമായി സാമ്യംപുലർത്തുന്നവയാണ് - ഉദാഹരണത്തിന്, Sheila Rowbotham, Hidden History: Rediscovering Women in History from the 17th Century to the Present (New York), 1976); Renate Bridenthal (Claudia Koonz (editors), Becoming Visible: Women in European History (Boston, Massachuesettes, (1977); Anne Oakley and Juliet Mitchell (editors), The Rights and Wrongs of Women, (London, 1976).
ഇവയെല്ലാം പ്രബലചരിത്രധാരകൾ അവഗണിച്ച ചരിത്രാനുഭവങ്ങളെ 'വീണ്ടെടുക്കാനു'ള്ള ശ്രമങ്ങളായിരുന്നു. ഇന്ത്യയിലെ സമീപകാല ലൈംഗികന്യൂനപക്ഷചരിത്രത്തെക്കുറിച്ചു പരാമർശിക്കുന്ന കൃതികളാണ് Ruth Vanita യുടെ Love's Rite: Same-Sex Marriage in India and the West (London, 2005); Ruth Vanita, Saleem Kidwai എന്നിവർ ചേർന്നു സമാഹരിച്ച Same-Sex Love in India: Readings from Literature and History (London, 2001) എന്നിവ.
Annales ചരിത്രകാരന്മാരിൽ ഏറ്റവും ശ്രദ്ധേയനാമങ്ങൾ Marc Bloch, Lucien Febvre, Fernand Braudel എന്നിവരുടേതാണ്. Blochന്റെ Feudal Society (Chicago, 1961) യൂറോപ്പിലെ ഫ്യൂഡൽവ്യവസ്ഥയെക്കുറിച്ചുള്ള ക്ലാസിക് പഠനമായി കരുതപ്പെടുന്നു. The Historian's Craft (New York, 1953) എന്ന പുസ്തകത്തിൽ അദ്ദേഹം ചരിത്രരചനയെക്കുറിച്ചുള്ള തന്റെ ചിന്തകൾ രേഖപ്പെടുത്തിയിരിക്കുന്നു. Lucien Febvre രചിച്ച കൃതികളിൽ യൂറോപ്പിലെ അച്ചടിയുടെ ചരിത്രം, മാർട്ടിൻ ലൂഥർ, റാബലേ തുടങ്ങിയ ചരിത്രപുരുഷന്മാരുടെ ചിന്തയുടെ സാമൂഹ്യ-സാംസ്കാരിക പശ്ചാത്തലത്തെക്കുറിച്ചുള്ള പഠനം, ഇവ ശ്രദ്ധേയങ്ങളായിരുന്നു. A New Kind of History (1973) എന്ന കൃതിയിലെ ലേഖനങ്ങളിൽ അദ്ദേഹം ചരിത്രരചനയുടെ രീതിശാസ്ത്രത്തെക്കുറിച്ച് ചർച്ചചെയ്യുന്നു. Barudel 'ബൃഹത്ചരിത്രങ്ങളു'ടെ നിർമ്മാതാവായിരുന്നു. Civilisation and Capitalism - 15th - 18th Centuries എന്ന മഹാചരിത്രം മൂന്നു വാള്യങ്ങളിലായി നീണ്ടുകിടക്കുന്നു. The Mediteranean World in the Age of Philip II (1949) എന്ന കൃതിയിൽ അദ്ദേഹം 'സമ്പൂർണചരിത്രം' (Total History) എന്ന ആശയത്തെ വിശദീകരിക്കുന്നു. On History (1982) എന്ന കൃതിയിൽ അദ്ദേഹം ചരിത്രരചനയെക്കുറിച്ചുള്ള തന്റെ ചിന്തകൾ രേഖപ്പെടുത്തിയിരിക്കുന്നു.
ഇന്ത്യയിൽ ദേശീയവാദപരമായ ചരിത്രം അതിന്റെ ആരംഭദശയിൽ പലപ്പോഴും 'ഹിന്ദുചരിത്ര'മായിരുന്നു. ഇന്ത്യയിലെ പ്രാചീനസംസ്കാരത്തെക്കുറിച്ച് അന്വേഷണങ്ങൾ നടത്തിയ, [ 244 ] സംസ്കൃത-പാലിഭാഷകളിൽ പാണ്ഡിത്യംനേടിയ യൂറോപ്യൻ 'ഓറിയന്റലിസ്റ്റ്' ഗവേഷകരുടെയും ബ്രിട്ടിഷ് ഭരണാധികാരികളായ ചരിത്രകാരന്മാരുടെയും സ്വാധീനം ശക്തമായിരുന്നു, ഇവരുടെ രചനകളിൽ. ആർ.സി. മജുംദാറിനെപ്പോലെയുള്ളവരുടെ ഹൈന്ദവതാത്പര്യം സുവ്യക്തമായിരുന്നപ്പോൾ രാധാകമൽ മുഖർജി, താരാചന്ദ് തുടങ്ങിയവർ ഇന്ത്യയുടെ ഇസ്ലാമികപൈതൃകത്തെ ഉയർത്തിക്കാട്ടാൻ മടിച്ചില്ല. പക്ഷേ സ്ത്രീകളെ സംബന്ധിച്ച് ആദ്യകാലചരിത്രകാരന്മാർ പൊതുവെ നിരവധി കെട്ടുകഥകളെ പിന്താങ്ങാൻ തയ്യാറായിരുന്നു. ഇന്ത്യയുടെ 'വേദകാലപാരമ്പര്യ'ത്തിൽ സ്ത്രീകൾ 'സ്വതന്ത്രരാ'യിരുന്നുവെന്നും മറ്റുമുള്ള പ്രസ്താവങ്ങൾ ചരിത്രഗവേഷണത്തിന്റെ സൂക്ഷ്മതയിൽനിന്നല്ല, ശുദ്ധദേശഭക്തിയിൽനിന്ന് ഉയിർക്കൊണ്ടവയാണ്. ബി.എസ്. അൽതേക്കർ എന്ന പ്രശസ്തനായ ചരിത്രകാരന്റെ 'സ്ത്രീചരിത്ര'ത്തെ സൂക്ഷ്മമായി വിമർശിക്കുന്ന സ്ത്രീപക്ഷചരിത്രകാരിയായ ഉമാ ചക്രവർത്തി ഇതെങ്ങനെ സംഭവിക്കുന്നുവെന്ന് നമുക്കു കാണിച്ചുതരുന്നു. (അവർ സമീപകാലത്ത് പ്രസിദ്ധീകരിച്ച Beyond the Kings and Brahmanas of 'Ancient' India, New Delhi, 2007ലെ ലേഖനങ്ങൾ കാണുക). ഇന്ത്യൻ ചരിത്രരചനയ്ക്ക് ഭൗതികവാദപരമായ (meterialist) അടിത്തറ നൽകാൻ ഭൗതികജീവിതത്തിലും സ്വത്തുടമസ്ഥതയിലും ഉൽപ്പാദനക്രമങ്ങളിൽ വരുന്ന മാറ്റങ്ങളിലും കൊടുക്കൽ-വാങ്ങൽസമ്പ്രദായങ്ങളിലുണ്ടായ ചലനങ്ങളിലും മറ്റും ഇന്ത്യൻ സമൂഹത്തിന്റെ ചരിത്രപരിണാമത്തെക്കുറിച്ചുള്ള അന്വേഷണത്തെ ഉറപ്പിക്കാൻ ശ്രമിച്ച പുതിയൊരു തലമുറ സ്വാതന്ത്ര്യാനന്തരകാലത്ത് വളർന്നുവന്നു - ഡി.ഡി. കൊസാംബി, ആർ.എസ്. ശർമ്മ, ഇർഫാൻ ഹബീബ്, റോമിലാ ഥാപ്പർ തുടങ്ങിയവർ. മാർക്സിസ്റ്റ് ആശയങ്ങളെ (ചിലപ്പോൾ നരവംശശാസ്ത്രത്തിന്റെ ഉൾക്കാഴ്ചകളെ) ഏറിയോ കുറഞ്ഞോ കടംകൊണ്ട്, അവയെ പാകപ്പെടുത്തി, ചരിത്രഗവേഷണത്തിൽ പ്രയോഗിച്ചവരായിരുന്നു ഇവരെല്ലാം. Vinay Lal എഴുതിയ The History of History: Politics and Scholarship in Modern India (New Delhi, 2003) എന്ന കൃതി 'ഹിന്ദുചരിത്രകാര'ന്മാരും 'മാർക്സിസ്റ്റ്-ദേശീയവാദചരിത്രകാരന്മാ'രും തമ്മിലുള്ള പൊരിഞ്ഞ തർക്കത്തെ വിലയിരുത്തുന്നു. സ്വാതന്ത്ര്യപൂർവ്വകാലഘട്ടത്തിൽ തുടങ്ങി സമീപകാലംവരെ ഈ തർക്കത്തെ പിന്തുടരുന്നുണ്ട്, ഈ കൃതി.
ഉമാ ചക്രവർത്തിയുടെ മുൻ സൂചിപ്പിച്ച ലേഖനസമാഹാരത്തിന്റെ ആമുഖലേഖനത്തിൽ അവർ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ആദ്യം ചരിത്രവിദ്യാർത്ഥിനിയായി 'നിഷ്പക്ഷചരിത്ര'ത്തിന്റെ കോട്ടകളിലെത്തിയതും, പിന്നീട് അദ്ധ്യാപികയായി അവയോടെതിർത്തതുംമറ്റും വിവരിക്കുന്നുണ്ട്. ഡി.ഡി. കൊസാംബി, ദേവ് രാജ് ചനാന, ആർ.എസ്. ശർമ്മ, റോമിലാ ഥാപ്പർ മുതലായ ചരിത്രപണ്ഡിതർ തനിക്ക് വഴികാട്ടികളായതിനെക്കുറിച്ചും അവർ പറയുന്നുണ്ട്. സ്വന്തം ഡോക്ടറൽ ഗവേഷണപ്രബന്ധത്തെക്കുറിച്ച് അവർ പറയുന്നു:
സാമ്പത്തിക-സാമൂഹ്യചരിത്രത്തിന്റെ ചട്ടക്കൂടിനുള്ളിലായിരുന്നു എന്റെ ഡോക്ടറൽ ഗവേഷണപ്രബന്ധം. ഘടനകളെയും പ്രക്രിയകളെയും വേർതിരിച്ച് ആശയങ്ങളും സ്ഥാപനങ്ങളും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതെങ്ങനെ എന്നും അവയെ സൃഷ്ടിച്ച, അവ സ്ഥിതിചെയ്യുന്ന, സവിശേഷ പശ്ചാത്തലങ്ങൾ എന്തൊക്കെ എന്നുമാണ് ഞാൻ പഠിക്കാൻ ശ്രമിച്ചത്. പക്ഷേ, ചരിത്രത്തിന്റെ ചില ഘട്ടങ്ങളിൽ രൂപംപ്രാപിച്ച ഭൗതികസാഹചര്യങ്ങളോ സ്ഥാപനങ്ങളോ ലിംഗവത്കൃതമായിത്തീർന്ന രീതിക്ക് ഞാനധികം ശ്രദ്ധകൊടുത്തില്ല...
...സമൂഹത്തിലെ പാർശ്വവൽകൃതരുടെ ചരിത്രത്തിൽപ്പോലും... ലിംഗഭേദം അപഗ്രഥനത്തിൽ പ്രയോഗിക്കാവുന്ന ഒരു സംവർഗ്ഗമായിരുന്നില്ല. (പുറം xxiii - xxiv)
എന്നാൽ 1980കളിലെ സ്ത്രീപ്രസ്ഥാനം ഈ നിലയെ പരിപൂർണ്ണമായി മാറ്റിമറിച്ചതെങ്ങനെ എന്നവർ തുടർന്നു വിവരിക്കുന്നു. പ്രബലചരിത്രധാരകളിൽ സ്ത്രീപുരുഷവ്യത്യാസം എങ്ങനെ പ്രത്യക്ഷപ്പെടുന്നു എന്ന ചോദ്യം ഉയരാൻ തുടങ്ങി. ചരിത്രരചനാസാമഗ്രികൾ മുഴുവൻ പുനഃപരിശോധനയ്ക്കു വിധേയമായി. ഉമാചക്രവർത്തിയുടെ ഗണ്യമായ സംഭാവനകൾ 1980കളിൽത്തന്നെ ആരംഭിച്ചുകഴിഞ്ഞിരുന്നു. അവർക്കൊപ്പം പ്രാചീന-മദ്ധ്യകാല ഇന്ത്യാചരിത്രത്തെ സ്ത്രീപക്ഷകാഴ്ചപ്പാടിൽ തിരുത്തി എഴുതിയ കുംകും റോയി തുടങ്ങിയവർ രംഗത്തുവന്നു. റോയിയുടെ Women in Early Indian Societies (Delhi, 2001) പുരാതന ഇന്ത്യൻ സമൂഹങ്ങളിലെ സ്ത്രീകളെക്കുറിച്ചുള്ള പഴയതും പുതിയതുമായ ചരിത്രാന്വേഷണങ്ങളെ സമഗ്രമായി അവതരിപ്പിക്കുന്നു. ഉമാചക്രവർത്തിയും കുംകും റോയിയും ചേർന്നെഴുതിയ 'Breaking out of Invisibility: Rewriting the History of Women in Ancient India' എന്ന ലേഖനം ഈ ചർച്ചകളുടെ സംക്ഷിപ്തവിവരണമാണ്. (Jay Kleinberg (ed.), Retrieving Women's History: Changing Perceptions of the Role of Women in Politics and Society, London, 1988 എന്ന പുസ്തകത്തിൽ ചേർത്തിരിക്കുന്നു). മദ്ധ്യകാലസ്ത്രീചരിത്രവും ഇന്നു വളർന്നുകൊണ്ടിരിക്കുന്ന ശാഖയാണ്. രേഖാ മിശ്രയുടെ Women in Mughal India 1526-1748 (Delhi, 1967) തുടങ്ങിയ ആദ്യകാല കൃതികൾമുതൽ വർഷാ ജോഷിയുടെ [ 245 ] Polygamy and Purdah: Women and Society among Rajputs (New Delhi), 1995) തുടങ്ങിയ കൃതികൾവരെയുണ്ട്. ഭക്തിപ്രസ്ഥാനത്തിലെ സ്ത്രീകളെക്കുറിച്ചും നിരവധി പഠനങ്ങൾ ലഭ്യമാണ്. Richard M. Eaton രചിച്ച Sufis of Bijapur, 1300-1700 (Massachusettes, 1978) എന്ന കൃതിയിൽ സൂഫിപ്രസ്ഥാനത്തിലെ സ്ത്രീകളെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. വിജയാ രാമസ്വാമിയുടെ Divinity and Deviance: Women in Virasaivism (Delhi, 1996); വേലുചേരി നാരായണ റാവുവിന്റെ 'A Ramayana of their Own: Women's Oral Tradition in Telugu' (Paula Richman (ed), Many Ramayanas: The Diversity of a Narrative Tradition in South Asia, Delhi, 1991 എന്ന പുസ്തകത്തിൽ ചേർത്തിട്ടുള്ളത്) എന്നീ രചനകളും ശ്രദ്ധേയങ്ങളാണ്. David Shulman (editor) Syllables of Sky: Studies in South Indian Civilization (Delhi,1995) എന്ന പുസ്തകത്തിൽ ചേർത്തിട്ടുള്ള പല ലേഖനങ്ങളും മദ്ധ്യകാലരാഷ്ട്രീയ-സാംസ്കാരികാന്തരീക്ഷത്തിൽ സ്ത്രീപുരുഷഭേദം രൂപംപ്രാപിച്ചതിനെക്കുറിച്ച് അന്വേഷിക്കുന്നവയാണ്.
ആധുനികഘട്ടത്തെ മാർക്സിസ്റ്റ്-ദേശീയവാദചരിത്രപണ്ഡിതരുടെ രചനകളിൽ സ്ത്രീകളും ലിംഗഭേദവും യാദൃച്ഛികമായിമാത്രമേ പ്രത്യക്ഷപ്പെട്ടുള്ളൂ. 'സമൂഹചരിത്രം' (social history) 1980കളായപ്പോഴേക്കും പുതുമയില്ലാതായിത്തുടങ്ങി; ഈ സമയമത്താണ് സ്ത്രീചരിത്രത്തിനൊപ്പം 'കീഴാളപഠനങ്ങൾ' (Subaltern Studies) രംഗപ്രവേശം ചെയ്തത്. സ്ത്രീചരിത്രത്തിന്റെ പല ലക്ഷ്യങ്ങളും പങ്കുവച്ച പ്രസ്ഥാനമായിരുന്നു ഇതെങ്കിലും പൊതുവെ ലിംഗഭേദം, ലിംഗാധികാരം, ഇവയെക്കുറിച്ച് 'കീഴാളപഠനങ്ങൾ' അധികമൊന്നും പറഞ്ഞില്ല. അഞ്ചാം വാള്യത്തിൽ രണജിത് ഗുഹ രചിച്ച 'Chandra's Death' എന്ന ലേഖനവും ഗായത്രി ചക്രവർത്തി-സ്പിവാക്കിന്റെ ലേഖനവും പുതിയ സാദ്ധ്യതകൾ തുറന്നിട്ടു. അതിനുശേഷം കമലാവിശ്വേശ്വരൻ, സൂസിതാരു, തേജസ്വിനി നിരഞ്ജന, പ്രവീണാ കോടോത്ത് മുതലായവർ 'കീഴാളപഠനങ്ങളി'ൽ എഴുതിയിട്ടുണ്ട്. ഇന്ത്യയിലെ സ്ത്രീചരിത്രത്തിന്റെ വേരുകൾ സ്ത്രീപ്രസ്ഥാനത്തിലാണ്, 'കീഴാളപഠനങ്ങളു'മായി സ്ത്രീചരിത്രത്തിനുള്ള ബന്ധം സങ്കീർണ്ണമാണ്. പലപ്പോഴും വ്യത്യസ്തദിശകളിലേക്കാണ് അവർ യാത്രചെയ്യുന്നത്. എങ്കിലും ഇവയ്ക്ക് പൊതുവിൽ താത്പര്യമുള്ള പ്രമേയങ്ങളുണ്ട്; ലക്ഷ്യങ്ങളുണ്ട്. അതുകൊണ്ടുതന്നെ പരസ്പരം പരോക്ഷമായെങ്കിലും അഭിസംബോധന ചെയ്തുകൊണ്ട് ഈ രണ്ടു ധാരകളും വളരുന്നു. Sumit Sarkarന്റെ Modern India (Delhi 2002) എന്ന ജനപ്രിയകൃതി, ഇപ്പറഞ്ഞ സംവാദങ്ങളെ ഏറ്റവും ഫലപ്രദമായും ലളിതമായും സംഗ്രഹിക്കുന്നു. കീഴാളപഠനങ്ങളുടെ മലയാളപരിഭാഷ 2006ൽ പുറത്തിറങ്ങി. ഇതിൽ ഗുഹയുടെ മുമ്പു സൂചിപ്പിച്ച ലേഖനം ഉൾപ്പെടുത്തിയിട്ടുണ്ട്. (കാണുക, 'ചന്ദ്രയുടെ മരണം', സൂസി താരു, എസ്.സഞ്ജീവ് (എഡി.), കീഴാളപഠനങ്ങൾ, കോട്ടയം, 2006)
ആധുനിക കാലഘട്ടത്തിൽ ലിംഗഭേദത്തിനും ലിംഗാധികാരത്തിനും സംഭവിച്ച മാറ്റങ്ങളെ സൂക്ഷ്മമായി പരിശോധിക്കുന്ന ഒട്ടനവധി കൃതികൾ ഇന്നുണ്ട്. നേരത്തെ സൂചിപ്പിച്ച Sangari-Vaid സമാഹാരംപോലെ ഉപയോഗപ്രദമായ മറ്റു സമാഹാരങ്ങളുമുണ്ട് - ഉദാഹരണത്തിന്, ഭാരതി റേ സമാഹരിച്ച From the Seams of History (New Delhi, 1995). വടക്കേയിന്ത്യയിൽ മുസ്ലിംസ്ത്രീകളുടെയിടയിലെ പരിഷ്ക്കരണശ്രമങ്ങളെക്കുറിച്ച് Gail Minault രചിച്ച Secluded Scholars: Women's Education and Social Reform in Colonial India (Delhi, 1998); വടക്കേയിന്ത്യയിലെ ഹിന്ദിപ്രദേശങ്ങളിലെ സാമൂഹ്യപരിഷ്ക്കരണത്തിന്റെ ലിംഗമാനങ്ങളെക്കുറിച്ച് കുംകും സംഗാരി (Kumkum Sangari) യുടെ ലേഖനങ്ങൾ (Politics of the Possible, New Delhi, 1999); ബംഗാളിലെ സാമൂഹ്യപരിഷ്ക്കരണത്തിൽ 'ഭദ്രമഹിള'യുടെ നിലയെക്കുറിച്ച് ഹിമാനി ബാനർജിയുടെ (Inventing Subjects: Studies in Hegemony, Patriarchy and Colonialism Delhi, 2002) ലേഖനങ്ങൾ; Rosalind O' Hanlon താരാബായ് ഷിൻഡേ എന്ന മഹാരാഷ്ട്രക്കാരിയായ ലേഖികയുടെ കൃതിയെ ആസ്പദമാക്കി രചിച്ച A Comparison Between Women and Men: Tharabai Shinde and the Critique of Gender Relations in Colonial India (Delhi, 1994); ഇന്ത്യൻ സ്ത്രീവിദ്യാഭ്യാസപരിശ്രമങ്ങളുടെ ചരിത്രത്തെക്കുറിച്ചുള്ള ലേഖനസമാഹാരമായ Socialisation, Education and Women: Explorations in Gender Identity (Karuna Chanana (ed), New Delhi, 1982).
ഇക്കണോമിക് ആന്റ് പൊളിറ്റിക്കൽ വീക്ക്ലി (EPW) എന്ന പ്രസിദ്ധീകരണത്തിലാണ് ആദ്യകാല സ്ത്രീചരിത്രലേഖനങ്ങളിൽ ഒട്ടുമിക്കവയും പ്രസിദ്ധീകരിക്കപ്പെട്ടത്. 1980കളിലെയും 90കളിലെയും EPW ലക്കങ്ങൾ സ്ത്രീചരിത്രപഠനത്തിന് ഒഴിച്ചുകൂടാനാവാത്ത സ്രോതസ്സാണ്. അതുപോലെത്തന്നെയാണ് മാനുഷി (Manushi) എന്ന സ്ത്രീപക്ഷപ്രസിദ്ധീകരണവും. ഇവകൂടാതെ Studies in History, Indian Economic and Social History Review, Modern Asian Studies, Indian Journal of Gender Studies മുതലായ അക്കാദമികപ്രസിദ്ധീകരണങ്ങളിലും ധാരാളം ഗവേഷണലേഖനങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട്.
മാറിവന്ന നിയമവ്യവസ്ഥ, സ്വത്തുടമസ്ഥത [ 246 ] എന്നിവയെപ്പറ്റിയുള്ള കൃതികളും ഇന്ത്യൻ സ്ത്രീചരിത്രത്തിൽ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. ജാനകി നായരുടെ Women and Law in Colonial India (Delhi, 2006), ബീനാ അഗർവാളിന്റെ A Field of One's Own: Gender and Land Rights in South Asia (Delhi,1994) എന്നീ പുസ്തകങ്ങൾ പ്രധാനപ്പെട്ടവയാണ്. 19-ാം നൂറ്റാണ്ടിൽ ശക്തിപ്രാപിച്ച ജാതി-മതബോധങ്ങളും സമുദായനിർമ്മാണപ്രക്രിയകളും സ്ത്രീകളെ എങ്ങനെ ബാധിച്ചുവെന്നു പരിശോധിക്കുന്ന നിരവധി പ്രധാനപ്പെട്ട കൃതികളുണ്ട്. Tanika Sarkar രചിച്ച Hindu Wife, Hindu Nation (Delhi, 2001); Charu Guptaയുടെ Sexuality, Obscenity, Community: Women, Muslims and the Hindu Public in Colonial North India (Delhi, 2001) എന്നീ കൃതികൾ വടക്കേയിന്ത്യയിലെ ഹിന്ദുസമുദായത്തിന്റെ പരിണാമത്തെക്കുറിച്ചു പഠിക്കുന്നു. Patricia Uberoi(ed), Social Reform, Sexuality and the State (Delhi, 1996) എന്ന ലേഖനസമാഹാരത്തിൽ ഇന്ത്യയുടെ പലഭാഗങ്ങളിലെ സമുദായപരിഷ്ക്കരണത്തെക്കുറിച്ചുള്ള പഠനങ്ങളുണ്ട്.
ദേശീയപ്രസ്ഥാനത്തെക്കുറിച്ച് ധാരാളം പഠനങ്ങളുണ്ടെങ്കിലും ദേശീയപ്രസ്ഥാനത്തിലെ സ്ത്രീപങ്കാളിത്തത്തെക്കുറിച്ചുള്ള പഠനങ്ങൾ ഇനിയും വർദ്ധിക്കേണ്ടിയിരിക്കുന്നു - ബംഗാൾപോലുള്ള ചില പ്രദേശങ്ങളെ കേന്ദ്രീകരിച്ച് ധാരാളം പ്രബന്ധങ്ങളും ലേഖനങ്ങളും വന്നുകഴിഞ്ഞുവെങ്കിലും. Suruchi Thapar Bjorkert, Women in the Indian National Movement: Unseen Faces and Unheard Voices (Delhi, 2006) അടുത്തകാലത്തിറങ്ങിയ പഠനങ്ങളിൽ ശ്രദ്ധയർഹിക്കുന്ന ഒന്നാണ്. Gail Pearon എഴുതിയ 'Nationalism, Universalization and the Extended Female Space in Bombay City' (Gail Minault (ed), The Extended Family, (Columbus, 1981) എന്ന സമാഹാരത്തിൽ ചേർത്തിട്ടുള്ളത്): Geraldine Forbesന്റെ Women in Modern India (തുടക്കക്കാർക്കുപറ്റിയ പുസ്തകമാണിത്). (Delhi, 2000); Leela Kasturi, Vina Majumdar എന്നിവർ ചേർന്നെഴുതിയ Women and Indian Nationalism: Some Questions, (Occasional paper, Center for Women's Development Studies, New Delhi, 1994) എന്നിവ പ്രയോജനപ്രദങ്ങളാണ്. ഇന്ത്യൻ സ്ത്രീകളുടെ രാഷ്ട്രീയാവകാശപ്രക്ഷോഭങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളിൽ Barbara Southard രചിച്ച 'Colonial Politics and Women's Rights: Woman Suffrage Campaigns in Bengal, British India in the 1920s', Modern Asian Studies 27(2), 1993; Anupama Roy, The 'Womanly Vote and Women Citizens: Debates on Women's Franchise in Late Colonial India', Contributions to Indian Sociology 36 (3), 2002 എന്നിവ പ്രാധാന്യമർഹിക്കുന്നു. Wendy Singer, A Constituency Suitable for Ladies and other Social Histories of Indian Election (Delhi, 2007) എന്ന പുസ്തകം ഈ അന്വേഷണത്തെ സ്വാതന്ത്ര്യാനന്തരകാലത്തേക്ക് നീട്ടുന്നു. വിഭജനത്തെത്തുടർന്നുള്ള അതിക്രമങ്ങളിൽ സ്ത്രീകൾ അനുഭവിച്ച ദുരിതങ്ങളെക്കുറിച്ചും അത് അവരുടെ ജീവിതങ്ങളിലുണ്ടാക്കിയ അടിസ്ഥാനപരമായ മാറ്റങ്ങളെക്കുറിച്ചും EPWൽ 1993ൽ വന്ന ലേഖനങ്ങളിൽ (വാള്യം 28, ലക്കം 17) പലതും പിൽക്കാലത്ത് പൂർണ്ണപഠനങ്ങളായി. ഉർവ്വശീ ബുട്ടാലിയ, റിതു മേനൻ, കമലാ ഭാസിൻ എന്നിവരാണ് ഈ വിഷയത്തെക്കുറിച്ച് ശ്രദ്ധേയകൃതികൾ രചിച്ചിട്ടുള്ളത്.
സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം തൊഴിലാളിസ്ത്രീകളുടെ ചരിത്രാനുഭവങ്ങൾ, ഇവയെക്കുറിച്ചുള്ള പുസ്തകങ്ങളിൽ J. Krishnamurthy (ed.), Women in Colonial India; Essays on Survival, Work and the State (Delhi, 1989); Samita Sen, Women and Labour in Late Colonial India: The Jute Industry (Cambridge, 1999) എന്നിവയും ഹര്യാനയിലെ കാർഷികവ്യവസ്ഥയുടെ ആധുനികവൽക്കരണം സ്ത്രീകളുടെ തൊഴിൽപങ്കാളിത്തത്തെ എങ്ങനെ ബാധിച്ചുവെന്ന് പരിശോധിക്കുന്ന Prem Choudhryയുടെ The Veiled Women: Shifting Gender Equations in Rural Haryana, 1880-1990 (Delhi,1994) ആധുനികവൽക്കരണം, സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം എന്നിവയെക്കുറിച്ചുള്ള വ്യവസ്ഥാപിത ധാരണകളെ ചോദ്യംചെയ്യുന്ന കൃതികളാണ്. ദളിത്‌സ്ത്രീവാദത്തിൽ ദളിത്‌സ്ത്രീചരിത്രരചനയും ശക്തമായിരിക്കുന്നു. തമിഴ്നാട്ടിലെ 'സ്വാഭിമാനപ്രസ്ഥാന'ത്തിലെ സ്ത്രീകളുടെ രചനകളുടെ സമാഹാരമായ The Other Half of the Coconut: Women Writing Self-respect History (K. Srilatha (ed.), Delhi, 2003) മഹാരാഷ്ട്രയിലെ അംബേദ്ക്കർപ്രസ്ഥാനത്തിലെ സ്ത്രീപ്രവർത്തകരുടെ വാമൊഴിചരിത്രമായ We also Made History: Women in the Ambedkarite Movement (Urmila Pawar, Meenakshi Moon, Delhi, 2008); Sharmila Regeയുടെ Writing Caste, Writing Gender (മഹാരാഷ്ട്രയിലെ ദളിത്‌സ്ത്രീകളുടെ ആത്മകഥകളുടെ ദളിത്‌സ്ത്രീപക്ഷവായന), (Delhi, 2006) ഇവ ഉദാഹരണങ്ങൾമാത്രമാണ്. ഇന്ന് ഇന്ത്യൻ സ്ത്രീചരിത്രരചനയിലും സ്ത്രീപഠനങ്ങളിൽ പൊതുവെയും ജാതിമർദ്ദനവും ലിംഗാധികാരവും തമ്മിലുള്ള ബന്ധം പ്രത്യേകശ്രദ്ധ നേടുന്നുണ്ട്. വിദ്യാർത്ഥികൾക്കുവേണ്ടി തയ്യാറാക്കപ്പെട്ട, വി. ഗീതയുടെ Gender (Kolkata, 2002), ഉമാ ചക്രവർത്തിയുടെ [ 247 ] Gendering Caste-Through a Feminist Lens (Kolkata, 2003) എന്നീ പുസ്തകങ്ങൾ മേല്പറഞ്ഞ മാറ്റത്തെക്കുറിച്ച് വിശദമായി പറയുന്നുണ്ട്.
'പുരുഷപഠനങ്ങളും' ഇന്ന് സജീവമായിട്ടുണ്ട്. Mrinalini Sinhaയുടെ Colonial Masculinity: The "Manly Englishman" and the "Effeminate Bengali" in the Late 19th Century (Manchester, 1995) ഈ ധാരയിലെ ആദ്യകൃതികളിലൊന്നാണ്. പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകളെക്കുറിച്ചുള്ള പഠനങ്ങളിൽ വേശ്യാവൃത്തിയിലേർപ്പെട്ടിരുന്ന സ്ത്രീകളെക്കുറിച്ചുള്ളവ ധാരാളമുണ്ടെങ്കിലും വീട്ടുജോലിയിലുംമറ്റുമേർപ്പെട്ടിരുന്ന സ്ത്രീകളെക്കുറിച്ച് അധികം പഠനങ്ങളില്ല. Veena Talwar -Oldenbergന്റെ 'Life Style as Resistance : The Case of Courtesans of Lucknow', Feminist Studies 16 (2) 1990; Amrit Srinivasan EPW യിൽ പ്രസിദ്ധീകരിച്ച ലേഖനം (വാള്യം 20, ലക്കം 44, 1985); Kenneth Ballhatchet രചിച്ച Race, Sex and Class Under the Raj (New York, 1989); Janaki Nair, Mary John (ed.) A Question of Silence, (Delhi,1999) ഇവ പ്രയോജനകരങ്ങളാണ്. സ്വപ്ന എം. ബാനർജി അടുത്തിടെ പ്രസിദ്ധീകരിച്ച Men, Women and Domestics: Articulating Middle-Class Identity in Colonial Bengal (Delhi,2004) വീട്ടുവേലക്കാരികളായ സ്ത്രീകളെക്കുറിച്ചുള്ള ആദ്യ ചരിത്രപഠനങ്ങളിലൊന്നാണ്.
ഇന്ത്യയിലെ സ്ത്രീപ്രസ്ഥാനത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള വായന ആരംഭിക്കാൻ നല്ല സ്ഥലം രാധാകുമാർ രചിച്ച The History of Doing: An Illustrated Account of Movements for Women's Rights and Feminism in India (1800-1990) (Delhi, 1993) ആണ്. എന്നാൽ ബ്രിട്ടിഷ് സ്ത്രീവാദികളുമായി ഇന്ത്യയിലെ ആദ്യകാലസ്ത്രീവാദികൾക്കുണ്ടായിരുന്ന സങ്കീർണ്ണബന്ധങ്ങളെക്കുറിച്ച് Antoinette Burton രചിച്ച Burdens of History (Chapel Hill 1994) തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണ്. ജനനനിയന്ത്രണചർച്ചകളിൽ ഇത്തരം സങ്കീർണ്ണതകൾ പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ച് Barbara Ramusack എഴുതിയ 'Embattled Advocates: The Debate over Birth Control in India, 1920-1940' (Journal of Women's History 1 (2), 1989) പ്രധാനപ്പെട്ട വസ്തുതകൾ അവതരിപ്പിക്കുന്നു. സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ചും പ്രസവം മുതലായ പ്രക്രിയകളിൽ സംഭവിച്ച മാറ്റങ്ങളെക്കുറിച്ചും ഇനിയും പഠനങ്ങളുണ്ടാകേണ്ടിയിരിക്കുന്നു. Dagmar Englels രചിച്ച 'The Politics of Child Birth:British and Bengali Women in Contest 1890 - 1930' (Peter Robb (editor), Society and Ideology: Essays in South Asian History (Delhi, 1993) പോലുള്ള ലേഖനങ്ങൾ ലഭ്യമാണ്.
ഇന്ത്യൻ സ്ത്രീപക്ഷരാഷ്ട്രീയപ്രസ്ഥാനം സ്ത്രീചരിത്രരചനയ്ക്കു പ്രചോദനമായതിനൊപ്പം സ്ത്രീകളുടെ സാഹിത്യപരിശ്രമങ്ങളെയും അത്മകഥകളെയും വീണ്ടെടുക്കാനുള്ള ശ്രമങ്ങൾക്കും ആക്കം കൂട്ടി. സൂസി താരു, കെ. ലളിത എന്നിവരുടെ ബൃഹദ്സംരംഭമായ Women Writing in India: 600 BC to the Early 20th Century ഒരു നാഴികക്കല്ലായിരുന്നു. പഴയകാല സ്ത്രീവാദികളുടെയും സാമൂഹ്യ-രാഷ്ട്രീയപ്രവർത്തകരുടെയും കത്തുകൾ, ലേഖനങ്ങൾ, ആത്മകഥകൾ മുതലായവയെ ശേഖരിച്ച് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കാനുള്ള ശ്രമങ്ങൾ ഇന്ന് വളരെ സജീവമാണ് - ഇന്ത്യയുടെ മിക്കഭാഗങ്ങളിലും ഇത്തരം ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇന്ത്യയിലെ പ്രമുഖ സ്ത്രീപക്ഷപ്രസാധകരായ Zubaan, Women Unlimited, Stree/Samya എന്നിവർക്കുപുറമെ പഴയ പ്രസാധകരും (Oxford University Press, Orient Blackswan) സ്ത്രീചരിത്രങ്ങളും സ്ത്രീരചനകളുടെ പരിഭാഷകളുംമറ്റും പ്രസിദ്ധീകരിക്കാൻ ഇന്നു തയ്യാറാണ്. മുൻകാല സമരങ്ങളിലുംമറ്റും മുൻപന്തിയിൽനിന്നിരുന്ന സ്ത്രീകളുമായുള്ള അഭിമുഖങ്ങൾ മാനുഷിപോലുള്ള പ്രസിദ്ധീകരണങ്ങൾ ശേഖരിച്ചിട്ടുണ്ട്. അവ പുസ്തകരൂപത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്; അവയെ ആസ്പദമാക്കി പുസ്തകങ്ങളും ഉണ്ടാകുന്നുണ്ട്. തെലുങ്കാന സായുധസമരത്തിന്റെ മുന്നണിപ്പോരാളികളുമായുള്ള സംഭാഷണങ്ങളിൽനിന്ന് ആന്ധ്രയിലെ സ്ത്രീശക്തിസംഘടനയുടെ പ്രവർത്തകർ രചിച്ച We were Making History എന്ന പുസ്തകം ഇക്കൂട്ടത്തിൽ തലയുയർത്തിനിൽക്കുന്നു.
ഇന്ത്യൻ സ്ത്രീചരിത്രരചനാരംഗത്ത് ഇന്ന് ദൃശ്യമായിട്ടുള്ള ആവേശത്തിന്റെ വളരെ ചെറിയൊരംശംമാത്രമേ ഇവിടെ സൂചിപ്പിച്ചിട്ടുള്ളൂ. തുടക്കക്കാർക്ക് പ്രയോജനപ്രദങ്ങളായ പുസ്തകങ്ങളെ പരിചയപ്പെടുത്തുക എന്ന പരിമിതലക്ഷ്യമേ ഈ അദ്ധ്യായത്തിനുള്ളു.
ഇന്ത്യയിലെ സ്ത്രീചരിത്രപഠനരംഗത്തെ അപേക്ഷിച്ച് കേരളത്തിലെ സ്ത്രീചരിത്രപഠനരംഗം ശുഷ്ക്കമാണെന്നു സമ്മതിച്ചേ തീരൂ. 1990കളിലാണ് ഈ രംഗത്ത് അല്പസ്വല്പം മാറ്റം കണ്ടുതുടങ്ങിയത്. സി.എസ്. ചന്ദ്രികയുടെ കേരളത്തിലെ സ്ത്രീമുന്നേറ്റങ്ങളുടെ ചരിത്രം (തൃശൂർ, 1998) പ്രസിദ്ധീകരിക്കപ്പെട്ടുവെങ്കിലും സൂക്ഷ്മഗവേഷണത്തിന്റെ പിൻബലം ആ കൃതിക്ക് അധികമില്ലായിരുന്നു. എന്നാൽ അടുത്തകാലത്ത് ഈ സ്ഥിതി മാറിവരുന്നതിന്റെ സൂചനകളുണ്ട്. സജിത മഠത്തിൽ രചിച്ച മലയാള സ്ത്രീനാടകചരിത്രം (മാതൃഭൂമി ബുക്സ്, സെപ്തംബർ 2010) ആ രംഗത്തെ [ 248 ] സ്ത്രീകളുടെ അനുഭവങ്ങളിലേക്ക് കൂടുതൽ വെളിച്ചംവീശുന്നു. എൻ.കെ. രവീന്ദ്രന്റെ പെണ്ണെഴുതുന്ന ജീവിതം (മാതൃഭൂമി ബുക്സ്, 2010) എന്ന കൃതി സാഹിത്യരചനാരംഗത്തും പൊതുമണ്ഡലത്തിലും സ്ത്രീകൾ നടത്തിയ എതിരെഴുത്തിനെക്കുറിച്ച് നല്ലൊരു ചിത്രം നൽകുന്നു. Robin Jeffrey കേരളമാതൃകയെക്കുറിച്ചെഴുതിയ Politics, Women, and Well-being (Delhi 1993) എന്ന കൃതി സ്ത്രീപക്ഷഗവേഷകർക്ക് ഒരു വെല്ലുവിളിതന്നെയായിരുന്നു: കേരളമാതൃകാസ്ത്രീത്വത്തെ പ്രകീർത്തിച്ച ഈ കൃതി, പക്ഷേ, അതിന്റെ പോരായ്മകളെക്കുറിച്ച് ഏറെക്കുറെ നിശ്ശബ്ദമായിരുന്നു. 2003ലെ പരിഷ്ക്കരിച്ച പതിപ്പിൽ ഈ നിലപാട് അല്പം മാറിയതായിക്കാണാം. ഈ കാലയളവിൽ കേരളത്തിനുപുറത്തു ഗവേഷണത്തിലേർപ്പെട്ട മലയാളിസ്ത്രീകളും വിദേശരാജ്യങ്ങളിൽനിന്നുള്ള ഗവേഷകരും ഈ രംഗത്ത് ചില തുടക്കങ്ങൾ നടത്തി. മാതൃദായക്രമത്തെക്കുറിച്ചും ലേഖനങ്ങൾ വന്നുതുടങ്ങി; പുസ്തകങ്ങളും. കെ. ശാരദാമണിയുടെ Matriliny Transformed (Delhi, 1999); ജി. അരുണിമയുടെ There Comes Papa: Colonialism and the Transformation of Matriliny in Kerala (Hyderabad, 2003); പ്രവീണാ കോടോത്തിന്റെ 'Framing Custom, Directing Practices: Authority, Property and Matriliny under Colonial Law in 19th Century Malabar' (Subaltern Studies Vol XIൽ ഉൾപ്പെടുത്തിയത് Delhi, 2005) എന്നിവ മാതൃദായത്തിന്റെ പിന്മാറ്റത്തെക്കുറിച്ച് സുപ്രധാന ഉൾക്കാഴ്ചകൾ നൽകുന്നു. കേരളത്തിലെ സമുദായപരിഷ്ക്കരണശ്രമങ്ങളെക്കുറിച്ചും വിമർശനപരമായ പുനരവലോകനങ്ങളുണ്ടായി: Toshie Awaya യുടെ 'Women in the Nambutiri "Caste" Movement' (T. Mizushima and H, Yanagisawa (editors), History and Society in South India Tokyo, 1996); ജെ. ദേവികയുടെ En-Gendering Individuals : The Language of Re-Forming in Early 20th Century Keralam (Hyderabad, 2007); Meera Velayudhan, 'Changing Roles and Women's Narrative', Social Scientist 22 (1), 1994; അവരുടെതന്നെ 'Reform, Law, and Gendered Identity' (ഈഴവസമുദായത്തെക്കുറിച്ച്) (M.A. Oommen (ed), Kerala's Development Experience Vol. I, Delhi, 1999 എന്ന പുസ്തകത്തിൽ ചേർത്തിട്ടുള്ളത്), T.K. Anandi യുടെ 'Import of Changing Land Relations and Social and Political Movements on Nambutiri Women' എന്ന ഗവേഷണ പ്രബന്ധം (കോഴിക്കോടു സർവ്വകലാശാല, 2000) ഇവയും സമുദായപരിഷ്കരണത്തെ പുനഃപരിശോധിക്കുന്നവയാണ്.
ഉദയകുമാറിന്റെ 'Self, Body and Inner Sense: Some Observations on Sree Narayana Guru and Kumaran Asan', Studies in History 13 (2), 1997 എന്ന ലേഖനം സ്ത്രീചരിത്രാന്വേഷികൾക്കു സഹായകരമായ സൂചനകൾ നൽകുന്നു. തൊഴിലാളിസ്ത്രീകളെപ്പറ്റിയുള്ള പഠനങ്ങളിൽ Anna Lindberg രചിച്ച Experience and Identity: A Historical Account of Class, Caste and Gender among the Cashew Workers of Kerala (Lund, 2001) പുതിയ ഉൾക്കാഴ്ചകൊണ്ടും രീതിശാസ്ത്രപരമായ പ്രത്യേകതകൾകൊണ്ടും ശ്രദ്ധേയമായ കൃതിയാണ്. ദളിത്‌സ്ത്രീചരിത്രം ഇനിയും വളരേണ്ടിയിരിക്കുന്നു. പ്രബലചരിത്രധാരകളെ ദളിത്‌സ്ത്രീപക്ഷത്തുനിന്നു വിലയിരുത്തുന്ന ടി.എം. യേശുദാസന്റെ 'Caste, Gender and Knowledge: Towards a Dalit Feminist Perspective' (paper presented at Grassroots Politics Colloquium, Delhi, Mar 10-11, 1995) പ്രധാനപ്പെട്ട ലേഖനമാണ്. എന്നാൽ കേരളത്തിലെ പത്രമാസികകളിലും ഗവേഷണ പ്രസിദ്ധീകരണങ്ങളിലും ഇന്ന് സ്ത്രീപഠനങ്ങൾക്ക് മുന്തിയ പ്രാധാന്യമുണ്ട്. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും പഠനങ്ങളും ഇംഗ്ലീഷിൽ പ്രത്യക്ഷപ്പെടാത്തതുകൊണ്ട് ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്നില്ലെന്നുമാത്രം. എൻ.കെ. രവീന്ദ്രൻ, ടി.ടി. ശ്രീകുമാർ, സാറാ ജോസഫ് മുതലായ പലരുടെയും സ്ത്രീചരിത്രസംബന്ധിയായ ലേഖനങ്ങൾ ലേഖനസമാഹരണങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. സ്ത്രീകളുടെ എഴുത്തിനെക്കുറിച്ചാണ് അധികം പഠനങ്ങളെങ്കിലും ചരിത്രവീക്ഷണത്തോടുകൂടി രചനക്കപ്പെട്ടവ കുറവാണ്. എം.എസ്.എസ്. പാണ്ഡ്യൻ രചിച്ച 'കൊളോണിയലിസവും ദേശീയതയും: തെക്കൻതിരുവിതാംകൂറിലെ വൈകുണ്ഠസ്വാമി പ്രസ്ഥാനത്തെക്കുറിച്ച്' (കേരളപഠനങ്ങൾ-1, ഏപ്രിൽ-ജൂൺ 1993) എന്ന ലേഖനം മാറുമറയ്ക്കൽസമരകാലത്തെ ജാതി-ലിംഗരാഷ്ട്രീയത്തിലേക്ക് വെളിച്ചംവീശുന്നു. ഉദയകുമാറിന്റെ മുൻസൂചിപ്പിച്ച ലേഖനവും മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ('സ്വത്വം, ശരീരം, അന്തഃകരണം: ശ്രീനാരായണഗുരുവിന്റെയും കുമാരനാശാന്റെയും കൃതികളെപ്പറ്റി ചില നിരീക്ഷണങ്ങൾ', സംവാദം 4, സെപ്തംബർ-ഒക്ടോബർ 2000) ഈ പഠനങ്ങളും ലേഖനങ്ങളും നമ്മുടെ അറിവിന്റെ സീമകളെ വിപുലമാക്കിയിരിക്കുന്നു. ഉദാഹരണത്തിന് കേരളത്തിലെ മുസ്ലിംസ്ത്രീകളുടെ ചരിത്രാനുഭവങ്ങളെക്കുറിച്ച് ഷംഷാദ് ഹുസൈന്റെ ഗവേഷണം ('മലബാർ കലാപത്തിന്റെ വാമൊഴിപാരമ്പര്യം' 2005ൽ ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ സമർപ്പിച്ച പ്രബന്ധം) വലിയൊരു വിടവിനെയാണ് നികത്തുന്നത്. ക്രീസ്തീയവനിതകളുടെ ചരിത്രത്തെക്കുറിച്ച്, പക്ഷേ, ഇന്നും [ 249 ] പരിമിതമായ അറിവേ നമുക്കുള്ളു. (അക്കാദമികപ്രസിദ്ധീകരണങ്ങളിൽ പ്രവീണാ കോടോത്ത് രചിച്ച 'Gender, Community, and Identity in Christian Property Law Reform: The Case of 20th Century Tiruvitamkoor', Inter Asia Cultural Studies 3 (3), 2002; Jane Haggi തെക്കൻതിരുവിതാംകൂറിലെ മിഷണറി പ്രവർത്തനങ്ങളിലെ സ്ത്രീസാന്നിദ്ധ്യത്തെക്കുറിച്ചെഴുതിയ 'Ironies of Emancipation: Changing Configuration of 'Women's Work' and the 'Mission of Sisterhood' to Indian Women', Feminist Review 65, 2000, എന്നീ ലേഖനങ്ങൾ എടുത്തുപറയാവുന്നവയാണ്.) ഇംഗ്ലീഷിൽ ജെ. ദേവിക രചിച്ച Individuals, Householders, Citizens: Malayalis and Family Planning 1930-70 എന്ന പുസ്തകം കേരളത്തിലെ 'കുടുംബാസൂത്രണവിജയത്തിന്റെ' ലിംഗവൽകൃതമാനങ്ങളും ചരിത്രപരമായ വേരുകളും അന്വേഷിക്കുന്നു. (New Delhi, 2008). സ്ത്രീപക്ഷത്തുനിന്നല്ലാതെ രചിക്കപ്പെടുന്ന പല കൃതികളിലും സ്ത്രീപക്ഷഗവേഷണത്തിന് ഉപകാരപ്രദമായ വിവരങ്ങൾ ധാരാളം ഉണ്ടാവാറുണ്ട്. P.K.K Menon രചിച്ച History of the Freedom Movement in Kerala, Vol.2 (Thiruvananthapuram, 1972) ഇത്തരത്തിലുള്ളൊരു കൃതിയാണ്.
കഴിഞ്ഞകാലങ്ങളിൽ കേരളത്തിൽ സജീവസാന്നിദ്ധ്യങ്ങളായിരുന്ന സ്ത്രീകളുമായി ടി.കെ. ആനന്ദി, ഗീത തുടങ്ങിയവർ നടത്തിയ അഭിമുഖങ്ങൾ ചരിത്രവിദ്യാർത്ഥികൾക്കു വിലപ്പെട്ടവയാണ്. മീരാ വേലായുധൻ നടത്തിയ പല അഭിമുഖങ്ങളും ഇംഗ്ലിഷിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട് - മാനുഷി, സാമ്യശക്തി എന്നീ പ്രസിദ്ധീകരണങ്ങളിൽ. മാത്രമല്ല, അക്കാലത്തെ പ്രമുഖവനിതകളുടെ ആത്മകഥകളും ജീവചരിത്രങ്ങളും ചരിത്രപഠനത്തിന് വിലമതിക്കാനാവാത്ത മുതൽക്കൂട്ടുകളാണ്. കേരളത്തിലെ സർവ്വകലാശാലകളിലെ ഗവേഷണ പ്രബന്ധങ്ങളിൽനിന്നും സ്ത്രീചരിത്രത്തിനാവശ്യമായ വിവരങ്ങൾ ലഭിക്കുന്നുണ്ട് - എന്നാൽ 'സ്ത്രീചരിത്ര'മെന്നു വിളിക്കാവുന്നവ ഇവയിൽ എത്രയുണ്ടെന്ന് പറയാനാവില്ല.