Jump to content

താൾ:Kulastreeyum Chanthapennum Undayathengane.djvu/247

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Gendering Caste-Through a Feminist Lens (Kolkata, 2003) എന്നീ പുസ്തകങ്ങൾ മേല്പറഞ്ഞ മാറ്റത്തെക്കുറിച്ച് വിശദമായി പറയുന്നുണ്ട്.

'പുരുഷപഠനങ്ങളും' ഇന്ന് സജീവമായിട്ടുണ്ട്. Mrinalini Sinhaയുടെ Colonial Masculinity: The "Manly Englishman" and the "Effeminate Bengali" in the Late 19th Century (Manchester, 1995) ഈ ധാരയിലെ ആദ്യകൃതികളിലൊന്നാണ്. പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകളെക്കുറിച്ചുള്ള പഠനങ്ങളിൽ വേശ്യാവൃത്തിയിലേർപ്പെട്ടിരുന്ന സ്ത്രീകളെക്കുറിച്ചുള്ളവ ധാരാളമുണ്ടെങ്കിലും വീട്ടുജോലിയിലുംമറ്റുമേർപ്പെട്ടിരുന്ന സ്ത്രീകളെക്കുറിച്ച് അധികം പഠനങ്ങളില്ല. Veena Talwar -Oldenbergന്റെ 'Life Style as Resistance : The Case of Courtesans of Lucknow', Feminist Studies 16 (2) 1990; Amrit Srinivasan EPW യിൽ പ്രസിദ്ധീകരിച്ച ലേഖനം (വാള്യം 20, ലക്കം 44, 1985); Kenneth Ballhatchet രചിച്ച Race, Sex and Class Under the Raj (New York, 1989); Janaki Nair, Mary John (ed.) A Question of Silence, (Delhi,1999) ഇവ പ്രയോജനകരങ്ങളാണ്. സ്വപ്ന എം. ബാനർജി അടുത്തിടെ പ്രസിദ്ധീകരിച്ച Men, Women and Domestics: Articulating Middle-Class Identity in Colonial Bengal (Delhi,2004) വീട്ടുവേലക്കാരികളായ സ്ത്രീകളെക്കുറിച്ചുള്ള ആദ്യ ചരിത്രപഠനങ്ങളിലൊന്നാണ്.

ഇന്ത്യയിലെ സ്ത്രീപ്രസ്ഥാനത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള വായന ആരംഭിക്കാൻ നല്ല സ്ഥലം രാധാകുമാർ രചിച്ച The History of Doing: An Illustrated Account of Movements for Women's Rights and Feminism in India (1800-1990) (Delhi, 1993) ആണ്. എന്നാൽ ബ്രിട്ടിഷ് സ്ത്രീവാദികളുമായി ഇന്ത്യയിലെ ആദ്യകാലസ്ത്രീവാദികൾക്കുണ്ടായിരുന്ന സങ്കീർണ്ണബന്ധങ്ങളെക്കുറിച്ച് Antoinette Burton രചിച്ച Burdens of History (Chapel Hill 1994) തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണ്. ജനനനിയന്ത്രണചർച്ചകളിൽ ഇത്തരം സങ്കീർണ്ണതകൾ പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ച് Barbara Ramusack എഴുതിയ 'Embattled Advocates: The Debate over Birth Control in India, 1920-1940' (Journal of Women's History 1 (2), 1989) പ്രധാനപ്പെട്ട വസ്തുതകൾ അവതരിപ്പിക്കുന്നു. സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ചും പ്രസവം മുതലായ പ്രക്രിയകളിൽ സംഭവിച്ച മാറ്റങ്ങളെക്കുറിച്ചും ഇനിയും പഠനങ്ങളുണ്ടാകേണ്ടിയിരിക്കുന്നു. Dagmar Englels രചിച്ച 'The Politics of Child Birth:British and Bengali Women in Contest 1890 - 1930' (Peter Robb (editor), Society and Ideology: Essays in South Asian History (Delhi, 1993) പോലുള്ള ലേഖനങ്ങൾ ലഭ്യമാണ്.

ഇന്ത്യൻ സ്ത്രീപക്ഷരാഷ്ട്രീയപ്രസ്ഥാനം സ്ത്രീചരിത്രരചനയ്ക്കു പ്രചോദനമായതിനൊപ്പം സ്ത്രീകളുടെ സാഹിത്യപരിശ്രമങ്ങളെയും അത്മകഥകളെയും വീണ്ടെടുക്കാനുള്ള ശ്രമങ്ങൾക്കും ആക്കം കൂട്ടി. സൂസി താരു, കെ. ലളിത എന്നിവരുടെ ബൃഹദ്സംരംഭമായ Women Writing in India: 600 BC to the Early 20th Century ഒരു നാഴികക്കല്ലായിരുന്നു. പഴയകാല സ്ത്രീവാദികളുടെയും സാമൂഹ്യ-രാഷ്ട്രീയപ്രവർത്തകരുടെയും കത്തുകൾ, ലേഖനങ്ങൾ, ആത്മകഥകൾ മുതലായവയെ ശേഖരിച്ച് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കാനുള്ള ശ്രമങ്ങൾ ഇന്ന് വളരെ സജീവമാണ് - ഇന്ത്യയുടെ മിക്കഭാഗങ്ങളിലും ഇത്തരം ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇന്ത്യയിലെ പ്രമുഖ സ്ത്രീപക്ഷപ്രസാധകരായ Zubaan, Women Unlimited, Stree/Samya എന്നിവർക്കുപുറമെ പഴയ പ്രസാധകരും (Oxford University Press, Orient Blackswan) സ്ത്രീചരിത്രങ്ങളും സ്ത്രീരചനകളുടെ പരിഭാഷകളുംമറ്റും പ്രസിദ്ധീകരിക്കാൻ ഇന്നു തയ്യാറാണ്. മുൻകാല സമരങ്ങളിലുംമറ്റും മുൻപന്തിയിൽനിന്നിരുന്ന സ്ത്രീകളുമായുള്ള അഭിമുഖങ്ങൾ മാനുഷിപോലുള്ള പ്രസിദ്ധീകരണങ്ങൾ ശേഖരിച്ചിട്ടുണ്ട്. അവ പുസ്തകരൂപത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്; അവയെ ആസ്പദമാക്കി പുസ്തകങ്ങളും ഉണ്ടാകുന്നുണ്ട്. തെലുങ്കാന സായുധസമരത്തിന്റെ മുന്നണിപ്പോരാളികളുമായുള്ള സംഭാഷണങ്ങളിൽനിന്ന് ആന്ധ്രയിലെ സ്ത്രീശക്തിസംഘടനയുടെ പ്രവർത്തകർ രചിച്ച We were Making History എന്ന പുസ്തകം ഇക്കൂട്ടത്തിൽ തലയുയർത്തിനിൽക്കുന്നു.

ഇന്ത്യൻ സ്ത്രീചരിത്രരചനാരംഗത്ത് ഇന്ന് ദൃശ്യമായിട്ടുള്ള ആവേശത്തിന്റെ വളരെ ചെറിയൊരംശംമാത്രമേ ഇവിടെ സൂചിപ്പിച്ചിട്ടുള്ളൂ. തുടക്കക്കാർക്ക് പ്രയോജനപ്രദങ്ങളായ പുസ്തകങ്ങളെ പരിചയപ്പെടുത്തുക എന്ന പരിമിതലക്ഷ്യമേ ഈ അദ്ധ്യായത്തിനുള്ളു.

ഇന്ത്യയിലെ സ്ത്രീചരിത്രപഠനരംഗത്തെ അപേക്ഷിച്ച് കേരളത്തിലെ സ്ത്രീചരിത്രപഠനരംഗം ശുഷ്ക്കമാണെന്നു സമ്മതിച്ചേ തീരൂ. 1990കളിലാണ് ഈ രംഗത്ത് അല്പസ്വല്പം മാറ്റം കണ്ടുതുടങ്ങിയത്. സി.എസ്. ചന്ദ്രികയുടെ കേരളത്തിലെ സ്ത്രീമുന്നേറ്റങ്ങളുടെ ചരിത്രം (തൃശൂർ, 1998) പ്രസിദ്ധീകരിക്കപ്പെട്ടുവെങ്കിലും സൂക്ഷ്മഗവേഷണത്തിന്റെ പിൻബലം ആ കൃതിക്ക് അധികമില്ലായിരുന്നു. എന്നാൽ അടുത്തകാലത്ത് ഈ സ്ഥിതി മാറിവരുന്നതിന്റെ സൂചനകളുണ്ട്. സജിത മഠത്തിൽ രചിച്ച മലയാള സ്ത്രീനാടകചരിത്രം (മാതൃഭൂമി ബുക്സ്, സെപ്തംബർ 2010) ആ രംഗത്തെ


247


കൂടുതൽ വായനയ്ക്ക്

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/247&oldid=162891" എന്ന താളിൽനിന്ന് ശേഖരിച്ചത്