Jump to content

താൾ:Kulastreeyum Chanthapennum Undayathengane.djvu/246

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്നിവയെപ്പറ്റിയുള്ള കൃതികളും ഇന്ത്യൻ സ്ത്രീചരിത്രത്തിൽ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. ജാനകി നായരുടെ Women and Law in Colonial India (Delhi, 2006), ബീനാ അഗർവാളിന്റെ A Field of One's Own: Gender and Land Rights in South Asia (Delhi,1994) എന്നീ പുസ്തകങ്ങൾ പ്രധാനപ്പെട്ടവയാണ്. 19-ാം നൂറ്റാണ്ടിൽ ശക്തിപ്രാപിച്ച ജാതി-മതബോധങ്ങളും സമുദായനിർമ്മാണപ്രക്രിയകളും സ്ത്രീകളെ എങ്ങനെ ബാധിച്ചുവെന്നു പരിശോധിക്കുന്ന നിരവധി പ്രധാനപ്പെട്ട കൃതികളുണ്ട്. Tanika Sarkar രചിച്ച Hindu Wife, Hindu Nation (Delhi, 2001); Charu Guptaയുടെ Sexuality, Obscenity, Community: Women, Muslims and the Hindu Public in Colonial North India (Delhi, 2001) എന്നീ കൃതികൾ വടക്കേയിന്ത്യയിലെ ഹിന്ദുസമുദായത്തിന്റെ പരിണാമത്തെക്കുറിച്ചു പഠിക്കുന്നു. Patricia Uberoi(ed), Social Reform, Sexuality and the State (Delhi, 1996) എന്ന ലേഖനസമാഹാരത്തിൽ ഇന്ത്യയുടെ പലഭാഗങ്ങളിലെ സമുദായപരിഷ്ക്കരണത്തെക്കുറിച്ചുള്ള പഠനങ്ങളുണ്ട്.

ദേശീയപ്രസ്ഥാനത്തെക്കുറിച്ച് ധാരാളം പഠനങ്ങളുണ്ടെങ്കിലും ദേശീയപ്രസ്ഥാനത്തിലെ സ്ത്രീപങ്കാളിത്തത്തെക്കുറിച്ചുള്ള പഠനങ്ങൾ ഇനിയും വർദ്ധിക്കേണ്ടിയിരിക്കുന്നു - ബംഗാൾപോലുള്ള ചില പ്രദേശങ്ങളെ കേന്ദ്രീകരിച്ച് ധാരാളം പ്രബന്ധങ്ങളും ലേഖനങ്ങളും വന്നുകഴിഞ്ഞുവെങ്കിലും. Suruchi Thapar Bjorkert, Women in the Indian National Movement: Unseen Faces and Unheard Voices (Delhi, 2006) അടുത്തകാലത്തിറങ്ങിയ പഠനങ്ങളിൽ ശ്രദ്ധയർഹിക്കുന്ന ഒന്നാണ്. Gail Pearon എഴുതിയ 'Nationalism, Universalization and the Extended Female Space in Bombay City' (Gail Minault (ed), The Extended Family, (Columbus, 1981) എന്ന സമാഹാരത്തിൽ ചേർത്തിട്ടുള്ളത്): Geraldine Forbesന്റെ Women in Modern India (തുടക്കക്കാർക്കുപറ്റിയ പുസ്തകമാണിത്). (Delhi, 2000); Leela Kasturi, Vina Majumdar എന്നിവർ ചേർന്നെഴുതിയ Women and Indian Nationalism: Some Questions, (Occasional paper, Center for Women's Development Studies, New Delhi, 1994) എന്നിവ പ്രയോജനപ്രദങ്ങളാണ്. ഇന്ത്യൻ സ്ത്രീകളുടെ രാഷ്ട്രീയാവകാശപ്രക്ഷോഭങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളിൽ Barbara Southard രചിച്ച 'Colonial Politics and Women's Rights: Woman Suffrage Campaigns in Bengal, British India in the 1920s', Modern Asian Studies 27(2), 1993; Anupama Roy, The 'Womanly Vote and Women Citizens: Debates on Women's Franchise in Late Colonial India', Contributions to Indian Sociology 36 (3), 2002 എന്നിവ പ്രാധാന്യമർഹിക്കുന്നു. Wendy Singer, A Constituency Suitable for Ladies and other Social Histories of Indian Election (Delhi, 2007) എന്ന പുസ്തകം ഈ അന്വേഷണത്തെ സ്വാതന്ത്ര്യാനന്തരകാലത്തേക്ക് നീട്ടുന്നു. വിഭജനത്തെത്തുടർന്നുള്ള അതിക്രമങ്ങളിൽ സ്ത്രീകൾ അനുഭവിച്ച ദുരിതങ്ങളെക്കുറിച്ചും അത് അവരുടെ ജീവിതങ്ങളിലുണ്ടാക്കിയ അടിസ്ഥാനപരമായ മാറ്റങ്ങളെക്കുറിച്ചും EPWൽ 1993ൽ വന്ന ലേഖനങ്ങളിൽ (വാള്യം 28, ലക്കം 17) പലതും പിൽക്കാലത്ത് പൂർണ്ണപഠനങ്ങളായി. ഉർവ്വശീ ബുട്ടാലിയ, റിതു മേനൻ, കമലാ ഭാസിൻ എന്നിവരാണ് ഈ വിഷയത്തെക്കുറിച്ച് ശ്രദ്ധേയകൃതികൾ രചിച്ചിട്ടുള്ളത്.

സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം തൊഴിലാളിസ്ത്രീകളുടെ ചരിത്രാനുഭവങ്ങൾ, ഇവയെക്കുറിച്ചുള്ള പുസ്തകങ്ങളിൽ J. Krishnamurthy (ed.), Women in Colonial India; Essays on Survival, Work and the State (Delhi, 1989); Samita Sen, Women and Labour in Late Colonial India: The Jute Industry (Cambridge, 1999) എന്നിവയും ഹര്യാനയിലെ കാർഷികവ്യവസ്ഥയുടെ ആധുനികവൽക്കരണം സ്ത്രീകളുടെ തൊഴിൽപങ്കാളിത്തത്തെ എങ്ങനെ ബാധിച്ചുവെന്ന് പരിശോധിക്കുന്ന Prem Choudhryയുടെ The Veiled Women: Shifting Gender Equations in Rural Haryana, 1880-1990 (Delhi,1994) ആധുനികവൽക്കരണം, സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം എന്നിവയെക്കുറിച്ചുള്ള വ്യവസ്ഥാപിത ധാരണകളെ ചോദ്യംചെയ്യുന്ന കൃതികളാണ്. ദളിത്‌സ്ത്രീവാദത്തിൽ ദളിത്‌സ്ത്രീചരിത്രരചനയും ശക്തമായിരിക്കുന്നു. തമിഴ്നാട്ടിലെ 'സ്വാഭിമാനപ്രസ്ഥാന'ത്തിലെ സ്ത്രീകളുടെ രചനകളുടെ സമാഹാരമായ The Other Half of the Coconut: Women Writing Self-respect History (K. Srilatha (ed.), Delhi, 2003) മഹാരാഷ്ട്രയിലെ അംബേദ്ക്കർപ്രസ്ഥാനത്തിലെ സ്ത്രീപ്രവർത്തകരുടെ വാമൊഴിചരിത്രമായ We also Made History: Women in the Ambedkarite Movement (Urmila Pawar, Meenakshi Moon, Delhi, 2008); Sharmila Regeയുടെ Writing Caste, Writing Gender (മഹാരാഷ്ട്രയിലെ ദളിത്‌സ്ത്രീകളുടെ ആത്മകഥകളുടെ ദളിത്‌സ്ത്രീപക്ഷവായന), (Delhi, 2006) ഇവ ഉദാഹരണങ്ങൾമാത്രമാണ്. ഇന്ന് ഇന്ത്യൻ സ്ത്രീചരിത്രരചനയിലും സ്ത്രീപഠനങ്ങളിൽ പൊതുവെയും ജാതിമർദ്ദനവും ലിംഗാധികാരവും തമ്മിലുള്ള ബന്ധം പ്രത്യേകശ്രദ്ധ നേടുന്നുണ്ട്. വിദ്യാർത്ഥികൾക്കുവേണ്ടി തയ്യാറാക്കപ്പെട്ട, വി. ഗീതയുടെ Gender (Kolkata, 2002), ഉമാ ചക്രവർത്തിയുടെ

246

കൂടുതൽ വായനയ്ക്ക്


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/246&oldid=162890" എന്ന താളിൽനിന്ന് ശേഖരിച്ചത്