താൾ:Kulastreeyum Chanthapennum Undayathengane.djvu/245

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Polygamy and Purdah: Women and Society among Rajputs (New Delhi), 1995) തുടങ്ങിയ കൃതികൾവരെയുണ്ട്. ഭക്തിപ്രസ്ഥാനത്തിലെ സ്ത്രീകളെക്കുറിച്ചും നിരവധി പഠനങ്ങൾ ലഭ്യമാണ്. Richard M. Eaton രചിച്ച Sufis of Bijapur, 1300-1700 (Massachusettes, 1978) എന്ന കൃതിയിൽ സൂഫിപ്രസ്ഥാനത്തിലെ സ്ത്രീകളെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. വിജയാ രാമസ്വാമിയുടെ Divinity and Deviance: Women in Virasaivism (Delhi, 1996); വേലുചേരി നാരായണ റാവുവിന്റെ 'A Ramayana of their Own: Women's Oral Tradition in Telugu' (Paula Richman (ed), Many Ramayanas: The Diversity of a Narrative Tradition in South Asia, Delhi, 1991 എന്ന പുസ്തകത്തിൽ ചേർത്തിട്ടുള്ളത്) എന്നീ രചനകളും ശ്രദ്ധേയങ്ങളാണ്. David Shulman (editor) Syllables of Sky: Studies in South Indian Civilization (Delhi,1995) എന്ന പുസ്തകത്തിൽ ചേർത്തിട്ടുള്ള പല ലേഖനങ്ങളും മദ്ധ്യകാലരാഷ്ട്രീയ-സാംസ്കാരികാന്തരീക്ഷത്തിൽ സ്ത്രീപുരുഷഭേദം രൂപംപ്രാപിച്ചതിനെക്കുറിച്ച് അന്വേഷിക്കുന്നവയാണ്.

ആധുനികഘട്ടത്തെ മാർക്സിസ്റ്റ്-ദേശീയവാദചരിത്രപണ്ഡിതരുടെ രചനകളിൽ സ്ത്രീകളും ലിംഗഭേദവും യാദൃച്ഛികമായിമാത്രമേ പ്രത്യക്ഷപ്പെട്ടുള്ളൂ. 'സമൂഹചരിത്രം' (social history) 1980കളായപ്പോഴേക്കും പുതുമയില്ലാതായിത്തുടങ്ങി; ഈ സമയമത്താണ് സ്ത്രീചരിത്രത്തിനൊപ്പം 'കീഴാളപഠനങ്ങൾ' (Subaltern Studies) രംഗപ്രവേശം ചെയ്തത്. സ്ത്രീചരിത്രത്തിന്റെ പല ലക്ഷ്യങ്ങളും പങ്കുവച്ച പ്രസ്ഥാനമായിരുന്നു ഇതെങ്കിലും പൊതുവെ ലിംഗഭേദം, ലിംഗാധികാരം, ഇവയെക്കുറിച്ച് 'കീഴാളപഠനങ്ങൾ' അധികമൊന്നും പറഞ്ഞില്ല. അഞ്ചാം വാള്യത്തിൽ രണജിത് ഗുഹ രചിച്ച 'Chandra's Death' എന്ന ലേഖനവും ഗായത്രി ചക്രവർത്തി-സ്പിവാക്കിന്റെ ലേഖനവും പുതിയ സാദ്ധ്യതകൾ തുറന്നിട്ടു. അതിനുശേഷം കമലാവിശ്വേശ്വരൻ, സൂസിതാരു, തേജസ്വിനി നിരഞ്ജന, പ്രവീണാ കോടോത്ത് മുതലായവർ 'കീഴാളപഠനങ്ങളി'ൽ എഴുതിയിട്ടുണ്ട്. ഇന്ത്യയിലെ സ്ത്രീചരിത്രത്തിന്റെ വേരുകൾ സ്ത്രീപ്രസ്ഥാനത്തിലാണ്, 'കീഴാളപഠനങ്ങളു'മായി സ്ത്രീചരിത്രത്തിനുള്ള ബന്ധം സങ്കീർണ്ണമാണ്. പലപ്പോഴും വ്യത്യസ്തദിശകളിലേക്കാണ് അവർ യാത്രചെയ്യുന്നത്. എങ്കിലും ഇവയ്ക്ക് പൊതുവിൽ താത്പര്യമുള്ള പ്രമേയങ്ങളുണ്ട്; ലക്ഷ്യങ്ങളുണ്ട്. അതുകൊണ്ടുതന്നെ പരസ്പരം പരോക്ഷമായെങ്കിലും അഭിസംബോധന ചെയ്തുകൊണ്ട് ഈ രണ്ടു ധാരകളും വളരുന്നു. Sumit Sarkarന്റെ Modern India (Delhi 2002) എന്ന ജനപ്രിയകൃതി, ഇപ്പറഞ്ഞ സംവാദങ്ങളെ ഏറ്റവും ഫലപ്രദമായും ലളിതമായും സംഗ്രഹിക്കുന്നു. കീഴാളപഠനങ്ങളുടെ മലയാളപരിഭാഷ 2006ൽ പുറത്തിറങ്ങി. ഇതിൽ ഗുഹയുടെ മുമ്പു സൂചിപ്പിച്ച ലേഖനം ഉൾപ്പെടുത്തിയിട്ടുണ്ട്. (കാണുക, 'ചന്ദ്രയുടെ മരണം', സൂസി താരു, എസ്.സഞ്ജീവ് (എഡി.), കീഴാളപഠനങ്ങൾ, കോട്ടയം, 2006)

ആധുനിക കാലഘട്ടത്തിൽ ലിംഗഭേദത്തിനും ലിംഗാധികാരത്തിനും സംഭവിച്ച മാറ്റങ്ങളെ സൂക്ഷ്മമായി പരിശോധിക്കുന്ന ഒട്ടനവധി കൃതികൾ ഇന്നുണ്ട്. നേരത്തെ സൂചിപ്പിച്ച Sangari-Vaid സമാഹാരംപോലെ ഉപയോഗപ്രദമായ മറ്റു സമാഹാരങ്ങളുമുണ്ട് - ഉദാഹരണത്തിന്, ഭാരതി റേ സമാഹരിച്ച From the Seams of History (New Delhi, 1995). വടക്കേയിന്ത്യയിൽ മുസ്ലിംസ്ത്രീകളുടെയിടയിലെ പരിഷ്ക്കരണശ്രമങ്ങളെക്കുറിച്ച് Gail Minault രചിച്ച Secluded Scholars: Women's Education and Social Reform in Colonial India (Delhi, 1998); വടക്കേയിന്ത്യയിലെ ഹിന്ദിപ്രദേശങ്ങളിലെ സാമൂഹ്യപരിഷ്ക്കരണത്തിന്റെ ലിംഗമാനങ്ങളെക്കുറിച്ച് കുംകും സംഗാരി (Kumkum Sangari) യുടെ ലേഖനങ്ങൾ (Politics of the Possible, New Delhi, 1999); ബംഗാളിലെ സാമൂഹ്യപരിഷ്ക്കരണത്തിൽ 'ഭദ്രമഹിള'യുടെ നിലയെക്കുറിച്ച് ഹിമാനി ബാനർജിയുടെ (Inventing Subjects: Studies in Hegemony, Patriarchy and Colonialism Delhi, 2002) ലേഖനങ്ങൾ; Rosalind O' Hanlon താരാബായ് ഷിൻഡേ എന്ന മഹാരാഷ്ട്രക്കാരിയായ ലേഖികയുടെ കൃതിയെ ആസ്പദമാക്കി രചിച്ച A Comparison Between Women and Men: Tharabai Shinde and the Critique of Gender Relations in Colonial India (Delhi, 1994); ഇന്ത്യൻ സ്ത്രീവിദ്യാഭ്യാസപരിശ്രമങ്ങളുടെ ചരിത്രത്തെക്കുറിച്ചുള്ള ലേഖനസമാഹാരമായ Socialisation, Education and Women: Explorations in Gender Identity (Karuna Chanana (ed), New Delhi, 1982).

ഇക്കണോമിക് ആന്റ് പൊളിറ്റിക്കൽ വീക്ക്ലി (EPW) എന്ന പ്രസിദ്ധീകരണത്തിലാണ് ആദ്യകാല സ്ത്രീചരിത്രലേഖനങ്ങളിൽ ഒട്ടുമിക്കവയും പ്രസിദ്ധീകരിക്കപ്പെട്ടത്. 1980കളിലെയും 90കളിലെയും EPW ലക്കങ്ങൾ സ്ത്രീചരിത്രപഠനത്തിന് ഒഴിച്ചുകൂടാനാവാത്ത സ്രോതസ്സാണ്. അതുപോലെത്തന്നെയാണ് മാനുഷി (Manushi) എന്ന സ്ത്രീപക്ഷപ്രസിദ്ധീകരണവും. ഇവകൂടാതെ Studies in History, Indian Economic and Social History Review, Modern Asian Studies, Indian Journal of Gender Studies മുതലായ അക്കാദമികപ്രസിദ്ധീകരണങ്ങളിലും ധാരാളം ഗവേഷണലേഖനങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട്.

മാറിവന്ന നിയമവ്യവസ്ഥ, സ്വത്തുടമസ്ഥത


245


കൂടുതൽ വായനയ്ക്ക്

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/245&oldid=162889" എന്ന താളിൽനിന്ന് ശേഖരിച്ചത്