താൾ:Kulastreeyum Chanthapennum Undayathengane.djvu/248

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്ത്രീകളുടെ അനുഭവങ്ങളിലേക്ക് കൂടുതൽ വെളിച്ചംവീശുന്നു. എൻ.കെ. രവീന്ദ്രന്റെ പെണ്ണെഴുതുന്ന ജീവിതം (മാതൃഭൂമി ബുക്സ്, 2010) എന്ന കൃതി സാഹിത്യരചനാരംഗത്തും പൊതുമണ്ഡലത്തിലും സ്ത്രീകൾ നടത്തിയ എതിരെഴുത്തിനെക്കുറിച്ച് നല്ലൊരു ചിത്രം നൽകുന്നു. Robin Jeffrey കേരളമാതൃകയെക്കുറിച്ചെഴുതിയ Politics, Women, and Well-being (Delhi 1993) എന്ന കൃതി സ്ത്രീപക്ഷഗവേഷകർക്ക് ഒരു വെല്ലുവിളിതന്നെയായിരുന്നു: കേരളമാതൃകാസ്ത്രീത്വത്തെ പ്രകീർത്തിച്ച ഈ കൃതി, പക്ഷേ, അതിന്റെ പോരായ്മകളെക്കുറിച്ച് ഏറെക്കുറെ നിശ്ശബ്ദമായിരുന്നു. 2003ലെ പരിഷ്ക്കരിച്ച പതിപ്പിൽ ഈ നിലപാട് അല്പം മാറിയതായിക്കാണാം. ഈ കാലയളവിൽ കേരളത്തിനുപുറത്തു ഗവേഷണത്തിലേർപ്പെട്ട മലയാളിസ്ത്രീകളും വിദേശരാജ്യങ്ങളിൽനിന്നുള്ള ഗവേഷകരും ഈ രംഗത്ത് ചില തുടക്കങ്ങൾ നടത്തി. മാതൃദായക്രമത്തെക്കുറിച്ചും ലേഖനങ്ങൾ വന്നുതുടങ്ങി; പുസ്തകങ്ങളും. കെ. ശാരദാമണിയുടെ Matriliny Transformed (Delhi, 1999); ജി. അരുണിമയുടെ There Comes Papa: Colonialism and the Transformation of Matriliny in Kerala (Hyderabad, 2003); പ്രവീണാ കോടോത്തിന്റെ 'Framing Custom, Directing Practices: Authority, Property and Matriliny under Colonial Law in 19th Century Malabar' (Subaltern Studies Vol XIൽ ഉൾപ്പെടുത്തിയത് Delhi, 2005) എന്നിവ മാതൃദായത്തിന്റെ പിന്മാറ്റത്തെക്കുറിച്ച് സുപ്രധാന ഉൾക്കാഴ്ചകൾ നൽകുന്നു. കേരളത്തിലെ സമുദായപരിഷ്ക്കരണശ്രമങ്ങളെക്കുറിച്ചും വിമർശനപരമായ പുനരവലോകനങ്ങളുണ്ടായി: Toshie Awaya യുടെ 'Women in the Nambutiri "Caste" Movement' (T. Mizushima and H, Yanagisawa (editors), History and Society in South India Tokyo, 1996); ജെ. ദേവികയുടെ En-Gendering Individuals : The Language of Re-Forming in Early 20th Century Keralam (Hyderabad, 2007); Meera Velayudhan, 'Changing Roles and Women's Narrative', Social Scientist 22 (1), 1994; അവരുടെതന്നെ 'Reform, Law, and Gendered Identity' (ഈഴവസമുദായത്തെക്കുറിച്ച്) (M.A. Oommen (ed), Kerala's Development Experience Vol. I, Delhi, 1999 എന്ന പുസ്തകത്തിൽ ചേർത്തിട്ടുള്ളത്), T.K. Anandi യുടെ 'Import of Changing Land Relations and Social and Political Movements on Nambutiri Women' എന്ന ഗവേഷണ പ്രബന്ധം (കോഴിക്കോടു സർവ്വകലാശാല, 2000) ഇവയും സമുദായപരിഷ്കരണത്തെ പുനഃപരിശോധിക്കുന്നവയാണ്.

ഉദയകുമാറിന്റെ 'Self, Body and Inner Sense: Some Observations on Sree Narayana Guru and Kumaran Asan', Studies in History 13 (2), 1997 എന്ന ലേഖനം സ്ത്രീചരിത്രാന്വേഷികൾക്കു സഹായകരമായ സൂചനകൾ നൽകുന്നു. തൊഴിലാളിസ്ത്രീകളെപ്പറ്റിയുള്ള പഠനങ്ങളിൽ Anna Lindberg രചിച്ച Experience and Identity: A Historical Account of Class, Caste and Gender among the Cashew Workers of Kerala (Lund, 2001) പുതിയ ഉൾക്കാഴ്ചകൊണ്ടും രീതിശാസ്ത്രപരമായ പ്രത്യേകതകൾകൊണ്ടും ശ്രദ്ധേയമായ കൃതിയാണ്. ദളിത്‌സ്ത്രീചരിത്രം ഇനിയും വളരേണ്ടിയിരിക്കുന്നു. പ്രബലചരിത്രധാരകളെ ദളിത്‌സ്ത്രീപക്ഷത്തുനിന്നു വിലയിരുത്തുന്ന ടി.എം. യേശുദാസന്റെ 'Caste, Gender and Knowledge: Towards a Dalit Feminist Perspective' (paper presented at Grassroots Politics Colloquium, Delhi, Mar 10-11, 1995) പ്രധാനപ്പെട്ട ലേഖനമാണ്. എന്നാൽ കേരളത്തിലെ പത്രമാസികകളിലും ഗവേഷണ പ്രസിദ്ധീകരണങ്ങളിലും ഇന്ന് സ്ത്രീപഠനങ്ങൾക്ക് മുന്തിയ പ്രാധാന്യമുണ്ട്. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും പഠനങ്ങളും ഇംഗ്ലീഷിൽ പ്രത്യക്ഷപ്പെടാത്തതുകൊണ്ട് ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്നില്ലെന്നുമാത്രം. എൻ.കെ. രവീന്ദ്രൻ, ടി.ടി. ശ്രീകുമാർ, സാറാ ജോസഫ് മുതലായ പലരുടെയും സ്ത്രീചരിത്രസംബന്ധിയായ ലേഖനങ്ങൾ ലേഖനസമാഹരണങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. സ്ത്രീകളുടെ എഴുത്തിനെക്കുറിച്ചാണ് അധികം പഠനങ്ങളെങ്കിലും ചരിത്രവീക്ഷണത്തോടുകൂടി രചനക്കപ്പെട്ടവ കുറവാണ്. എം.എസ്.എസ്. പാണ്ഡ്യൻ രചിച്ച 'കൊളോണിയലിസവും ദേശീയതയും: തെക്കൻതിരുവിതാംകൂറിലെ വൈകുണ്ഠസ്വാമി പ്രസ്ഥാനത്തെക്കുറിച്ച്' (കേരളപഠനങ്ങൾ-1, ഏപ്രിൽ-ജൂൺ 1993) എന്ന ലേഖനം മാറുമറയ്ക്കൽസമരകാലത്തെ ജാതി-ലിംഗരാഷ്ട്രീയത്തിലേക്ക് വെളിച്ചംവീശുന്നു. ഉദയകുമാറിന്റെ മുൻസൂചിപ്പിച്ച ലേഖനവും മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ('സ്വത്വം, ശരീരം, അന്തഃകരണം: ശ്രീനാരായണഗുരുവിന്റെയും കുമാരനാശാന്റെയും കൃതികളെപ്പറ്റി ചില നിരീക്ഷണങ്ങൾ', സംവാദം 4, സെപ്തംബർ-ഒക്ടോബർ 2000) ഈ പഠനങ്ങളും ലേഖനങ്ങളും നമ്മുടെ അറിവിന്റെ സീമകളെ വിപുലമാക്കിയിരിക്കുന്നു. ഉദാഹരണത്തിന് കേരളത്തിലെ മുസ്ലിംസ്ത്രീകളുടെ ചരിത്രാനുഭവങ്ങളെക്കുറിച്ച് ഷംഷാദ് ഹുസൈന്റെ ഗവേഷണം ('മലബാർ കലാപത്തിന്റെ വാമൊഴിപാരമ്പര്യം' 2005ൽ ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ സമർപ്പിച്ച പ്രബന്ധം) വലിയൊരു വിടവിനെയാണ് നികത്തുന്നത്. ക്രീസ്തീയവനിതകളുടെ ചരിത്രത്തെക്കുറിച്ച്, പക്ഷേ, ഇന്നും പരി

248

കൂടുതൽ വായനയ്ക്ക്


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/248&oldid=162892" എന്ന താളിൽനിന്ന് ശേഖരിച്ചത്