താൾ:Kulastreeyum Chanthapennum Undayathengane.djvu/249

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


മിതമായ അറിവേ നമുക്കുള്ളു. (അക്കാദമികപ്രസിദ്ധീകരണങ്ങളിൽ പ്രവീണാ കോടോത്ത് രചിച്ച 'Gender, Community, and Identity in Christian Property Law Reform: The Case of 20th Century Tiruvitamkoor', Inter Asia Cultural Studies 3 (3), 2002; Jane Haggi തെക്കൻതിരുവിതാംകൂറിലെ മിഷണറി പ്രവർത്തനങ്ങളിലെ സ്ത്രീസാന്നിദ്ധ്യത്തെക്കുറിച്ചെഴുതിയ 'Ironies of Emancipation: Changing Configuration of 'Women's Work' and the 'Mission of Sisterhood' to Indian Women', Feminist Review 65, 2000, എന്നീ ലേഖനങ്ങൾ എടുത്തുപറയാവുന്നവയാണ്.) ഇംഗ്ലീഷിൽ ജെ. ദേവിക രചിച്ച Individuals, Householders, Citizens: Malayalis and Family Planning 1930-70 എന്ന പുസ്തകം കേരളത്തിലെ 'കുടുംബാസൂത്രണവിജയത്തിന്റെ' ലിംഗവൽകൃതമാനങ്ങളും ചരിത്രപരമായ വേരുകളും അന്വേഷിക്കുന്നു. (New Delhi, 2008). സ്ത്രീപക്ഷത്തുനിന്നല്ലാതെ രചിക്കപ്പെടുന്ന പല കൃതികളിലും സ്ത്രീപക്ഷഗവേഷണത്തിന് ഉപകാരപ്രദമായ വിവരങ്ങൾ ധാരാളം ഉണ്ടാവാറുണ്ട്. P.K.K Menon രചിച്ച History of the Freedom Movement in Kerala, Vol.2 (Thiruvananthapuram, 1972) ഇത്തരത്തിലുള്ളൊരു കൃതിയാണ്.

കഴിഞ്ഞകാലങ്ങളിൽ കേരളത്തിൽ സജീവസാന്നിദ്ധ്യങ്ങളായിരുന്ന സ്ത്രീകളുമായി ടി.കെ. ആനന്ദി, ഗീത തുടങ്ങിയവർ നടത്തിയ അഭിമുഖങ്ങൾ ചരിത്രവിദ്യാർത്ഥികൾക്കു വിലപ്പെട്ടവയാണ്. മീരാ വേലായുധൻ നടത്തിയ പല അഭിമുഖങ്ങളും ഇംഗ്ലിഷിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട് - മാനുഷി, സാമ്യശക്തി എന്നീ പ്രസിദ്ധീകരണങ്ങളിൽ. മാത്രമല്ല, അക്കാലത്തെ പ്രമുഖവനിതകളുടെ ആത്മകഥകളും ജീവചരിത്രങ്ങളും ചരിത്രപഠനത്തിന് വിലമതിക്കാനാവാത്ത മുതൽക്കൂട്ടുകളാണ്. കേരളത്തിലെ സർവ്വകലാശാലകളിലെ ഗവേഷണ പ്രബന്ധങ്ങളിൽനിന്നും സ്ത്രീചരിത്രത്തിനാവശ്യമായ വിവരങ്ങൾ ലഭിക്കുന്നുണ്ട് - എന്നാൽ 'സ്ത്രീചരിത്ര'മെന്നു വിളിക്കാവുന്നവ ഇവയിൽ എത്രയുണ്ടെന്ന് പറയാനാവില്ല.


Page249-774px-Kulastreeyum Chanthapennum Undayathengane.djvu.jpg


249


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/249&oldid=162893" എന്ന താളിൽനിന്ന് ശേഖരിച്ചത്