താൾ:Kulastreeyum Chanthapennum Undayathengane.djvu/243

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ത്രത്തെ സംബന്ധിച്ചിടത്തോളം Kumkum Sangari, Sudesh Vaid എന്നിവരുടെ പുസ്തകം (Sangari and S. Vaid (editors) Recasting Women: Essays in Colonial History (Delhi, 1989) ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലാണ്.

ലൈംഗികതയുടെ ചരിത്രത്തെക്കുറിച്ചു പറയുമ്പോൾ ഫ്രഞ്ച് തത്വചിന്തകനായ Michel Foucault യുടെ History of Sexuality എന്ന കൃതിയിൽനിന്നാണ് പലരും തുടങ്ങുക. ചരിത്രരചനയുടെ ചരിത്രത്തെ ലൈംഗികന്യൂനപക്ഷങ്ങളുടെ വശത്തുനിന്ന് അന്വേഷിക്കുന്ന മറ്റു രചനകളുണ്ട്. Scott Bravmann രചിച്ച Queer Fictions of the Past: History, Culture and Difference (Cambridge, 1997) എന്ന പുസ്തകം അവയിലൊന്നാണ്. സ്ത്രീപക്ഷവാദവും ലൈംഗികതയും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രപരമായ വികാസത്തെക്കുറിച്ചു പ്രതിപാദിക്കുന്ന Sheila Jeffreys രചിച്ച The Spinster and Her Enemies: Feminism and Sexuality, 1880-1930 (London, 1985); പാശ്ചാത്യ'ലൈംഗികവിപ്ലവ'ത്തിന്റെ സ്ത്രീപക്ഷവിശകലനമായ Anticlimax: A Feminist Perspective on the Sexual Revolution (New York, 1990), ഇവയും ശ്രദ്ധേയ രചനകളാണ്. സ്ത്രീപുരുഷവ്യത്യാസങ്ങളെക്കുറിച്ചുള്ള വ്യവസ്ഥാപിതധാരണകളുടെ ചരിത്രപരിണാമത്തെ ഗ്രീക്കുസംസ്കാരത്തിന്റെ കാലംമുതൽ ആധുനിക പാശ്ചാത്യസമൂഹംവരെ പിന്തുടരുന്ന Thomas Lacquer ന്റെ Making Sex: Body and Gender from the Greeks to Freud എന്ന ചരിത്രപുസ്തകം (Harvard, 1992) വൈദ്യശാസ്ത്രത്തിലും ശരീരശാസ്ത്രത്തിലും സ്ത്രീപുരുഷന്മാരുടെ ലൈംഗികാവയവങ്ങളെക്കുറിച്ചുള്ള ധാരണകൾ മാറിവരുന്നതെങ്ങനെയെന്ന് വിശദമായി പ്രതിപാദിക്കുന്നു. വേശ്യാവൃത്തിയുടെ ചരിത്രത്തെ സ്ത്രീപക്ഷത്തുനിന്നു പുനർരചിക്കാനും ശ്രമങ്ങളുണ്ടായി. Judith R. Walkovitz രചിച്ച Prostitution in Victorian Society (Cambridge, 1982) ഒരുദാഹരണമാണ്. ലൈംഗികന്യൂനപക്ഷങ്ങളുടെ സമരചരിത്രങ്ങളും ഇന്ന് ധാരാളം എഴുതപ്പെടുന്നു: V.L. Bulloughയുടെ Before Stonewall: Activists for Gay and Lesbians Rights in Historical Context (London 2002) എന്ന പുസ്തകം അമേരിക്കയിലെ ലൈംഗികന്യൂനപക്ഷാവകാശപ്രവർത്തകരുടെ ജീവചരിത്രങ്ങളുടെ സമാഹാരമാണ്. Martha Vicinus, George Chauncey, M.B. Duberman എന്നിവർ ചേർന്നു സമാഹരിച്ച ചെറുപഠനങ്ങളടങ്ങിയ Hidden from History: Reclaiming the Gay and Lesbian Past (New York) എന്ന പുസ്തകം ലോകത്തിന്റെ പലഭാഗങ്ങളിലെ ലൈംഗികന്യൂനപക്ഷങ്ങളുടെ ചരിത്രാനുഭവങ്ങളിലേക്കു വെളിച്ചംവീശുന്നു. ഈ പുസ്തകങ്ങളുടെ തലക്കെട്ടുകൾ ആദ്യകാല സ്ത്രീചരിത്രരചനകളുമായി സാമ്യംപുലർത്തുന്നവയാണ് - ഉദാഹരണത്തിന്, Sheila Rowbotham, Hidden History: Rediscovering Women in History from the 17th Century to the Present (New York), 1976); Renate Bridenthal (Claudia Koonz (editors), Becoming Visible: Women in European History (Boston, Massachuesettes, (1977); Anne Oakley and Juliet Mitchell (editors), The Rights and Wrongs of Women, (London, 1976).

ഇവയെല്ലാം പ്രബലചരിത്രധാരകൾ അവഗണിച്ച ചരിത്രാനുഭവങ്ങളെ 'വീണ്ടെടുക്കാനു'ള്ള ശ്രമങ്ങളായിരുന്നു. ഇന്ത്യയിലെ സമീപകാല ലൈംഗികന്യൂനപക്ഷചരിത്രത്തെക്കുറിച്ചു പരാമർശിക്കുന്ന കൃതികളാണ് Ruth Vanita യുടെ Love's Rite: Same-Sex Marriage in India and the West (London, 2005); Ruth Vanita, Saleem Kidwai എന്നിവർ ചേർന്നു സമാഹരിച്ച Same-Sex Love in India: Readings from Literature and History (London, 2001) എന്നിവ.

Annales ചരിത്രകാരന്മാരിൽ ഏറ്റവും ശ്രദ്ധേയനാമങ്ങൾ Marc Bloch, Lucien Febvre, Fernand Braudel എന്നിവരുടേതാണ്. Blochന്റെ Feudal Society (Chicago, 1961) യൂറോപ്പിലെ ഫ്യൂഡൽവ്യവസ്ഥയെക്കുറിച്ചുള്ള ക്ലാസിക് പഠനമായി കരുതപ്പെടുന്നു. The Historian's Craft (New York, 1953) എന്ന പുസ്തകത്തിൽ അദ്ദേഹം ചരിത്രരചനയെക്കുറിച്ചുള്ള തന്റെ ചിന്തകൾ രേഖപ്പെടുത്തിയിരിക്കുന്നു. Lucien Febvre രചിച്ച കൃതികളിൽ യൂറോപ്പിലെ അച്ചടിയുടെ ചരിത്രം, മാർട്ടിൻ ലൂഥർ, റാബലേ തുടങ്ങിയ ചരിത്രപുരുഷന്മാരുടെ ചിന്തയുടെ സാമൂഹ്യ-സാംസ്കാരിക പശ്ചാത്തലത്തെക്കുറിച്ചുള്ള പഠനം, ഇവ ശ്രദ്ധേയങ്ങളായിരുന്നു. A New Kind of History (1973) എന്ന കൃതിയിലെ ലേഖനങ്ങളിൽ അദ്ദേഹം ചരിത്രരചനയുടെ രീതിശാസ്ത്രത്തെക്കുറിച്ച് ചർച്ചചെയ്യുന്നു. Barudel 'ബൃഹത്ചരിത്രങ്ങളു'ടെ നിർമ്മാതാവായിരുന്നു. Civilisation and Capitalism - 15th - 18th Centuries എന്ന മഹാചരിത്രം മൂന്നു വാള്യങ്ങളിലായി നീണ്ടുകിടക്കുന്നു. The Mediteranean World in the Age of Philip II (1949) എന്ന കൃതിയിൽ അദ്ദേഹം 'സമ്പൂർണചരിത്രം' (Total History) എന്ന ആശയത്തെ വിശദീകരിക്കുന്നു. On History (1982) എന്ന കൃതിയിൽ അദ്ദേഹം ചരിത്രരചനയെക്കുറിച്ചുള്ള തന്റെ ചിന്തകൾ രേഖപ്പെടുത്തിയിരിക്കുന്നു.

ഇന്ത്യയിൽ ദേശീയവാദപരമായ ചരിത്രം അതിന്റെ ആരംഭദശയിൽ പലപ്പോഴും 'ഹിന്ദുചരിത്ര'മായിരുന്നു. ഇന്ത്യയിലെ പ്രാചീനസംസ്കാരത്തെക്കുറിച്ച് അന്വേഷണങ്ങൾ നടത്തിയ, സംസ്കൃ


243


കൂടുതൽ വായനയ്ക്ക്

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/243&oldid=162887" എന്ന താളിൽനിന്ന് ശേഖരിച്ചത്