താൾ:Kulastreeyum Chanthapennum Undayathengane.djvu/242

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ബിരുദതല വായനയുടെ ഭാഗമായിട്ടുണ്ട്. Carrന് 'നിഷ്പക്ഷചരിത്രകാരന്മാ'ർ മറുപടിയെഴുതുകയും ചെയ്തു - അവയിൽ ഏറ്റവും പ്രശസ്തം Geoffey Elton എഴുതിയ The Practice of History ആണ്. 1969ൽ ഇറങ്ങിയ ഈ പുസ്തകത്തിന്റെ പുതിയ പതിപ്പുകൾ ലഭ്യമാണ്. ചരിത്രരചനയ്ക്കും സാമൂഹ്യശാസ്ത്രസിദ്ധാന്തങ്ങൾക്കും പരസ്പരമുള്ള കടപ്പാടുകളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പുസ്തകമായ Peter Burke ന്റെ History and Social Theory (Cornell, 2005) ബിരുദാനന്തരതല ചരിത്രപഠനത്തിന് അത്യാവശ്യം വായിച്ചിരിക്കേണ്ടതാണ്. 1992ൽ പ്രസിദ്ധീകരിച്ച ഈ കൃതിയുടെ 19-ാം പതിപ്പാണ് 2005ൽ ഇറങ്ങിയത്. Keith Jenkins 1991ൽ എഴുതിയ Rethinking History (London 2002) ചരിത്രരചനയുടെ ചരിത്രത്തെ ഏറ്റവും സമീപകാല ചരിത്രരചനാധാരകളുടെ പക്ഷത്തുനിന്ന് പരിശോധിക്കുന്നു. ഉത്തരാധുനിക ചരിത്രരചനാസമ്പ്രദായങ്ങളുടെ വക്താവായ Jenkins വിദ്യാർത്ഥികൾക്കുവേണ്ടി തയ്യാറാക്കിയ ഈ പുസ്തകം വായിക്കാനും എളുപ്പമുള്ളതാണ്.

'നിഷ്പക്ഷചരിത്ര'ത്തിന് പല പിതാമഹന്മാരുമുണ്ട്. അവരിൽ ഏറ്റവും ശ്രദ്ധേയനാണ് R.G.Collingwood. അദ്ദേഹത്തിന്റെ The Idea of History (1945) മിക്ക കോളേജ് സിലബസുകളിലും ഉൾപ്പെടുന്നു. മറ്റൊരു പ്രധാനപ്പെട്ട കൃതി Authur Marwick രചിച്ച The Nature of History (London, 1970) ആണ്. 'നിഷ്പക്ഷചരിത്ര'ത്തിന്റെ വിമർശകരുമായി അദ്ദേഹം നിരന്തരമായ സംവാദത്തിലേർപ്പെടുന്നു - ഈ പുസ്തകത്തിന്റെ പുതിയ പതിപ്പുകളിൽ ഇതു തുടരുന്നു.

സ്ത്രീചരിത്രത്തിന്റെ വീക്ഷണത്തിൽനിന്ന് ചരിത്രരചനാചരിത്രത്തെ വിലയിരുത്തിയ ആദ്യകാല കൃതികളായ Mary R. Beard രചിച്ച Woman as a Force in History (1946), Gerda Lerner രചിച്ച The Majority Finds its Past (1979) എന്നിവ സ്ത്രീചരിത്രം പഠിക്കുന്നവർ അവശ്യം വായിക്കേണ്ട കൃതികളാണ്. സമീപകാലത്ത് Bonnie Smith രചിച്ച The Gender of History: Men, Women, and Historical Practice ( Harvard, 2000) ഈ അന്വേഷണത്തെ മുന്നോട്ടുകൊണ്ടുപോകുന്നു. സമൂഹത്തിന്റെ ഓരങ്ങളിലേക്കു തള്ളപ്പെട്ടവരുടെ ചരിത്രാന്വേഷണങ്ങളെ വീണ്ടെടുക്കാൻ ഇന്നത്തെ ചരിത്രപണ്ഡിതന്മാർ താത്പര്യപ്പെടുന്നുണ്ട്. Keita Maghan രചിച്ച Race and the Writing of History (London 2000) കറുത്തവർഗ്ഗക്കാരായ ബുദ്ധിജീവികൾ നടത്തിയ ചരിത്രാന്വേഷണങ്ങളെക്കുറിച്ചാണ് - അവയെ പ്രബലചരിത്രരചനാധാരകൾ തമസ്ക്കരിച്ചതിനെപ്പറ്റിയാണ് ഈ പുസ്തകം അന്വേഷിക്കുന്നത്.

മാർക്സിസ്റ്റ് ചരിത്രരചനയുടെ ചരിത്രത്തെക്കുറിച്ച് അറിവുനൽകുന്ന നല്ല ആമുഖഗ്രന്ഥമാണ് George Iggers രചിച്ച Marxist Historiography (London, 1992). ഇദ്ദേഹത്തിന്റെതന്നെ Historiography in the 20th Century: From Scientific Objectvity to the Post-modern Challenge (London, 1997) ഇരുപതാം നൂറ്റാണ്ടിലെ ചരിത്രരചനാധാരകളെ സമഗ്രമായി അവതരിപ്പിക്കുന്നു. മാർക്സിസ്റ്റ് ചരിത്രരചനാരീതി ഈയടുത്തിടെ ഏറെ വിമർശിക്കപ്പെട്ടിട്ടുണ്ട്. ഈ വിമർശനങ്ങളെ സാമ്പ്രദായിക മാർക്സിസ്റ്റ് ചരിത്രരചനാപക്ഷത്തുനിന്ന് നേരിടുന്ന കൃതിയാണ് പ്രശസ്ത മാർക്സിസ്റ്റ് ചരിത്രകാരനായ Eric Hobsbawm ന്റെ ലേഖനസമാഹാരമായ On History (London, 1997). മാർക്സിസ്റ്റ് തൊഴിലാളിവർഗ്ഗ ചരിത്രങ്ങളിൽവച്ച് ഏറ്റവും ആവേശകരമായി കരുതപ്പെടുന്ന രണ്ടു കൃതികൾ E.P. Thompson രചിച്ച The Making of the English Working Class (London, 1963), Eugene D. Genovese അമേരിക്കൻ അടിമവ്യവസ്ഥയെക്കുറിച്ചെഴുതിയ Roll Jordan Roll: The World that the Slave Made (1974) എന്നിവയാണ്. രണ്ടു കൃതികളും ഇന്ന് സൂക്ഷ്മവായനയിൽ വിമർശിക്കപ്പെടുന്നു. ഇടതുപക്ഷ ചരിത്രരചയിതാക്കളുമായുള്ള ദീർഘസംഭാഷണങ്ങൾ സമാഹരിച്ചു പ്രസിദ്ധീകരിച്ച Visions of History (H. Abelove, E.P. Thompson, MARHO Manchester, 1983) എന്ന പുസ്തകവും തുടക്കക്കാർക്കു പറ്റിയതാണ്.

സ്ത്രീപക്ഷചരിത്രരചനയുടെ വെല്ലുവിളികളെക്കുറിച്ച് നിരവധി ആധികാരികഗ്രന്ഥങ്ങളും ആമുഖപഠനങ്ങളും ഇന്ന് ലഭ്യമാണ്. Joan Kelly യുടെ Women, History, and Theory : The Essays of Joan Kelly (Chicago, 1984) വായനയ്ക്ക് നല്ലൊരു തുടക്കമാണ്. 1970കളിലും 80കളിലും സ്ത്രീചരിത്രരചനാചർച്ചകളെ ലേഖനങ്ങളിലൂടെ അവതരിപ്പിക്കുന്ന പുസ്തകമാണ് Feminism and History (Oxford, 1996). Natalie Zemon Davis തുടങ്ങിയ പ്രമുഖ ചരിത്രഗവേഷകരുടെ ലേഖനങ്ങൾ ഈ പുസ്തകത്തിൽ ചേർത്തിരിക്കുന്നു. സ്ത്രീചരിത്രത്തിൽനിന്ന് 'ലിംഗബന്ധങ്ങളുടെ ചരിത്ര'ത്തിലേക്കുള്ള മാറ്റത്തെക്കുറിച്ചും ഇന്ന് നിരവധി പുസ്തകങ്ങളുണ്ട്. ഇവയിൽ Am I that Name? Feminism and the Category of 'Women' in History (Minnesota,1988) ഈ ദിശയിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയ രചനയാണ്. 'ലിംഗബന്ധങ്ങളുടെ ചരിത്ര'ത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഏറ്റവും തെളിച്ചത്തോടെ എഴുതിയ ചരിത്രകാരിയാണ് Joan V. Scott. അവരുടെ Gender and the Politics of History (Columbia, 1988) ഈ ചർച്ചയിലെ ഒരു വഴിത്തിരിവായിരുന്നു. ഇന്ത്യയിലെ സ്ത്രീപക്ഷചരി

242

കൂടുതൽ വായനയ്ക്ക്


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/242&oldid=162886" എന്ന താളിൽനിന്ന് ശേഖരിച്ചത്