താൾ:Kulastreeyum Chanthapennum Undayathengane.djvu/241

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


കൂടുതൽ വായനയ്ക്ക്


ചരിത്രമെന്ന പഠനവിഷയെത്തെക്കുറിച്ച് നമുക്കിന്ന് എളുപ്പത്തിൽ കിട്ടാവുന്ന പുസ്തകങ്ങളിൽ അധികവും ഇംഗ്ലീഷ്ഭാഷയിലുള്ളവയാണ്. അവയിൽ ചില പ്രത്യേകപുസ്തകങ്ങളെക്കുറിച്ചുമാത്രമെ ഇവിടെ പറയുന്നുള്ളൂ. അതുകൊണ്ട് ഈ വായനാനിർദ്ദേശങ്ങൾ പൂർണ്ണമോ സമഗ്രമോ അല്ല. ഈ പുസ്തകത്തിന്റെ മുൻ അദ്ധ്യായങ്ങളിൽ സ്പർശിച്ചുപോയ ചരിത്രരചനാസമ്പ്രദായങ്ങൾ, പ്രമേയങ്ങൾ മുതലായവയെക്കുറിച്ച് കൂടുതലറിവുതരുന്ന ചില പുസ്തകങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

'ചരിത്രരചനാരീതികളുടെ ചരിത്രം' അഥവാ Historiography എന്നതിനെക്കുറിച്ചുള്ള പുസ്തകങ്ങളിൽ ഏറ്റവും ജനപ്രീതി നേടിയത് ബ്രിട്ടിഷ് ചരിത്രകാരനായ E.H.Carr രചിച്ച What is History (Cambridge, 1961) എന്ന ചെറിയ രചനയാണ്. 'നിഷ്പക്ഷചരിത്ര'ത്തിൽ പോരായ്മകളെ നർമ്മബോധത്തോടെ വിമർശിക്കുന്ന ഈ ലഘുഗ്രന്ഥം ഇപ്പോൾ


241


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/241&oldid=162885" എന്ന താളിൽനിന്ന് ശേഖരിച്ചത്