Jump to content

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(Communist Manifesto എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ
കാറൽ മാർക്സ്, ഫ്രെഡറിൿ ഏങ്ഗൽസ് (1848)
ദി കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ
മാർക്സും എംഗത്സും

തൊഴിലാളികളുടെ സാർവ്വദേശീയ സംഘടനയായിരുന്ന കമ്മ്യൂണിസ്റ്റ് ലീഗിന്റെ 1847 നവംബറിൽ ലണ്ടനിൽ ചേർന്ന കോൺഗ്രസ്സിന്റെ ആവശ്യപ്രകാരം പ്രസ്തുത പാർട്ടിയുടെ താത്വികവും പ്രായോഗികവുമായ ഒരു വിശദ പരിപാടി തയ്യാറാക്കുന്നതിന് കാറൽ മാർക്സിനേയും ഫ്രെഡറിക് എംഗത്സിനേയും ചുമതലപ്പെടുത്തി. ഇപ്രകാരം 1847 ഡിസംബറിൽ ആരംഭിച്ച് 1848 ഫെബ്രുവരി 21-ന് മാർക്സും എംഗത്സും ചേർന്ന് ജർമ്മൻ ഭാഷയിൽ എഴുതി പ്രസിദ്ധീകരിച്ച കൃതിയാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ. 1850-ൽ മിസ്. ഹെലൻ മാക്ഫർലെയിൻ അതിന്റെ ആദ്യ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കി. സർവ്വ രാജ്യതൊഴിലാളികളേ ഏകോപിക്കുവിൻ എന്ന മുദ്രാവാക്യത്തോടെ അവസാനിക്കുന്ന കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ, വർഗ്ഗ സമരത്തിന്റെ ചരിത്രപരവും കാലികവുമായ ചിത്രീകരണം, മുതലാളിത്തക്കുഴപ്പങ്ങളും കമ്മ്യൂണിസത്തിന്റെ ഭാവി രൂപങ്ങളും സംബന്ധിച്ച പ്രവചനങ്ങൾക്കൊപ്പം അവതരിപ്പിച്ചിരിക്കുന്നു. ലോകത്ത് ഏറ്റവുമധികം സ്വാധീനം ചെലുത്തിയ രാഷ്ട്രീയ രചനകളിലൊന്നാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ.

Wikipedia logo കൂടുതലറിയാൻ മലയാളം വിക്കിപീഡിയയിലെ
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന ലേഖനം കാണുക.

[ 1 ]

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ

[തിരുത്തുക]

യൂറോപ്പിനെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു - കമ്മ്യൂണിസമെന്ന ഭൂതം. ഈ ഭൂതത്തിന്റെ ബാധയൊഴിക്കാൻവേണ്ടി പഴയ യൂറോപ്പിന്റെ ശക്തികളെല്ലാം - മാർപ്പാപ്പയും, സാർചക്രവർത്തിയും, മെറ്റർനിഹും, ഗിസോയും,23 ഫ്രഞ്ചു റാഡിക്കൽ കക്ഷിക്കാരും, ജർമ്മൻ പോലീസ് ചാരന്മാരുമെല്ലാം - ഒരു പാവനസഖ്യത്തിൽ ഏർപ്പെട്ടിരിക്കുകയാണു്.

അധികാരത്തിലിരിക്കുന്ന എതിരാളികൾ കമ്മ്യൂണിസ്റ്റ് എന്നു വിളിച്ചു് അധിക്ഷേപിക്കാത്ത പ്രതിപക്ഷപ്പാർട്ടി എവിടെയാണുള്ളതു്? തങ്ങളേക്കാൾ പുരോഗമനവാദികളായ പ്രതിപക്ഷപ്പാർട്ടികളുടെ നേർക്കെന്നപോലെതന്നെ പിന്തിരിപ്പന്മാരായ തങ്ങളുടെ പ്രതിയോഗികളുടെ നേർക്കും കമ്മ്യൂണിസമെന്ന മുദ്രയടിക്കുന്ന ശകാരം തിരിച്ചറിഞ്ഞിട്ടില്ലാത്ത പ്രതിപക്ഷം എവിടെയാണുള്ളതു്?

ഇതിൽ നിന്നും രണ്ടു സംഗതികൾ വ്യക്തമാകുന്നുണ്ടു്:

  1. കമ്മ്യൂണിസംതന്നെ ഒരു ശക്തിയാണെന്നു യൂറോപ്പിലെ എല്ലാ ശക്തികളും അംഗീകരിച്ചുകഴിഞ്ഞിരിക്കുന്നു.
  2. കമ്മ്യൂണിസ്റ്റുകാർ തങ്ങളുടെ അഭിപ്രായങ്ങളും ലക്ഷ്യങ്ങളും ആശയഗതികളും പരസ്യമായി ലോകസമക്ഷം പ്രഖ്യാപിക്കുകയും, കമ്മ്യൂണിസ്റ്റ് ഭൂതത്തെക്കുറിച്ചുള്ള ഈ മുത്തശ്ശിക്കഥയെ പാർട്ടിയുടെ സ്വന്തമായൊരു മാനിഫെസ്റ്റോവഴി നേരിടുകയും ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഈ ഉദ്ദേശത്തോടുകൂടി നാനാദേശക്കാരായ കമ്മ്യൂണിസ്റ്റുകാർ ലണ്ടനിൽ സമ്മേളിക്കുകയും ഇംഗ്ലീഷ്, ഫ്രഞ്ചു്, ജർമ്മൻ, ഇറ്റാലിയൻ, ഫ്‌ളെമിഷ്, ഡാനിഷ് എന്നീ ഭാഷകളിൽ പ്രസിദ്ധീകരിക്കുന്നതിനുവേണ്ടി താഴെ കൊടുക്കുന്ന മാനിഫെസ്റ്റോ തയ്യാറാക്കുകയും ചെയ്തിരിക്കുന്നു.


അദ്ധ്യായങ്ങൾ

[തിരുത്തുക]

അനുബന്ധങ്ങൾ

[തിരുത്തുക]