കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ/കുറിപ്പുകൾ
ദൃശ്യരൂപം
←1893-ലെ ഇറ്റാലിയൻ പതിപ്പിനുള്ള മുഖവുര | കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ അനുബന്ധം:കുറിപ്പുകൾ |
[ 77 ]
കുറിപ്പുകൾ
[തിരുത്തുക]- 1ഫ്രാൻസിൽ നടന്ന 1848-ലെ ഫെബ്രുവരി വിപ്ലവത്തെയാണ് ഇവിടെ പരാമർശിക്കുന്നത്. - 5.
- 21848 ജൂൺ 23-നും 26-നുമിടക്ക് പാരീസിലെ തൊഴിലാളി വർഗ്ഗം നടത്തിയ കലാപത്തെക്കുറിച്ചാണ് പരാമർശം. യൂറോപ്പിലെ 1848-49 കാലത്തെ വിപ്ലവത്തിലെ വികാസപാരമ്യത്തെ കുറിക്കുന്നതായിരുന്നു ജൂൺകലാപം. -5.
- 3 1871-ലെ പാരീസ്‌കമ്മ്യൂൺ - പാരീസിലെ തൊഴിലാളിവർഗ്ഗവിപ്ലവം രൂപീകരിച്ച തൊഴിലാളിവർഗ്ഗവിപ്ലവസർക്കാർ. ചരിത്രത്തിലാദ്യമായി തൊഴിലാളിവർഗ്ഗസർവ്വാധിപത്യം സ്ഥാപിക്കുന്നതിന്റെ അനുഭവമായിരുന്നു അതു്. 1871 മാർച്ച് 18 മുതൽ മേയ് 28 വരെ 72 ദിവസക്കാലം പാരീസ് കമ്മ്യൂൺ നിലനിന്നു. -6.
- 4 ഇവിടെ പരാമർശിക്കുന്ന പതിപ്പു് 1869-ലാണു് പുറത്തുവന്നതു്. 1888-ലെ ഇംഗ്ലീഷ് പതിപ്പിനുള്ള ഏംഗൽസിന്റെ മുഖവുരയിലും ഈ റഷ്യൻവിവർത്തനം പ്രസിദ്ധീകരിച്ച വർഷം തെറ്റായിട്ടാണു് കൊടുത്തിരിക്കുന്നതു്. (ഈ പുസ്തകത്തിന്റെ 14-ആം പേജ് നോക്കുക).-8.
- 5 കോലൊക്കൊൽ("മണി”) - 1857-67-ൽ അലക്സാണ്ടർ ഹെർത്സന്റേയും നിക്കൊലായ് ഒഗറ്യോവിന്റേയും പ്രസാധകത്വത്തിൽ ആദ്യം(1865 വരെ) ലണ്ടനിൽനിന്നും പിന്നീടു് ജനീവയിൽനിന്നും പുറപ്പെടുവിച്ചിരുന്ന, റഷ്യൻ വിപ്ലവജനാധിപത്യവാദികളുടെ പത്രം.-8.
- 6 നാറോദ്നിക് ഭീകരപ്രവർത്തകരുടെ ഒരു രഹസ്യരാഷ്ട്രീയസം [ 78 ] ഘടനയായിരുന്ന "നാറോദ്നയ വോല്യ” (ജനഹിതം) എന്ന സംഘത്തിലെ അംഗങ്ങൾ 1881 മാർച്ച് 1-ആം നു് സാർ അലക്സാണ്ടർ രണ്ടാമനെ വധിച്ചതിനെത്തുടർന്നു് റഷ്യയിലുളവായ സാഹചര്യത്തെപ്പറ്റിയാണു് ഇവിടെ പ്രതിപാദിക്കുന്നതു്. പുതിയ സാർ അലക്സാണ്ടർ മൂന്നാമൻ ആ സമയം വിപ്ലവപ്രവർത്തനങ്ങളേയും "നാറോദ്നയ വോല്യ”യുടെ ഭാഗത്തുനിന്നുള്ള കൂടുതൽ ഭീകരനടപടികളേയും ഭയന്നു് സെന്റ് പീറ്റേഴ്സ്ബർഗ്ഗിനു സമീപത്തുള്ള ഗാതചിനയിൽ കഴിയുകയായിരുന്നു.-9.
- 7 ഡാർവിൻ, ചാർത്സ് റോബർട്ട് (Darwin, Charles Robert, 1809-1882)- ഭൗതിക ജീവശാസ്ത്രത്തിന്റെ സ്ഥാപകനായ ഇംഗ്ലീഷ് ശാസ്ത്രജ്ഞൻ. പ്രകൃതി സമൃദ്ധമായി പ്രദാനംചെയ്യുന്ന വസ്തുതകളുപയോഗിച്ചുകൊണ്ടു്, സചേതനപ്രകൃതിയുടെ വികാസത്തെസ്സംബന്ധിച്ച സിദ്ധാന്തം ആദ്യമായി സ്ഥാപിച്ചതു് അദ്ദേഹമാണു്. സചേതനലോകത്തിന്റെ വളർച്ച താരതമ്യേന കുറച്ചു സങ്കീർണ്ണമായ രൂപങ്ങളിൽനിന്നും കൂടുതൽ സങ്കീർണ്ണമായവയിലേക്കാണെന്നും പുതിയ രൂപങ്ങളുടെ ആവിർഭാവം പഴയവയുടെ തിരോധാനത്തെപ്പോലെതന്നെ പ്രകൃത്യാ സംഭവിക്കുന്ന ചരിത്രപരമായ വളർച്ചയുടെ ഫലമാണെന്നും ആദ്യമായി തെളിയിച്ചതു് അദ്ദേഹമാണു്. പ്രകൃതിനിർദ്ധാരണവും കൃതകനിർദ്ധാരണവും മുഖേനയുള്ള ജീവികളുടെ ഉൽപ്പത്തിയെസ്സംബന്ധിച്ച സിദ്ധാന്തമാണു് ഡാർവിന്റെ മുഖ്യ ആശയം. പരിവർത്തനക്ഷമതയും വംശപാരമ്പര്യവും ജൈവവസ്തുക്കളിൽ അന്തർലീനമാണെന്നും ജന്തുക്കളായാലും സസ്യങ്ങളായാലും ജീവിതസമരത്തിൽ അവയ്ക്കു് അനുഗുണമായ മാറ്റങ്ങൾ പരമ്പരാഗതമായി അവ ആർജ്ജിക്കുന്നുണ്ടെന്നും പുതിയ ജന്തുക്കളുടെയും സസ്യങ്ങളുടെയും ആവിർഭാവത്തിനു് ഇതാണു് ഹേതുവെന്നും ഡാർവിൻ സമർത്ഥിക്കുകയുണ്ടായി. തന്റെ സിദ്ധാന്തത്തിന്റെ മുഖ്യതത്വങ്ങൾ തെളിവുകളടക്കം "ജീവികളുടെ ഉൽപത്തി” (1859) എന്ന ഗ്രന്ഥത്തിൽ ഡാർവിൻ വിവരിച്ചിട്ടുണ്ട്.-7.
- 8 1-ആമത്തെ കുറിപ്പു നോക്കുക.
- 9 പ്രുദോൻ, പിയെർ-ജോസഫ് (Proudhon, Pierre-Joseph, 1809-1865) - ഫ്രഞ്ച് സാമൂഹ്യകാര്യലേഖകനും ധനശാസ്ത്രജ്ഞനും സാമൂഹ്യശാസ്ത്രജ്ഞനും. ഇദ്ദേഹം പെറ്റിബൂർഷ്വാസിയുടെ തത്വശാസ്ത്രജ്ഞനും അരാജകവാദത്തിന്റെ സ്ഥാപകരിലൊ [ 79 ] രാളുമായിരുന്നു. ചെറുകിടസ്വകാര്യസ്വത്തുടമസ്ഥത ചിരകാലം നിലനിർത്തണമെന്നു് പ്രുദോൻ സ്വപ്നംകണ്ടിരുന്നു. വൻകിട മുതലാളിത്തസ്വത്തുടമസ്ഥതയെ ഇടത്തരക്കാരന്റെ നിലപാടിൽ നിന്നുകൊണ്ടു് അദ്ദേഹം വിമർശിക്കകയും ചെയ്തിരുന്നു. "സൗജന്യവായ്പ"യുടെ സഹായത്തോടെ സ്വന്തം ഉൽപാദനോപകരണങ്ങൾ വാങ്ങി കരകൗശലക്കാരാകാൻ തൊഴിലാളികൾക്കു് സാധിക്കത്തക്കവണ്ണം ഒരു പ്രത്യേക "ജനകീയബാങ്ക്" സ്ഥാപിക്കണമെന്നു് അദ്ദേഹം നിർദ്ദേശിച്ചു. തങ്ങളുടെ പ്രയത്നഫലമായുണ്ടാക്കുന്ന ഉല്പന്നങ്ങളുടെ വില്പന "ന്യായമായി" സംഘടിപ്പിക്കാൻ തൊഴിലാളികൾക്കു കഴിയുകയും അതേസമയം ഉൽപാദനോപകരണങ്ങളും ഉപാധികളും സുരക്ഷിതമായി മുതലാളികളുടെ കയ്യിലിരിക്കുകയും ചെയ്യുമാറു് പ്രത്യേക "വിനിമയബാങ്കുകൾ" സ്ഥാപിക്കണമെന്ന പ്രുദോനിന്റെ മനോരാജ്യവും അതുപോലെ തന്നെ പിന്തിരിപ്പിക്കുനായിരുന്നു. തൊഴിലാളിവർഗ്ഗത്തിന്റെ ചരിത്രപരമായ പങ്കെന്താണെന്നു് പ്രുദോൻ മനസ്സിലാക്കിയില്ല. വർഗ്ഗസമരത്തോടും തൊഴിലാളിവർഗ്ഗവിപ്ലവത്തോടും തൊഴിലാളിവർഗ്ഗസർവ്വാധിപത്യത്തോടുമുള്ള അദ്ദേഹത്തിന്റെ നിലപാടു് നിഷേധാത്മകമായിരുന്നു. ഭരണകുടത്തിന്റെ ആവശ്യകതയെ അരാജകവാദപരമായ നിലപാടിൽ നിന്നു് അദ്ദേഹം നിഷേധിച്ചു. തങ്ങളുടെ വീക്ഷണങ്ങൾ ഒന്നാം ഇന്റർനാഷനലിൽ അടിച്ചേല്പിക്കാനുള്ള പ്രുദോനിസ്റ്റുകളുടെ ഉദ്യമങ്ങൾക്കെതിരായി മാർക്സും എംഗൽസും നിരന്തരം പൊരുതി. “തത്വശാസ്ത്രത്തിന്റെ ദാരിദ്ര്യം" എന്ന കൃതിയിൽ മാർക്സ് പ്രദോനിസത്തെ അതിനിശിതമായി വിമർശിച്ചിട്ടുണ്ട്.-13.
- 10 ലാസ്സലിന്റെ അനുയായികൾ - ജർമ്മൻ പെറ്റിബൂർഷ്വാ സോഷ്യലിസ്റ്റായിരുന്ന ഫെർഡിനാൻഡ് ലസ്സാലിന്റെ പക്ഷക്കാരും അനുയായികളും. 1863-ൽ ലൈപ്സിഗ്ഗിൽ ചേർന്ന തൊഴിലാളിസമാജങ്ങളുടെ കോൺഗ്രസ്സിൽ വച്ചു് രൂപീകൃതമായ "ജർമ്മൻ തൊഴിലാളികളുടെ പൊതുസംഘടന" യിലെ (ജനറൽ അസോസിയേഷൻ ഓഫ് ജർമ്മൻ വർക്കേഴ്സ്) അംഗങ്ങളായിരുന്നു ഇവർ. സംഘടനയുടെ ആദ്യത്തെ പ്രസിഡന്റ് ലസ്സലായിരുന്നു. അതിന്റെ പരിപാടികളും മൗലികമായ അടവുകളും ആവിഷ്കരിച്ചതു് അദ്ദേഹമാണു്. തൊഴിലാളിവർഗ്ഗത്തിന്റേതായ ഒരു ബഹുജനരാഷ്ട്രീയപ്പാർട്ടിയുടെ രൂപീകരണം ജർമ്മനിയിലെ തൊഴിലാളിപ്രസ്ഥാനത്തിന്റെ വികാസത്തിൽ നിസ്സംശയമായും മുന്നോട്ടുള്ള ഒരു കാൽവയ്പായിരുന്നു. എന്നാൽ സിദ്ധാന്തത്തിന്റേ [ 80 ] യും നയത്തിന്റേയും അടിസ്ഥാനപ്രശ്നങ്ങളിൽ ലസ്സാലും കൂട്ടരും അവസരവാദപരമായ നിലപാടാണു കൈക്കൊണ്ടതു്. സാമൂഹ്യപ്രശ്നങ്ങൾക്കു പരിഹാരം കാണുന്ന കാര്യത്തിൽ പ്രഷ്യൻ സ്റ്റേറ്റിനെ പ്രയോജനപ്പെടുത്താൻ കഴിയുമെന്നു് ലസ്സാലിയന്മാർ വിചാരിച്ചു. പ്രഷ്യൻ ഗവണ്മിന്റിന്റെ തലവനായ ബിസ്മാർക്കുമായി കൂടിയാലോചന നടത്താൻ അവർ ശ്രമിച്ചു. ജർമ്മൻ തൊഴിലാളിപ്രസ്ഥാനത്തിലെ ഒരു അവസരവാദപ്രവണതയെന്ന നിലയ്ക്കു് ലസ്സാനിയനിസത്തിന്റെ സിദ്ധാന്തത്തേയും അടവുകളേയും സംഘടനാപ്രമാണങ്ങളേയും മാർക്സും എംഗൽസും മൂർച്ചയേറിയ ഭാഷയിൽ ആവർത്തിച്ചു വിമർശിച്ചിട്ടുണ്ടു്.-13.
- 11 ഓവൻപക്ഷക്കാർ - ബ്രട്ടീഷ് ഉട്ടോപ്യൻ സോഷ്യലിസ്റ്റായ റോബർട്ട് ഓവന്റെ (1771-1858) പക്ഷക്കാരും അനുയായികളും. ഓവൻ മുതലാളിത്തവ്യവസ്ഥയെ നിശിതമായി വിമർശിച്ചെങ്കിലും മുതലാളിത്തത്തിന്റെ വൈരുദ്ധ്യങ്ങളുടെ യഥാർത്ഥ അടിവേരുകൾ അനാവരണം ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. മുതലാളിത്തപരമായ ഉല്പാദനരീതിയല്ല, പിന്നെയോ, വിദ്യാഭ്യാസത്തിന്റെ കുറവാണ് സാമൂഹ്യ അസമത്വത്തിന്റെ മുഖ്യകാരണമെന്നു് അദ്ദേഹം കരുതി. വിജ്ഞാനപ്രചാരണത്തിലൂടെയും സാമൂഹ്യപരിഷ്കാരങ്ങളിലൂടെയും ഈ അസമത്വത്തെ ഉച്ചാടനം ചെയ്യാൻ കഴിയുമെന്നു് വിശ്വസിച്ചുകൊണ്ടു് അത്തരം പരിഷ്കാരങ്ങളടങ്ങുന്ന വിപുലമായൊരു പരിപാടി അദ്ദേഹം മുന്നോട്ടുവച്ചു. ചെറുചെറു സ്വയംഭരണകമ്മ്യൂണുകളുടെ ഒരു സ്വതന്ത്രഫെഡറേഷനായിട്ടാണു് അദ്ദേഹം "യുക്തിയിൽ അധിഷ്ഠിതമായ" ഭാവി സമൂഹത്തെ വിഭാവനം ചെയ്തതു്. എന്നാൽ തന്റെ ആശയങ്ങളെ സാക്ഷാൽക്കരിക്കാനുള്ള അദ്ദേഹത്തിന്റെ എല്ലാ ശ്രമങ്ങളും വിഫലമായി.-15.
- 12 ഫുര്യേപക്ഷക്കാർ - ഫ്രഞ്ച് ഉട്ടോപ്യൻ സോഷ്യലിസ്റ്റായ ഷാറൽ ഫുര്യേ (1772-1837)യുടെ പക്ഷക്കാരും അനുയായികളും. ബൂർഷ്വാവ്യവസ്ഥ ഫുര്യയുടെ നിശിതവും അവഗാഢവുമായ വിമർശനത്തിനു പാത്രമായി. മാനുഷികവികാരങ്ങളെക്കുറിച്ചുള്ള സംജ്ഞാനത്തെ അടിസ്ഥാനപ്പെടുത്തിയ "സമഞ്ജസമായ" ഒരു മനുഷ്യസമൂഹത്തെ അദ്ദേഹം വരച്ചുകാട്ടി. പലപ്രയോഗത്തിലൂടെയുള്ള വിപ്ലവത്തിനു് അദ്ദേഹം എതിരായിരുന്നു. സ്വേച്ഛാനുശൃതവും ഹൃദ്യവുമായ അദ്ധ്വാനം മനുഷ്യന്റെ ആവശ്യമായിത്തീരുന്ന മാതൃകാപരമായ "ഫലൻസ്റ്റേറുകളെ" (തൊഴിലാളി [ 81 ] സമാജങ്ങളെക്കുറിച്ചുള്ള സമാധാനപരമായ പ്രചാരവേലയിലൂടെ ഭാവിയിലെ സോഷ്യലിസ്റ്റ് സമൂഹത്തിലേക്കുള്ള പരിവർത്തനം സാദ്ധ്യമാണെന്നു് അദ്ദേഹം വിശ്വസിച്ചു. എന്നാൽ സ്വകാര്യസ്വത്തു് ഇല്ലാതാക്കാൻ ഫുര്യേ ആഗ്രഹിച്ചില്ല. അദ്ദേഹത്തിന്റെ ഫലൻസ്റ്റേറുകളിൽ പണക്കാരും പാവപ്പെട്ടവരുമുണ്ടായിരുന്നു.-15.
- 13 കബേ, എത്യേൻ (Cabet, Etienne, 1788-1856) - ഫ്രാൻസിലെ ഒരു പെറ്റിബൂർഷ്വാപ്രചാരകനും ഉട്ടോപ്യൻ കമ്മ്യൂണിസത്തിന്റെ ഒരു പ്രമുഖവക്താവുമായിരുന്നു ഇദ്ദേഹം. സമൂഹത്തിന്റെ സമാധാനപരമായ പരിവർത്തനം വഴി ബൂർഷ്വാവ്യവസ്ഥയുടെ കുറവുകൾ നീക്കാൻ കഴിയുമെന്നു് കമ്പേ വാദിച്ചു. തന്റെ അഭിപ്രായങ്ങൾ "ഇക്കാറിയായിലെ യാത്രകൾ" (1840) എന്ന ഗ്രന്ഥത്തിൽ അദ്ദേഹം വിവരിച്ചിട്ടുണ്ട്. അമേരിക്കയിൽ കമ്മ്യൂണുകൾ സംഘടിപ്പിച്ചുകൊണ്ട് അവ പ്രയോഗത്തിൽ വരുത്താൻ അദ്ദേഹം ശ്രമിച്ചെങ്കിലും ആ പരീക്ഷണം പരാജയമടങ്ങുകയാണുണ്ടായതു്.
വൈറ്റ്‌ലിങ്ങ്, വിൽഹം (Weitling, Wilhelm, 1808-1871) - ജർമ്മൻ തൊഴിലാളിപ്രസ്ഥാനത്തിന്റെ പ്രാരംഭദിശയിലെ ഒരു പ്രമുഖനേതാവു്. സമത്വീകരണവാദപരമായ ഉട്ടോപ്യൻ കമ്മ്യൂണിസത്തിന്റെ സൈദ്ധാന്തികരിലൊരാൾ. “ജർമ്മൻ തൊഴിലാളിവർഗ്ഗത്തിന്റെ സ്വതന്ത്രമായ ആദ്യത്തെ സൈദ്ധാന്തിക പ്രസ്ഥാന" മെന്ന നില്യ്ക്കു് വൈറ്റ്ലിലിങ്ങിന്റെ വിക്ഷണങ്ങൾ ക്രിയാത്മകമായ ഒരു പങ്കു വഹിച്ചെന്നു് എംഗൽസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.-16. - 14 7-ആമത്തെ കുറിപ്പു നോക്കുക.
- 15 3-ആമത്തെ കുറിപ്പു നോക്കുക.
- 16 2-ആമത്തെ കുറിപ്പു നോക്കുക.
- 17 1852 ഒക്ടോബർ 4 മുതൽ നവംബർ 12 വരെ പ്രഷ്യൻഗവണ്മെന്റ് നടത്തിയ പ്രകോപനപരമായ വിചാരണയെയാണു് ഇവിടെ പരാമർശിക്കുന്നതു്. കമ്മ്യൂണിസ്റ്റ് ലീഗ് (1847-52) എന്ന സാർവ്വദേശീയ കമ്മ്യൂണിസ്റ്റ് സംഘടനയിലെ പതിനൊന്നു് അംഗങ്ങൾക്കെതിരായി ഗുരുതരമായ രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ടു. കള്ളരേഖകളുടേയും വ്യാജമായ തെളിവുകളുടേയും അ [ 82 ] ടിസ്ഥാനത്തിൽ പ്രതികളിൽ ഏഴുപേരെ മൂന്നു വർഷം തൊട്ടു് ആറു വർഷംവരെയുള്ള കാലയളവിലേക്കു് കോട്ടയ്ക്കുള്ളിൽ തടവിലിടാൻ വിധിച്ചു-22.
- 18 കാറൽ മാർക്സ് എഴുതിയ "ഇന്റർനാഷനൽ വർക്കിംഗ്‌മെൻസ് അസോസിയേഷന്റെ പൊതുനിയമാവലി" നോക്കുക.-23.
- 19 13-ആമത്തെ കുറിപ്പു നോക്കുക.
- 20 1814-15-ലെ വിയന്നാ കോൺഗ്രസ്സിന്റെ തീരുമാനമനുസരിച്ചു് പോളിഷ് രാഷ്ട്രം എന്ന ഔദ്യോഗികപേരിൽ റഷ്യയുമായി ചേർന്ന, പോളണ്ടിന്റെ ഭാഗത്തെയാണു് ഇവിടെ പരാമർശിക്കുന്നതു്.-27.
- 21 ലൂയി ബൊണപ്പാർട്ട് (Louis Bonaparte), നെപ്പോളിയൻ ഒന്നാമന്റെ ഭാഗിനേയൻ, രണ്ടാം റിപ്പബ്ലിക്കിന്റെ (1848-51) പ്രസിഡന്റ്, ഫ്രാൻസിലെ ചക്രവർത്തി(1852-70).
ഓട്ടോ ബിസ്മാർക്ക് (Bismarck, Otto, 1815-1898) - പ്രഷ്യയിലേയും ജർമ്മനിയിലേയും രാജ്യതന്ത്രജ്ഞനും നയതന്ത്രജ്ഞനും. ആഭ്യന്തര-വൈദേശികനയങ്ങളിൽ യുങ്കർമാരുടേയും വൻകിടബൂർഷ്വാസിയുടേയും താല്പര്യങ്ങളെ മുൻനിർത്തി പ്രവർത്തിച്ചു. അപഹരണയുദ്ധങ്ങളിലൂടെയും വിജയകരമായ നയതന്ത്രനടപടികളിലൂടെയും 1871-ൽ പ്രഷ്യയുടെ നേതൃത്വത്തിൽ ജർമ്മനിയുടെ ഏകീകരണം നടപ്പാക്കി. 1871 മുതൽ 1890 വരെ ജർമ്മൻ സാമ്രാജ്യത്തിന്റ ചാൻസലർ.
“നിരവധി മുൻഗാമികളെപ്പോലെതന്നെ 1848-ലെ വിപ്ലവത്തിനും അതിന്റേതായ സഹയാത്രികരും പിന്തുടർച്ചാവകാശികളുമുണ്ടായിരുന്നു. കാറൽ മാർക്സ് പറയാറുണ്ടായിരുന്നതുപോലെ, അതിനെ അടിച്ചമർത്തിയവർതന്നെ അതിന്റെ വിൽപ്പത്രത്തിന്റെ നടത്തിപ്പുകാരായിത്തീർന്നു. സ്വതന്ത്രമായ ഒരു ഏകീകൃത ഇറ്റലി സ്ഥാപിക്കാൻ ലൂയി ബോണപ്പാർട്ട് നിർബന്ധിതനായി. അട്ടിമറി എന്നു പറയാവുന്ന ഒന്നു് ജർമ്മനിയിൽ നടത്താനും ഹംഗറിക്കു് സ്വാതന്ത്ര്യം മടക്കിക്കൊടുക്കാനും ബിസ്മാർക്ക് നിർബന്ധിതനായി...”. ("ബ്രട്ടനിലെ തൊഴിലാളിവർഗ്ഗത്തിന്റെ സ്ഥിതി” എന്ന കൃതിയുടെ ഇംഗ്ലീഷ് പതിപ്പിനു് എംഗൽസ് എഴുതിയ മുഖവുരയിൽനിന്നു്).-28. [ 83 ] - 22 റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പോളിഷ് ഭൂപ്രദേശത്തു് 1863 ജനുവരിയിൽ ആരംഭിച്ച ദേശീയവിമോചനകലാപത്തെക്കുറിച്ചാണു് പരാമർശം. സാറിന്റെ പട്ടാളം കലാപത്തെ മൃഗീയമായി അടിച്ചമർത്തി. പശ്ചിമയൂറോപ്യൻഗവണ്മെന്റുകൾ ഇടപെടുമെന്നു് കലാപത്തിന്റെ നേതാക്കളിൽ ചിലർ പ്രതീക്ഷിച്ചെങ്കിലും അവ നയതന്ത്രനടപടികളിൽ ഒതുങ്ങി നിൽക്കുകയും ഫലത്തിൽ കലാപകാരികളെ വഞ്ചിക്കുകയുമാണു് ചെയ്തതു്.-28.
- 23 പോപ്പു്, പയസ് ഒമ്പതാമൻ - 1846-ൽ മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. ഒരു "ഉല്പതിഷ്ണു"വായി അക്കാലത്തു് കരുതപ്പെട്ടിരുന്നെങ്കിലും, 1848-ലെ വിപ്ലവത്തിനു മുമ്പുതന്നെ യൂറോപ്പിലെ സായുധപോലീസുകാരന്റെ പങ്കു വഹിച്ചിരുന്ന റഷ്യൻ സാർ നിക്കോലാസ് ഒന്നാമനോളംതന്നെ സോഷ്യലിസത്തോടു് ശത്രുത പുലർത്തി.
മെറ്റൈർനിക്ക് - ആസ്ട്രിയൻ സാമ്രാജ്യത്തിന്റെ ചാൻസലർ; യൂറോപ്പിലെ മുഴുവൻ പിന്തിരിപ്പത്തത്തിന്റേയും അംഗീകൃതനേതാവു്; ഗിസോയുമായി അക്കാലത്തു് വിശേഷിച്ചും ഗാഢമായ ബന്ധം പുലർത്തി.
ചരിത്രകാരനും ഫ്രഞ്ച് മന്ത്രിയുമായിരുന്ന ഗിസോ ഫിനാൻസ് പ്രഭുക്കളും വ്യവസായികളുമായ ഫ്രാൻസിലെ വൻകിടബൂർഷ്വാസിയുടെ പ്രത്യയശാസ്ത്രജ്ഞനും തൊഴിലാളിവർഗ്ഗത്തിന്റെ ബദ്ധശത്രുവുമായിരുന്നു. പ്രഷ്യൻ ഗവണ്മന്റിന്റെ ആവശ്യപ്രകാരം ഗിസോ മാർക്സിനെ പാരിസിൽ നിന്നു് ബഹിഷ്കരിച്ചു. ജർമ്മൻ പോലീസു് ജർമ്മനിയിലെന്നല്ല ഫ്രാൻസിലും ബൽജിയത്തിലും സ്വിറ്റസർലണ്ടിൽപോലും കമ്മ്യൂണിസ്റ്റുകാരെ ദ്രോഹിക്കുകയും അവരുടെ പ്രചാരവേലയെ എല്ലാ വിധത്തിലും തടസ്സപ്പെടുത്താൻ സർവ്വകഴിവുകളും പ്രയോഗിക്കുകയും ചെയ്തു. -33. - 24 ഹക്സ്ത്ഹൌസൻ, ഓഗസ്റ്റ് (Haxthausen, August, 1792-1866) - 1843-44 കാലത്തു് റഷ്യയിൽ വന്നു് അവിടത്തെ കാർഷികവ്യവസ്ഥയെക്കുറിച്ചും റഷ്യൻ കർഷകരുടെ ജീവിതത്തെക്കുറിച്ചും പഠനം നടത്താൻ സാർ നിക്കൊലാസ് ഒന്നാമനിൽനിന്നു് അനുമതി ലഭിച്ച ഒരു പ്രഷ്യൻ പ്രഭു. റഷ്യയിലെ ഭൂവുടമബന്ധങ്ങളിലുള്ള പൊതുവുടമസമ്പ്രദായത്തിന്റെ അവശിഷങ്ങളെക്കുറിച്ച് ഒരു പുസ്തകമെഴുതിയിട്ടുണ്ടു്.-34
- 25 മൌറർ, ഗിയോർഗ്ഗ് ലുദ്‌വിഗ് (Maurer, Georg Ludwig, 1790-1872) - പ്രാചീന-മദ്ധ്യകാലികജർമ്മനിയിലെ സാമൂഹ്യവ [ 84 ] സ്ഥയെക്കുറിച്ചു ഗവേഷണം നടത്തിയിട്ടുള്ള ജർമ്മൻ ചരിത്രകാരൻ. മദ്ധ്യകാലികകമ്മ്യൂണിന്റെ ചരിത്രത്തെക്കുറിച്ചുള്ള പഠനത്തിനു് സുപ്രധാനസംഭാവനകൾ നൽകിയ്ട്ടുണ്ടു്. -34.
- 26 മോർഗൻ ലൂയിസ് ഹെൻറി (Morgan, Lewis Henry, 1818-1881) - അമേരിക്കൻ നരവംശശാസ്ത്രജ്ഞനും പുരാവസ്തുഗവേഷകനും ചരിത്രകാരനും. അമേരിക്കൻ ഇന്ത്യാക്കാരുടെ സാമൂഹ്യവ്യവസ്ഥയേയും ദൈനംദിനജീവിതത്തേയും കുറിച്ചുള്ള പഠനത്തിനിടയിൽ വിപുലമായ തോതിൽ ശേഖരിച്ച നരവംശശാസ്ത്രവസ്തുതകളുടെ അടിസ്ഥാനത്തിൽ പ്രാകൃതകമ്മ്യൂൺവ്യവസ്ഥയുടെ മൌലികരൂപം ഗോത്രവർഗ്ഗത്തിന്റെ വികാസമാണെന്ന സിദ്ധാന്തം അദ്ദേഹം ആവിഷ്കരിച്ചു. വർഗ്ഗങ്ങൾ രൂപംകൊള്ളുന്നതിനു മുമ്പുണ്ടായിരുന്ന സമൂഹത്തിന്റെ ചരിത്രത്തെ പല കാലഘട്ടങ്ങളായി വേർതിരിക്കാനും അദ്ദേഹം ഒരു ശ്രമം നടത്തി. മാർക്സും എംഗൽസും മോർഗന്റെ കൃതികളെ വളരെയേറെ വിലമതിച്ചിരുന്നു. അദ്ദേഹത്തിന്റെ "പ്രാചീനസമൂഹം"(1877) എന്ന പുസ്തകത്തിന്റെ വിശദമായൊരു സംഗ്രഹം മാർക്സ് തയ്യാറാക്കുകയുണ്ടായി. “കുടുംബം, സ്വകാര്യസ്വത്തു്, ഭരണകൂടം, എന്നിവയുടെ ഉല്പത്തി" എന്ന കൃതിയിൽ എംഗൽസ് മോർഗൻ ശേഖരിച്ച വസ്തുതകളെ പരാമർശിച്ചിട്ടുണ്ടു്.-34.
- 27 കുരിശുയുദ്ധങ്ങൾ - യരുശലേമിലും മറ്റു പുണ്യസ്ഥലങ്ങളിലുമുള്ള ക്രിസ്തുമത ആരാധനാവസ്തുക്കളെ മുസ്ലീം ആധിപത്യത്തിൽ നിന്നു മോചിപ്പിക്കുകയെന്ന മുദ്രാവാക്യത്തിന് കീഴിൽ 11 - 13 നൂറ്റാണ്ടുകളിൽ പടിഞ്ഞാറൻ യൂറോപ്പിലെ വൻകിട ഫ്യൂഡൽ പ്രഭുക്കളും മാടമ്പിമാരും കിഴക്കോട്ടുനടത്തിയ പടനീക്കങ്ങൾ
- 28 "അദ്ധ്വാനശക്തിയുടെ മൂല്യം", “അദ്ധ്വാനശക്തിയുടെ വില" -മാർക്സ് നിർദ്ദേശിച്ച, കുറേക്കൂടെ സൂക്ഷ്മമായ ഈ പദങ്ങളാണു് "അദ്ധ്വാനത്തിന്റെ മൂല്യ" ത്തിനും. “അദ്ധ്വാനത്തിന്റെ വില"യ്ക്കും പകരം മാർക്സും എംഗൽസും തങ്ങളുടെ പിന്നീടുള്ള കൃതികളിൽ പ്രയോഗിച്ചതു്.-43.
- 29ബ്രിട്ടനിലെ തിരഞ്ഞെടുപ്പുനിയമപരിഷ്കരണത്തെക്കുറിച്ചാണു് പരാമർശം. ജനസമ്മർദ്ദത്തിന്റെ ഫലമായി തൽസംബന്ധമായ ഒരു ബില്ലു് 1831-ൽ കോമൺസ്‌സഭ പാസ്സാക്കുകയും 1832 [ 85 ] ജൂണിൽ പ്രഭുസഭ സ്ഥിരീകരിക്കുകയും ചെയ്തു. ഭൂപ്രഭുക്കളുടേയും ഫിനാൻസ് പ്രഭുക്കളുടേയും രാഷ്ട്രീയകുത്തകയ്ക്കെതിരായി ലാക്കാക്കിയിരുന്ന പ്രസ്തുതപരിഷ്കരണം വ്യാവസായികബൂർഷ്വാസിയുടെ പ്രതിനിധികൾക്കു് പാർലമെണ്ടിലേക്കുള്ള വഴി തുറന്നു കൊടുത്തു. പരിഷ്കരണത്തിനുവേണ്ടിയുള്ള സമരത്തിലെ മുഖ്യശക്തികളായിരുന്ന തൊഴിലാളിവർഗ്ഗത്തേയും പെറ്റിബൂർഷ്വാസിയേയും ലിബറൽ ബൂർഷ്വാസി വഞ്ചിച്ചു. അവർക്കു് വോട്ടവകാശം ലഭിച്ചില്ല.-64.
- 30ഫ്രഞ്ച് ലെജിറ്റിമിസ്റ്റുകാർ-പരമ്പരാഗതമായിത്തന്നെ വമ്പിച്ച ഭൂസ്വത്തുടമകളായിരുന്ന പ്രഭുവർഗ്ഗത്തിന്റെ താല്പര്യങ്ങളെ പ്രതിനിധാനം ചെയ്തിരുന്നതും 1830-ൽ സ്ഥാനഭ്രമശംവന്നതുമായ ബുർബോൻ രാജവംശത്തിന്റെ പക്ഷക്കാർ. ഫിനാൻസ് പ്രഭുക്കളേയും വൻകിടബൂർഷ്വാസിയേയും ആശ്രയിച്ചുകൊണ്ടു് ഭരണാധികാരത്തിലിരുന്ന ഓർലിയൻസ് രാജവംശത്തിനെതിരായ സമരത്തിൽ ലെജിറ്റിമിസ്റ്റുകാരിൽ ഒരു വിഭാഗം പലപ്പോഴും സോഷ്യൽ ചപ്പടാച്ചി പ്രയോഗിക്കുകയും ബൂർഷ്വാസിയുടെ ചൂഷണത്തിൽനിന്നു പണിയാളരെ സംരക്ഷിക്കുന്നവരായി നടക്കുകയും ചെയ്തു.
യങ്ങ് ഇംഗ്ലണ്ട് (“Young England”)-ബ്രിട്ടനിലെ ടോറി കക്ഷിയിൽപ്പെട്ട രാഷ്ട്രീയപ്രവർത്തകരുടേയും സാഹിത്യകാരന്മാരുടേയും ഒരു ഗ്രൂപ്പു്. 1840-കളുടെ ആരംഭത്തിലാണു് അതു് രൂപമെടുത്തതു്. ബൂർഷ്വാസിയുടെ വർദ്ധിച്ചുവരുന്ന സാമ്പത്തിക-രാഷ്ട്രീയക്കരുത്തിൽ ഭൂപ്രഭുക്കൾക്കുണ്ടായിരുന്ന അസംതൃപ്തിയെ പ്രകാശിപ്പിക്കുമ്പോൾത്തന്നെ തൊഴിലാളിവർഗ്ഗത്തെ പാട്ടിലാക്കാനും ബൂർഷ്വാസികൾക്കെതിരായ തങ്ങളുടെ സമരത്തിലെ കരുക്കളാക്കാനുംവേണ്ടി "യങ്ങ് ഇംഗ്ലണ്ട്" നേതാക്കൾ ചപ്പടാച്ചി പ്രയോഗിച്ചു.-65. - 31സിസ്‌മൊണ്ടി, ഴാൻ-ഷാറൽ സിമോണ്ട് ഡി (Sismondi, Jean-Charles Simonde de, 1773-1842)- സ്വിസ്സ് ധനശാസ്ത്രജ്ഞനും ചരിത്രകാരനും. പെറ്റിബൂർഷ്വാ സോഷ്യലിസത്തിന്റെ പ്രതിനിധി.വൻകിട മുതലാളിത്ത ഉല്പാദനത്തിന്റെ പുരോഗമനപരമായ പ്രവണതകളെ സിസ്‌മൊണ്ടിക്കു മനസ്സിലായില്ല. പഴയ സാമൂഹ്യക്രമങ്ങളിലും പാരമ്പര്യങ്ങളിലും - മാറിയ സാമ്പത്തികപരിതസ്ഥിതികൾക്കു് ഒട്ടും യോജിക്കാത്ത ഗിൽഡ് രൂപത്തിലുള്ള [ 86 ] വ്യവസായികസംവിധാനത്തിലും പിതൃതന്ത്രാത്മക കൃഷിസമ്പ്രദായത്തിലും- മാതൃകകൾ കണ്ടെത്താൻ അദ്ദേഹം ശ്രമിച്ചു.-67.
- 32യുങ്കർമാർ(Junkers)-ഭൂസ്വത്തുടമകളായ പ്രഷ്യയിലെ പ്രഭുവർഗ്ഗം.-
- 33ഗ്ര്യൂൻ കാറൽ (Grun, Karl, 1817-1887)-ജർമ്മൻ പെറ്റി ബൂർഷ്വാ സാമൂഹ്യകാര്യലേഖകൻ.-72
- 34ബബേഫ്, ഗ്രാക്കസ് (Babeuf, Gracchus); യാഥാർത്ഥ നാമം: ഫ്രൻസ്വാ-നോയെൽ (Erancois-Noel, 1760-1797)-ഫ്രഞ്ചു വിപ്ലവകാരിയും ഉട്ടോപ്യൻ കമ്മ്യൂണിസത്തിന്റെ പ്രമുഖപ്രതിനിധിയും. അദ്ദേഹം സംഘടിപ്പിച്ച രഹസ്യസംഘടന ബഹുജനങ്ങളുടെ താൽപര്യസംരക്ഷിണാർത്ഥം വിപ്ലവസർവ്വാധിപത്യം സ്ഥാപിക്കുന്നതിലേക്കായി ഒരു സായുധകലാപത്തിനൊരുക്കുകൂട്ടി. ഗൂഢാലോചന കണ്ടുപിടിക്കപ്പെട്ടതിനെത്തുടർന്നു് 1797 മെയ് 27-നു് ബബേഫിനെ വധിക്കുകയുണ്ടായി.-73.
- 35സെൻ-സിമോൻ, അൻരി ക്ലോഡ് (Saint-Simon, Henri Clodt, 1760-1825)- ഫ്രഞ്ച് ഉട്ടോപ്യൻ സോഷ്യലിസ്റ്റ്. മുതലാളിത്തവ്യവസ്ഥയെ വിമർശിക്കുകയും തൽസമയത്തു് സഹകരണ തത്വങ്ങളിലധിഷ്ഠിതമായ ഒരു സമൂഹം സ്ഥാപിക്കാനുള്ള ഒരു പരിപാടി മുന്നോട്ടുവയ്ക്കുകയും ചെയ്തു. പുതിയ സമൂഹത്തിൽ എല്ലാവരും പണിയെടുക്കണമെന്നും മനുഷ്യരുടെ പങ്ക് അവരുടെ അദ്ധ്വാനവിജയങ്ങൾക്കനുസൃതമായിരിക്കണമെന്നും അദ്ദേഹം കരുതി. വ്യവസായവും ശാസ്ത്രവും തമ്മിലുള്ള സഹകരണം, കേന്ദ്രീകൃതവും ആസൂത്രിതവുമായ ഉല്പാദനം, എന്നീ ആശയങ്ങൾ അദ്ദേഹം മുന്നോട്ടുവച്ചു. എങ്കിലും സ്വകാര്യസ്വത്തുടമസ്ഥതയിലും മൂലധനത്തിന്മേലുള്ള പലിശയിലും സെൻ സിമോൻ കൈവച്ചില്ല. രാഷ്ട്രീയസമരത്തേയും വിപ്ലവത്തേയും സംബന്ധിച്ച അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ നിഷേധാത്മകമായിരുന്നു. തൊഴിലാളി വർഗ്ഗത്തിന്റെ ചരിത്രപരമായ ദൌത്യം അദ്ദേഹം മനസ്സിലാക്കിയില്ല. ഭരണപരിഷ്കാരങ്ങൾ ഏർപ്പെടുത്തുകയും പുതയൊരു മതത്തിന്റെ ചേതനയിൽ സമൂഹത്തിനു് ദാർമ്മികാഭ്യാസം നൽകുകയും ചെയ്താൽ വർഗ്ഗവൈരുദ്ധ്യങ്ങൾ ഇല്ലാതാക്കാൻ കഴിയുമെന്നു് അദ്ദേഹം വിശ്വസിച്ചു.
ഫൂര്യയേയും ഓവനെയും കുറിച്ച് 11-ഉം 12-ഉം കുറിപ്പുകൾ നോക്കുക.-74 [ 87 ] - 36ചാർട്ടിസ്റ്റ് പ്രസ്ഥാനം("ചാർട്ടർ" എന്ന പദത്തിൽനിന്നു്) - സാമ്പത്തികക്ലേശങ്ങളും രാഷ്ട്രീയാവകാശനിഷേധവും മൂലം ഇംഗ്ലണ്ടിലെ തൊഴിലാളികൾക്കിടയിൽ വളർന്നുവന്ന ബഹുജനവിപ്ലവപ്രസ്ഥാനം. വമ്പിച്ച പൊതുയോഗങ്ങളോടും പ്രകടനങ്ങളോടും കൂടി 1830-കളുടെ അവസാനത്തിൽ ആരംഭിച്ച ഈ പ്രസ്ഥാനം ഇടവിട്ടു് 1850-കളുടെ തുടക്കംവരെ നീണ്ടുനിന്നു. - 77.
- 37"ലെ റിഫോർമ്" (Le Rēforme) എന്ന പത്രത്തിന്റെ (പാരീസ്. 1843-50) അനുകൂലികളെയാണു് ഇവിടെ പരാമശിക്കുന്നതു്. ഒരു റിപ്പബ്ലിക്ക് സ്ഥാപിച്ചുകിട്ടുന്നതിനും സാമൂഹ്യരംഗത്തു് ജനാധിപത്യപരമായ പരിഷ്ക്കാരങ്ങൾ നടപ്പാക്കുന്നതിനും വേണ്ടിയാണു് അവർ നിലകൊണ്ടതു്. - 77.
- 38ലെദ്രു-റോളേൻ, അലക്സാണ്ടർ-ഒഗ്യൂസ്റ്റ്-(Ledru-Rollin, Alexandre-Aguste, 1807-1874)- ഫ്രഞ്ച് സാമൂഹ്യകാര്യലേഖകനും രാഷ്ട്രീയനേതാവും; പെറ്റിബൂർഷ്വാ ജനാധിപത്യനേതാക്കളിലൊരാൾ; "ലെ റിഫോർമ്" എന്ന പത്രത്തിന്റെ പത്രാധിപർ; 1848-ൽ താൽക്കാലികഗവണ്മെന്റിലെ ഒരംഗമായിരുന്നു.
ലൂയി ബ്ലാൻ(Blanc, Luois, 1811-1882)-ഫ്രഞ്ച് പെറ്റിബൂർഷ്വാ സോഷ്യലിസ്റ്റ് ചരിത്രകാരനും; 1848-49-ലെ വിപ്ലവത്തിൽ സജീവമായി പങ്കെടുത്തു; ബൂർഷ്വാസിയുമായി സന്ധിചെയ്യണമെന്നു വാദിച്ചു. -78. - 39പോളണ്ടിന്റെ ദേശീയവിമോചനത്തെ ലക്ഷ്യമാക്കിക്കൊണ്ടു് 1846 ഫെബ്രുവരിയിൽ പോളിഷ് ഭൂപ്രദേശത്തൊട്ടാകെ കലാപത്തിനൊരുക്കുകൂട്ടുന്നതിൽ മുഖ്യമായും മുൻകയ്യെടുത്തതു പോളിഷ്‌വിപ്ലവജനാധിപത്യവാദികളായിരുന്നു. -79. [ 88 ]