ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
സ്ഥയെക്കുറിച്ചു ഗവേഷണം നടത്തിയിട്ടുള്ള ജർമ്മൻ ചരിത്രകാരൻ. മദ്ധ്യകാലികകമ്മ്യൂണിന്റെ ചരിത്രത്തെക്കുറിച്ചുള്ള പഠനത്തിനു് സുപ്രധാനസംഭാവനകൾ നൽകിയ്ട്ടുണ്ടു്. -34.
- 26 മോർഗൻ ലൂയിസ് ഹെൻറി (Morgan, Lewis Henry, 1818-1881) - അമേരിക്കൻ നരവംശശാസ്ത്രജ്ഞനും പുരാവസ്തുഗവേഷകനും ചരിത്രകാരനും. അമേരിക്കൻ ഇന്ത്യാക്കാരുടെ സാമൂഹ്യവ്യവസ്ഥയേയും ദൈനംദിനജീവിതത്തേയും കുറിച്ചുള്ള പഠനത്തിനിടയിൽ വിപുലമായ തോതിൽ ശേഖരിച്ച നരവംശശാസ്ത്രവസ്തുതകളുടെ അടിസ്ഥാനത്തിൽ പ്രാകൃതകമ്മ്യൂൺവ്യവസ്ഥയുടെ മൌലികരൂപം ഗോത്രവർഗ്ഗത്തിന്റെ വികാസമാണെന്ന സിദ്ധാന്തം അദ്ദേഹം ആവിഷ്കരിച്ചു. വർഗ്ഗങ്ങൾ രൂപംകൊള്ളുന്നതിനു മുമ്പുണ്ടായിരുന്ന സമൂഹത്തിന്റെ ചരിത്രത്തെ പല കാലഘട്ടങ്ങളായി വേർതിരിക്കാനും അദ്ദേഹം ഒരു ശ്രമം നടത്തി. മാർക്സും എംഗൽസും മോർഗന്റെ കൃതികളെ വളരെയേറെ വിലമതിച്ചിരുന്നു. അദ്ദേഹത്തിന്റെ "പ്രാചീനസമൂഹം"(1877) എന്ന പുസ്തകത്തിന്റെ വിശദമായൊരു സംഗ്രഹം മാർക്സ് തയ്യാറാക്കുകയുണ്ടായി. “കുടുംബം, സ്വകാര്യസ്വത്തു്, ഭരണകൂടം, എന്നിവയുടെ ഉല്പത്തി" എന്ന കൃതിയിൽ എംഗൽസ് മോർഗൻ ശേഖരിച്ച വസ്തുതകളെ പരാമർശിച്ചിട്ടുണ്ടു്.-34.
- 27 കുരിശുയുദ്ധങ്ങൾ - യരുശലേമിലും മറ്റു പുണ്യസ്ഥലങ്ങളിലുമുള്ള ക്രിസ്തുമത ആരാധനാവസ്തുക്കളെ മുസ്ലീം ആധിപത്യത്തിൽ നിന്നു മോചിപ്പിക്കുകയെന്ന മുദ്രാവാക്യത്തിന് കീഴിൽ 11 - 13 നൂറ്റാണ്ടുകളിൽ പടിഞ്ഞാറൻ യൂറോപ്പിലെ വൻകിട ഫ്യൂഡൽ പ്രഭുക്കളും മാടമ്പിമാരും കിഴക്കോട്ടുനടത്തിയ പടനീക്കങ്ങൾ
- 28 "അദ്ധ്വാനശക്തിയുടെ മൂല്യം", “അദ്ധ്വാനശക്തിയുടെ വില" -മാർക്സ് നിർദ്ദേശിച്ച, കുറേക്കൂടെ സൂക്ഷ്മമായ ഈ പദങ്ങളാണു് "അദ്ധ്വാനത്തിന്റെ മൂല്യ" ത്തിനും. “അദ്ധ്വാനത്തിന്റെ വില"യ്ക്കും പകരം മാർക്സും എംഗൽസും തങ്ങളുടെ പിന്നീടുള്ള കൃതികളിൽ പ്രയോഗിച്ചതു്.-43.
- 29ബ്രിട്ടനിലെ തിരഞ്ഞെടുപ്പുനിയമപരിഷ്കരണത്തെക്കുറിച്ചാണു് പരാമർശം. ജനസമ്മർദ്ദത്തിന്റെ ഫലമായി തൽസംബന്ധമായ ഒരു ബില്ലു് 1831-ൽ കോമൺസ്‌സഭ പാസ്സാക്കുകയും 1832