താൾ:Communist Manifesto (ml).djvu/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ജൂണിൽ പ്രഭുസഭ സ്ഥിരീകരിക്കുകയും ചെയ്തു. ഭൂപ്രഭുക്കളുടേയും ഫിനാൻസ് പ്രഭുക്കളുടേയും രാഷ്ട്രീയകുത്തകയ്ക്കെതിരായി ലാക്കാക്കിയിരുന്ന പ്രസ്തുതപരിഷ്കരണം വ്യാവസായികബൂർഷ്വാസിയുടെ പ്രതിനിധികൾക്കു് പാർലമെണ്ടിലേക്കുള്ള വഴി തുറന്നു കൊടുത്തു. പരിഷ്കരണത്തിനുവേണ്ടിയുള്ള സമരത്തിലെ മുഖ്യശക്തികളായിരുന്ന തൊഴിലാളിവർഗ്ഗത്തേയും പെറ്റിബൂർഷ്വാസിയേയും ലിബറൽ ബൂർഷ്വാസി വഞ്ചിച്ചു. അവർക്കു് വോട്ടവകാശം ലഭിച്ചില്ല.-64.

30ഫ്രഞ്ച് ലെജിറ്റിമിസ്റ്റുകാർ-പരമ്പരാഗതമായിത്തന്നെ വമ്പിച്ച ഭൂസ്വത്തുടമകളായിരുന്ന പ്രഭുവർഗ്ഗത്തിന്റെ താല്പര്യങ്ങളെ പ്രതിനിധാനം ചെയ്തിരുന്നതും 1830-ൽ സ്ഥാനഭ്രമശംവന്നതുമായ ബുർബോൻ രാജവംശത്തിന്റെ പക്ഷക്കാർ. ഫിനാൻസ് പ്രഭുക്കളേയും വൻകിടബൂർഷ്വാസിയേയും ആശ്രയിച്ചുകൊണ്ടു് ഭരണാധികാരത്തിലിരുന്ന ഓർലിയൻസ് രാജവംശത്തിനെതിരായ സമരത്തിൽ ലെജിറ്റിമിസ്റ്റുകാരിൽ ഒരു വിഭാഗം പലപ്പോഴും സോഷ്യൽ ചപ്പടാച്ചി പ്രയോഗിക്കുകയും ബൂർഷ്വാസിയുടെ ചൂഷണത്തിൽനിന്നു പണിയാളരെ സംരക്ഷിക്കുന്നവരായി നടക്കുകയും ചെയ്തു.
യങ്ങ് ഇംഗ്ലണ്ട് (“Young England”)-ബ്രിട്ടനിലെ ടോറി കക്ഷിയിൽപ്പെട്ട രാഷ്ട്രീയപ്രവർത്തകരുടേയും സാഹിത്യകാരന്മാരുടേയും ഒരു ഗ്രൂപ്പു്. 1840-കളുടെ ആരംഭത്തിലാണു് അതു് രൂപമെടുത്തതു്. ബൂർഷ്വാസിയുടെ വർദ്ധിച്ചുവരുന്ന സാമ്പത്തിക-രാഷ്ട്രീയക്കരുത്തിൽ ഭൂപ്രഭുക്കൾക്കുണ്ടായിരുന്ന അസംതൃപ്തിയെ പ്രകാശിപ്പിക്കുമ്പോൾത്തന്നെ തൊഴിലാളിവർഗ്ഗത്തെ പാട്ടിലാക്കാനും ബൂർഷ്വാസികൾക്കെതിരായ തങ്ങളുടെ സമരത്തിലെ കരുക്കളാക്കാനുംവേണ്ടി "യങ്ങ് ഇംഗ്ലണ്ട്" നേതാക്കൾ ചപ്പടാച്ചി പ്രയോഗിച്ചു.-65.
31സിസ്‌മൊണ്ടി, ഴാൻ-ഷാറൽ സിമോണ്ട് ഡി (Sismondi, Jean-Charles Simonde de, 1773-1842)- സ്വിസ്സ് ധനശാസ്ത്രജ്ഞനും ചരിത്രകാരനും. പെറ്റിബൂർഷ്വാ സോഷ്യലിസത്തിന്റെ പ്രതിനിധി.വൻകിട മുതലാളിത്ത ഉല്പാദനത്തിന്റെ പുരോഗമനപരമായ പ്രവണതകളെ സിസ്‌മൊണ്ടിക്കു മനസ്സിലായില്ല. പഴയ സാമൂഹ്യക്രമങ്ങളിലും പാരമ്പര്യങ്ങളിലും - മാറിയ സാമ്പത്തികപരിതസ്ഥിതികൾക്കു് ഒട്ടും യോജിക്കാത്ത ഗിൽഡ് രൂപത്തിലുള്ള
"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/85&oldid=157945" എന്ന താളിൽനിന്ന് ശേഖരിച്ചത്