താൾ:Communist Manifesto (ml).djvu/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


വ്യവസായികസംവിധാനത്തിലും പിതൃതന്ത്രാത്മക കൃഷിസമ്പ്രദായത്തിലും- മാതൃകകൾ കണ്ടെത്താൻ അദ്ദേഹം ശ്രമിച്ചു.-67.

32യുങ്കർമാർ(Junkers)-ഭൂസ്വത്തുടമകളായ പ്രഷ്യയിലെ പ്രഭുവർഗ്ഗം.-
33ഗ്ര്യൂൻ കാറൽ (Grun, Karl, 1817-1887)-ജർമ്മൻ പെറ്റി ബൂർഷ്വാ സാമൂഹ്യകാര്യലേഖകൻ.-72
34ബബേഫ്, ഗ്രാക്കസ് (Babeuf, Gracchus); യാഥാർത്ഥ നാമം: ഫ്രൻസ്വാ-നോയെൽ (Erancois-Noel, 1760-1797)-ഫ്രഞ്ചു വിപ്ലവകാരിയും ഉട്ടോപ്യൻ കമ്മ്യൂണിസത്തിന്റെ പ്രമുഖപ്രതിനിധിയും. അദ്ദേഹം സംഘടിപ്പിച്ച രഹസ്യസംഘടന ബഹുജനങ്ങളുടെ താൽപര്യസംരക്ഷിണാർത്ഥം വിപ്ലവസർവ്വാധിപത്യം സ്ഥാപിക്കുന്നതിലേക്കായി ഒരു സായുധകലാപത്തിനൊരുക്കുകൂട്ടി. ഗൂഢാലോചന കണ്ടുപിടിക്കപ്പെട്ടതിനെത്തുടർന്നു് 1797 മെയ് 27-നു് ബബേഫിനെ വധിക്കുകയുണ്ടായി.-73.
35സെൻ-സിമോൻ, അൻരി ക്ലോഡ് (Saint-Simon, Henri Clodt, 1760-1825)- ഫ്രഞ്ച് ഉട്ടോപ്യൻ സോഷ്യലിസ്റ്റ്. മുതലാളിത്തവ്യവസ്ഥയെ വിമർശിക്കുകയും തൽസമയത്തു് സഹകരണ തത്വങ്ങളിലധിഷ്ഠിതമായ ഒരു സമൂഹം സ്ഥാപിക്കാനുള്ള ഒരു പരിപാടി മുന്നോട്ടുവയ്ക്കുകയും ചെയ്തു. പുതിയ സമൂഹത്തിൽ എല്ലാവരും പണിയെടുക്കണമെന്നും മനുഷ്യരുടെ പങ്ക് അവരുടെ അദ്ധ്വാനവിജയങ്ങൾക്കനുസൃതമായിരിക്കണമെന്നും അദ്ദേഹം കരുതി. വ്യവസായവും ശാസ്ത്രവും തമ്മിലുള്ള സഹകരണം, കേന്ദ്രീകൃതവും ആസൂത്രിതവുമായ ഉല്പാദനം, എന്നീ ആശയങ്ങൾ അദ്ദേഹം മുന്നോട്ടുവച്ചു. എങ്കിലും സ്വകാര്യസ്വത്തുടമസ്ഥതയിലും മൂലധനത്തിന്മേലുള്ള പലിശയിലും സെൻ സിമോൻ കൈവച്ചില്ല. രാഷ്ട്രീയസമരത്തേയും വിപ്ലവത്തേയും സംബന്ധിച്ച അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ നിഷേധാത്മകമായിരുന്നു. തൊഴിലാളി വർഗ്ഗത്തിന്റെ ചരിത്രപരമായ ദൌത്യം അദ്ദേഹം മനസ്സിലാക്കിയില്ല. ഭരണപരിഷ്കാരങ്ങൾ ഏർപ്പെടുത്തുകയും പുതയൊരു മതത്തിന്റെ ചേതനയിൽ സമൂഹത്തിനു് ദാർമ്മികാഭ്യാസം നൽകുകയും ചെയ്താൽ വർഗ്ഗവൈരുദ്ധ്യങ്ങൾ ഇല്ലാതാക്കാൻ കഴിയുമെന്നു് അദ്ദേഹം വിശ്വസിച്ചു.
ഫൂര്യയേയും ഓവനെയും കുറിച്ച് 11-ഉം 12-ഉം കുറിപ്പുകൾ നോക്കുക.-74
"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/86&oldid=157946" എന്ന താളിൽനിന്ന് ശേഖരിച്ചത്