താൾ:Communist Manifesto (ml).djvu/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


36ചാർട്ടിസ്റ്റ് പ്രസ്ഥാനം("ചാർട്ടർ" എന്ന പദത്തിൽനിന്നു്) - സാമ്പത്തികക്ലേശങ്ങളും രാഷ്ട്രീയാവകാശനിഷേധവും മൂലം ഇംഗ്ലണ്ടിലെ തൊഴിലാളികൾക്കിടയിൽ വളർന്നുവന്ന ബഹുജനവിപ്ലവപ്രസ്ഥാനം. വമ്പിച്ച പൊതുയോഗങ്ങളോടും പ്രകടനങ്ങളോടും കൂടി 1830-കളുടെ അവസാനത്തിൽ ആരംഭിച്ച ഈ പ്രസ്ഥാനം ഇടവിട്ടു് 1850-കളുടെ തുടക്കംവരെ നീണ്ടുനിന്നു. - 77.
37"ലെ റിഫോർമ്" (Le Rēforme) എന്ന പത്രത്തിന്റെ (പാരീസ്. 1843-50) അനുകൂലികളെയാണു് ഇവിടെ പരാമശിക്കുന്നതു്. ഒരു റിപ്പബ്ലിക്ക് സ്ഥാപിച്ചുകിട്ടുന്നതിനും സാമൂഹ്യരംഗത്തു് ജനാധിപത്യപരമായ പരിഷ്ക്കാരങ്ങൾ നടപ്പാക്കുന്നതിനും വേണ്ടിയാണു് അവർ നിലകൊണ്ടതു്. - 77.
38ലെദ്രു-റോളേൻ, അലക്സാണ്ടർ-ഒഗ്യൂസ്റ്റ്-(Ledru-Rollin, Alexandre-Aguste, 1807-1874)- ഫ്രഞ്ച് സാമൂഹ്യകാര്യലേഖകനും രാഷ്ട്രീയനേതാവും; പെറ്റിബൂർഷ്വാ ജനാധിപത്യനേതാക്കളിലൊരാൾ; "ലെ റിഫോർമ്" എന്ന പത്രത്തിന്റെ പത്രാധിപർ; 1848-ൽ താൽക്കാലികഗവണ്മെന്റിലെ ഒരംഗമായിരുന്നു.
ലൂയി ബ്ലാൻ(Blanc, Luois, 1811-1882)-ഫ്രഞ്ച് പെറ്റിബൂർഷ്വാ സോഷ്യലിസ്റ്റ് ചരിത്രകാരനും; 1848-49-ലെ വിപ്ലവത്തിൽ സജീവമായി പങ്കെടുത്തു; ബൂർഷ്വാസിയുമായി സന്ധിചെയ്യണമെന്നു വാദിച്ചു. -78.
39പോളണ്ടിന്റെ ദേശീയവിമോചനത്തെ ലക്ഷ്യമാക്കിക്കൊണ്ടു് 1846 ഫെബ്രുവരിയിൽ പോളിഷ് ഭൂപ്രദേശത്തൊട്ടാകെ കലാപത്തിനൊരുക്കുകൂട്ടുന്നതിൽ മുഖ്യമായും മുൻകയ്യെടുത്തതു പോളിഷ്‌വിപ്ലവജനാധിപത്യവാദികളായിരുന്നു. -79.
"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/87&oldid=157947" എന്ന താളിൽനിന്ന് ശേഖരിച്ചത്