Jump to content

താൾ:Communist Manifesto (ml).djvu/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യും നയത്തിന്റേയും അടിസ്ഥാനപ്രശ്നങ്ങളിൽ ലസ്സാലും കൂട്ടരും അവസരവാദപരമായ നിലപാടാണു കൈക്കൊണ്ടതു്. സാമൂഹ്യപ്രശ്നങ്ങൾക്കു പരിഹാരം കാണുന്ന കാര്യത്തിൽ പ്രഷ്യൻ സ്റ്റേറ്റിനെ പ്രയോജനപ്പെടുത്താൻ കഴിയുമെന്നു് ലസ്സാലിയന്മാർ വിചാരിച്ചു. പ്രഷ്യൻ ഗവണ്മിന്റിന്റെ തലവനായ ബിസ്മാർക്കുമായി കൂടിയാലോചന നടത്താൻ അവർ ശ്രമിച്ചു. ജർമ്മൻ തൊഴിലാളിപ്രസ്ഥാനത്തിലെ ഒരു അവസരവാദപ്രവണതയെന്ന നിലയ്ക്കു് ലസ്സാനിയനിസത്തിന്റെ സിദ്ധാന്തത്തേയും അടവുകളേയും സംഘടനാപ്രമാണങ്ങളേയും മാർക്സും എംഗൽസും മൂർച്ചയേറിയ ഭാഷയിൽ ആവർത്തിച്ചു വിമർശിച്ചിട്ടുണ്ടു്.-13.

11 ഓവൻപക്ഷക്കാർ - ബ്രട്ടീഷ് ഉട്ടോപ്യൻ സോഷ്യലിസ്റ്റായ റോബർട്ട് ഓവന്റെ (1771-1858) പക്ഷക്കാരും അനുയായികളും. ഓവൻ മുതലാളിത്തവ്യവസ്ഥയെ നിശിതമായി വിമർശിച്ചെങ്കിലും മുതലാളിത്തത്തിന്റെ വൈരുദ്ധ്യങ്ങളുടെ യഥാർത്ഥ അടിവേരുകൾ അനാവരണം ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. മുതലാളിത്തപരമായ ഉല്പാദനരീതിയല്ല, പിന്നെയോ, വിദ്യാഭ്യാസത്തിന്റെ കുറവാണ് സാമൂഹ്യ അസമത്വത്തിന്റെ മുഖ്യകാരണമെന്നു് അദ്ദേഹം കരുതി. വിജ്ഞാനപ്രചാരണത്തിലൂടെയും സാമൂഹ്യപരിഷ്കാരങ്ങളിലൂടെയും ഈ അസമത്വത്തെ ഉച്ചാടനം ചെയ്യാൻ കഴിയുമെന്നു് വിശ്വസിച്ചുകൊണ്ടു് അത്തരം പരിഷ്കാരങ്ങളടങ്ങുന്ന വിപുലമായൊരു പരിപാടി അദ്ദേഹം മുന്നോട്ടുവച്ചു. ചെറുചെറു സ്വയംഭരണകമ്മ്യൂണുകളുടെ ഒരു സ്വതന്ത്രഫെഡറേഷനായിട്ടാണു് അദ്ദേഹം "യുക്തിയിൽ അധിഷ്ഠിതമായ" ഭാവി സമൂഹത്തെ വിഭാവനം ചെയ്തതു്. എന്നാൽ തന്റെ ആശയങ്ങളെ സാക്ഷാൽക്കരിക്കാനുള്ള അദ്ദേഹത്തിന്റെ എല്ലാ ശ്രമങ്ങളും വിഫലമായി.-15.
12 ഫുര്യേപക്ഷക്കാർ - ഫ്രഞ്ച് ഉട്ടോപ്യൻ സോഷ്യലിസ്റ്റായ ഷാറൽ ഫുര്യേ (1772-1837)യുടെ പക്ഷക്കാരും അനുയായികളും. ബൂർഷ്വാവ്യവസ്ഥ ഫുര്യയുടെ നിശിതവും അവഗാഢവുമായ വിമർശനത്തിനു പാത്രമായി. മാനുഷികവികാരങ്ങളെക്കുറിച്ചുള്ള സംജ്ഞാനത്തെ അടിസ്ഥാനപ്പെടുത്തിയ "സമഞ്ജസമായ" ഒരു മനുഷ്യസമൂഹത്തെ അദ്ദേഹം വരച്ചുകാട്ടി. പലപ്രയോഗത്തിലൂടെയുള്ള വിപ്ലവത്തിനു് അദ്ദേഹം എതിരായിരുന്നു. സ്വേച്ഛാനുശൃതവും ഹൃദ്യവുമായ അദ്ധ്വാനം മനുഷ്യന്റെ ആവശ്യമായിത്തീരുന്ന മാതൃകാപരമായ "ഫലൻസ്റ്റേറുകളെ" (തൊഴിലാളി
"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/80&oldid=157940" എന്ന താളിൽനിന്ന് ശേഖരിച്ചത്