രാളുമായിരുന്നു. ചെറുകിടസ്വകാര്യസ്വത്തുടമസ്ഥത ചിരകാലം നിലനിർത്തണമെന്നു് പ്രുദോൻ സ്വപ്നംകണ്ടിരുന്നു. വൻകിട മുതലാളിത്തസ്വത്തുടമസ്ഥതയെ ഇടത്തരക്കാരന്റെ നിലപാടിൽ നിന്നുകൊണ്ടു് അദ്ദേഹം വിമർശിക്കകയും ചെയ്തിരുന്നു. "സൗജന്യവായ്പ"യുടെ സഹായത്തോടെ സ്വന്തം ഉൽപാദനോപകരണങ്ങൾ വാങ്ങി കരകൗശലക്കാരാകാൻ തൊഴിലാളികൾക്കു് സാധിക്കത്തക്കവണ്ണം ഒരു പ്രത്യേക "ജനകീയബാങ്ക്" സ്ഥാപിക്കണമെന്നു് അദ്ദേഹം നിർദ്ദേശിച്ചു. തങ്ങളുടെ പ്രയത്നഫലമായുണ്ടാക്കുന്ന ഉല്പന്നങ്ങളുടെ വില്പന "ന്യായമായി" സംഘടിപ്പിക്കാൻ തൊഴിലാളികൾക്കു കഴിയുകയും അതേസമയം ഉൽപാദനോപകരണങ്ങളും ഉപാധികളും സുരക്ഷിതമായി മുതലാളികളുടെ കയ്യിലിരിക്കുകയും ചെയ്യുമാറു് പ്രത്യേക "വിനിമയബാങ്കുകൾ" സ്ഥാപിക്കണമെന്ന പ്രുദോനിന്റെ മനോരാജ്യവും അതുപോലെ തന്നെ പിന്തിരിപ്പിക്കുനായിരുന്നു. തൊഴിലാളിവർഗ്ഗത്തിന്റെ ചരിത്രപരമായ പങ്കെന്താണെന്നു് പ്രുദോൻ മനസ്സിലാക്കിയില്ല. വർഗ്ഗസമരത്തോടും തൊഴിലാളിവർഗ്ഗവിപ്ലവത്തോടും തൊഴിലാളിവർഗ്ഗസർവ്വാധിപത്യത്തോടുമുള്ള അദ്ദേഹത്തിന്റെ നിലപാടു് നിഷേധാത്മകമായിരുന്നു. ഭരണകുടത്തിന്റെ ആവശ്യകതയെ അരാജകവാദപരമായ നിലപാടിൽ നിന്നു് അദ്ദേഹം നിഷേധിച്ചു. തങ്ങളുടെ വീക്ഷണങ്ങൾ ഒന്നാം ഇന്റർനാഷനലിൽ അടിച്ചേല്പിക്കാനുള്ള പ്രുദോനിസ്റ്റുകളുടെ ഉദ്യമങ്ങൾക്കെതിരായി മാർക്സും എംഗൽസും നിരന്തരം പൊരുതി. “തത്വശാസ്ത്രത്തിന്റെ ദാരിദ്ര്യം" എന്ന കൃതിയിൽ മാർക്സ് പ്രദോനിസത്തെ അതിനിശിതമായി വിമർശിച്ചിട്ടുണ്ട്.-13.
- 10 ലാസ്സലിന്റെ അനുയായികൾ - ജർമ്മൻ പെറ്റിബൂർഷ്വാ സോഷ്യലിസ്റ്റായിരുന്ന ഫെർഡിനാൻഡ് ലസ്സാലിന്റെ പക്ഷക്കാരും അനുയായികളും. 1863-ൽ ലൈപ്സിഗ്ഗിൽ ചേർന്ന തൊഴിലാളിസമാജങ്ങളുടെ കോൺഗ്രസ്സിൽ വച്ചു് രൂപീകൃതമായ "ജർമ്മൻ തൊഴിലാളികളുടെ പൊതുസംഘടന" യിലെ (ജനറൽ അസോസിയേഷൻ ഓഫ് ജർമ്മൻ വർക്കേഴ്സ്) അംഗങ്ങളായിരുന്നു ഇവർ. സംഘടനയുടെ ആദ്യത്തെ പ്രസിഡന്റ് ലസ്സലായിരുന്നു. അതിന്റെ പരിപാടികളും മൗലികമായ അടവുകളും ആവിഷ്കരിച്ചതു് അദ്ദേഹമാണു്. തൊഴിലാളിവർഗ്ഗത്തിന്റേതായ ഒരു ബഹുജനരാഷ്ട്രീയപ്പാർട്ടിയുടെ രൂപീകരണം ജർമ്മനിയിലെ തൊഴിലാളിപ്രസ്ഥാനത്തിന്റെ വികാസത്തിൽ നിസ്സംശയമായും മുന്നോട്ടുള്ള ഒരു കാൽവയ്പായിരുന്നു. എന്നാൽ സിദ്ധാന്തത്തിന്റേ