താൾ:Communist Manifesto (ml).djvu/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ടിസ്ഥാനത്തിൽ പ്രതികളിൽ ഏഴുപേരെ മൂന്നു വർഷം തൊട്ടു് ആറു വർഷംവരെയുള്ള കാലയളവിലേക്കു് കോട്ടയ്ക്കുള്ളിൽ തടവിലിടാൻ വിധിച്ചു-22.

18 കാറൽ മാർക്സ് എഴുതിയ "ഇന്റർനാഷനൽ വർക്കിംഗ്‌മെൻസ് അസോസിയേഷന്റെ പൊതുനിയമാവലി" നോക്കുക.-23.
19 13-ആമത്തെ കുറിപ്പു നോക്കുക.
20 1814-15-ലെ വിയന്നാ കോൺഗ്രസ്സിന്റെ തീരുമാനമനുസരിച്ചു് പോളിഷ് രാഷ്ട്രം എന്ന ഔദ്യോഗികപേരിൽ റഷ്യയുമായി ചേർന്ന, പോളണ്ടിന്റെ ഭാഗത്തെയാണു് ഇവിടെ പരാമർശിക്കുന്നതു്.-27.
21 ലൂയി ബൊണപ്പാർട്ട് (Louis Bonaparte), നെപ്പോളിയൻ ഒന്നാമന്റെ ഭാഗിനേയൻ, രണ്ടാം റിപ്പബ്ലിക്കിന്റെ (1848-51) പ്രസിഡന്റ്, ഫ്രാൻസിലെ ചക്രവർത്തി(1852-70).
ഓട്ടോ ബിസ്മാർക്ക് (Bismarck, Otto, 1815-1898) - പ്രഷ്യയിലേയും ജർമ്മനിയിലേയും രാജ്യതന്ത്രജ്ഞനും നയതന്ത്രജ്ഞനും. ആഭ്യന്തര-വൈദേശികനയങ്ങളിൽ യുങ്കർമാരുടേയും വൻകിടബൂർഷ്വാസിയുടേയും താല്പര്യങ്ങളെ മുൻനിർത്തി പ്രവർത്തിച്ചു. അപഹരണയുദ്ധങ്ങളിലൂടെയും വിജയകരമായ നയതന്ത്രനടപടികളിലൂടെയും 1871-ൽ പ്രഷ്യയുടെ നേതൃത്വത്തിൽ ജർമ്മനിയുടെ ഏകീകരണം നടപ്പാക്കി. 1871 മുതൽ 1890 വരെ ജർമ്മൻ സാമ്രാജ്യത്തിന്റ ചാൻസലർ.
“നിരവധി മുൻഗാമികളെപ്പോലെതന്നെ 1848-ലെ വിപ്ലവത്തിനും അതിന്റേതായ സഹയാത്രികരും പിന്തുടർച്ചാവകാശികളുമുണ്ടായിരുന്നു. കാറൽ മാർക്സ് പറയാറുണ്ടായിരുന്നതുപോലെ, അതിനെ അടിച്ചമർത്തിയവർതന്നെ അതിന്റെ വിൽപ്പത്രത്തിന്റെ നടത്തിപ്പുകാരായിത്തീർന്നു. സ്വതന്ത്രമായ ഒരു ഏകീകൃത ഇറ്റലി സ്ഥാപിക്കാൻ ലൂയി ബോണപ്പാർട്ട് നിർബന്ധിതനായി. അട്ടിമറി എന്നു പറയാവുന്ന ഒന്നു് ജർമ്മനിയിൽ നടത്താനും ഹംഗറിക്കു് സ്വാതന്ത്ര്യം മടക്കിക്കൊടുക്കാനും ബിസ്മാർക്ക് നിർബന്ധിതനായി...”. ("ബ്രട്ടനിലെ തൊഴിലാളിവർഗ്ഗത്തിന്റെ സ്ഥിതി” എന്ന കൃതിയുടെ ഇംഗ്ലീഷ് പതിപ്പിനു് എംഗൽസ് എഴുതിയ മുഖവുരയിൽനിന്നു്).-28.
"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/82&oldid=157942" എന്ന താളിൽനിന്ന് ശേഖരിച്ചത്