സംവാദം:കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ പതിപ്പിനെ സംബന്ധിച്ച വിവരങ്ങൾ
ആദ്യപതിപ്പ് കാറൽ മാർക്സ് - ഫ്രെഡറിക്ക് എംഗൽസ് തിരഞ്ഞെടുത്ത കൃതികൾ,പുറം 148-192 വാള്യം 1, പ്രോഗ്രസ്സ് പബ്ലിഷേസ്, മോസ്കോ, 1987
ഉറവിടം http://www.marxists.org/malayalam/marx-engels/1848/kammyunist-manifesto/index.htm http://invimallu.blogspot.com/
പങ്കാളി(കൾ) Adv.tksujith , Thachan.makan
പുരോഗതി
കുറിപ്പുകൾ
സംശോധകർ പ്രതീഷ് പ്രകാശ്


ഉച്ചാരണം[തിരുത്തുക]

കാറൽ മാർക്സ് എന്ന ഉച്ചാരണം തെറ്റല്ലെ? കാൾ മാർക്സ് എന്നതല്ലേ ശരി. അത് പോലെ ഫ്രെഡറിൿ എംഗൽസ് എന്നുമല്ലേ വേണ്ടത്? --Pratheesh prakash 18:15, 2 ജൂൺ 2011 (UTC)Reply[മറുപടി]

  • ഇതിലേതാണ് ശരിയെന്നത് പരിശോധിക്കണം. പ്രോഗ്രസ്സിന്റെ പുസ്തകങ്ങളിൽ കാറൽ മാർക്സ് എന്ന് കാണുന്നു. എങ്ഗൽസ് എന്നത് എംഗൽസ് എന്നാണ് കാണുന്നത്. സെർച്ചിലെ പ്രശ്നം ഒഴിവാക്കാൻ ഒരു തിരിച്ചുവിടൽ താൾ സൃഷ്ടിച്ചാൽ മതിയാകും. പക്ഷേ, നമ്മുടെ പുസ്തകത്തിന്റെ മുഖക്കുറിപ്പിൽ എങ്ങനെ എഴുതും എന്നത് ആലോചിക്കണം.... --Adv.tksujith 14:53, 3 ജൂൺ 2011 (UTC)Reply[മറുപടി]
  • ഇവിടെ[1] കൊടുത്തിരിക്കുന്നത് അനുസരിച്ച് കാൾ മാക്സ് എന്നാണ്. അത് പോലെ, ഫ്രീഡ്രിച്ച് എംഗൽസ് [2] എന്നാണ് ഇവിടെ കൊടുത്തിരിക്കുന്നത്. --Pratheesh prakash 11:47, 4 ജൂൺ 2011 (UTC)Reply[മറുപടി]
പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്ന പുസ്തകമല്ലേ ഇവിടെ ചേർക്കുന്നത്? ആ പുസ്തകത്തിൽ എങ്ങനെയാണോ അങ്ങനെ വേണം.--Vssun 12:03, 4 ജൂൺ 2011 (UTC)Reply[മറുപടി]
ഉച്ചാരണത്തെറ്റുകളുടെ കാര്യത്തിൽ അങ്ങനെ തന്നെ എന്ന് വയ്ക്കാം, എന്നാൽ പരിഭാഷയിൽ ഉള്ള പോരായ്മകൾ എന്താണ് ചെയ്യുക? അത് പോലെ അച്ചടി പിശകുകൾ. അവയൊക്കെ അതേ പോലെ തന്നെ ഡൂപ്ലിക്കേറ്റ് ചെയ്യണമോ? വിക്കിക്ക് ഇക്കാര്യത്തിൽ പ്രത്യേകമായ നയമുണ്ടോ? --Pratheesh prakash 13:14, 4 ജൂൺ 2011 (UTC)Reply[മറുപടി]

മൂലതത്വത്തങ്ങൾ[തിരുത്തുക]

കമ്മ്യൂണിസത്തിന്റെ മൂലതത്വങ്ങൾ മാനിഫെസ്റ്റോയുടെ ഭാഗമായി നമ്മളിലാരോ ചേർത്തിരിക്കുന്നു.... കമ്മ്യൂണിസത്തിന്റെ മൂലതത്വങ്ങൾ എംഗത്സിന്റെ മൌലികമായ കൃതിയാണ്. അതിന് പ്രത്യേകമായ നിലനിൽപ്പുമുണ്ട്. അത് മറ്റൊരു കൃതിയായി തന്നെ കാണിക്കണം. marxixts.org മലയാളം സെക്ഷൻ കണ്ട് തെറ്റിദ്ധരിച്ചതായിരിക്കും. അതിൽ ഒരുമിച്ചാണ് ചേർത്തിരിക്കുന്നത്. മാനിഫെസ്റ്റോയുടെ സ്റ്റബ്ബിൽ ആ ഭാഗം ഉണ്ടായിരുന്നില്ല. ഇതിന്റെ ഭാഗമാണെന്ന് കരുതി ആരെങ്കിലും ടൈപ്പ് ചെയ്തോട്ടെ എന്ന് കരുതിയാണ് മിണ്ടാതിരുന്നതാണ്. അതെന്തായാലും പൂർത്തിയായി.... അതിനി, പുതിയ പുസ്തകമാക്കാമല്ലോ...? --Adv.tksujith 14:53, 3 ജൂൺ 2011 (UTC)Reply[മറുപടി]

  • കമ്മ്യൂണിസത്തിന്റെ തത്വങ്ങൾ മാനിഫെസ്റ്റോ പേജിൽ നിന്നും നീക്കം ചെയ്തത് നന്നായി... അത് ദാ ഈ താളിൽ, കമ്മ്യൂണിസത്തിന്റെ_തത്ത്വങ്ങൾ വായിക്കാം. ഇപ്പോൾ കമ്മ്യൂണിസവുമായി ബന്ധപ്പെട്ട രണ്ട് പ്രധാന കൃതികൾ വിക്കി ഗ്രന്ഥശാലയിൽ എത്തിക്കഴിഞ്ഞു. നന്ദി.--Adv.tksujith 06:06, 6 ജൂൺ 2011 (UTC)Reply[മറുപടി]

അവലംമ്പങ്ങൾ[തിരുത്തുക]

  1. [1]
  2. [2]