കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ/1888-ലെ ഇംഗ്ലിഷ് പതിപ്പിനുള്ള മുഖവുര
←1883-ലെ ജർമ്മൻ പതിപ്പിനുള്ള മുഖവുര | കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ അനുബന്ധം:1888-ലെ ഇംഗ്ലിഷ് പതിപ്പിനുള്ള മുഖവുര |
1890-ലെ ജർമ്മൻ പതിപ്പിനുള്ള മുഖവുര→ |
[ 56 ]
1888-ലെ ഇംഗ്ലിഷ് പതിപ്പിനുള്ള
മുഖവുര
[തിരുത്തുക]മുഖവുര
തികച്ചുമൊരു ജർമ്മൻസംഘടനയായാരംഭിച്ചു് പിന്നീടൊരു സാർവ്വദേശീയ സംഘടനയായി വളരുകയും 1848-നുമുമ്പുള്ള യൂറോപ്യൻരാഷ്ട്രീയപരിസ്ഥിതിയിൽ ഒരു രഹസ്യസംഘമായിട്ടുമാത്രം പ്രവർത്തിക്കാൻ നിർബന്ധിതമാകുകയും ചെയ്തിട്ടുള്ള കമ്മ്യൂണിസ്റ്റ് ലീഗ് എന്ന തൊഴിലാളി സംഘത്തിന്റെ പരിപാടിയായിട്ടാണു് ഈ മാനിഫെസ്റ്റോ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതു്. പാർട്ടിയുടെ താത്വികവും പ്രായോഗികവുമായ ഒരു സമ്പൂർണ്ണപരിപാടി പ്രസിദ്ധീകരണത്തിനുവേണ്ടി തയ്യാറാക്കാൻ 1847-ൽ ലണ്ടനിവച്ചു ചേർന്ന കമ്മ്യൂണിസ്റ്റ് ലീഗിന്റെ കോൺഗ്രസ്സ് മാർക്സിനേയും എംഗൽസിനേയും ഭരണമേല്പിച്ചു. ജർമ്മൻ ഭാഷയിൽ 1848 ജനുവരിയിൽ എഴുതപ്പെട്ട ആ പരിപാടിയുടെ കയ്യെഴുത്തുപ്രതി ഫെബ്രുവരി 24-നു നടന്ന ഫ്രഞ്ചുവിപ്ലവത്തിനു്8 കുറച്ചാഴ്ചകൾക്കുമുമ്പു ലണ്ടനിലുള്ള ഒരു പ്രസ്സിലേക്കു് അയച്ചുകൊടുത്തു. 1848 ജൂണിലെ സായുധകലാപത്തിനല്പം മുമ്പായി പാരീസിൽ ഇതിന്റെ ഒരു ഫ്രഞ്ചുപരിഭാഷ പുറത്തുവന്നു. മിസ്സ് ഹെലൻ മാക്ഫർലേയിന്റെ ആദ്യത്തെ ഇംഗ്ലീഷ് പരിഭാഷ 1850-ൽ ജോർജ്ജ് ജൂലിയൻ ഹാർണിയുടെ റെഡ് റിപ്പബ്ലിക്കൻ എന്ന ലണ്ടൻ പത്രത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. അതുപോലെ ഡാനിഷ് പതിപ്പും പോളിഷ് പതിപ്പും പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി.
1848 ജൂണിൽ പാരീസിൽ നടന്ന സായുധകലാപം-തൊഴിലാളിവർഗ്ഗവും ബൂർഷ്വാസിയും തമ്മിൽ നടന്ന ആദ്യത്തെ ഗംഭീര പോരാട്ടം-പരാജയപ്പെട്ടതിനെത്തുടർന്നു് യൂറോപ്യൻ തൊഴിലാളി വർഗ്ഗത്തിന്റെ രാഷ്ട്രീയ-സാമൂഹ്യാഭിലാഷങ്ങൾക്കു് ഒരിക്കൽക്കൂടി തല്ക്കാലത്തേക്കു് ഒരു പിന്നോട്ടടിയുണ്ടായി. അന്നുമുതൽ അധികാരത്തിനുവേണ്ടിയുള്ള സമരം വീണ്ടും പഴയപടി, ഫെബ്രുവരി വിപ്ലവത്തിനുമുമ്പുണ്ടായിരുന്നതുപോലെതന്നെ, സ്വത്തുടമവർഗ്ഗത്തിന്റെ വിവിധഭാഗങ്ങൾ തമ്മിൽ മാത്രമായിത്തീർന്നു. രാഷ്ട്രീയപ്രവർത്ത [ 57 ] നസ്വാതന്ത്ര്യത്തിനുവേണ്ടി പോരാടാനും ബൂർഷ്വാസിയുടെ തീവ്രപക്ഷത്തു നിലകൊള്ളാനും തൊഴിലാളിവർഗ്ഗം നിർബ്ബന്ധിതമായി. സ്വതന്ത്ര തൊഴിലാളിപ്രസ്ഥാനങ്ങൾക്കു് എവിടെയെങ്കിലും ജീവൻ തെല്ലു ശേഷിച്ചിട്ടുണ്ടെന്നു കണ്ടാൽ അവയെ തേടിപ്പിടിച്ചു നിർദ്ദയം നശിപ്പിച്ചിരുന്നു. അങ്ങനെ പ്രഷ്യൻ പോലീസ് അന്നു കൊളോനിൽ സ്ഥിതിചെയ്തിരുന്ന കമ്മ്യൂണിസ്റ്റ് ലീഗിന്റെ കേന്ദ്രബോർഡിനെ വേട്ടയായിപ്പിടിച്ചു; അതിന്റെ അംഗങ്ങളെ അരസ്റ്റ് ചെയ്തു. 18 മാസം തടവിൽ പാർപ്പിച്ചതിനുശേഷം 1852 ഒക്ടോബറിൽ അവരെ വിചാരണചെയ്തു. പ്രസിദ്ധമായ ഈ "കൊളോൺ കമ്മ്യൂണിസ്റ്റ് വിചാരണ" ഒക്ടോബർ 4-ആം നു-മുതൽ നവംബർ 12-ആം -നു- വരെ നീണ്ടുനിന്നു. തടവുകാരിൽ ഏഴുപേരെ 3 കൊല്ലം മുതൽ 6 കൊല്ലം വരെയുള്ള ജയിൽശിക്ഷക്കു വിധിച്ചു. വിധിപറഞ്ഞ ഉടനെതന്നെ ശേഷിച്ച മെമ്പറന്മാർ ഔപചാരികമായി ലീഗു പിരുച്ചുവിട്ടു. മാനിഫെസ്റ്റോയെസ്സംബന്ധിച്ചാണെങ്കിൽ , അതു് അന്നുമുതൽ വിസ്മൃതിയിലേക്കു് തള്ളപ്പെട്ടുവെന്നതാണു് തോന്നിയതു്.
ഭരണാധികാരിവർഗ്ഗങ്ങളുടെ നേർക്കു മറ്റൊരാക്രമണം നടത്തത്തക്ക കരുത്തു് യൂറോപ്യൻ തൊഴിലാളിവർഗ്ഗത്തിനു വീണ്ടുകിട്ടിയപ്പോൾ സാർവ്വദേശീയതൊഴിലാളി സംഘടന(ഇന്റർനാഷണൽ വർക്കിങ്ങ് മെൻസ് അസോസിയോഷൻ) പൊന്തിവന്നു. എന്നാൽ , യൂറോപ്പിലേയും അമേരിക്കയിലേയും സമരസന്നദ്ധരായ തൊവിലാളിവർഗ്ഗശക്തികളെയാകെ കൂട്ടിയിണക്കി ഒരൊറ്റക്കെട്ടായി നിർത്തണമെന്ന പ്രഖ്യാപിതോദ്ദേശത്തോടുകൂടി രൂപീകരിക്കപ്പെട്ട ഈ സംഘടയ്ക്കു് ഈ മാനിഫെസ്റ്റോയിലടങ്ങിയിട്ടുള്ള തത്വങ്ങൾ പെട്ടന്നങ്ങനെ പ്രഖ്യാപിക്കാൻ സാധിക്കാതെ വന്നു. ഇംഗ്ലണ്ടിലെ ട്രേഡ്‌യൂണിയനുകൾക്കും ഫ്രാൻസിലും ബൽജിയത്തിലും ഇറ്റലിയിലും സ്പെയിനിലുമുള്ള പ്രുദോനിന്റെ അനുയായികൾക്കും9, ജർമ്മനിയിലെ ലസ്സാലി10ന്റെ അനുയായികൾക്കും[1] സ്വീകാര്യമാവത്തക്കവണ്ണം വിപുലമായ ഒരു പരിപാടിയാണ് , അതിവിപുലമായ ഒരു പരിപാടിയാണു് , ഈ ഇന്റർനാഷണലിനു് (സാർവ്വദേശീയ സംഘടനയ്ക്കു് - പരിഭാഷകൻ) അവശ്യം വേണ്ടിയിരുന്നതു്. എ [ 58 ] ല്ലാ കക്ഷികൾക്കും തൃപ്തികരമായ നിലയ്ക്കു് ഈ പരിപാടി തയ്യാറാക്കിയ മാർക്സ് കൂട്ടായ പ്രവർത്തനത്തനത്തിന്റേയും പരസ്പര ചർച്ചകളുടേയും ഫലമായി തൊഴിലാളി വർഗ്ഗത്തിനു സംശയമെന്യേ കൈവന്നിരിക്കേണ്ട ബുദ്ധിപരമായ വികാസത്തിൽ തികച്ചും വിശ്വസിച്ചു. മുതലാളിത്തത്തിനെതിരായുള്ള പോരാട്ടത്തിന്റെ ഗതിയിൽ നിന്നും ജയാപജയങ്ങളിൽനിന്നും - ജയത്തേക്കാളേറെ പരാജയത്തിൽനിന്നും - ജനങ്ങൾക്കു് ഒരു കാര്യം ബോദ്ധ്യമാവാതെ തരമില്ലെന്നു വന്നു. അതായതു് , തങ്ങൾക്കു ഹൃദ്യമായി തോന്നിയിരുന്ന പല ഒറ്റമൂലികളും അപര്യാപ്തമാണെന്നും തൊഴിലാളി വർഗ്ഗത്തിന്റെ മോചനത്തിനുള്ള യഥാർത്ഥ ഉപാധികളെപ്പറ്റി കൂടുതൽ കൂലങ്കുഷമായി പരിശോധിക്കേണ്ടതുണ്ടെന്നും അവർക്കു ബോധ്യപ്പെട്ടു. മാർതക്സിന്റെ കാഴ്ചപ്പാടു് ശരിയായിരുന്നു. 1864-ൽ ഇന്റർ നാഷണൽ സ്ഥാപിച്ചപ്പോഴുനൃണ്ടായിരുന്ന തൊഴിലാളി വർഗ്ഗം 1874-ൽ അതു പിരിഞ്ഞപ്പോഴേക്കു തീരെ മാറിയിട്ടുണ്ടായിരുന്നു. ഫ്രാൻസിലെ പ്രുദോൻവാദഗതിയും ജർമ്മനിയിലെ ലസ്സാലെയൻവാദഗതിയും അന്ത്യശ്വാസം വലിക്കാൻ തുടങ്ങിയിട്ടുണ്ടായിരുന്നു. മാത്രമല്ല ഇംഗ്ലണ്ടിലം യാഥാസ്ഥിതികട്രേഡ് യൂണിയനുകൾപോലും , അവയിൽ മിക്കതും ഇന്റർനാഷമലുമായി പണ്ടുമുതൽക്കുതന്നെ ബന്ധം വിടുർത്തിർയിട്ടുണ്ടായിരുന്നെങ്കിൽകൂടി, യൂറോപ്യൻ വൻകരയിലെ സോഷ്യലിസത്തെ ഞങ്ങൾക്കു പേടിയില്ലാതായിരിക്കുന്നു എന്നു് കഴിഞ്ഞ വർഷം സ്വാൻസിയിൽ നടന്ന കോൺഗ്രസ്സിൽവെച്ച് അതിന്റെ അദ്ധ്യക്ഷനു് അവയുടെ പേരിൽ പ്രസ്താവിക്കാൻ കഴിഞ്ഞ നിലയിലേക്കു ക്രമേണ നീങ്ങി. വാസ്തവത്തിൽ മാനിഫെസ്റ്റോയിലടങ്ങിയിട്ടുള്ള തത്വങ്ങൾക്കു് എല്ലാ രാജ്യങ്ങളിലുമുള്ള തൊഴിലാളികൾക്കിടയിൽ പ്രചുരപ്രചാരം സിദ്ധിച്ചിരുന്നു.
അങ്ങനെയാണു് ഈ മാനിഫെസ്റ്റോ വീണ്ടും അരങ്ങത്തു വന്നതു്. അതിന്റെ ജർമ്മൻപതിപ്പുതന്നെ 1850-നു ശേഷം സ്വിറ്റ്സർലണ്ടിലും ഇംഗ്ലണ്ടിലും അമേരിക്കയിലും എത്രയോ തവണ അച്ചടിച്ചിറക്കി. 1872-ൽ ന്യൂയോർക്കിവെച്ചു് അതിന്റെ ഇംഗ്ലീഷ് പരിഭാഷ വിഡ്ഹാൾ ആന്റ് ക്ലാഫ്ളിൻസ് വീക്കിലി യിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഈ ഇംഗ്ലീഷ് പരിഭാഷയിൽ നിന്നും ഒരു ഫ്രഞ്ചുപരിഭാഷ ന്യൂയോർക്കിലെ ലെ സോഷ്യലിസ്റ്റ് പ്രസിദ്ധീകരിച്ചു. അതിനു ശേഷം അമേരിക്കയിൽ ചുരുങ്ങിയതു രണ്ടു് ഇംഗ്ലീഷ് പരിഭാഷകൾകൂടി പുറത്തുവരികയുണ്ടായി. രണ്ടും ഏറെക്കുറേ വികതങ്ങളായിരുന്നു. അവയിലൊന്നു് ഇംഗ്ലണ്ടിൽ വീണ്ടും അച്ചടിച്ചിറക്കിയിട്ടുണ്ടു്. ബുക്കൂനിനാണ് ഇതിനു് ഒന്നാമതായൊരു റഷ്യൻ പരിഭാഷയുണ്ടാക്കിയതു്. ആ പരിഭാഷ സുമാർ [ 59 ] 1863-ൽ ജനീവയിൽ വെച്ചു് ഹെർത്സന്റെ കോലൊക്കോൽ പത്രമാഫീസിനിന്നും പ്രസിദ്ധീകരിച്ചു. രണ്ടാമത്തെ റഷ്യൻ വിവർത്തനം വീരവനിതയായ വേര സസൂലിച്ചിന്റേതായിരുന്നു. അതും 1882-ൽ ജനീവയിൽത്തന്നെ പ്രസിദ്ധീകരിച്ചു. 1885- ൽ ഇതിന്റെ പുതിയൊരു ഢാനിഷ് പതിപ്പു് കോപ്പൻഹേഗനിൽ സോഷ്യൽ ഡെമോക്രാറ്റിസ് ബിബ്ലിയൊത്തേക്കിൽ പ്രസിദ്ധീകരിച്ചതായി കാണുന്നുണ്ടു്. മറ്റൊരു പുത്തൻ ഫ്രഞ്ചുപരിഭാഷ 1886-ൽ പാരീസിൽ നിന്നു പുറപ്പെടുന്ന ലെ സോഷ്യലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഈ ഒടുവിൽ പറഞ്ഞ ഫ്രഞ്ചുവിവർത്തനത്തിൽനിന്നു് ഒരു സ്പാനിഷ് പരിഭാഷ 1886-ൽ മാഡ്രിഡിൽ പ്രസിദ്ധീകരിച്ചു. ജർമ്മൻ ഭാഷയിൽ എത്രപുതിയ പതിപ്പുകളാണുണ്ടായിട്ടുള്ളതെന്നു്. എണ്ണിക്കണക്കാക്കാൻ സാദ്ധ്യമല്ല- ചുരുങ്ങിയതു് ഒരു ഡസനുണ്ടാവണം. കോൺസ്റ്റാന്റിനോപ്പിളിൽ ഒരു ആർമിനിയൻ പരിഭാഷ കുറച്ചു മാസംമുമ്പ് പ്രസിദ്ധീകരിക്കപ്പെടാനിരുന്നെങ്കിലും അതു പുറത്തു വന്നില്ല. മാർക്സിന്റെ പേരുവെച്ച ഒരു പുസ്തകം പ്രസിദ്ധീകരിക്കാൻ പ്രസാധകനുള്ള ഭയവും , ഈ കൃതി തന്റേതാണെന്നു പറയാൻ പരിഭാഷകനുള്ള വൈമനസ്യവുമാണു് ഇതിനുള്ള കാരണമെന്നാണു് ഞാനറിഞ്ഞതു്. മറ്റു പല ഭാഷകളിലും ഇതിന്റെ പരിഭാഷ വന്നിട്ടുണ്ടെന്നു ഞാൻ കേട്ടിട്ടുണ്ടു്. പക്ഷേ , ഞാൻ അവയൊന്നും കണ്ടിട്ടില്ല. ഇങ്ങനെ ഈ മാനിഫെസ്റ്റോയുടെ ചരിത്രം ഒരു വലിയ പരിധിവരെ ആധുനിക തൊഴിലാളിവർഗ്ഗപ്രസ്ഥാനത്തിന്റെ ചരിത്രത്തെയാണു് പ്രതിഫലിപ്പിക്കുന്നതു്; ഇന്നത്തെ സോഷ്യലിസ്റ്റ് സാഹിത്യങ്ങളിൽവെച്ചു് ഏറ്റവും പ്രചാരമുള്ളതും ഏറ്റവും സാർവ്വദേശീയസ്വഭാവമുള്ളതുമായ പ്രസിദ്ധീകരണമിതാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. സൈബീരിയതൊട്ടു് കാലിഫോർണിയവരെയുള്ള കോടാനുകോടി തൊഴിലാളികൾ ഇതിനെ തങ്ങളുടെ പൊതുപരിപാടിയായി അംഗീകരിച്ചിട്ടുണ്ടെന്നുള്ളതു് നിസ്സംശയമാണു്.
എങ്കിലും അതെഴുതിയ കാലത്തു് അതിനെ സോഷ്യലിസ്റ്റ് മാനിഫെസ്റ്റോയെന്നു് നാമകരണം ചെയ്യാൻ ഞങ്ങൾക്കു നിർവ്വാഹമുണ്ടായിരുന്നില്ല. 1877- ൽ സോഷ്യലിസ്റ്റുകാർ എന്ന പേരിൽ അറിയപ്പെട്ടിരുന്നവർ രണ്ടുതരക്കാരായിരുന്നു. ഒരു ഭാഗത്തു് വിവിധ തരത്തിലുള്ള സാങ്കൽപ്പിക സിദ്ധാന്തക്കാർ - ഉദാഹരണത്തിനു് ഇംഗ്ലണ്ടിലെ ഓവൻ11പക്ഷക്കാരും ഫ്രാൻസിലെ ഫുര്യേ12 പക്ഷക്കാരും ; രണ്ടു കൂട്ടരും ക്രമേണ നാമാവശേഷമാകാൻ തുടങ്ങിയിട്ടുള്ള ചെറുസംഘങ്ങളായി അന്നുതന്നെ ശോഷിച്ചുകഴിഞ്ഞിരുന്നു. മറുഭാഗത്താണെങ്കിൽ എണ്ണിയാലൊടുങ്ങാത്ത സാമൂഹ്യമുറിവൈദ്യൻമാർ. മൂലധനത്തിനും [ 60 ] ലാഭത്തിനും ഹാനിതട്ടിക്കാത്ത എല്ലാത്തരം കുരുട്ടുവിദ്യകളും പ്രയോഗിച്ചുകൊണ്ട് സർവ്വവിധ സാമൂഹ്യപീഡകളും ശമിപ്പിക്കാമെന്നുപറയുന്നവരാണിക്കൂട്ടർ. ഇരുകൂട്ടരും തൊഴിലാളിപ്രസ്ഥാനത്തിന്റെ പുറത്താണ് നിലക്കുന്നത്; 'അഭ്യസ്തവിദ്യ' വർഗ്ഗങ്ങളുടെ നേർക്കാണു് സഹായത്തിനുറ്റുനോക്കുന്നതു്. വെറും രാഷ്ട്രീയവിപ്ലവങ്ങൾ കൊണ്ടുമാത്രം മതിയാവില്ലെന്നും സമൂഹത്തിന്റെ സമൂലപരിവർത്തനം കൂടിയേ കഴിയൂവെന്നും ബോദ്ധ്യംവന്ന തൊഴിലാളിവിഭാഗങ്ങളെല്ലാം സ്വയം കമ്മ്യൂണിസ്റ്റ് എന്ന പേർ കൈക്കൊണ്ടു. വെറുമൊരുവാസനാവിശേഷത്തിന്റെ സന്തതിയായ, ഒരു തരം അസംസ്കൃതവും പരുക്കൻ മട്ടിലുള്ളതുമായ കമ്മ്യൂണിസമായിരുന്നു അതു് ; എങ്കിൽക്കൂടി അതു് കാര്യത്തിന്റെ കാതൽ സ്പർശിച്ചുവെന്നു് തന്നെയല്ല ഫ്രാൻസിൽ കബേയുടേയും ജർമ്മനിയിൽ വൈറ്റ്ലിങ്ങി13ന്റെയും സാങ്കല്പിക കമ്മ്യൂണിസം ഉളവാക്കത്തക്ക ശക്തി അതിനു് തൊഴിലാളി വർഗ്ഗത്തിനിടയിൽ സിദ്ധിച്ചു. അങ്ങിനെ 1847-ൽ സോഷ്യലിസം ഇടത്തരക്കാരുടേതായ ഒരു പ്രസ്ഥാനവും കമ്മ്യൂണിസം തൊഴിലാളുവർഗ്ഗത്തിന്റേതായ ഒരു പ്രസ്ഥാനവുമായിരുന്നു; സോഷ്യലിസത്തിനു യൂറോപ്പിലെങ്കിലും 'മാന്യത' ഉണ്ടായിരുന്നു; കമ്മ്യൂണിസത്തിന്റെ കാര്യമാകട്ടെ നേരെമറിച്ചായിരുന്നു. മാത്രമല്ല , 'തൊഴിലാളി വർഗ്ഗത്തിന്റെ മോചനം , തൊഴിലാളിവർഗ്ഗംതന്നം സാധിക്കേണ്ട ഒരു കൃത്യമാണെ'ന്നുള്ള ബോദ്ധ്യം ആദ്യംമുതല്ക്കേ ഞങ്ങൾക്കുണ്ടായിരുന്നതുകൊണ്ടു് ഈ രണ്ടു പേരുകളിൽ ഒതാണ്ടു് സ്വീകരിക്കേണ്ടതെന്ന കാര്യത്തിൽ ഞങ്ങൾക്കു സംശയമേ ഇല്ലായിരുന്നു. ഞങ്ങൾ അതു പിന്നീടൊരിക്കലും നിരാകരിച്ചിട്ടുമില്ല.
ഈ മാനിഫെസ്റ്റോ ഞങ്ങൾ രണ്ടുപേരും ചേർന്നു തയ്യാറാക്കിയതാണെന്നിരിക്കെ, ഇതിന്റെ ഉൾക്കാമ്പായി നില്ക്കുന്ന മൌലികപ്രമേയം മാർക്സിന്റേതാണെന്നുള്ള വസ്തുത ഇവിടെ പ്രസ്താവിക്കേണ്ടതു് എന്റെ കർത്തവ്യമായി ഞാൻ കരുതുന്നു. ആ പ്രമേയമിതാണു്: ചരിത്രത്തിന്റെ ഓരോ കാലഘട്ടത്തിലും അന്നന്നു നിലവിലുള്ള സാമ്പത്തികേല്പാദനവിനിമയങ്ങളുടെ രീതിയും അതിൽനിന്നു് അനിവാര്യമായി ഉടലെടുക്കുന്ന സാമൂഹ്യഘടനയുമാണു് അതാതു കാലഘട്ടത്തിലെ രാഷ്ട്രീയ-സാംസ്ക്കാരികചരിത്രത്തിന്റെ അടിത്തറയായിത്തീരുന്നതു്. ഈ അടിത്തറ കണ്ടറിഞ്ഞാൽ മാത്രമേ അന്നന്നത്തെ ചരിത്രത്തിന്റെ അർത്ഥവും മനസ്സിലാവുമകള്ളു. (ഭൂമി പൊതുസ്വത്താക്കി നിറുത്തിയിരുന്ന പണ്ടത്തെ പ്രാകൃതസമ്പ്രദായങ്ങളുടെ സാമൂഹ്യഘടന അവസാനിച്ചതിനു ശേഷമുണ്ടായിട്ടുള്ള) മനുഷ്യവംശചരിത്രമാകെത്തന്നെ വർഗ്ഗസമരങ്ങളുടെ ചരിത്രമാണു്; ചൂഷകരും ചൂഷിതരും , ഭരിക്കുന്നവരും മർദ്ദിതരും , തമ്മിലുള്ള പോരാട്ടത്തിന്റെ [ 61 ] ചരിത്രമാണു്; ഈ വർഗ്ഗസമരചരിത്രം പലപല പരിണാമങ്ങളിലൂടെയും കടന്നുപോന്നു് ഇന്നു് ഒരു പ്രത്യേകഘട്ടത്തിലെത്തിയിരിക്കുകയാണു്. ഈ ഘട്ടത്തിന്റെ സവിശേഷത ഇതാണു്; തങ്ങളോടൊപ്പംതന്നെ സമൂഹത്തെയാകെ സർവ്വവിധചൂഷണത്തിൽനിന്നും മർദ്ദനത്തിൽനിന്നും വർഗ്ഗവ്യത്യാസത്തിൽനിന്നും വർഗ്ഗസമരങ്ങളിൽ നിന്നും എന്നന്നേക്കുമായി മോചിപ്പിക്കാതെ, ചൂഷണവും മർദ്ദനവും നടത്തുന്ന വർഗ്ഗത്തിന്റെ - ബൂർഷ്വാസിയുടെ-പിടിയിനിന്നു് ചൂഷണവും മർദ്ദനവുമനുഭവിക്കുന്ന വർഗ്ഗത്തിനു്-തൊഴിലാളി വർഗ്ഗത്തിനു് - രക്ഷ നേടാനാവില്ല.
ജീവശാസ്ത്രത്തിൽ ഡാർവ്വിന്റെ സിദ്ധാന്തം14 എന്തൊരു പങ്കാണോ നിർവ്വഹിച്ചിട്ടുള്ളതു്, ആ പങ്കു് ചരിത്രത്തെ സംബന്ധിച്ചടുത്തോളം നിറവേറ്റാൻ പരികല്പിതമാണു് ഈ പ്രമേയം എന്നാണു് എന്റെ അഭിപ്രായം. 1845-നുമുമ്പുള്ള ഏതാനും കൊല്ലങ്ങളായി ഞഞങ്ങളിരുപേരും ഈ പ്രമേയത്തിലേക്കെത്താൻ തുടങ്ങിയിട്ടുണ്ടായിരുന്നു. ഞാൻ സ്വന്തമായി , സ്വതന്ത്രമായി , അതിലേക്കെത്രകണ്ടുപുരോഗമിച്ചിട്ടുണ്ടായിരുന്നുവെന്നതു് ഞാനെഴുതിയിട്ടുള്ള 'ഇംഗ്ലണ്ടിലെ തൊഴിലാളി വർഗ്ഗത്തിന്റെ സ്ഥിതി' എന്ന പുസ്തകത്തിൽനിന്നു് സ്പഷ്ടമാകും. എന്നാൽ , 1845-ലെ വസന്തത്തിൽ ബ്രസൽസിവെച്ചു ഞാൻ മാർക്സിനെ വീണ്ടും കണ്ടപ്പോഴേക്കും അദ്ദേഹം അതു് നിർവ്വഹിച്ചുകഴിഞ്ഞിരുവെന്നു മാത്രമല്ല, ഞാൻ മുകളിൽ പ്രസ്താവിച്ച രീതിയിൽ , മിക്കവാറും അത്രതന്നെ വ്യക്തമായ വിധത്തിൽ , അതു് എന്റെ മുമ്പിൽ വെയ്ക്കുകയും ചെയ്തു.
1872-ൽ പ്രസിദ്ധീകരിച്ച ജർമ്മൻ പകിപ്പിനു ഞങ്ങൾ കൂട്ടായെഴുതിയ മുഖവുരയിൽനിന്നു ഞാൻ താഴെ കാണുന്ന ഭാഗം ഉദ്ധരിച്ചുകൊള്ളുന്നു:
'കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ സ്ഥിതിഗതികൾക്കു് എത്രതന്നെ മാറ്റം വന്നിട്ടുണ്ടെങ്കിലും ഈ മാനിഫെസ്റ്റോയിൽ ആവിഷ്ക്കരിച്ചിട്ടുള്ളതുപോലെ, എവിടെയും എപ്പോഴും ഈ തത്വങ്ങൾ പ്രയോഗത്തിൽ വരുത്തുന്ന കാര്യം അതാതു സമയത്തു് നിലവിലുള്ള ചരിതത്രപരമായ സ്ഥിതിഗതികളെ ആശ്രയിച്ചാണിരിക്കുക. അതുകൊണ്ടാണു് രണ്ടാം ഭാഗത്തിന്റെ അവസാനത്തിൽ നിർദ്ദേശിച്ചിട്ടുള്ള വിപ്ലവനടപടികളുടെ കാര്യത്തിൽ പ്രത്യേകം ഊന്നൽ കൊടുക്കാതിരുന്നിട്ടുള്ളതു്. ഇന്നായിരുന്നുവെങ്കിൽ ആ ഭാഗം പല പ്രകാരത്തിലും വ്യത്യസ്തരീതിയിലാവും എഴുതുക. കഴിഞ്ഞ നാല്പതു വർഷത്തി [ 62 ] നിടയിൽ ആധുനികവ്യവസായത്തിലുണ്ടായിട്ടുള്ള വമ്പിച്ച പുരോഗതി, അതിനെത്തുടർന്നു് തൊഴിലാളിവർഗ്ഗത്തിന്റെ പാർട്ടിസംഘടനയ്ക്കു കൈവന്നിട്ടുള്ള അഭിവൃദിധിയും വികാസവും, ആദ്യം ഫെബ്രുവരിവിപ്ലവത്തിൽവനിന്നും പിന്നീടു്, അതിലുമുപരിയായി, തൊഴിലാളിവർഗ്ഗത്തിനു ചരികത്രത്തിലാദ്യമായി രണ്ടു മാസം തികച്ചും രാഷ്ട്രീയാധികാരം കൈവശംവെയ്ക്കാനിടയാക്കിയ പാരീസ് കമ്മ്യൂണിൽ15 നിന്നും ലഭിച്ച പ്രായോഗികാനുഭവങ്ങൾ- ഇതെല്ലാം വെച്ചുനോക്കുമ്പോൾ ഈ പരിപാടി ചില വിശദാംശങ്ങളിൽ പഴഞ്ചനായിത്തീർന്നിട്ടുണ്ടു്. പാരീസ് കമ്മ്യൂൺ പ്രത്യേകിച്ചും തെളിയിച്ചതു് ഒരു സംഗതിയാണു്: 'മുമ്പുള്ളവർ തയ്യാർ ചെയ്തുവച്ചിട്ടുള്ള ഭരണയന്ത്രത്തെ വെറുതെയങ്ങു് കൈവശപ്പെടുത്തി സ്വന്തം ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുവാൻ തൊഴിലീളിവർഗ്ഗത്തിനു സാദ്ധ്യമല്ല.' ('ഫ്രാൻസിലെ ആഭ്യന്തരയുദ്ധം. ഇന്റ്ർനാഷമൽ വർക്കിങ്ങ് മെൻസ് അസോസിയേഷന്റെ ജനറൽ കൌൺസിലിന്റെ ആഹ്വാനം ,' ലണ്ടൻ, ട്രൂലവ്, 19871, പേജ് 15, എന്നതിൽ ഈ സംഗതി കൂടുതൽ വിശദീകരിച്ചിട്ടുണ്ടു്.) ഇതിനുപുറമേ സോഷ്യലിസ്റ്റ് സാഹിത്യത്തെപ്പറ്റിയുള്ള വിമർശനം ഇന്നത്തെ സ്ഥിതി വെച്ചുനോക്കുമ്പോൾ അപൂർണ്ണമാണെന്നതു് സ്വയംസിദ്ധമാണു്. കാരണം, 1847 വരെയുള്ള വിമർശനമേ അതിലുള്ളൂ. കൂടാതെ കമ്മ്യൂണിസ്റ്റുകാരും വിവിധ പ്രതിപക്ഷകക്ഷികളും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച പ്രസ്താവങ്ങ(നാലാം ഭാഗം) താത്വകമായി ഇന്നും ശരിയാണെങ്കിലും പ്രായോഗികമായി കാലഹരമപ്പെട്ടിരിക്കുന്നു. കാരണം, രാഷ്ട്രീയസ്ഥിതി ഇന്നു പാടേ മാരിയിരിക്കുന്നു; മാത്രമല്ല , അതിൽ പറഞ്ഞിട്ടുള്ള രാഷ്ട്രീയ കക്ഷികളിൽ അധികവും ചരിത്രത്തിന്റെ പുരോഗതിയിൽ ഭൂമുഖത്തുനിന്നും തെറിച്ചുപോയിരിക്കുന്നു.
'ഇങ്ങനെയൊക്കെയാണെങ്കിൽക്കൂടി, ഈ മാനിഫെസ്റ്റോ ചരിത്രപ്രധാനമായ ഒരു രേഖയായിത്തീർന്നിട്ടുണ്ടു്. അതിനെമാറ്റാൻ ഞങ്ങൾക്കു് ഇനിമേൽ യാതൊരധികാരവുമില്ല.'
മാർക്സിന്റെ 'മൂലധന'ത്തിന്റെ അധികഭാഗവും പരിഭാഷപ്പെടുത്തിയ മി.സാമുവൽ മൂറാണു് ഈ വിവർത്തനത്തിന്റെ കർത്താവു്. ഞങ്ങൾ രണ്ടുപേരുംകൂടി അതിനെ പുനഃപരിശോധിക്കുകയും ചരിത്രവിഷയകമായ ഏതാനും വിശദീകരണക്കുറിപ്പുകൾ ഞാൻ കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ടു്.
ലണ്ടൻ, ജനുവരി 30, 1888 |
ഫെഡറിക്ക് എംഗൽസു് |
കുറിപ്പുകൾ
[തിരുത്തുക]- ↑ താൻ മാർക്സിന്റെ ശിഷ്യനാണെന്നും ആ നിലയ്ക്കു് മാനിഫെസ്റ്റോയുടെ അടിസ്ഥാനത്തിൽ നിലകൊള്ളുന്നുവെന്നും ലസ്സാൽതന്നെ നേരിട്ടു് ഞങ്ങളോടു് എല്ലായ്പോഴും പ്രസ്താവിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹം 1862-64 -ൽ നടത്തിയ പൊതുപ്രക്ഷോഭങ്ങളിൽ ഗവണ്മെന്റുവായ്പയുടെ സഹായത്തോടുകൂടി നടത്തുന്ന ഉല്പാദനസഹകരണസംഘങ്ങൾ വേണമെന്ന ആവശ്യത്തിനപ്പുറം കടന്നിട്ടില്ല. (എംഗൽസിന്റെ കുറിപ്പു്).