Jump to content

താൾ:Communist Manifesto (ml).djvu/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

1863-ൽ ജനീവയിൽ വെച്ചു് ഹെർത്സന്റെ കോലൊക്കോൽ പത്രമാഫീസിനിന്നും പ്രസിദ്ധീകരിച്ചു. രണ്ടാമത്തെ റഷ്യൻ വിവർത്തനം വീരവനിതയായ വേര സസൂലിച്ചിന്റേതായിരുന്നു. അതും 1882-ൽ ജനീവയിൽത്തന്നെ പ്രസിദ്ധീകരിച്ചു. 1885- ൽ ഇതിന്റെ പുതിയൊരു ഢാനിഷ് പതിപ്പു് കോപ്പൻഹേഗനിൽ സോഷ്യൽ ഡെമോക്രാറ്റിസ് ബിബ്ലിയൊത്തേക്കിൽ പ്രസിദ്ധീകരിച്ചതായി കാണുന്നുണ്ടു്. മറ്റൊരു പുത്തൻ ഫ്രഞ്ചുപരിഭാഷ 1886-ൽ പാരീസിൽ നിന്നു പുറപ്പെടുന്ന ലെ സോഷ്യലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഈ ഒടുവിൽ പറഞ്ഞ ഫ്രഞ്ചുവിവർത്തനത്തിൽനിന്നു് ഒരു സ്പാനിഷ് പരിഭാഷ 1886-ൽ മാഡ്രിഡിൽ പ്രസിദ്ധീകരിച്ചു. ജർമ്മൻ ഭാഷയിൽ എത്രപുതിയ പതിപ്പുകളാണുണ്ടായിട്ടുള്ളതെന്നു്. എണ്ണിക്കണക്കാക്കാൻ സാദ്ധ്യമല്ല- ചുരുങ്ങിയതു് ഒരു ഡസനുണ്ടാവണം. കോൺസ്റ്റാന്റിനോപ്പിളിൽ ഒരു ആർമിനിയൻ പരിഭാഷ കുറച്ചു മാസംമുമ്പ് പ്രസിദ്ധീകരിക്കപ്പെടാനിരുന്നെങ്കിലും അതു പുറത്തു വന്നില്ല. മാർക്സിന്റെ പേരുവെച്ച ഒരു പുസ്തകം പ്രസിദ്ധീകരിക്കാൻ പ്രസാധകനുള്ള ഭയവും , ഈ കൃതി തന്റേതാണെന്നു പറയാൻ പരിഭാഷകനുള്ള വൈമനസ്യവുമാണു് ഇതിനുള്ള കാരണമെന്നാണു് ഞാനറിഞ്ഞതു്. മറ്റു പല ഭാഷകളിലും ഇതിന്റെ പരിഭാഷ വന്നിട്ടുണ്ടെന്നു ഞാൻ കേട്ടിട്ടുണ്ടു്. പക്ഷേ , ഞാൻ അവയൊന്നും കണ്ടിട്ടില്ല. ഇങ്ങനെ ഈ മാനിഫെസ്റ്റോയുടെ ചരിത്രം ഒരു വലിയ പരിധിവരെ ആധുനിക തൊഴിലാളിവർഗ്ഗപ്രസ്ഥാനത്തിന്റെ ചരിത്രത്തെയാണു് പ്രതിഫലിപ്പിക്കുന്നതു്; ഇന്നത്തെ സോഷ്യലിസ്റ്റ് സാഹിത്യങ്ങളിൽവെച്ചു് ഏറ്റവും പ്രചാരമുള്ളതും ഏറ്റവും സാർവ്വദേശീയസ്വഭാവമുള്ളതുമായ പ്രസിദ്ധീകരണമിതാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. സൈബീരിയതൊട്ടു് കാലിഫോർണിയവരെയുള്ള കോടാനുകോടി തൊഴിലാളികൾ ഇതിനെ തങ്ങളുടെ പൊതുപരിപാടിയായി അംഗീകരിച്ചിട്ടുണ്ടെന്നുള്ളതു് നിസ്സംശയമാണു്.

എങ്കിലും അതെഴുതിയ കാലത്തു് അതിനെ സോഷ്യലിസ്റ്റ് മാനിഫെസ്റ്റോയെന്നു് നാമകരണം ചെയ്യാൻ ഞങ്ങൾക്കു നിർവ്വാഹമുണ്ടായിരുന്നില്ല. 1877- ൽ സോഷ്യലിസ്റ്റുകാർ എന്ന പേരിൽ അറിയപ്പെട്ടിരുന്നവർ രണ്ടുതരക്കാരായിരുന്നു. ഒരു ഭാഗത്തു് വിവിധ തരത്തിലുള്ള സാങ്കൽപ്പിക സിദ്ധാന്തക്കാർ - ഉദാഹരണത്തിനു് ഇംഗ്ലണ്ടിലെ ഓവൻ11പക്ഷക്കാരും ഫ്രാൻസിലെ ഫുര്യേ12 പക്ഷക്കാരും ; രണ്ടു കൂട്ടരും ക്രമേണ നാമാവശേഷമാകാൻ തുടങ്ങിയിട്ടുള്ള ചെറുസംഘങ്ങളായി അന്നുതന്നെ ശോഷിച്ചുകഴിഞ്ഞിരുന്നു. മറുഭാഗത്താണെങ്കിൽ എണ്ണിയാലൊടുങ്ങാത്ത സാമൂഹ്യമുറിവൈദ്യൻമാർ. മൂലധനത്തിനും

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/59&oldid=157916" എന്ന താളിൽനിന്ന് ശേഖരിച്ചത്