വെദപുസ്തകത്തിൽ പറഞ്ഞിരിക്കുന്ന പ്രധാന സംഗതികൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
വെദപുസ്തകത്തിൽ പറഞ്ഞിരിക്കുന്ന പ്രധാന സംഗതികൾ

രചന:ലഭ്യമല്ല (1847)
Wikipedia logo കൂടുതലറിയാൻ മലയാളം വിക്കിപീഡിയയിലെ
വെദപുസ്തകത്തിൽ പറഞ്ഞിരിക്കുന്ന പ്രധാന സംഗതികൾ എന്ന ലേഖനം കാണുക.

ബൈബിളിലെ ഉള്ളടക്കം ചരിത്രവീക്ഷണത്തിലൂടെ കണ്ട്, ബൈബിളിൽ പറയുന്ന സംഭവങ്ങളും അത് നടന്ന വർഷവും ക്രമാനുഗതമായി രേഖപ്പെടുത്തിയിരിക്കുകയാണ് ഈ പുസ്തകത്തിൽ.


[ 3 ] വെദപുസ്തകത്തിൽ

പറഞ്ഞിരിക്കുന്ന പ്രധാന സംഗതികൾ

ഇന്നിന്ന സമയത്ത സംഭവിച്ചു എന്നുള്ളത

ൟ താഴെ കാട്ടുന്നു.


൧ാം കാലം.

സൃഷ്ടിപ്പു മുതൽ പ്രളയം വരെ ൧൬൫൬ വൎഷം.

ലൊക സൃഷ്ടി - ക്രിസ്തു മുൻ
ലൊകത്തിന്റെ സൃഷ്ടിപ്പ ൪൦൦൪
ആദാമും ഹവായും ദൈവത്തൊടുള്ള അനുസ
രണക്കെട മൂലം ശുദ്ധതയിൽനിന്നും ഭാഗ്യ
ത്തിൽനിന്നും വീണ, ഒരു രക്ഷിതാവ വാഗ്ദ
ത്തം ചെയ്യപ്പെട്ടത
൪൦൦൩
കയിന്റെ ജനനം ൪൦൦൨
ഹബെലിന്റെ ജനനം ൪൦൦൧
൧൨൯ കയിൻ ഹബെലിനെ കൊന്നത ൩൮൭൫
൧൩൦ ആദാമിന്റെ ൧൩൦ വയസ്സിൽ ശെതിന്റെ ജ
നനം
൩൮൭൪
൩൨൨ ഹനൊഖിന്റെ ജനനം ൩൩൮൨
൬൮൭ മത്തുശലഹിന്റെ ജനനം ൩൩൮൭
൯൩൦ ആദാം (൯൩൦) വയസ്സിൽ മരിക്കുന്നത ൩൦൭൪
൯൮൭ ഹനൊഖ (൩൬൫) വയസ്സിൽ സ്വൎഗ്ഗത്തിലെക്ക
എടുത്തുകൊള്ളപ്പെട്ടത
൩൦൭൪
൧൦൪൨ ശെത ൯൧൨ വയസ്സിൽ മരിക്കുന്നത ൨൯൬൨
൧൦൫൬ നൊഹയുടെ ജനനം ൨൯൪൮
൧൫൩൬ പ്രളയമുണ്ടാകുമെന്ന മുൻ കൂട്ടി പറഞ്ഞ ൧൨൦ വ
ൎഷകാലം നൊഹ അനുതാപം പ്രസംഗിച്ചത
൨൪൬൮
൧൬൫൬ മത്തുശലഹ ൯൬൯ വയസ്സിൽ മരിച്ചു
ആ ആണ്ടിൽ തന്നെ നൊഹാ പെട്ടകത്തിൽ
പ്രവെശിച്ചു അപ്പൊൾ അവന ൬൦൦ വയ
സ്സുണ്ടായിരുന്നു
൨൩൪൮
[ 4 ]
ലൊക സൃഷ്ടി ക്രിസ്തു മുൻ
൨ാം കാലം
പ്രളയം മുതൽ അബ്രഹാമിനെ വിളിച്ചത വരെ ൪൨൭ വൎഷം
൧൬൫൭ നൊഹായും കുഡുംബവും പെട്ടകത്തിൽനിന്ന
വന്ന ബലി കഴിച്ചു അപ്പൊ ദൈവം ഇ
നി ഒരിക്കലും ഭൂമിയെ വെള്ളം കൊണ്ട ന
ശിപ്പിക്കയില്ല എന്നുള്ളതിന അടയാളമായി
ട്ട മഴവില്ല കല്പിച്ചു
൨൩൪൭
൧൭൭൦ ബാബെൽ പണിയുമ്പൊൾ ഭാഷകൾ കലക്ക
പ്പെട്ട ജനങ്ങൾ ചിന്നിപ്പൊകുന്നത
൨൨൩൪
൧൭൭൧ നിമ്രൊദ ബാബിലൊനിൽ രാജാധിപത്യം തു
ടങ്ങി
൨൨൩൪
൧൮൧൬ നൊഹായുടെ പുത്രനായ ഹാമിന്റെ പുത്ര
നായ മിസ്രെയിം എജിപ്തിൽ രാജാധിപ
ത്യം തുടങ്ങിയത
൨൧൮൮
൧൮൨൪ യൊബിന്റെ പരീക്ഷകൾ, ൟ സമയത്ത ഉ
ണ്ടായി എന്ന പറയപ്പെട്ടിരിക്കുന്നു
൨൧൮൦
൨൦൦൬ നൊഹ ൯൫൦ വയസ്സിൽ മരിക്കുന്നത ൧൯൯൮
൨൦൦൮ അബ്രഹാമിന്റെ ജനനം ൧൯൯൬
൩ാം കാലം
അബ്രഹാമിനെ വിളിച്ചത മുതൽ യിസ്രഎൽക്കാരുടെ പുറപ്പാട വ
രെ ൪൩൦ വൎഷം
൨൦൮൩ അബ്രഹാമിനെ കല്ദായക്കാരുടെ വിഗ്രഹാരാ
ധനയിൽനിന്ന ദൈവം വിളിച്ചത
൧൯൨൧
൨൧൦൭ അബ്രഹാമിനൊട ദൈവത്തിന്റെ സഖ്യത.
ചെലാകൎമ്മം നിയമിക്കപ്പെട്ടത. ലൊത്ത വി
ടിയിക്കപ്പെട്ടത. സൊദൊം ഗൊമൊറാ അ
ദ്മാ സിബൊയിം എന്ന പട്ടണങ്ങൾ അവരു
ടെ അക്രമം ഹെതുവായിട്ട അഗ്നികൊണ്ട
നശിപ്പിക്കപ്പെട്ടത
൧൮൯൭
൨൧൦൮ അബ്രഹാമിന്റെ ൧൦൦ വയസ്സിൽ ഇസ്ഹാക്കി
ന്റെ ജനനം
൧൮൯൬
൨൧൩൩ അബ്രഹാം ഇസ്ഹാക്കിനെ ബലികഴിക്കുന്നത ൧൮൭൧
൨൧൪൫ അബ്രഹാമിന്റെ ഭാൎയ്യയായ സാറാ ൧൨൭ വ
യസ്സിൽ മരിക്കുന്നത
൧൮൫൯
൨൧൪൭ ഇസ്ഹാക്ക റിബെക്കായെ വിവാഹം ചെയ്യുന്നത ൧൮൫൭
൨൧൬൮ യാക്കൊബിന്റെയും എശാവിന്റെയും ജന
നം
൧൮൩൬
൨൧൮൨ അബ്രഹാം ൧൭൫ വയസ്സിൽ മരിക്കുന്നത ൧൮൨൨
൨൨൪൪ യാക്കൊബ അവന്റെ അമ്മാച്ചന്റെ അടുക്കൽ
[ 5 ]
ലൊക സൃഷ്ടി ക്രിസ്തു മുൻ
പൊയി അവിടെ വെച്ച അവന്റെ രണ്ട
പുത്രിമാരെ വിവാഹം ചെയ്തു
൧൭൬൦
൨൨൫൯ യൊസഫിന്റെ ജനനം ൧൭൪൫
൨൨൬൫ യാക്കൊബ കനാനിലെക്ക തിരിച്ചുവരുന്നത ൧൭൩൯
൨൨൭൬ യൊസഫ ഒര അടിമക്കാരനായി വില്ക്കപ്പെ
ട്ടത
൧൭൨൮
൨൨൮൯ യൊസെഫ പറഒയുടെ സ്വപ്നങ്ങളുടെ പൊ
രുൾ പറഞ്ഞാറെ നാടുവാഴി ആക്കപ്പെട്ടത
൧൭൧൫
൨൨൯൮ യൊസെഫിന്റെ പിതാവും സഹൊദരന്മാരും
എജിപ്തിൽ പാൎക്കുന്നത
൧൭൦൬
൨൩൧൫ യാക്കൊബ മശിഹായുടെ വരവിനെ കുറിച്ച
ഭീൎഘദൎശനം പറഞ്ഞിട്ട, അവന്റെ ൧൪൭
വയസ്സിൽ ഏജിപ്തിൽ വെച്ച മരിച്ചു
൧൬൮൯
൨൩൬൯ യൊസെഫ ൧൧൦ വയസ്സുള്ളവനായി മരിക്കുന്നത ൧൬൩൫
൨൪൩൦ അഹറൊന്റെ ജനനം ൧൫൭൪
൨൪൩൩ മൊശെയുടെ ജനനം ൧൫൭൧
൨൪൭൩ മൊശെ മിദിയാനിലെക്ക ഒടിപ്പൊയത ൧൫൩൧
൨൫൧൩ യിസ്രാഎലിനെ വിടിയിപ്പാൻ മൊശെ അയ
ക്കപ്പെട്ടത
൧൪൯൧
൪ാം കാലം
യിസ്രാഏലിന്റെ പുറപ്പാട മുതൽ അവർ കനാനിൽ എത്തിയത വ
രെ ൪൦ വൎഷം
൨൫൧൩ യിസ്രഎൽ ചെങ്കടലിൽ കൂടി അതിശമായി
കടന്നതും, പറഒ മുങ്ങിചത്തതും
൧൪൯൧
൨൫൧൪ ന്യായപ്രമാണം സീനായി പൎവതത്തിൽ വെച്ച
കൊടുക്കപ്പെട്ടതും ക്രടാരം പണിയപ്പെട്ടതും
൧൪൯൦
൨൫൫൨ മൊശെയുടെ സഹൊദരി ആയ മിറിയാം
൧൩൦ വയസ്സിൽ മരിച്ചു
അഹറൊൻ ൧൨൩ വയസ്സിൽ മരിച്ചു
൧൪൫൨
൨൫൫൩ മൊശെ ൧൨൦ വയസ്സിൽ മരിച്ച യൊശുവാ അ
വന്റെ പിമ്പനായി നിയമിക്കപ്പെട്ടു
൧൪൫൧
൫ാം കാലം
യിസ്രാഎല്ക്കാർ കനാനിൽ പ്രവെശിച്ചത മുതൽ ശലൊമൊന്റെ ദെ
വാലയം പണിതത വരെ—൪൪൭ വൎഷം
൨൫൫൩ യിസ്രാഎൽ യൎദെനെ കടന്നതും, മന്നാ നിന്നു
പൊയതും, യെറിഹൊ പിടിക്കപ്പെട്ടതും
൧൪൫൧
൨൫൬൧ യൊശുവാ ൧൧0 വയസ്സിൽ മരിച്ചു ൧൪൪൩
൨൮൪൯ ശമുയെലിന്റെ ജനനം ൧൧൫൫
[ 6 ]
ലൊക സൃഷ്ടി ക്രിസ്തു മുൻ
൨൮൮൮ പ്രധാനാചാൎയ്യനായ എലി മരിച്ചതും പെട്ടി
ഫലശ്തിയക്കാരാൽ പിടിക്കപ്പെട്ടതും
൧൧൧൬
൨൯൦൯ ശാവുൽ രാജാവായിട്ട അഭിഷെകം ചെയ്യപ്പെ
ട്ടത
൧൦൯൫
൨൯൧൯ ദാവീദിന്റെ ജനനം ൧൦൮൫
൨൯൪൨ ദാവീദ രാജാവായിട്ട അഭിഷെകം ചെയ്യപ്പെ
ട്ടത
൧൦൬൩
൨൯൪൨ ദാവീദ ഗൊലിയാഥിനെ നിഗ്രഹിക്കുന്നത ൧൦൬൨
൨൯൪൯ ശാവുൽ യുദ്ധത്തിൽ തൊല്ക്കയാൽ തന്നെത്താൻ
കൊല്ലുന്നതും യെഹൂദാ മനുഷ്യർ ദാവീദി
നെ രാജാവായി കൈക്കൊള്ളുന്നതും
൧൦൫൫
൨൯൫൬ യിസ്രാഎലിന്റെ രാജാവായ ഇശ്ബൊശെത ച
തിവാൽ കൊല്ലപ്പെട്ട രാജ്യം മുഴുവനും ദാ
വീദിന്റെ കീഴിൽ ഒന്നിച്ചു
൧൦൪൮
൨൯൫൭ ദാവിദ യബുസായിക്കാരിൽനിന്ന യെറുശലം
പിടിച്ച അതിനെ രാജ നഗരി ആക്കുന്നത
൧൦൪൭
൨൯൬൯ ദാവീദ ബതശെബായൊടെ കൂടെ വ്യഭിചാരം
ചെയ്യുന്നത
൧൦൩൫
൨൯൭൦ ദീൎഘദൎശി ആയ നാഥാനെ യഹൊവാ അയക്ക
യാൽ ദാവീദ അനുതപിച്ചത
൧൦൩൪
൨൯൭൧ ശലൊമൊന്റെ ജനനം ൧൦൩൩
൨൯൮൧ അബ്ശാലൊം അവന്റെ പിതാവിനൊട മത്സരി
ച്ചതുകൊണ്ടു യൊയാബിനാൽ കൊല്ലപ്പെട്ടത
൧൦൨൩
൨൯൮൯ ദാവീദ ശലൊമൊനെ രാജാവായിട്ട അഭിഷെ
കം ചെയ്യിപ്പിക്കുന്നത
൧൦൧൫
൨൯൯൦ ദാവീദ ൭൦ വയസ്സിൽ മരിക്കുന്നത ൧൦൧൪
൩൦൦൦ ശലൊമൊന്റെ ദെവാലയം ൭ വൎഷം കൊണ്ട
പണി തീൎന്നത
൧൦൦൪
൬ാം കാലം
ശലൊമൊന്റെ ദെവാലയം പണിതത മുതൽ ബബിലൊനിലെക്ക
അടിമപൊയത വരെ ൪൧൫ വൎഷം
൩൦൦൧ ശലൊമൊന്റെ ദെവാലയ പ്രതിഷ്ഠ ൧൦൦൩
൩൦൨൯ ശലൊമൊന്റെ മരണം. പത്തഗൊത്രം മറുതലി
ച്ച യരൊബൊയാമിനൊട ചെരുന്നത. യ
രൊബൊയാം കാളക്കുട്ടികളെ ഉണ്ടാക്കി വന്ദി
പ്പിച്ചത, അനെകം പട്ടക്കാരും ജനങ്ങളും ൟ
വിഗ്രഹാരാധന മൂലം യരൊബൊയാമിനെ
വിട്ട റെഹൊബൊയാമിനൊട ചെരുന്നത
൯൭൫
൩൦൩൩ റെഹൊബൊയാമിന്റെ ദുഷ്ടത ഹെതുവായി
ട്ട ദൈവം എജിപ്തിലെ രാജാവായ ശീശാക്കി
[ 7 ]
ലൊക സൃഷ്ടി ക്രിസ്തു മുൻ
നെ വരുത്തി രാജധാനിയെയും ശുദ്ധമുള്ള
ദെവാലയത്തെയും കൊള്ളയിടിക്കുന്നത
൯൭൧
൩൧൦൮ എലിയാ ദീൎഘദൎശി സ്വൎഗ്ഗത്തിലെക്കു എടുത്തുകൊ
ള്ളപ്പെട്ട എലിശ അവന പിമ്പനാകുന്നത
൮൯൬
൩൧൬൫ എലിശാ മരിക്കുന്നത ൮൩൯
൩൧൯൪ ഉസ്സിയായെന്നും, അസറിയാ എന്നും നാമമുള്ള
യെഹ്രദായുടെ രാജാവിന്റെ ൫൨ വത്സര
ത്തെ രാജ്യഭാരത്തിന്റെ തുടസ്സം
൮൧൦
൩൨൭൮ ഹെസക്കിയാ മതമൎയ്യാദകളെ നന്നാക്കി, വെദ
പ്രമാണ പുസ്തകങ്ങളെ ജനങ്ങളുടെ ഇട
യിൽ പരത്തുന്നതിന ഉപാദ്ധ്യായന്മാരുടെ
ഒരു സംഘത്തെ നിശ്ചയിക്കുന്നത
൭൨൬
൩൨൮൩ യിസ്രാഎലിന്റെ രാജ്യം യെഹൂദായിൽനിന്ന
വെർതിരിഞ്ഞ പത്തൊമ്പത ദുഷ്ട രാജാക്കൾ
അതിൽ ൨൫൪ വൎഷം ഭരിച്ചതിന്റെ ശെഷം
അശൂർകാരാൽ അശെഷം നശിപ്പിക്കപ്പെട്ടു
൭൨൧
൩൨൯൨ മിഖായും നാഹൂമും ദീൎഘദൎശനം പറയുന്നത ൭൧൨
൩൩൦൮ ഊഹിക്കപ്പെട്ടിരിക്കുന്ന പ്രകാരം ഹെസകിയാ
യുടെ പുത്രനായി യെഫ്രദിയായിലെ രാജാ
വായ മനശെ യശായായെ വാളുകൊണ്ട
അറുക്കുന്നത
൬൯൬
൩൩൬൩ സഫനിയാ ദീൎഘദൎശനം പറയുന്നത ൬൪൧
൩൩൮൧ യൊവെൽ ദീൎഘദൎശനം പറയുന്നത ൬൨൩
൩൩൯൫ ഹബക്കുക. ദീൎഘദൎശനം പറയുന്നത ൬൦൯
൩൩൯൮ നബുഖദനെസർ യെറുശലം പിടിച്ച രാജാ
വിനെ കപ്പത്തിൻ കീഴാക്കി അനവധി ആ
ളുകളെ അടിമക്കാരാക്കി; അവരുടെ ഇട
യിൽ ദാനിയെലും അവന്റെ മൂന്നു കൂട്ടുകാ
രും ഉണ്ടായിരുന്നു. ഇപ്രകാരം യറമിയാ
മുൻ പറഞ്ഞ ൭൦ വൎഷത്തെ അടിമ തുടങ്ങി
൬൦൬
൩൪൧൦ ഹെസക്കെൽ കൽദിയായിൽ ദീൎഘദൎശനം പ
റയുന്നത
൫൯൪
൩൪൧൬ നബുഖദനെസർ എറനാൾ നിരൊധിച്ചതി
ന്റെ ശെഷം യെറുശലമും അതിലുണ്ടായിരു
ന്ന ദെവാലയവും ദഹിപ്പിച്ച, യെഫ്രദന്മാ
രിൽ ഏതാനും പാപപ്പെട്ടവരെ ഒഴികെ
ശെഷം എല്ലാവരെയും അടിമക്കാരായി ബാ
ബിലൊനിലെക്ക കൊണ്ടുപൊയി. യെഹൂദാ
രാജ്യം ദാവീദ മുതൽ ൪൬൮ വൎഷവും പത്ത
ഗൊത്രങ്ങൾ വെർ തിരിഞ്ഞതിന്റെ ശെഷം
൩൩൮ വൎഷവും യിസ്രാഎൽ രാജ്യത്തിന്റെ
നാശം മുതൽ ൧൩൪ വൎഷവും നിലനിന്നു
൫൮൮
[ 8 ]
ലൊക സൃഷ്ടി ക്രിസ്തു മുൻ
൭ാം കാലം
യെറുശലെമിന്റെ നാശം മുതൽ ക്രിസ്തു വരെ ൫൮൮ വൎഷം
൩൪൧൬ യെറുശലെമിന്റെ ഒന്നാമത്തെ നാശം ൫൮൮
൩൪൧൭ യെഹൂദന്മാർ യറമിയായെ എജിപ്തിലെക്ക കൊ
ണ്ടുപൊയി അവൻ അവിടെ വെച്ച ദീൎഘദ
ൎശനം പറയുന്നത
൫൮൭
൩൪൧൯ ഒബദിയാ ദീൎഘദൎശനം പറയുന്നത ൫൮൫
൩൪൨൪ നബുഖദനെസർ ഒരു പൊൻ ബിംബത്തെ ഉ
ണ്ടാക്കി വച്ചതും എബ്രായ ബാലകന്മാർ തീ
ചൂളയിൽനിന്ന രക്ഷപെട്ടതും
൫൮൦
൩൪൬൬ ബെൽശസറിന്റെ വിരുന്നും, കൂറൊസ രാ
ജ്യം പിടിക്കുന്നതും, രാജ്യം ദാറിയുസിന എ
ല്പിക്കപ്പെടുന്നതും, രാജാവ കൊല്ലപ്പെടുന്നതും
ഇപ്രകാരം ഒന്നാമത്തെ മഹാ രാജ്യമായ
ബാബിലൊൻ അവസാനിച്ചു
൫൮൮
൩൪൬൮ ദാറിയുസിന പിമ്പ കൂറൊസ രാജ്യം വാഴുന്ന
തും യെഹൂദന്മാരുടെ അടിമ ഒഴിച്ച യെറു
ശലെം വീണ്ടും പണി ചെയ്യുന്നതിനും അവ
രുടെ ദെവാലയ ഉപകരണങ്ങൾ തിരികെ
കൊടുക്കുന്നതിനും തീൎപ്പ ഉണ്ടാകുന്നത
൫൩൬
൩൪൮൪ ഹഗ്ഗായിയും സെഖറിയായും ദീൎഘദൎശനം പറ
യുന്നത
൫൨൦
൩൪൮൮ യെഹൂദ സ്ത്രീയായ എസ്തെറിനെ അഹശുവറു
സ വിവാഹം ചെയ്യുന്നത
൫൧൬
൩൪൮൯ യെറുശലെമിലെ രണ്ടാമത്തെ ദെവാലയത്തി
ന്റെ പ്രതിഷ്ഠ
൫൧൫
൩൫൩൭ യെഹൂദന്മാരുടെ ദെശകാൎയ്യങ്ങളെ ക്രമപ്പെടു
ത്തുന്നതിനും, മതകാൎയ്യങ്ങളെ നന്നാക്കുന്നതി
നുമായിട്ട എസ്രാ യെറുശലെമിലെക്ക അയ
ക്കപ്പെട്ടത
൪൬൭
൩൫൫൦ യെറുശലം വീണ്ടും പണി ചെയ്യുന്നതിന നഹ
മിയായിക്ക അനുവാദം കിട്ടുന്നത
൪൫൪
൩൫൬൩ നഹമിയാ അൎത്തഹ്ശസ്തയുടെ അടുക്കലെക്ക തി
രിച്ചുവരുന്നത
൪൪൧
൩൫൬൫ നഹമിയാപിന്നെയും യെറുശലെമിലെക്ക പൊ
യി മാൎഗ്ഗം നന്നാക്കുന്നതും, എഴുത്ത പുസ്തക
ങ്ങളായിരുന്ന പഴയ നിയമ പുസ്തകങ്ങളെ
എല്ലാം എസ്രാ ശൊധന ചെയ്ത, നാളാഗമ
പുസ്തകങ്ങൾ എഴുതി ഉണ്ടാക്കി
൪൩൯
൩൫൬൬ പഴയ നിയമ എഴുത്തുകാരിൽ ഒടുക്കത്തവനാ
യ മലാഖി ദീൎഘദൎശനം പറയുന്നത
൪൩൮
[ 9 ]
ലൊക സൃഷ്ടി ക്രിസ്തു മുൻ
൩൬൦൪ പഴയ നിയമത്തിന്റെ കഥ ൟ സമയത്ത അ
വസാനിക്കുന്നു
൪൦൦
൩൬൭൨ മഹാനായ ആലക്സന്തർ ആസിയാ ജയിച്ച യെ
റുശലെമിൽ വന്ന യദ്വായെന്ന പ്രധാനാ
ചാൎയ്യനെ ബഹുമാനിച്ച യെഹൂദന്മാൎക്ക ഒ
ത്താശ ചെയ്യുന്നത
൩൩൨
൩൬൭൪ ആലക്സന്തർ പർതക്കാരുടെയും മെതക്കാരുടെയും
രാജ്യമായ രണ്ടാമത്തെ മഹാ രാജ്യം നശി
പ്പിച്ച, ഗ്രെക്കു മഹാ രാജ്യം സ്ഥാപിക്കുന്നത
൩൩൦
൩൭൨൦ പഴയ നിയമം ഗ്രെക്കു ഭാഷയിൽ പരിഭാഷ
പ്പെടുത്തിയത
൨൮൪
൩൮൩൭ സുറിയായിലെ രാജാവായ അന്തയൊക്കസി
ന്റെ കല്പനയാൽ അന്തിയൊക്കിയായിൽ
വെച്ച ൭ സഹൊദരന്മാരും അവരുടെ മാ
താവും രക്തസാക്ഷിക്കാരായി മരിച്ചു
൧൬൭
൩൮൩൯ മക്കാബിക്കാരനായ യൂദാസ സുറിയാക്കാരുടെ
കൈയിൽനിന്ന യെറുശലം പിടിച്ച, ദൈ
വത്തിന്റെ വന്ദന വീണ്ടും സ്ഥാപിക്കുന്നത
൧൬൫
൩൯൩൯ റൊമാക്കാർ സുറിയാ ജയിച്ച, മൂന്നാമത്തെ മഹാ
രാജ്യമായ ഗ്രെക്ക രാജ്യം അവസാനിപ്പിച്ച,
അവരുടെ സ്വന്ത രാജ്യം സ്ഥാപിക്കുന്നത
൬൫
൩൯൪൧ യെഫ്രദിയാ ഒരു റൊമാ സമസ്ഥാനമാക്കപ്പെ
ട്ടത
൬൩
ക്രി. പിമ്പ
൩൯൯൯ യെശു ക്രിസ്തുവിന ആറ മാസം മുമ്പിൽ യൊ
ഹന്നാൻ ബപ്തിസ്ത ജനിച്ചത
൪൦൦൦ യെശു ക്രിസ്തുവിന്റെ ജനനം
൮ാം കാലം
ക്രിസ്തുവിന്റെ ജനനം മുതൽ ഒന്നാമത്തെ നൂറു വൎഷത്തിന്റെ അവ
സാനം വരെ
൪൦൧൨ ക്രിസ്തു പന്ത്രണ്ടാം വയസ്സിൽ ദെവാലയത്തിൽ
വെച്ച വെദപ്രമാണ ശാസ്ത്രികളൊടു തൎക്കി
ക്കുന്നത
൪൦൩൨ പീലാത്തൊസ നാടുവാഴി ആയിട്ട യെഹൂദി
യായിലെക്ക വന്നത
൨൮
൪൦൩൩ യൊഹന്നാൻ ബപ്തിസ്മ ശുശ്രൂഷ തുടങ്ങുന്നത ൨൯
൪൦൩൪ ക്രിസ്തുവിന്റെ ബപ്തിസ്മ ൩൦
൪൦൩൭ യെശു ക്രിസ്തു കുരിശിൽ തറെക്കപ്പെട്ടത ൩൩
൪൦൩൯ പൌലൂസിന്റെ മനസ്സ തിരിവ ൩൫
[ 10 ]
ലൊക സൃഷ്ടി ക്രി. പിമ്പ
൪൦൪൮ ഹെറൊദസ യാക്കൊബിനെ നിഗ്രഹിക്കുന്ന
തും പത്രൊസ കാരാഗൃഹത്തിൽനിന്ന ദൈ
വദൂതനാൽ വിടിയിക്കപ്പെട്ടതും
൪൪
൪൦൬൪ പൌലുസ ബന്ധനായി റൊമായിലെക്ക അയ
ക്കപ്പെട്ടത
൩൦
൪൦൭൧ പൌലുസും പത്രൊസും രക്തസാക്ഷിക്കാരായി
മരിക്കുന്നതും യെഹൂദന്മാരുടെ യുദ്ധം തുട
ങ്ങുന്നതും
൬൫
൪൦൭൧ റൊമാ സെനാപതി യെറുശലെമിനെ നിരൊ
ധിക്കുന്നതിൽനിന്ന മാറിയപ്പൊൾ ക്രിസ്തിയാ
നികൾ ക്രിസ്തുവിന്റെ വചന പ്രകാരം
യൎദെന്റെ അക്കരയിലുള്ള പെല്ലായെന്ന ന
ഗരത്തിൽ ഒടി ചെന്ന രക്ഷപെടുന്നത
൬൭
൪൦൭൪ തീത്തൂസ വെസ്പെസിയൻ ക്രിസ്തുവിന്റെ ദീൎഘ
ദൎശന പ്രകാരം യെറുശലം നിരൊധിച്ച പി
ടിച്ച, ൧,൧൦൦,൦൦൦ ആളുകൾ ക്ഷാമം കൊ
ണ്ടും തീ കൊണ്ടും വാളുകൊണ്ടും കുരിശിൽ
തറെക്കുന്നതുകൊണ്ടും മരിച്ചു; ൯൭,൦൦൦ അടി
മക്കാരായി വില്ക്കപ്പെട്ടു; ഇതുക്രടാതെ യെറു
ശലമിന്റെ പലപല സ്ഥലങ്ങളിൽ വെച്ച
അനവധി ആളുകൾ നശിച്ചു
൭൨
൪൦൭൫ യറുശലമും ദെവാലയവും ഇടിച്ചു നിലത്തൊ
ട സമമാക്കപ്പെട്ടത
൭൧
൪൦൯൯ ദൊമിത്തിയാൻ എന്ന മഹാ രാജാവ യൊഹ
ന്നാനെ പത്തെമൂസ എന്ന ദ്വീപിലെക്ക രാ
ജ്യ ഭ്രഷ്ടനായി തള്ളികളയുന്നതും, അവിടെ
വെച്ച അവൻ അറിയിപ്പ പുസ്തകത്തെ എ
ഴുതിയതും
൯൫
൪൧൦൧ യൊഹന്നാൻ തിരികെ വന്ന സുവിശെഷം എ
ഴുതിയത
൯൭
൪൧൦൪ യൊഹന്നാൻ ൧൦൦ വയസ്സിൽ മരിച്ചു. അപ്പൊ
സ്തൊലന്മാരിൽ ഒടുക്കത്തവൻ ഇവനായിരു
ന്നു. സ്വഭാവികെനെയുള്ള മരണം ഇവനെ
ഉണ്ടായുള്ളു
൧൦൦

അവസാനം

COTTAYAM:—Printed at the Church Mission Press, 1847.