പ്രാചീനമലയാളം/ചാതുർവർണ്യാഭാസവും ബ്രാഹ്മണമതവും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
പ്രാചീനമലയാളം
രചന:ചട്ടമ്പിസ്വാമികൾ
ചാതുർവർണ്യാഭാസവും ബ്രാഹ്മണമതവും
പ്രാചീനമലയാളം

ചാതുർവർണ്യാഭാസവും ബ്രാഹ്മണമതവും
[തിരുത്തുക]

ശൂദ്രായാം ബ്രാഹ്മണാജ്ജാതഃ ശ്രേയസാ ചേൽ പ്രജായതേ അശ്രേയാംച്ഛ്രേയസീം ജാതിം ഗച്ഛത്യാസപ്തമാദ്യുഗാൽ അർത്ഥം: ബ്രാഹ്മണൻ വിവാഹം ചെയ്ത ശൂദ്രസ്ത്രീയിൽ ജനിച്ച കന്യക ബ്രാഹ്മണനെത്തന്നെ വിവാഹം ചെയ്തിട്ട് അവൾക്കും പുത്രികൾ ജനിച്ച് അവരും അപ്രകാരം തന്നെ ഏഴു തലമുറവരെ ബ്രാഹ്മണനെത്തന്നെ വിവാഹം ചെയ്തുകൊണ്ടു വന്നാൽ ഏഴാമതു തലമുറയിൽ ജനിച്ചവർ ബ്രാഹ്മണജാതി യായിത്തീരുന്നു.

ശൂദ്രോ ബ്രാഹ്മണതാമേതി ബ്രാഹ്മണശ്ചൈതി ശൂദ്രതാം ക്ഷത്രിയാജ്ജാതമേവന്തു വിദ്യാ ദ്ദൈ്വശ്യാത്തൗൈവെ ച മനുസ്മൃതി

അർത്ഥം: മേൽപറഞ്ഞ പ്രകാരം സ്ത്രീസന്തതി വഴിയിൽ ശൂദ്ര കുലത്തിൽ ഏഴാമത്തെ തലമുറയിൽ ബ്രാഹ്മണനു ജനിച്ചവൻ ബ്രാഹ്മണനാകുന്നു. ആ ശൂദ്രസ്ത്രീയിൽതന്നെ ബ്രാഹ്മണനു ജനിച്ച പുരുഷസന്തതി ശൂദ്രത്വത്തെ പ്രാപിക്കും. ക്ഷത്രിയനു ശൂദ്രസ്ത്രീയിൽ ജനിച്ച സ്ത്രീസന്തതി ക്ഷത്രിയനെ തന്നെ തുടർന്ന് വിവാഹം ചെയ്തുകൊണ്ടുവന്നാൽ അഞ്ചാമതു തലമുറയിൽ ക്ഷത്രിയത്വത്തെ പ്രാപിക്കുന്നു. വൈശ്യനു ശൂദ്രസ്ത്രീയിൽ ജനിച്ച സ്ത്രീസന്തതി മൂന്നു തലമുറവരെ വൈശ്യനെത്തന്നെ വിവാഹം ചെയ്തുകൊണ്ടു വന്നാൽ വൈശ്യത്വത്തേയും പ്രാപിക്കും. ബ്രാഹ്മണജാതിയിൽ ഉള്ള സ്ത്രീപുരുഷന്മാർ വിധിപ്രകാരം വിവാഹം ചെയ്ത് അവരിൽനിന്ന് ജനിച്ച പുത്രപൗത്രപരമ്പര കളായി വരുന്നവർ മാത്രമാണ് ബ്രാഹ്മണജാതികൾ എന്നു കാണുന്നു. ഈ അഭിപ്രായപ്രകാരം, വർഗ്ഗവർദ്ധനയ്ക്കു ജാതി ഇന്നതെന്നു കണ്ടുപിടിക്കേണ്ടതത്യാവശ്യമാകയാൽ അതിലേയ്ക്കു ള്ള മാർഗ്ഗമെന്തെന്നു നോക്കാം. മനുഷ്യരിലുള്ള ഗുണകർമ്മ വിഭാഗങ്ങളെക്കൊണ്ടു കണ്ടുപിടിക്കാമെന്നുവച്ചാൽ, ബ്രാഹ്മണ ന്റെ തൊഴിലിനെ ചെയ്താൽ ശൂദ്രൻ ബ്രാഹ്മണനാവുകയോ ശൂദ്രന്റെ തൊഴിലിനെ ചെയ്താൽ ബ്രാഹ്മണൻ ശൂദ്രനാവുകയോ ചെയ്കയില്ലെന്നു കാണുന്നസ്ഥിതിക്കും ഏതുജാതിയിലും ഏതു കർമ്മവും വ്യവസ്ഥ കൂടാതെ കാണാമെന്നുള്ളതിനാലും അതിനെ ജാതിലക്ഷണമായി സ്വീകരിച്ചുകൂടാ. ഗുണകർമ്മ വിഭാഗങ്ങളെ ഒഴിച്ചാൽ ജാതി കണ്ടുപിടിക്കുന്നതിന് ഉപകരിക്കു ന്നതായി പറയുന്നത് രൂഢ(വാദ)ത്തെയാണ്. ഇത് തീരെ അടിസ്ഥാനമില്ലാത്തതാണെന്ന് മുമ്പിൽ തന്നെ സ്ഥാപിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി, 'കപിലാരുണപീതകൃഷ്ണാ'ദികളായ വർണ്ണങ്ങളെക്കൊണ്ടു ജാതിനിർണ്ണയം ചെയ്യാം എന്നു വിചാരി ക്കുന്നപക്ഷം അവ പരസ്പരവിരുദ്ധമായും വ്യവസ്ഥയില്ലാതെയും കാണുന്നതുകൊണ്ട് അതിലേയ്ക്ക് തീരെ ഉപകരിക്കുന്നില്ല. പിന്നെ ജാതി അനുസരിച്ചു ദമ്പതികളെ തിരഞ്ഞെടുക്കുന്നതിനു മറ്റൊരു മാർഗ്ഗവും ഉള്ളതായി തോന്നുന്നില്ല. ഗുണകർമ്മങ്ങളെ ഒഴിച്ച് മറ്റു യാതൊന്നും ജാതിവിഭാഗത്തിന് അടിസ്ഥാനമായി വന്നുകൂടാ എന്നും പാരമ്പര്യത്തിന്ര് അതിലേയ്ക്ക് അടിസ്ഥാനമാക്കി കത്തിക്കുന്നതു ശരിയല്ലെന്നും ഉള്ളതിലേയ്ക്ക് ചില പ്രമാണങ്ങളെ താഴെ ചേർക്കുന്നു.

1. ഭാരതം അനുശാസനപർവ്വം അതോ ബ്രാഹ്മണതാം യാതോ വിശ്വാമിത്രോ മഹാതപാഃ ക്ഷത്രിയഃ സോപ്യൗ െതഥാ ബ്രഹ്മവംശസ്യ കാരകഃ അർത്ഥം: മഹാതപസ്വിയായ വിശ്വാമിത്രൻ ക്ഷത്രിയനായിരു ന്നിട്ടും പിന്നീട് ബ്രാഹ്മണനായി. അല്ലാതെയും ബ്രാഹ്മണവംശ ത്തിനു കാരണമായി.

2. വിഷ്ണുപുരാണം 4.10 പ്രതിരൗാെൽ കണ്വസ്തസ്യാപി മേധാതിൗിെർയ്യതഃ കണ്വായന ദ്വിജാഃ ബഭൂവുഃ

അർത്ഥം: ക്ഷത്രിയനായ പ്രതിരൗന്റൈ പുത്രൻ കണ്വൻ. കണ്വ ന്റെ പുത്രൻ മേധാതിൗിെ. മേധാതിൗിെയിൽനിന്ന് കണ്വായന ബ്രാഹ്മണർ സകലരും ഉണ്ടായി. പുത്രഃ പ്രതിരൗസ്യൊസീൽ കണ്വഃ സമഭവന്നൃപഃ മേധാതിൗിെഃ സുതസ്തസ്യ യസ്മാൽ കണ്വോഭവദ്ദ്വിജഃ അർത്ഥം: കണ്വൻ പ്രതിരൗന്റൈ പുത്രൻ. മേധാതിൗിെ അവന്റെ പുത്രൻ. അവനിൽ നിന്ന് കാണ്വായനബ്രാഹ്മണർ ഭവിച്ചു. മഹാവീര്യാദുരുക്ഷയോ നാമ പുത്രോഭൂൽ. തസ്യ ത്രയ്യാരുണ പുഷ്‌കരിണൗ കപിശ്ച പുത്രത്രയമഭൂൽ തച്ച ത്രിതയമപി പശ്ചാൽ വിപ്രതാമുപജഗാമ. അർത്ഥം: മഹാവീര്യനെന്ന ക്ഷത്രിയന് ഉരുക്ഷയനെന്ന പുത്രൻ ഭവിച്ചു. അവനു ത്രയ്യാരുണൻ, പുഷ്‌കരൻ, കപി ഇങ്ങനെ മൂന്നു പുത്രന്മാർ ഉണ്ടായിരുന്നു. ഈ മൂന്നുപേരും പിന്നീട് ബ്രാഹ്മണരായി ഭവിച്ചു.

3. ഭാരതം ഹരിവംശം അദ്ധ്യായം 32 ദിവൗദാസസ്യ ദായാദൗ ബ്രഹ്മർഷിർമ്മിത്രയുർന്നൃപഃ മൈത്രായണസ്തതസ്സോമമെത്രേയാസ്തു തതഃ സ്മൃതാഃ അർത്ഥം: ദിവൗദാസനെന്നവന്റെ പുത്രൻ മിത്രയു എന്ന രാജാവ് ബ്രഹ്മർഷിയായി. അദ്ദേഹത്തിന്റെ പുത്രൻ മൈത്രായ ണൻ. മൈത്രായണന്റെ പുത്രൻ സോമൻ. സോമനിൽ നിന്ന് മൈത്രേയബ്രാഹ്മണരുമുണ്ടായി.

കേവലം ക്ഷത്രിയർ മാത്രമേ ബ്രാഹ്മണരായിട്ടുള്ളൂ എന്നു പറവാൻ പാടില്ലാ. താഴ്ന്ന ജാതിക്കാരും ബ്രാഹ്മണരായിട്ടുണ്ട്. സ്‌കാന്ദപുരാണത്തിൽ ചേർന്ന സഹ്യാദ്രിഖണ്ഡം ഉത്തരാർദ്ധ ത്തിൽ താഴെ പറയുന്നവിധം കാണുന്നു: അബ്രാഹ്മണ്യേ തദാ ദേശേ കൈവർത്താൻ പ്രേക്ഷ്യ ഭാർഗ്ഗവഃ ഛിത്വാ തദ്ബളിശം കണ്‌ഠേ യജ്ഞസൂത്രമകത്തയത് അർത്ഥം: ബ്രാഹ്മണരഹിതരായ ആ ദേശത്തിൽ ഭാർഗ്ഗവൻ മുക്കുവന്മാരെ കണ്ട്, അവരുടെ ചൂണ്ടയെ ഖണ്ഡിച്ചുകളഞ്ഞിട്ട് കയറിനെ പൂണുനൂലായി ധരിപ്പിച്ചു. മേലും ഇപ്രകാരം ഒരു ജാതിയിൽനിന്നു വേറൊരു ജാതി കർമ്മം നിമിത്തം ഉണ്ടാകുന്നതുകൂടാതെ ഒരു വംശത്തിൽതന്നെ കർമ്മകാരണത്താൽ ബ്രാഹ്മണാദിയായ നാലു ജാതികളും ഉണ്ടാകുന്നു എന്നു കാണുന്നു. ഇതിനും അനേകപ്രമാണങ്ങൾ ഭാരതം, വിഷ്ണുപുരാണം മുതലായ ഗ്രന്ഥങ്ങളിൽ ഉണ്ട്.

4. വിഷ്ണുപുരാണം, അംശം 4, അദ്ധ്യായം 1 കുരുഷാൽ കാരുഷാ ക്ഷത്രിയാ ബഭൂവുഃ അർത്ഥം: (ബ്രാഹ്മണനായ വൈവസ്വതമനുവിന്റെ പുത്രന്മാ രിൽ ഒരുവനായ) കരുഷനിൽ നിന്ന് ഏറ്റവും ബലമുള്ള കാരുഷ ന്മാരെന്ന ക്ഷത്രിയരുണ്ടായി. നാഭാഗോ നേദിഷ്ടപുത്രസ്തു വൈശ്യതാമഗാത് അർത്ഥം: ആ വൈവസ്വതമനുവിന്റെ മറ്റൊരു പുത്രൻ നേദിഷ്ടൻ. അവന്റെ പുത്രനായ നാഭാഗൻ വൈശ്യനായി ഭവിച്ചു. പൃഷഡ്രസ്തു ഗുരുഗോവധാൽ ശൂദ്രതാമഗമൽ അർത്ഥം: ആ വൈവസ്വതമനുവിന്റെ വേറൊരു പുത്രനയ പൃഷഡ്രൻ എന്നവൻ ഗുരുവിന്റെ പശുവിനെ കൊന്നതിനാൽ ശൂദ്രനായി ഭവിച്ചു.

5. വിഷ്ണുപുരാണം അംശം 4, അദ്ധ്യായം 8 ശകാലേശഗൃത്സമദാസ്ര്തയോസ്യാഭവൻ ഗൃത്സമദസ്യ ശൗനകശ്ചാതുർവർണ്യപ്രവർത്തയിതാ അർത്ഥം: (സുനഹോത്രനു) കാശൻ, ലേശൻ, ഗൃസ്തമദൻ ഇങ്ങനെ മൂന്നു പുത്രന്മാർ. ഗൃത്സമദന്റെ പുത്രനായ ശൗനക നിൽ നിന്ന് നാലു ജാതികളുണ്ടായി. ഹരിവംശത്തിൽ ഈ ലേശൻ എന്നുള്ള നാമത്തെ ശലൻ എന്നും ശൗനകൻ എന്ന നാമത്തെ ശുനകൻ എന്നും എഴുതി യിരിക്കുന്നു.

സുനഹോത്രസ്യ ദായാദസ്ര്തയഃ പരമധാർമ്മികാഃ കാശഃ ശലശ്ച ദ്വാവേതൗ തഥാ ഗൃത്സമദഃ പ്രഭുഃ അർത്ഥം: സുനഹോത്രനു കാശൻ, ശലൻ, ഗൃത്സമദൻ എന്നു മഹാധർമ്മിഷ്ഠന്മാരായ മൂന്നു പുത്രരുണ്ടായിരുന്നു. പുത്രോ ഗൃത്സമദസ്യാപി ശുനകോ യസ്യ ശൗനകാഃ ബ്രാഹ്മണാഃ ക്ഷത്രിയാശ്ചൈവ വൈശ്യാഃ ശൂദ്രാസ്തഥൈവ ച അർത്ഥം: ഗൃത്സമദന്റെ പുത്രൻ ശുനകൻ. അവന്റെ പുത്ര ന്മാരായ ശൗനകന്മാർ ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ശൂദ്രരും ആയിട്ടു ഭവിച്ചു. ഭാർഗ്ഗസ്യ ഭാർഗ്ഗഭൂമിരതശ്ചാതുർവർണ്യപ്രവൃത്തിഃ അർത്ഥം: ഭാർഗ്ഗന്റെ പുത്രൻ ഭാർഗ്ഗഭൂമിഃ. ഭാർഗ്ഗഭൂമിയിൽനിന്നു നാലു വർണ്ണങ്ങളുമുണ്ടായി.

6. ഭാരതം ഹരിവംശം അദ്ധ്യായം 32 ഏതേഷ്വംഗിരസഃ പുത്രാ ജാതാ വംശtu െഭാർഗ്ഗവേ ബ്രാഹ്മണാഃ ക്ഷത്രിയാഃ വൈശ്യാഃ ശൂദ്രാശ്ച ഭരതർഷഭ അർത്ഥം: ഭൃഗുവംശത്തോടുചേർന്ന അംഗിരസ്സിന്റെ പുത്ര ന്മാർ ബ്രാഹ്മണക്ഷത്രിയവൈശ്യശൂദ്രരായി ഭവിച്ചു.

7. ഭാരതം ഹരിവംശം, അദ്ധ്യായം 11 നാഭാഗാരിഷ്ടപുത്രൗ വൈശ്യൗ ബ്രാഹ്മണതാം ഗതൗ അർത്ഥം: നാഭാഗാരിഷ്ടപുത്രന്മാരായ രണ്ടു വൈശ്യന്മാർക്കു ബ്രാഹ്മണ്യം സിദ്ധിച്ചു.

വൈവസ്വതമനുവിന്റെ പൗത്രനായിരുന്ന് വൈശ്യനായിഭവിച്ച നാഭാഗൻ എന്നവൻ ഹരിവംശമെന്ന പ്രമാണത്തിൽ നാഭാഗാ രിഷ്ടൻ എന്ന സംജ്ഞയാൽ പറയ്‌പ്പെടുന്നു. നേദിഷ്ടന്റെ പുത്ര നായ ഈ നാഭാഗൻ അല്ലെങ്കിൽ നാഭാഗാരിഷ്ടൻ എന്നവൻ നീച കർമ്മത്താൽ വൈശ്യനായി ഭവിച്ചതുപോലെതന്നെ വൈശ്യന്മാ രായി ഭവിച്ചു. ഇതിനാൽ ഒരു വംശക്കാർ ഒരു കാലത്തു നീച കർമ്മത്താൽ നീചജാതികളായി ഭവിച്ചു എങ്കിലും മറുപടിയും ആ വംശക്കാർ തന്നെ ഉത്തമകർമ്മത്താൽ ഉയർന്ന ജാതിക്കാരാ കാമെന്നു സിദ്ധിക്കുന്നു. ഇതുവരെ എടുത്തുകാണിച്ച ശാബ്ദ പ്രമാണങ്ങളാൽ പൂർവ്വികന്മാർ നിയമിച്ച ജാതിക്കു കാരണം കർമ്മമല്ലാതെ ജന്മമെന്നു വരുന്നില്ല എന്നുള്ളതു നിഷ്പക്ഷ പാതികളായ എല്ലാപേർക്കും നിശ്ചയമാകുമെന്നു വിചാരിക്കുന്നു. ഇനി ഇതിലേയ്ക്ക് വേദത്തിൽനിന്നും ചില പ്രമാണങ്ങളെ ഉദ്ധരിക്കുന്നു.

8. കൗഷീതകിബ്രാഹ്മണം മാദ്ധ്യമാഃ സരസ്വത്യാം സത്രമാസത. തദ്ധാപി കവഷോ മദ്ധ്യേ നിഷസാദ. തം ഹേമ ഉപോദുർദ്ദാസ്യാ വൈ ത്വം പുത്രോസി. ന വയം ത്വയാ സഹ ഭക്ഷയിഷ്യാമ ഇതി. സ ഹ ക്രൂദ്ധഃ പ്രദവത്സരസ്വതീമേതേന സൂക്തേന തുഷ്ടാവ. തം ഹേമമന്വേയായ ത ഉഹേ മേ നിരാഗാ ഇവ മേനിരേ തം ഹാന്വാവൃത്യോചുഃ. ഋഷേ! നമസ്‌തേ അസ്തു. മാനോ ഹിംസീസ്ത്വം. വൈ നഃ ശ്രേഷ്‌ഠോസി യം ത്വേയമന്വേതീതി. തം ഹ യജ്ഞപയാംചക്രുസ്തസ്യ ഹ ക്രോധം വിനിന്യുഃ. (സ ഏഷ കവഷസൈ്യഷ മഹിമാ സൂക്തസ്യ ചാനുവേദിതാ)' (കൗ. ബ്രാ. 12.3)

അർത്ഥം: നടുവ(മദ്ധ്യമ)രെന്നു വിളിക്കപ്പെടുന്ന (ആശ്വലാ യനസൂക്തം 2.4) ഗൃത്സമദ, വിശ്വാമിത്ര, വാമദേവ, അത്രി, ഭരദ്വാജ, വസിഷ്ഠ മഹർഷിമാർ സരസ്വതീതീരത്ത് (ഒരിക്കൽ) ഒരു സത്രം നടത്തി. അവരുടെ ഇടയിൽ അപ്പോൾ കവഷൻ കയറി ഇരുന്നു. അദ്ദേഹത്തെ ഇവർ 'നീ അടിമപ്പെൺപിള്ള (ദാസീപുത്രൻ) ആകുന്നു' എന്നിങ്ങനെ ശകാരിച്ചു. അദ്ദേഹം കോപിച്ചു സരസ്വതിയെ മേൽപറഞ്ഞ (പ്രദേവത്രേതി) സൂക്തം കൊണ്ടു സ്തുതിച്ചു. അപ്പോൾ ദേവി അദ്ദേഹത്തെ ചൂഴ്ന്നു (കൂടി) വരികയാൽ അവർ, അദ്ദേഹം നിഷ്‌കന്മഷനെന്നുവച്ച് അടുത്തുചെന്ന് 'അല്ലയോ ഋഷേ! മന്ത്രദൃഷ്ടാവേ! അങ്ങേയ്ക്കു നമസ്‌കാരം. ഞങ്ങൾക്കു ദ്രോഹം ചെയ്യരുതേ! യാതൊരു അങ്ങെ ഈ ദേവി അനുഗ്രഹിച്ചുവന്നുവോ അതിനാൽ അങ്ങു ഞങ്ങളിൽ ശ്രേഷ്ഠനാകുന്നു' എന്നിങ്ങനെ പറഞ്ഞ് അവർ അദ്ദേഹത്തിന്റെ കോപമടക്കി. (ഈ സൂക്തത്തെ ഉണ്ടാക്കിയ (കണ്ടുപിടിച്ച) ആളെന്നതാണ് ഇദ്ദേഹത്തിന്റെ മഹിമ). കൗഷീതകീബ്രാഹ്മണത്തിൽ കാണിച്ചതുപോലെ ഐതരേയ ബ്രാഹ്മണത്തിലും ദാസീപുത്രനായ ഈ കവഷന്റെ കൗയെുണ്ട്. 9. കൗഷീതകീ ബ്രാഹ്മണം ദ്വിതീയ പഞ്ചികാ, തൃതീയാദ്ധ്യായഃ 'ഋഷയോ വൈ സതസ്വത്യാം സത്രമാസത്. തേ കവഷമൈ ലുഷം സോദാദനയൻദാസ്യാഃ പുത്രഃ കിതവോ അബ്രാഹ്മണഃ കഥം നോ മധ്യേ അദീക്ഷിഷ്ടേതി. തം ബഹിർദ്ധന്വോദവഹന്ന ത്രൈനം പിപാസാ ഹന്തു, സരസ്വത്യാ ഉദകം മാ പാദിതി. സ ബഹൂർദ്ധന്യോ ദുഹ്‌ളഃ പിപാസയാ വിത്ത ഏതദപോ നപ്ത്രിയമപശ്യത്, പ്രദേവത്രാ ബ്രഹ്മണേ ഗാതുരേത്വിതി.' അർത്ഥം: (പ്രസിദ്ധിപെറ്റ) ഋഷിമാർ സരസ്വതീതീരത്തുള്ള ഒരു സത്രം ആരംഭിച്ചതിൽ നിന്നും ഇലൂഷപുത്രനായ കവഷനെ ദാസീപുത്രനും ധൂർത്തനും അബ്രാഹ്മണനു(ശൂദ്രനു)മായ ഇവൻ എങ്ങനെ നമ്മുടെ ഇടയിൽ ഇരുന്ന് യജ്ഞകൃത്യമർഹിക്കും' എന്നുപറഞ്ഞു പുറംതള്ളി, അദ്ദേഹത്തെ ഒരു ഊഷരഭൂമി യിലാക്കി സരസ്വതിയിലെ വെള്ളം കൂടിക്കാതെ (ദാഹം ഇവനെ കൊല്ലട്ടെ) മരിക്കണമെന്നു നിശ്ചയിച്ചു. അദ്ദേഹം ഇങ്ങനെ (നിർജ്ജല) മരുഭൂമിയിലാക്കപ്പെട്ട് ദാഹംകൊണ്ട് വലഞ്ഞപ്പോൾ 'ആപോനപ്ത്രിയം' എന്ന മന്ത്രത്തെ ദർശിച്ച് (കണ്ടുപിടിച്ചു).

10. വേദത്തിൽ 'കക്ഷീവാൻ' എന്നു ബഹുമാന്യനായ ശുദ്രസ്ത്രീപുത്രന്റെ കൗപെറയുന്നുണ്ട്. 'സോമപാസ്സ്വരണം കൃണുഹി ബ്രഹ്മണസ്പതേ കക്ഷീവന്തം യ ഔശിജഃ'

അർത്ഥം: അല്ലയോ ബ്രാഹ്മണസ്പതേ !ഈ സോമപാനം എന്നെ യാവനൊരുത്തനോ 'ഉശിക്' എന്നവളുടെ പുത്രൻ ആ കക്ഷീവാനെപ്പോലെ പ്രകാശമുള്ളവനാക്കിചെയ്താലും. ശുദ്രനു വിദ്യക്കും വേദാദ്ധ്യയനം മുതലായവയ്ക്കും അധികാര മില്ലെന്നാണ് ബ്രാഹ്മണരുടെ വാദം. ഇതിലെയ്ക്കായിട്ട് വേദ വേദാംഗങ്ങളിലുള്ള പല പ്രമാണങ്ങൾക്കും അവർ പൂർവ്വപക്ഷം ചെയ്തു കൃത്രിമാർത്ഥങ്ങൾ കത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ അവർക്കു ഒട്ടുവളരെ ബുദ്ധിമുട്ടിന് ഇടയാക്കിട്ടു ള്ളതും ഇപ്പോഴും മുഴുവൻ സ്ഥിരപ്പെടാതെ കിടക്കുന്നതും ആയ ഒരു വിഷയമാണ് ഛാന്ദോഗ്യോപനിഷത്തിലെ ജാനശ്രുത്യു പാഖ്യാനം. അതിന്റെ സംഗതിസാരം താഴെ ചേർക്കുന്നു. 'ജാനശ്രുതി' അല്ലെങ്കിൽ 'പൗത്രായണൻ' എന്ന പ്രഭു തന്റെ മാളികയിൽ ഉറങ്ങിക്കിടന്നിരുന്നു. അപ്പോൾ മുന്നു ഹംസങ്ങൾ അവിടെ പറന്നുപറ്റി. അതിൽ ഒരുവൻ 'ഈ ജാനശ്രുതി തന്നെ മഹാകേമൻ' എന്നിങ്ങനെ പറഞ്ഞു. അതുകേട്ട് മറ്റൊരുവൻ 'ഹെ! എന്തു പറഞ്ഞു! വിദ്യാവിഹീനനായ ഇവനാണോ കേമൻ? വണ്ടിയോടുകുടിയ 'രയിക്വ'നെ കേമനെന്നു പറയണം' എന്ന് അപഹസിച്ചു. ഈ അനാദരവാക്യം കേട്ട് ജാനശ്രുതി തന്റെ കുറവുതീർപ്പാൻ ഏതാനും സ്വർണ്ണവും പശുക്കളും മറ്റുംകൊണ്ട് രയിക്വന്റെ അടുക്കൽ ചെന്ന് തനിക്കു ബ്രഹ്മവിദ്യ ഉപദേശിക്കണ മെന്നു അപേക്ഷിച്ചു. 'കഷ്ടം' കഷ്ടം! എടാ! ശൂദ്രാ! നിന്റെ പശുക്കൾ നിനക്കുതന്നെ ഇരിക്കട്ടെ' എന്നു അദ്ദേഹം നിരസിച്ചു. ജാനശ്രുതി തിരിച്ചുവന്നു തന്റെ പുത്രിയും സുന്ദരി യും ആയ ഒരു കന്യകയേയും ആയിരം പശുക്കളേയും ഏതാനും രൗഥേത്തയും മറ്റുംകൊണ്ട് രയിക്വന്റെ അടുക്കൽ വീണ്ടും ചെന്നു. അവയെ സ്വീകരിച്ചുകൊണ്ട് അദ്ദേഹം ജാനശ്രുതിക്കു ബ്രഹ്മവിദ്യയേ ഉപദേശിച്ചു.' ഇതിന്റെ മൂലം താഴെ ചേർക്കുന്നു:

11. സാമവേദം ഛാന്ദോഗ്യ ഉപനിഷത്തു് (4ാം പ്രപാഠം, സംവർഗ്ഗവിദ്യ, ജാനശ്രുത്യൗപാഖ്യാനം)

1. തദുഹ ജാനശ്രുതിഃ പൗത്രായണഃ ഷട്ശതാനി ഗവാം നിഷ്‌കമശ്വതരീരഥം തദാദയ പ്രതിചക്രമേ തംഹാഭ്യുവാദ.

2. രയിക്വേമാനി ഷട്ശതാനി ഗവാമയം നിഷ്‌കോയമശ്വതരീ രൗോെനുമ ഏതാം ഭഗവോ ദേവതാംശാധിയാം ദേവതാമുപാസ്മ ഇതി.

3. തമുഹപരഃ പ്രഗ്യുവാചാഹ ഹാരേ ത്വാ ശുദ്ര തവൈവ സഹ ഗോഭിരസ്ത്വിതി തദുഹ പുനരേവ ജാനശ്രുതിഃ പൗത്രാ യണഃ സഹസ്രം ഗവാം നിഷ്‌കമശ്വതരീരഥം ദുഹിതരം തദാദയ പ്രതിചക്രമേ.

4. തം ഹാഭ്യുവാദ രയിക്വേദം സഹസ്രം ഗവാമയം നിഷ്‌കോയമശ്വതരീ രൗ െഇയം ജായായം ഗ്രമോ യസ്മിന്നാ സ്സേന്ന്വേവമാഭഗവഃ ശാധീതി.

5. തസ്യാ ഹ മുഖമപോദ്ഗൃഹ്ണന്നുവാചാജഹാരേമാഃ ശൂദ്രാനേനൈവ മുഖോ നാലാപയിഷ്യൗാെ ഇതി തേ ഹൈതേ രയിക്വ പർണ്ണാനാമമഹാവൃക്ഷേഷു യത്രാസ്മാ ഉവാസ തസ്‌മൈ ഹോവാച.

12. ബ്രഹ്മസൂത്രവും ശാങ്കരഭാഷ്യവും. മേൽ കാണിച്ച വേദഭാഗത്തിലെ ശുദ്രശബ്ദത്തിന് കൃതിമാർത്ഥം ചെയ്ത സൂത്രങ്ങളും അവയുടെ ഭാഷ്യങ്ങളുടെ അർത്ഥങ്ങളും അടിയിൽ ചേർക്കുന്നു. (ഭാഷ്യങ്ങൾക്കു, അനുബന്ധം 2 നോക്കുക).

സൂത്രം: ശുഗസ്യ തദനാദരശ്രവണാത്തദാദ്രവണാൽ സൂച്യതേ ഹി. 34.

ഭാഷ്യാർത്ഥം: മനുഷ്യർക്കു വിദ്യാധികാരമുണ്ടെന്നു സിദ്ധാന്തിച്ചും വച്ച് ഏതുപ്രകാരം ദേവന്മാർക്കും വിധിക്കപ്പെ ട്ടുവോ അപ്രകാരം ശൂദ്രനും വിധ്യാധികാരമുണ്ടെന്നു ശങ്കയെ നിവൃത്തിക്കാനാണ് ഈ അധികരണം ആരംഭിക്കപ്പെടുന്നത്. ശൂദ്രനു വിദ്യയിലധികാരമുണ്ട്. ശൂദ്രനു യാഗത്തിൽ അധികാരമില്ലെന്നു നിഷേധിക്കപ്പെട്ടതുപോലെ വിദ്യയിലും നിഷേധിക്കപ്പെട്ടതായി കേൾക്കുന്നില്ല. ശൂദ്രന് (അനഗ്നിത്വം) യാഗാഗ്നിയുടെ ഇല്ലായ്മയുണ്ട്'. ഈ 'അനഗ്നിത്വം' തനിക്കു കർമ്മങ്ങളിൽ അധികാരമില്ലെന്നുള്ളതിനു കാരണമാകുമെന്ന ല്ലാതെ അത് വിദ്യാധികാരനിഷേധത്തിനും കാരണമാകുന്നില്ല. ആവഹനീയാദിയായ യാഗാഗ്നിയില്ലാത്തവനു വിദ്യയെ ഗ്രഹി പ്പാൻ കഴിയുന്നതല്ലെന്നുമില്ല. വിദ്യയിൽ ശൂദ്രാധികാരത്തെ പ്രബലീകരിക്കുന്നതിന് സംവർഗ്ഗവിദ്യയിൽ ജാനശ്രുതിയായി രിക്കുന്ന പൗത്രായണൻ. വേദശ്രവണത്തിനു ഇച്ഛിച്ചപ്പോൾ രയിക്വന്റെ സംബോധനവാക്യത്തിൽ പ്രയോഗിക്കപ്പെട്ട ശുദ്ര ശബ്ദം പരാമർശകമായിരിക്കുന്നു. അതായത് 'കഷ്ടം കഷ്ടം കഷ്ടം എടാ ശൂദ്രാ. നിന്റെ പശുക്കൾ നിനക്കുതന്നെ ഭവിക്കട്ടെ' എന്നാണ്. വിദുരാദികൾ ശൂദ്രയോനിയിൽ ജനിച്ചവരായി രുന്നിട്ടും വിശിഷ്ടവിജ്ഞാനസമത്തിയുള്ളവരായിരുന്നു എന്നു സ്മരിച്ചിട്ടുമുണ്ട്. ഈ കാരണങ്ങളാൽ ശൂദ്രനു വിദ്യാധികാരമു ണ്ടെങ്കിൽ നാമിപ്രകാരം പറയുന്നു. എങ്ങനെയെന്നാൽ ശൂദ്രന് വേദാധികാരമില്ലാത്തതിനാൽ വിദ്യയിലുമധികാരമില്ല. വേദം പഠിച്ചവനു മാത്രമേ വേദാർത്ഥങ്ങളിലുമധികാരമുണ്ടാവും. ശൂദ്രനു വേദാദ്ധ്യയനമില്ലല്ലോ. എന്തെന്നാൽ വേദാദ്ധ്യയന ത്തിനു ഉപനയനസംസ്‌കാരം കഴിഞ്ഞാലെ വിധിയുള്ളു. ഉപനയന മോ (ദ്വിജാദികൾ) ബ്രഹ്മക്ഷത്രവൈശ്യന്മാർക്കു മാത്രമേ വിധിച്ചിട്ടുള്ളു. (സാമർത്ഥ്യം) ശക്തിയില്ലാതിരിക്കുമ്പോൾ വിദ്യ യിൽ അപേക്ഷയുണ്ടെന്നുള്ളതുമാത്രം അധികാരകാരണമായി തീരുന്നില്ല. ശാസ്ത്രീയകാര്യത്തിൽ ശാസ്ത്രീയകാര്യത്തിൽ ശാസ്ത്രീയമായിരിക്കുന്ന സാമർത്ഥ്യം വിദ്യാധികാരത്തിനു മതി യാവുന്നുമില്ല. ശൂദ്രനു വേദാദ്ധ്യയനം നിഷിദ്ധമാകയാൽ തത്സംബന്ധിനിയായ ശക്തിയും നിരാകരിക്കപ്പെട്ടിരിക്കയാ ണല്ലോ? ന്യായത്തിനു സാധാരണത്വമുള്ളതാകയാൽ ഏതു ന്യായത്താൽ ശൂദ്രനു യാഗത്തിലുമധികാരമില്ലയോ? അതുതന്നെ വിദ്യയ്ക്കുമധികാരമില്ലെന്നുള്ളതിനെ സൂചിപ്പിക്കുന്നു. സംവർഗ്ഗവിദ്യയിൽ ശൂദ്രശബ്ദം കേൾക്കപ്പെടുകയാൽ ശൂദ്ര നും വിദ്യാധികാരമുണ്ടെന്നു വിചാരിക്കയാണെങ്കിൽ ന്യായ വിരുദ്ധമാകയാൽ അതും കാരണമാകുന്നില്ല. എന്തെന്നാൽ ന്യായവചനത്തിനു ലിംഗദർശനം ദ്യോതകമാകുന്നു. ഇവിടെ ന്യായമുണ്ടാകുന്നുമില്ല. ഈ ശൂദ്രശബ്ദം സംവർഗ്ഗവിദ്യയിൽ ഇരിക്ക യാൽ ആ വിദ്യയൊന്നിൽ ഇരിക്കുന്ന ശൂദ്രനെ മാത്രമേ അധികരിക്കുന്നുള്ളു. 'സംവർഗ്ഗവിദ്യ' അർത്ഥവാദഘട്ടത്തിലാക യാൽ ഈ ശൂദ്രശബ്ദം തനിക്കു മറ്റുള്ള വിദ്യകളിൽ ഒരിടത്തും അധികാരമുണ്ടാകുന്നതിനു ശ്രമിക്കുന്നില്ല. ഈ ശൂദ്രശബ്ദം അധികാരവിഷയത്തിൽ മാത്രമേ ഉപയോഗിക്കു എന്നുള്ള തെങ്ങനെയാണെന്നുണ്ടെങ്കിൽ പറയാം: 'എടാ, വിദ്യാഹീനനാ യിരുന്നിട്ടും (ഒരുത്തനെ) ഈ ജാനശ്രുതിയെ വണ്ടിയോടു കൂടിയിരിക്കുന്ന രൈക്വനോടു സദൃശനാക്കിപ്പറയുന്നോ' എന്ന ഹംസവാക്യത്താൽ തന്റെ അനാദരത്തെ ശ്രുതാവനായിരിക്കുന്ന അജാനശ്രുതിയെന്ന പൗത്രായണനു ദുഃഖമുണ്ടായി. ഇതിനെ ഋഷിയായിരിക്കുന്ന രൈക്വൻ ശുദ്രശബ്ദംകൊണ്ട് സൂചിപ്പിച്ചത്. ജാതിശൂദ്രന് വിദ്യാധികാരമില്ലാകയാൽ തന്റെ പരോക്ഷ ജ്ഞാനത്തെ അറിയിക്കുന്നതിനായിട്ടാണെന്നു തോന്നുന്നു. തനിക്ക് (ശുക)ശോകമുണ്ടായെന്നു ശൂദ്രശബ്ദംകൊണ്ട് സൂചിക്ക പ്പെടുന്നത് (എങ്ങനെയെന്നാൽ) ശുക്കിന്റെ ആദ്രവണം ഹേതുവായിട്ടം, ശുക്കിനെ അഭിദ്രവിക്കയാലും,ശുക്കിനാൽ അഭിദ്രവിക്കപ്പെട്ടെന്ന്, ശുക്കോടൊകൂടി രൈക്വനെ അഭിദ്രവി ച്ചെന്നും, ശുദ്രശബ്ദത്തിനു അവയവാർത്ഥമുള്ളതാകയാലും രൂഢാർത്ഥമില്ലാഴികയാലുമാകുന്നു. എന്നാൽ ഈ അർത്ഥം ഈ ജാനശ്രുത്യുപാഖ്യാനത്തിൽ കാണപ്പെടുന്നുമുണ്ട്. സൂത്രം: ക്ഷത്രിയത്വഗതേശ്വോരത്ര ചൈത്രതൗേനെ ലിംഗാൽ. 35. ഭാഷാർത്ഥം: ഇതുഹേതുവായിട്ടും ജാനശ്രുത്രി ജാതിശൂദ്രനല്ല. യാതൊന്നിന്റെ കാരണം പ്രകരണത്തെ നിരൂപിക്കയാൽ സ്പടമാകുന്നു എങ്ങനെയെന്നാൽ ഈ ജാനശ്രുതിക്ക് സംവർഗ്ഗ വിദ്യയുടെ ഉത്തരഭാഗത്തിൽ ചൈത്രരൗനൊയി അഭിപ്രതാരിയായിരിക്കുന്ന ഭത്രിയനോടുള്ള മസഭിവ്യവഹാരം (കൂട്ടിച്ചേർത്തു പറക) എന്നതു ഹേതുവാൽ ക്ഷത്രിയത്വം ബോദ്ധ്യപ്പെടുന്നു. സംവർഗ്ഗവിദ്യാവാക്യശേഷ ത്തിലാണു ചൈത്രരഥിയായിരിക്കുന്ന അഭിപ്രതാരിയെന്ന ക്ഷത്രിയൻ കീർത്തിക്കപ്പെടുന്നത്. അതായത് അനന്തരം സുതനാൽ പരിവിഷ്യമാണന്മാരായി (വിളംബരപ്പെടുന്നവരായി) ശൗനകനായിരിക്കുന്ന കാക്ഷസേനിയേയും ബ്രഹ്മചാരി ഭിക്ഷിച്ചു എന്നാണ്. അഭിപ്രതാരി തനിക്കു കാപേയയോഗം ഹേതുവായിട്ട് (ചെത്രരഥിത്വ) ചിത്രരൗന്റൈ വംശത്തിലുള്ളവനാ ണെന്നുള്ളുതും സ്പഷ്ടമാകുന്നു. എന്തെന്നാൽ 'ഇതുകൊണ്ടാണ് ചൈത്രരൗനെു 'ഇതുകൊണ്ടാണ് ചൈത്രരൗനൈ കാപേയന്മാർ യജിപ്പിച്ചത്.' എന്ന വേദവാക്യത്താൽ ചെത്രരൗനെു കാപേയ യോഗമുണ്ടെന്നും അറിയപ്പെട്ടു. തുല്യവംശന്മാർക്കു മിക്കവാറും തുല്യവംശന്മാർ മാത്രമേ യാജകന്മാരാകുന്നുള്ളു. അതു ഹേതുവായിട്ട്, ചൈത്രരഥിയെന്നു പ്രസിദ്ധനായ ഒരു ക്ഷത്രപതി യുണ്ടായി എന്നും വേദവാക്യത്തിൽ ക്ഷത്രപതിയെന്നു ബോധി ക്കയാൽ ചൈത്രരഥിക്കു ക്ഷത്രിയത്വമുണ്ടെന്നും സ്പഷ്ടമാകുന്നു. ക്ഷത്രിയനായിരിക്കുന്ന ആ അഭിപ്രാതാരിയോടുകൂടി ജാനശ്രുതി ക്കു തുല്യയായിരിക്കുന്ന വിദ്യവിഷയത്തിൽ സങ്കീർത്തനം ഭവിക്കയാൽ തനിക്കും ക്ഷത്രിയത്വമുണ്ടെന്നു സൂചിക്കുന്നു. തുല്യന്മാരെ മാത്രമേ മിക്കവാറുംകൂട്ടിച്ചേർത്തു പറകയുള്ളു. സൂതനെ അയയ്ക്കുക മുതലായ ഐശ്വരയോഗമിരിക്കയാലും ജാനശ്രുതിക്കും ക്ഷത്രിയത്വമുണ്ടെന്നു വെളിവാകുന്നു. ഇതു ഹേതുവായിട്ടും ജാതിശൂദ്രന്ന് വിദ്യാധികാരമില്ല. സൂത്രം: സംസ്‌കാരപരാമർശാത്തദഭാവാഭിലാപാച്ച. 36. ഭാഷ്യാർത്ഥം. ഇതു ഹേതുവായിട്ടും ശൂദ്രനു വിദ്യയ്ക്കു അധികാരമില്ല.

എന്തെന്നാൽ വിദ്യാപ്രദേശങ്ങളിൽ ഉപനയനാദിയാരി ക്കുന്ന സംസ്‌കാരങ്ങൾ പരാമർശിക്കപ്പെടുന്നു. 'അവനെ ഉപനയിപ്പിച്ചു ഭഗവാനെ!' പഠിപ്പിക്കേണേ എന്നു പറഞ്ഞും കൊണ്ടു ഉപസാദിച്ചു എന്നും വേദപാരഗന്മാരായും സുഗുണബ്രഹ്മ നിഷ്ഠന്മാരായുമുള്ള ഭരദ്വജാദികൾ ബ്രഹ്മത്തെ തിരിഞ്ഞ് ഈ പിപ്പ്‌ലാദൻ എല്ലാം പറയുമെന്നു നിശ്ചയിച്ച് അവർ കയ്യിൽ ചമതയും വച്ചുകൊണ്ട് ഭഗവാനായിരിക്കുന്ന പിപ്പലാദനെ പ്രാപിച്ചു എന്നും 'അവരെ ഉപനയിപ്പിക്കാതെ' എന്നും കേൾക്ക യാൽ വേദാദ്ധ്യയനത്തിനു ഉപനയനപ്രാപ്തി കാണിക്കുകയാൽ വേദാദ്ധ്യയനത്തിനു ഉപനയനപ്രാപ്തി കാണിക്കപ്പെട്ടതായി ത്തന്നെയിരിക്കുന്നു. 'ശൂദ്രൻ നാലമാത്തെ വർണ്ണവും ഏക ജാതിയും' എന്ന് സമരിച്ചിരിക്കയാലും ശൂദ്രങ്കൽ പാപം അത്തവും ഇല്ലാത്തതിനാൽ അവനു സംസ്‌കാരം ആവശ്യമില്ലെന്നു പറക യാലും ശൂദ്രനു സംസ്‌കാരമില്ലെന്നു പറയപ്പെടുന്നു. സൂത്രം: തദ്ഭാവനിർദ്ധാരണേ ച പ്രവൃത്തേഃ 37. ഭാഷ്യാർത്ഥം: ഇതു ഹേതുവായിട്ടും ശൂദ്രനു വിദ്യയിലധി കാരമില്ല. എന്തെന്നാൽ സത്യവചനത്താൽ താൻ ശുദ്രനല്ലെന്നു ഉറപ്പാക്കിയതിന്റെ ശേഷമേ ജാബാലനെ ഗൗതമൻ ഉപനയി പ്പിക്കുന്നതിനും അഭ്യസിപ്പിക്കുന്നതിനും ശ്രമിച്ചിട്ടുള്ളു. ഇതിനെ വിവേചിച്ചു പറയുന്നതിനു ബ്രാഹ്മണനല്ലാത്തവൻ യോഗ്യനാകു ന്നില്ല. അല്ലയോ സൗമ്യ! നീ ചെന്ന് ചമതയെക്കൊണ്ടുവാ, നിന്നെ ഉപനയിപ്പിക്കാം. നീ സത്യത്തിൽ തെറ്റിയില്ല എന്ന വേദ വാക്യം (ലിംഗ) കാരണമാകുന്നു.

സൂത്രം.: ശ്രവണാദ്ധ്യയനാർത്ഥപ്രതിഷേധാൽ സ്മൃതേശ്ച. 38 ഭാഷ്യാർത്ഥം. ഇതു ഹേതുവായിട്ടും ശൂദ്രന്നു വിദ്യയിൽ അധികാരമില്ല. എന്തെന്നാൽ സ്മൃതിപ്രമാണത്താൽ ശൂദ്രന്ന് ശ്രവണത്തിനും അദ്ധ്യയനത്തിനും പ്രതിഷേധം കാണുകയാൽ, വേദശ്രവണപ്രതിഷേധവും വേദാദ്ധ്യയനപ്രതിഷേധവും സ്മരി ക്കപ്പെടുന്നു. ശ്രവണപ്രതിഷേധം പ്രയപ്പെട്ടത് എങ്ങനെയെ ന്നാൽ, 'ഇവൻ വേദത്തെ കേൾക്കുകയാൽ ഈയവും മെഴുകുമുരുക്കിയൊഴിച്ച് ഇവന്റെ ചെവികളെ നിറയ്ക്കുക' എന്നും പദ്യു ഹവേത്യാദി വാക്യത്താൽ ശൂദ്രസമീപത്തിൽവച്ചു അദ്ധ്യയനം ചെയ്യരുതെന്നു കേൾക്കുകയാൽ സമീപത്തിൽവച്ചു പോലും വിധിയല്ലാത്ത വേദാദ്ധ്യയനം തനിക്ക് അശേഷം പാടി ല്ലെന്നും സ്പഷ്ടമാകുന്നു. 'അത്രയുമല്ലാ ശൂദ്രൻ വേദമുച്ചരിച്ചാൽ നാക്കു കണ്ടിക്കണമെന്നും, ധരിച്ചാൽ ശരീരത്തെ വെട്ടിപ്പിളർക്ക ണമെന്നുമിരിക്കയാൽ, വേദാർത്ഥജ്ഞാനത്തിനും തദനുഷ്ഠാന ത്തിനും പാടില്ലെന്നു സിദ്ധമാകുന്നു. 'ശൂദ്രനു ജ്ഞാനത്തെ കൊടുക്കരുതെന്നും' അദ്ധ്യയനം, യാഗം, ദാനം, ഇതുകൾ ദ്വിജാദികൾക്കാണെന്നും വേദപ്രമാണവും കാണുന്നു. പൂർവ്വ ജന്മത്തിൽ ചെയ്യപ്പെട്ട സംസ്‌കാരപ്രാപ്തിയാൽ വിദുരൻ, ധർമ്മ വ്യാധൻ തുടങ്ങിയ ശൂദ്ര!ക്കു ജ്ഞാനോല്പത്തിയുണ്ടായിരുന്നു വെങ്കിലും ജ്ഞാനത്തിനു ഐകാന്തികഫലത്വമുള്ളതിനാലും ഇതിഹാസപുരാണങ്ങളെ ചാതുർവർണ്ണങ്ങളെ ശ്രവിപ്പിക്കണ മെന്ന ഹേതുവാലും അവർക്കു ഫലപ്രാപ്തിയെ പ്രതിബന്ധി പ്പിക്കാൻ കഴിയുന്നതല്ല. ആകയാൽ വേദപൂർവ്വകമായിരിക്കുന്ന വിദ്യാധികാരം ശൂദ്രന് വിഹിതമല്ലെന്നിരിക്കുന്നു.' ജാനശ്രുതി രയിക്വന്റെ അടുക്കൽചെന്ന് ഉപദേശം വേണ മെന്ന് അപേക്ഷിക്കുകയും രയിക്വൻ 'കഷ്ടം! കഷ്ടം! ശൂദ്രനായ നിനക്കു പറഞ്ഞുതരികയില്ലാ; നിന്റെ ദ്രവ്യം നീതന്നെ എടുത്തോ' എന്നു ഉപേക്ഷിച്ചു പറയുകയും ചെയ്തു. ശൂദ്രനു വിദ്യാധികാരമില്ല, അവനെ യാതൊന്നു പഠിപ്പിച്ചുപോകരുത് എന്നുള്ള നിയമം പ്രബലമായി നടന്നുവരുന്ന കാലത്താകയാൽ, ഈ വാക്കുകേട്ടുകൂടുമ്പോൾ,' ഓഹോ എന്നെ രയിക്വൻ ശൂദ്രനെന്നു തെറ്റിദ്ധരിച്ചുപോയി. അതുകൊണ്ടാണ് ഇപ്രകരം പറഞ്ഞു നിഷേധിച്ചത്. എന്നു ജാനശൃതിക്കു നല്ലതിൻവണ്ണം മനസ്സിലായിരിക്കും. താൻ ശുദ്രനല്ലയിരുന്നു എങ്കിൽ (പെട്ടെന്നു) 'അയ്യോ ഞാൻ ശൂദ്രനല്ലെ, ഇന്ന ജാതിക്കാരനാണെ' എന്നു ഉടൻ പറയുമായിരുന്നു. അപ്രകാരം യാതൊന്നു ചെയ്യാത്തതു കൊണ്ടു ജാനശ്രുതി ജാതിശൂദ്രനാണെന്നും തന്നിമിത്തം ശൂദ്രശബ്ദത്തിനു അവയവാർത്ഥമില്ലെന്നും വരുന്നു. അല്ലാതെയും ഈ ജാനശ്രുത്യുപാഖ്യാനം കേട്ടാൽ സാധാരണ വിദ്വാന്മാർപോലും ഈ ശൂദ്രശബ്ദത്തിനു ജാതി ശൂദ്രതയെത്തന്നെ അർത്ഥമായി ഗ്രഹിപ്പാനെ ഇടയുള്ളു. അങ്ങനെതന്നെ ധരിച്ചുമിരിക്കുമെന്നു കരുതിയാണ് സൂത്രഭാഷ്യ കാരന്മാർ ആയതിനെ മറയ്ക്കുന്നതിനു മനഃപൂർവ്വം പൂർവ്വപക്ഷം ചെയ്തു നിഷേധിച്ചും വച്ചു വേറെ പ്രകാരത്തിൽ സിദ്ധാന്തിച്ചു വളരെ ഒക്കെ ബദ്ധപ്പെട്ടു പരാക്രമങ്ങളെ കാണിച്ചിരിക്കുന്നത്; ഇതിനെ ആലോചിക്കുമ്പോൾ ഇപ്രകാരം ഒരു സിദ്ധാന്തം ചെയ്തില്ലെങ്കിൽ ജാനശ്രുതിക്കു എല്ലാപേരും ജാതിശൂദ്രതയെ ത്തന്നെ നിശ്ചയിച്ചുകളയുമെന്നു ഭാഷ്യകർത്താവും നിരൂപിച്ചിട്ടു ള്ളതായി തെളിയുന്നു; ജാനശ്രുതി രയിക്വന്റെ വാക്കു കേട്ടു കൂടുമ്പോൾ അതിന്റെ സാധരണ അർത്ഥമായ ജാതിശൂദ്രതയെ ത്തന്നെയാണ് മനസ്സിലാക്കിയതു എന്നും ഇതുകൊണ്ടും നിശ്ചയിക്കാവുന്നതാണ്.

അതല്ല, രയിക്വൻ ആന്തരമായിക്കരുതിയ അവയവാർത്ഥത്തെ താൻ അറിഞ്ഞതുകൊണ്ടായിരുന്നു മിണ്ടാതെ പോയതെങ്കിൽ 'വിദ്യാവിഹീനനായ ഒരുവനെ' എന്നു പറഞ്ഞതികേട്ടു വ്യസനിച്ചു അതിനെ പരിഹരിപ്പാൻ നോക്കിയ ജാനശ്രുതിക്കു രയിക്വന്റെ മനോഗതത്തേയും ശുദ്രശബ്ദത്തിന് അസാദാരണ മായി കൊണ്ടുവന്ന അവയവാർത്ഥത്തേയും അറിയുന്നതിനു തക്കതായ പരോക്ഷജ്ഞാനവും ശബ്ദാർത്ഥ ശാസ്ര്തപാണ്ഡിത്യ വും ഉണ്ടായിരിപ്പാനും ഇടയില്ല. ആയതിനാൽ അതും ചേരുകയില്ല. ഈ ന്യായങ്ങളാൽ ജാനശ്രുതി ജാതിശൂദ്രനെന്നും അവയവാർത്ഥം വ്യൗാെകത്തിതമെന്നും തെളിയുന്നു. പിന്നെയും, അവയവാർത്ഥം സ്വീകരിക്കുന്നപക്ഷം ജാനശ്രുതി ജാതിശൂദ്രനല്ല, ക്ഷത്രിയനാണെന്നും, അപ്പോൾ വേദാദ്ധ്യയനത്തിനു അനർഹനല്ലെന്നും വരണം. ആ സ്ഥിതിക്ക് നേരെ ഉപദേശിച്ചുകൊടുക്കാതെ 'കഷ്ടം കഷ്ടം' എന്നു പറഞ്ഞു നിഷേധിച്ചത് ഉചിതമായോ? അതിശ്രദ്ധയോടുകൂടി വ്യസനിച്ചു വരുന്നവനു ഉപദേശിക്കരുതെന്നു വല്ല നിഷേധവുമുണ്ടായി രുന്നിട്ടാണെങ്കിൽ അതു പ്രമാണവിരുദ്ധമാകുന്നു. ഉപദേശിക്ക പ്പെട്ടാലല്ലാതെ വിട്ടുപോകാത്തതും ആദ്യം ഉപദേശിക്കാതെ ഉപേക്ഷിപ്പാൻ കാരണമെന്നു കാണപ്പെടുന്നതുമായ വ്യസന ത്തോടുകൂടി ഇരിക്കവേതന്നെ രണ്ടാമതു ഉപദേശിച്ചുമിരിക്കുന്നു; ഇപ്രകാരം വരുന്നവൻ ആകുന്നു ഉപദേശിക്കപ്പെടാൻ പാത്ര മെന്നുള്ളത്, 'വിദ്യായാം വ്യസനം' മുതലായ പ്രമാണങ്ങൾക്കും യുക്ത്യനുഭവങ്ങൾക്കും അനുസരണമായുമിരിക്കുന്നു. ജാനശ്രുതിയുടെ പരിപാകതയെ പരീക്ഷിപ്പാനായിരുന്നു എങ്കിൽ മുമ്പിൽക്കൂട്ടി പരോക്ഷജ്ഞാനംകൊണ്ട് അറിഞ്ഞി രിക്കുന്ന രയിക്വനു പരീക്ഷ വേണ്ടല്ലോ. വേണമെന്നു വരുന്നപക്ഷത്തിൽ അദ്ദേഹം പരോക്ഷജ്ഞാനംകൊണ്ട് അറിയുന്ന ആളല്ലെന്നും അപ്പോൾ ശുദ്രശബദം അവയവാർത്ഥ മല്ലെന്നും വരും.

ജാനശ്രുതിക്ക് അപ്പോൾ ഉണ്ടായിരുന്ന ഭക്തിശ്രദ്ധ മതിയാകായ്കയാൽ ആയതിനെ വർദ്ധിപ്പിക്കാനായിരുന്നു എങ്കിൽ വളരെക്കാലം താമസിപ്പിക്കയും ശുശ്രൂഷിപ്പിക്കയുംമറ്റുംചെയ്തു സൂക്ഷിച്ചു കണ്ടറിഞ്ഞ് പറഞ്ഞുകൊടുക്കേണ്ടതായിരുന്നു. പരീക്ഷിക്കാനാണെങ്കിലും അപ്രകാരംതന്നെ 'ദ്വാദശാബ്ദന്തു ശുശ്രൂഷാം' എന്നല്ലയോ പ്രമാണം പറയുന്നത്. ഇവിടെ അതും അനുഷ്ഠിക്കപ്പെട്ടില്ല. നേരെ മറിച്ച് 'ഇയം ജായാ അയം ഗ്രാമോ' എന്നിരിക്കയാൽ 'ഗുരുവോ ബഹവസ്സന്തി ശിഷ്യവിത്താ പഹാരകാഃ15(15 ശിഷ്യന്റെ ധനത്തെ അപഹരിക്കുന്ന ഗുരുക്കന്മാർ അനേകം പേരുണ്ട് എന്നർത്ഥം.) ' എന്നപോലെ പരീക്ഷിപ്പാൻ നോക്കിയത് കൂടുതൽ ദക്ഷിണയെക്കരുതിയാണെന്നു തോന്നുന്നു. വേറെവിധം പറയുന്നതിനു യാതൊരു മാർഗ്ഗവും കാണുന്നില്ല. താൻ ആദ്യം ഉപേക്ഷിച്ചാൽ രണ്ടാമതു ഉപദേശിക്കേ ണ്ടതായി വരും. അപ്പോൾ അടുത്ത ഭവിഷ്യത്തിനെപ്പോലും അറിയുന്നതിനുള്ള പരോക്ഷജ്ഞാനം തനിക്ക് ഇല്ലെന്നു വന്നുപോകും; ആയതു ശരിയുമല്ല എന്നോർത്തു ക്ഷമിച്ചു കളയാതെ ഉപേക്ഷിച്ചതിനെ നോക്കുമ്പോൾ എല്ലാപേരേയും പോലെ മാസദൃഷ്ടികൊണ്ട് പുറമേ അപ്പോൾ കണ്ടപ്രകാരം അറിഞ്ഞിരിക്കുമെന്നല്ലാതെ രയിക്വൻ തന്റെ പരോക്ഷജ്ഞാനം കൊണ്ട് അറിയുകയോ ആയതിനെ വെളിക്കു സൂചിപ്പിക്കണ മെന്നു കരുതുകയോ ചെയ്തിട്ടില്ലെന്നും ആദ്യം ഉപേക്ഷിച്ചിട്ട് രണ്ടാമതു ഉപദേശിക്കയും വേണ്ടെന്നു തള്ളിയേച്ചു കൂടുതലായി കിട്ടിയപ്പോൾ മടങ്ങി സ്വീകരിക്കയും ചെയ്തതിനാൽ എന്തായാലും ദ്രവ്യലാഭത്തിനുതക്കപോലെ പ്രവർത്തിക്കണ മെന്നല്ലാതെ തന്റെ വാക്കിനും പ്രവൃത്തിക്കും വ്യവസ്ഥകേടു സംഭവിക്കരുതെന്നുള്ള വിചാരത്തിനു മൂലവും ന്യായവുമായ ഒരഭിമാനം രയിക്വനു ഉണ്ടായിരുന്നില്ലെന്നു കാണുന്നതിനാൽ ഈ ശൂദ്രശബ്ദം അവയവാർത്ഥമല്ലെന്നും ജാനശ്രുതി ജാതി ശൂദ്രൻ തന്നെ എന്നും സിദ്ധിക്കുന്നു.

മേൽകാണിച്ച സൂത്രഭാഷ്യത്തിൽ ഒരുദാഹരണമായി സ്വീകരി ച്ചിരിക്കുന്നതും ജാനശ്രുത്യുപാഖ്യാനംപോലെ ഈ വിഷയ ത്തിൽ ഒരു പ്രമാണമായി പറയപ്പെടുന്നതും ആയ ജാബാലന്റെ കൗയൈപ്പറ്റി സ്വത്തം ചിന്തിക്കാം: ജാബാലകൗാെസാരം.: 'ജാബാലൻ ഗൗതമന്റെ അടുത്ത് അധ്യയനത്തിനു ചെന്നു. ഗൗതമൻ അവന്റെ പേരിൽ ശൂദ്രശങ്കയുണ്ടായി. ജാബാലനെക്കൊണ്ട് താൻ ശൂദ്രനല്ലെന്നു സത്യംചെയ്യിച്ച ശേഷമേ പഠിപ്പിച്ചുകൊടുത്തുള്ളു'. ഇതിനെയും ശൂദ്രൻ വിദ്യയ്ക്കു പണ്ടുപണ്ടേ അനർഹനാണെ ന്നുള്ളതിന് ഒരു ദൃഷ്ടാന്തമായി ബ്രാഹ്മണർ പറയുന്നുണ്ട്. ശൂദ്രൻ വിദ്യയ്ക്കു അനർഹനെന്നും അതിനാൽ അവനെ യാതൊന്നും പഠിപ്പിച്ചുപോകരുതെന്നും മുമ്പിനാലെ നിഷേധിക്ക പ്പെട്ടിട്ടുണ്ട് ജാബാലൻ ചെന്നത് അഭ്യസിപ്പാനുമായിരുന്നു. അപ്പോൾ ഗൗതമൻ ജാബാലനെക്കൊണ്ട്, ശൂദ്രനല്ലെന്നു സത്യം ചെയ്യിച്ചതിനാൽ ഗൗതമൻ ജാബാലനെക്കുറിച്ച് ശൂദ്രശങ്കയുണ്ടാ യിരുന്നെന്നും തന്നിമിത്തം ഇവൻ നമ്മെ കബളിപ്പിച്ച് വിദ്യാ മോഷണത്തിനായി വന്നിരിക്കയാണെന്നുള്ള സംശയം അദ്ദേഹ ത്തിന്റെ ഉള്ളിൽ ജനിച്ചിരുന്നു എന്നും നിശ്ചയംതന്നെ: പിന്നെ ശൂദ്രൻ അനൃതവാക്കാണേന്നു പ്രമാണവും ഉണ്ട്. ഇങ്ങനെ അവിശ്വാസിയെന്നു തെളിയുന്ന ജാബാലന്റെ വാക്കിനെ ഗൗതമൻ വിശ്വസിക്കയും സന്ദേഹത്തിൽനിന്നു വേർപെടുകയും ചെയ്കയില്ല. ഗൗതമൻ ജാബാലന്റെ ജാതിനിർണ്ണയം ചെയ്‌തേ കഴിയൂ എന്നു നിർബന്ധമുണ്ടായിരുന്നെങ്കിൽ ജാബാലനെ നല്ലപരിചയമുള്ളവരായ ബ്രാഹ്മണരോട് ആരോടെങ്കിലും അദ്ദേഹം പരമാർത്ഥം ചോദിച്ചറിയുമായിരിന്നു. അപ്രകാരം ചെയ്തതായി കാണുന്നുമില്ല. ഉപനയിപ്പിക്കയും പഠിപ്പിക്കയും ചെയ്തിട്ടുമുണ്ട്. ഇതെല്ലാംകൊണ്ട് ഗൗതമൻ മനഃപൂർവ്വമായിട്ടു ശൂദ്രനെ പഠിപ്പിച്ചുകൂടെന്നോ പഠിപ്പിച്ചാൽ തനിക്കും പഠിച്ചാൽ അവനും ദോഷമുണ്ടെന്നോ ശൂദ്രനല്ലെന്ന് വരികിലേ പഠിപ്പി ക്കാവു എന്നോ ഉള്ള അഭിപ്രായം ഉണ്ടായിരുന്നില്ലെന്നും ആരാ യാലും എന്തു ജാതിയായാലും ശരി, ശ്രദ്ധയുള്ളവരെ പഠിപ്പിക്ക ണമെന്നുള്ള അഭിപ്രായമേ ഉണ്ടായിരുന്നുള്ളു എന്നു സ്പഷ്ടമാ കുന്നു.

സമാധാനം: എന്നാൽ സത്യം ചെയ്യിച്ചതെന്തിന്? നിഷേധം: അതുപറയാം ശൂദ്രനു ബ്രാഹ്മണശുശ്രൂഷ ഒഴിച്ച് മറ്റൊരു നന്മയ്ക്കും അധികാരമില്ലെന്നും, ആരും ഒന്നും പഠിപ്പിച്ചു പോകരുതെന്നും, അവനവന്റെ ഇച്ഛപോലെ ചില സങ്കേതങ്ങൾ ഏർപ്പെടുത്തി അവയെ അനാദിപ്രമാണാനുസരണം നടത്തുന്ന തിനു ശ്രദ്ധാലുക്കളായിരുന്ന അക്കാലത്തെ പ്രബലന്മാരോട്, ഞാൻ സത്യം ചെയ്യിച്ചതിൽപിന്നീടെ പറഞ്ഞുകൊടുത്തുള്ളു എന്നുള്ള സമാധാനം പറഞ്ഞ് സമ്മതപ്പെടുത്തുന്നതി ലേയ്ക്കായിട്ടുമാത്രമായിരുന്നു.

ഇനി മേൽക്കാണിച്ച ഭാഗങ്ങളെത്തുടർന്നു, ഉപനയനാദി കൊണ്ട് ബ്രഹ്മവിധ്യയ്ക്കു അർഹത സിദ്ധിക്കയില്ലെന്നും, സാധന ചതുഷ്ടയസമ്പന്നനാണ് അതിലെയ്ക്കു അർഹനെന്നുമുള്ളതിനു ശ്രീവേദാന്തസൂത്രഭാഷ്യം ഒന്നാം അദ്ധ്യായം, ഒന്നാം പാദം, ഒന്നാം അധികരണം, ഒന്നാം സൂത്രഭാഗത്തെ താഴെ ചേർക്കുന്നു. 'അഥാെതോ ബ്രഹ്മജിജ്ഞാസാ' ഇതി സൂത്രം. ഭാഷ്യം തത്ര അഥ െശബ്ദ ആനന്താര്യാർത്ഥഃ പരിഗൃഹ്യതേ നാധികാരാർത്ഥഃ

ബ്രഹ്മജിജ്ഞാസായാ അനധികാര്യത്വാൽ മംഗളസ്യ ച വാക്യാർത്ഥേ സമന്വയഭാവാൽ അർത്ഥാന്തരപ്രയുക്ത ഏവ ഹി അഥ െശബ്ദഃ ശ്രൂത്യാ മംഗളപ്രയോജനോ ഭവതി. പൂർവ്വപ്രകൃതാ പേക്ഷായാശ്ച ഫലതഃ ആനന്തര്യാ വ്യതിരേകാൽ. സതി ച ആനന്തര്യാർത്ഥത്വേ യഥാ ധർമ്മജിജ്ഞാസാ പൂർവ്വവൃത്തം വേദാദ്ധ്യയനം നിയമേനാപേക്ഷതേ ഏവം ബ്രഹ്മജിജ്ഞാസാപി യൽ പൂർവ്വവൃത്തം നിയമേനാപേക്ഷതേ തദ്വക്തവ്യം. സ്വാദ്ധ്യായാനന്തര്യന്തു സമാനം. നന്ന്വിഹ കർമ്മാവബോധാന ന്തര്യം വിശേഷഃ ന ധർമ്മജിജ്ഞാസായഃ പ്രാഗപ്യധീത വേദാനന്തര്യം ബ്രഹ്മജിജ്ഞാസോപപത്തേഃ. യഥാ ച ഹൃദയാദ്യവദാനാനാമാനന്തര്യനിയമഃ ക്രമസ്യ വിവക്ഷിതത്വാൽ ന തൗേ െഹക്രമോ വിവക്ഷിതഃ ശേഷശേഷിത്വേ അധികൃതാ ധികാരേ വാ പ്രമാണാഭാവാൽ ധർമ്മബ്രഹ്മജിജ്ഞാസയോഃ ഫലജിജ്ഞാസാഭേദാച്ച. അഭ്യുദയഫലം ധർമ്മജ്ഞാനം തച്ചാനു ഷ്ഠാനാപേക്ഷം നിശ്രേയസഫലന്തു ബ്രഹ്മവിജ്ഞാനം, ന ചാനുഷ്ഠാനാന്തരാപേക്ഷം. ഭവ്യശ്ച ധർമ്മോ ജിജ്ഞാസ്യോ ന ജ്ഞാനകലേസ്തി പുരുഷവ്യാപാര തന്ത്രത്വാൽ ഇഹ തു ഭൂതം ബ്രഹ്മജിജ്ഞാസ്യം നിത്യനിർവൃത്തത്വാൽ ന പുരുഷ വ്യാപാര തന്ത്രം. ചോദനാപ്രവൃത്തി ഭേദാച്ച. യാഹി ചോദനാ ധർമ്മസ്യ ലക്ഷണം സാ സ്വവിഷയേ നിയുഞ്ജാനൈവ പുരുഷമവ ബോധയതി. ബ്രഹ്മചോദനാതു പുരുഷമവബോധ യത്യേവ കേവലം അവബോധസ്യചോദനാജന്യത്വാൽ ന പുരുഷോവ ബോധേ നിയൂജ്യതേ യഥാ ക്ഷാർഥസന്നികർഷേണാർത്ഥാവ ബോധേ തദ്വൽ, തസ്മാൽ കിമപി വക്തവ്യം യദനന്തരം ബ്രഹ്മജിജ്ഞാസോപദിശ്യത ഇതി, ഉച്യതേ, നിത്യാനിത്യവസ്തു വിവേകഃ ഇഹാമുത്രാർത്ഥഭോഗ വിരാഗഃ ശമദമാദി സാധന സമ്പൽ മുമുക്ഷുത്വഞ്ച. തേഷു, ഹി സത്സു പ്രാഗപി ധർമ്മ ജിജ്ഞാസായാ ഊർദ്ധ്വഞ്ച ശക്യതേ ബ്രഹ്മ ജിജ്ഞാസിതും ജ്ഞാതുഞ്ച. തസ്മാദൗശെബ്ദേന യൗോെക്ത സാധനസമ്പത്യാന ന്തര്യമുപദിശ്യതേ.

ഗുണകർമ്മങ്ങളെ അടിസ്ഥാനപ്പെടുത്തി മാത്രമേ വർണ്ണ വ്യത്യാസം ഉണ്ടായിരിക്കാൻ പാടുള്ളൂ എന്നും അതിലേയ്ക്കു പാരമ്പര്യത്തെ അടിസ്ഥാനമാക്കിപ്പറയുന്നതു പിശകാണെന്നും ആദ്യകാലം മുതൽക്കു പാരമ്പര്യഭിന്നമായും അനുലോമ പ്രതി ലോമഗതികളായും വർണ്ണഭേദങ്ങളുണ്ടായിട്ടുണ്ടെന്നും മുമ്പിൽ പ്രസ്താവിച്ചു. ഇതിലേയ്ക്കു വേറൊരുദാഹരണമായി ബ്രാഹ്മണ വർഗ്ഗത്തിന്റെ ഒരു പൊതു വിവരണവും പുത്രപൗത്രപരമ്പരയാ ബ്രാഹ്മണരെന്നഭിമാനിച്ച് പരിഷ്‌കാര പ്രാപ്തിക്കു ബാധകളായി ത്തീർന്നിരിക്കുന്നവരിൽ ചിലരുടെ ഉൽപത്തികളും ഇവിടെ ചേർക്കുന്നു. ഇവർക്കു വർണ്ണവ്യത്യാസം സംബന്ധിച്ചും വർഗ്ഗ സാധാരണമായും എന്തുമാത്രം ബഹുമാന്യത സാമുദായിക മായി സംഭവിക്കാമെന്നു വായനക്കാർ തന്നെ തീർച്ചപ്പെടുത്തി ക്കൊള്ളട്ടെ.

സ്‌കാന്ദപുരാണാന്തർഗ്ഗത സാഹ്യാദ്രിഖണ്ഡോത്തരാർദ്ധം ഒന്നാം അദ്ധ്യായത്തിന്റെ സാരം:

ചിത്പാവനബ്രാഹ്മണോത്തത്തി (സ്‌കന്ദമഹാദേവസംവാദം) ബ്രാഹ്മ ണർ പ്രധാനമായി രണ്ടുവിധമുണ്ട്. (1) പഞ്ചദ്രാവിഡർ (2) പഞ്ചഗൗഡർ. പഞ്ചദ്രാവിഡർ: (1) ദ്രാവിഡന്മാർ (2) തൈലാംഗന്മാർ (3) കർന്നാടർ (4) മദ്ധ്യദേശഗന്മാർ 5) ഗുർജരന്മാർ. പഞ്ചഗൗഡന്മാർ: (1) ഗൗഡർ, (2) സാരസ്വതർ, (3) കാന്യ കുബ്ജർ (4) ഉൽകലർ (5) മൈൗിെലർ; അഥവൊ (1) ത്രിഹോത്ര ന്മാർ (2) അഗ്നിവൈശ്യന്മാർ, (3) കാന്യകുബ്ജർ (4) കനോ ജയർ (5) മൈത്രായണർ.


ബ്രാഹ്മണരുടെ പൊതു അവകാശങ്ങൾ:


1) ബ്രഹ്മഗായത്രി, (2) വേദകർമ്മം. (3) അദ്ധ്യയനാദ്ധ്യാ പനാദിഷ്ടകർമ്മം (4) ഭുംജ്യത്വം (5) ഭോജനീയത്വം (6) വിവാഹം (ശാഖയ്ക്കും ഗോത്രത്തിനും ഒത്ത്). ബ്രാഹ്മണരുടെ ആചാരങ്ങൾ (ദേശദോഷങ്ങൾ) 1. ഗുർജരദേശത്ത് തോലിൽ ആക്കിയ വെള്ളം (ചർമ്മാംബു) സ്വീകരിക്കുക (ഉപയോഗിക്കുക) (2) ദക്ഷിണദേശത്ത് ദാസീ ഗമനം (3) കർണാടദേശത്ത് പല്ലുതേത്തില്ലായ്മ (4) കാശ്മീര ദേശത്ത് അലക്കുജോലി ചെയ്യുക (5) തൈലംഗദേശത്ത് ഗോവാഹനം (6) ദ്രാവിഡദേശത്ത് പഴഞ്ചോറു ഭക്ഷണം; ഗുർജര സ്ത്രീകൾ മേൽക്കച്ചയില്ലാത്തവരും (കച്ഛഹീനാ) വിധവകൾ റൗക്കയുള്ളവരും ആകുന്നു; ത്രിഹോത്രന്മാരും കനോജയന്മാരും മത്സ്യമാംസം തിന്നുന്നവരും കാന്യകുബ്ജർ ഭ്രാതൃഗാമികളും ആകുന്നു.'

അനന്തരം ചിത്പാവനബ്രാഹ്മണോത്തത്തിയാകുന്നു. ഇതിനെ പ്പറ്റിയുള്ള പ്രധാനവിവരങ്ങൾ അവതാരികയിലും മറ്റും വിവരി ച്ചിട്ടുള്ളതുകൊണ്ട് ഇവിടെ ചേർക്കുന്നില്ല. 13. സഹ്യാദ്രിഖണ്ഡം ഉത്തരാർദ്ധം രണ്ടാം അദ്ധ്യായത്തിന്റെ സാരം: കരാഷ്ട്രബ്രാഹ്മണോൽപത്തി: കരാഷ്ട്രദേശം 16(ഇതിന്റെ തലസ്ഥാനമായിരുന്ന കരാടകം ഇന്ന് പശ്ചിമ മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ നിന്ന് 50 കി. മീ. അകലെയുള്ള കരാഡ് എന്നറിയപ്പെടുന്ന സ്ഥലമാണ്.) വേദവതിക്കു വടക്കും, കോയനാസംഗമത്തിനു തെക്കുമായി ദശയോജന വിസ്താരത്തിൽ കിടക്കുന്നു.

ബ്രാഹ്മണരുടെ സ്ഥിതി:

ഖരസ്യാവ്യസ്ഥിയോഗേന രേത ക്ഷിപ്തം വിഭാവകം തേന തേഷാം സമുത്പത്തിർജാതാവൈപാപ കർമ്മിണാം.' കരാഷ്ട്രബ്രാഹ്മണരുടെ മാതൃകാദേവിക്കു വർഷംതോറും ലക്ഷണമൊത്ത ബ്രാഹ്മണപുരുഷനെ ബലി കൊടുക്കാറുണ്ട് (ഇപ്രകാരം) ബ്രഹ്മഹത്തികൊണ്ട് ഇവർ നശിക്കുന്നു. ഇവരെ തൊട്ടാൽ കുളിക്കണം. ഇവരുള്ളേടം തൊട്ട് മുന്നൂ യോജനദൂരം വായു ദുഷിച്ചുപോകുന്നു; ഇവർ സർവ്വകർമ്മധർമ്മബഹിഷ്‌കൃത ന്മാരാകുന്നു. ഇതിൽ ചിലർ ഇരുപദനാമധാരകന്മാരാകുന്നു. കൊങ്കണദേശം: സഹ്യന്റെ മുകളിൽ നാലും നൂറും യോജന വിസ്താരത്തിൽ ഈ ദേശം കിടക്കുന്നു. കൊങ്കണത്തിലുള്ളവർ പാദമാത്രഗായത്രിയുള്ളവരാണ്. കൊങ്കണബ്രാഹ്മണർ (പദ്യ യോഃ ബ്രാഹ്മണാ ഖലു) പാദപാരഗനാമധാരകന്മാർ ആകുന്നു. ഇവരെ സകല കർമ്മങ്ങളിലും വർജ്ജിക്കണം.

14. ടിയിൽ അഞ്ചാം അദ്ധ്യായം.: ഗൗഡന്മാർ: ഇവരിൽ ഗോവിന്ദപുരവാസികളായ ബ്രാഹ്മണർ മദ്യമാസം അശിക്കുന്നവരാകുന്നു. കിഴക്കും പടിഞ്ഞാറുമുള്ള സമുദ്രതീരവാസികളായ സാരസ്വതന്മാർ മത്സ്യം ഭക്ഷിക്കുന്ന വരാണ്. ഇവർ പത്തുവിധം: 1) ശുദ്ധർ 2) അശുദ്ധർ 3) സിദ്ധർ 4) കാപൗൺഡ്രർ 5) ഭീതചാരി 6) ശ്രേണി 7) കൗശികർ 8) നർവ്വർ 9) ബഡികർ 10) ലജ്ജകർ. വാരാഹത്തിൽ ബ്രാഹ്മണർ ഗജഭക്ഷകരായിരുന്നു. ജഗന്നാൗത്തെുള്ളവർ മദ്യമാംസങ്ങൾ ഉപയോഗിക്കും. ഉത്തരഭാഗത്തും മാംസഭക്ഷണമുണ്ട്. നർമ്മദയ്ക്കു തെക്കുള്ളവർ മരുമകളെ വിവാഹംചെയ്യും. (സ്‌കാന്ദത്തിൽ നാഗരഖണ്ഡവും, ലിംഗപുരാണവും നോക്കുക. ഈ വിവരണം വിസ്തരഭയത്താൽ തൽക്കാലം നിറുത്തി വയ്ക്കുന്നു. കേരളത്തിൽ മേൽപറഞ്ഞ തരത്തിലുള്ള ബ്രാഹ്മണ രുടെ പ്രവേശനവും മറ്റും അടുത്ത പുസ്തകത്തിൽ കാണിച്ചു കൊള്ളാം.

കേരളാചാരങ്ങളെ കുറിക്കുന്നതായും കേരളവാസികൾക്കു സർവ്വോപരിയായ ഒരു പ്രമാണമായും നിർമ്മിക്കപ്പെട്ടിട്ടുള്ള ഒരു ഗ്രന്ഥമാണ് കേരളമാഹാത്മ്യം. ഇതിൽ കേരളീയർക്കായി ഉണ്ടാക്കിവച്ചിട്ടുള്ള മതവും ആചാരങ്ങളും അത്യന്തം പാപ ഗർഭവും ലജ്ജാവഹവുമാണെന്നു വ്യസനസമേതം പറയേണ്ടി യിരിക്കുന്നു. ഇതിനെ അറിവാനിച്ഛിക്കുന്ന വായനക്കാർ 3ാം അനുബന്ധം നോക്കി കാര്യം ഗ്രഹിച്ചുകൊള്ളട്ടെ. (അവിടെയും അതിനെ വ്യാഖ്യാനിക്കാൻ ശ്രമിച്ചിട്ടില്ല.) ഈ കേരളത്തിൽ വളരെ പുരാതനകാലം മുതൽക്കേ നടപ്പു ണ്ടായിരുന്ന സദാചാരങ്ങളെക്കുറിച്ചും സത്യതത്തരതയെക്കുറിച്ചും മറ്റും ഈ ഗ്രന്ഥത്തിൽ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ശാങ്കര സ്മൃതി, സഹ്യാദ്രിഖണ്ഡം മുതലായ സംസ്‌കൃതപ്രമാണങ്ങൾ ഇവയെ വേണ്ടവിധം സാധൂകരിക്കയും ചെയ്യുന്നു. അങ്ങനെ യുള്ള ജനസമുദായത്തിനു ഇത്ര കഠിനമായ ഒരു പതിത്വം എങ്ങനെ സംഭവിച്ചു. ഇതിനെ അവർ സ്വയം വരുത്തി ക്കൊണ്ടതോ അതോ വിദേശീയന്മാർ അവർക്കായി ചമച്ചു വച്ചതോ? എന്നിങ്ങനെ നിരൂപിക്കാംപക്ഷത്തിൽ ഈ ഗ്രന്ഥ ത്തിൽ ഇതിനുമുൻപിൻ അനേകം തവണ പ്രസ്താവിച്ചവിധം സ്വദേശബഹിഷ്‌കൃതന്മാരും പാഷണ്ഡമതഗാമികളും ആയ ഒരു കൂട്ടം ആര്യബ്രാഹ്മണരുടെ ആഗമനം നിമിത്തമാണ് കേരളീയ രായ സാധുക്കൾക്കു ഈ നരകാനുഭൂതിക്കിടവന്നതെന്നു വിചാരിക്കേണ്ടിവരുന്നു. പാരമ്പര്യമായ ധർമ്മതൽപരതയുള്ള ഒരു സമുദായത്തിലോ സ്ഥാപനത്തിലോ സംസർഗ്ഗദോഷം കൊണ്ടും കാലഭേദത്താലും ഓരോ ദുരാചാരങ്ങൾ വന്നു കൂടുന്നതിനു ലോകചരിത്രത്തിൽ വേണ്ടുവോളം ഉദാഹരണങ്ങ ളുണ്ട്. മേലും പുരാണകാലത്തിനു മുമ്പുതന്നെ ആര്യന്മാരായ ബ്രാഹ്മണരുടെ കൂട്ടത്തിൽ ദുരിതരൂപികളായ വംശക്കാർ ധാരാള മുണ്ടായിരുന്നതായി മേൽക്കാണിച്ച പുരാണഭാഗങ്ങളിൽ കാണു ന്നു. ഈ കേരളത്തിൽ വന്നുകൂടിയ ബ്രാഹ്മണർ ഇപ്രകാര മുള്ള പാപികളോ അതോ അവർ മദ്ധ്യപ്രദേശ ങ്ങളിലും മറ്റുമുള്ള ചില സൽബ്രാഹ്മണരോ എന്നു ഇനി തീരുമാനിക്കേണ്ടതായി രിക്കുന്നു. ഇതിലേക്കായി അന്യവർഗ്ഗക്കാരായ മലയാളികളുടെ സദാചാരധർമ്മതൽപരതയ്ക്കു സാക്ഷ്യം വഹിക്കുന്നതും ആര്യന്മ ാരാൽ സംസ്‌കൃതഭാഷയിൽ എഴുതപ്പെട്ട തും ആയ സഹ്യാദ്രി ഖണ്ഡം മുതലായവയും നാരദവ്യാസ വചനങ്ങളും ഉദാഹരണ ങ്ങളാകുന്നു. (സഹ്യാദ്രിഖണ്ഡഭാഗത്തിനു 4ാം അനുബന്ധം നോക്കുക). ആര്യഭടീയസംഹിത 11ാം അദ്ധ്യായത്തിലും മേൽ പറഞ്ഞ വചനങ്ങളിലും ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ താഴെചേർത്തു കൊള്ളുന്നു.

ശൗനകഃ

'ശൃണു വിപ്ര! ദ്വിജശ്രേഷ്ഠാ ഭ്രഷ്ടാസ്‌തേ പര്യടൻ ഭുവി ആക്ഷിപ്താ(അലബ്ധാ)ഹാരനിലയാ ജ‡ുസ്‌തേ ദക്ഷിണാം ദിശം. യാത്രാസ്‌തേ ഭഗവാൻ സാക്ഷാൽ കുംഭയോനിർമ്മുനീശ്വരഃ യത്ര ദക്ഷിണകന്യാഖ്യം കുമാരീക്ഷേത്ര (തീർത്ഥ)മുത്തമം. യത്രാഖിലഗുണാഢ്യാ ഭൂസ്ര്തിവേണീവ വിരാജതേ പശ്ചിമാബ്ധിതടാത്സഹ്യപര്യന്തം ദ്വിജപുംഗവ! ഈശ്വരരാധനേ രക്താ ഭക്താ യത്ര സുസാധവഃ ജനാ യത്ര ദാനശൂരാഃ സംഗ്രാമാങ്കണഭൈരവാഃ യോഗിനോ യൽ ഗുഹാന്തസ്തു പേടികാ രത്‌നദീപികാഃ നായാകാഖ്യാ യത്ര ശൂദ്ര(ാ)രാജാനഃ സന്തി സർവദാ തത്രാഗത്യ ഛലാദ്വാസം ചക്രൂഃ ക്വചന കേചന സേവാരതാഃ കേചിദന്യേ പ്രഭുലബ്ധോപജീവികാഃ (നഃ) കൃത്വാഭിചാരമപരേ ജഗൃഹുർദ്ധനസമ്പദഃ മിൗഃെ കലഹമുൽക്ഷിപ്യ തത്ര പൂജ്യാഃ പരേഭവൻ രാജ്ഞോപവരകേ സ്ഥിത്വാപ്യന്യേ ധനമുപാദദുഃ ശ്വാവൃത്യാപ്യുപജീവന്തി ഭാസുരാ അപി ഭൂസുരാഃ കിം ന കുർവന്തി വിഭ്രഷ്ടാ രാമശാപഹതാശ്ച തേ.' (ആര്യഭടീയസംഹിത അ. 11)

അർത്ഥം: ഭ്രഷ്ടന്മാരായ ബ്രാഹ്മണർ ഭക്ഷണവും ഇരിപ്പിടവു മില്ലാത്തവരായിട്ട് അലഞ്ഞുതിരിഞ്ഞ് ഒടുവിൽ യാതൊരിടത്തു പടിഞ്ഞാറെ സമുദ്രംമുതൽ സഹ്യൻവരെ ഗുണാഢ്യയായിരി ക്കുന്ന ഭൂമി ത്രിവേണിയെന്നപോലെ ശോഭിക്കുന്നോ, യാതൊരു ദിക്കിൽ അഗസ്ത്യഭഗവാൻ വസിക്കുന്നോ, എവിടെ ദക്ഷിണകന്യാ കുമാരീക്ഷേത്രമിരിക്കുന്നോ, എവിടത്തുകാർ ഭക്തിയുള്ള സാധു ക്കളോ, യാതൊരിടത്തുള്ളവർ ദാനശൂരന്മാരായും വിശിഷ്ട യോദ്ധാക്കളായും ഇരിക്കുന്നോ, എവിടെയുളള ഗുഹകളിൽ പെട്ടികളിൽ രത്‌നദീപങ്ങളെന്നപോലെ യോഗികൾ ശോഭി ക്കുന്നോ, സർവസ്വവും ദാനംചെയ്യുന്ന നായകരെന്ന ശൂദ്രരാജാ ക്കളെവിടെയോ (അങ്ങനെ ഇരിക്കുന്ന) ആ ദക്ഷിണ ദിക്കിനെ നോക്കിത്തിരിച്ചു. അവരിൽ ചിലർ ചിലടത്തു സൂത്രത്തിൽ (കേറി) പാർത്തു പ്രഭുവിങ്കൽനിന്നു കിട്ടിയതുകൊണ്ടുപജീവനം കഴിച്ചു. ചിലർ സേവിച്ചുനിന്നു. ക്ഷുദ്രംചെയ്തു ചിലർ ധനസമ്പത്തുക്കളുണ്ടാക്കി. ചിലർ തമ്മിൽതല്ലിച്ചു ധനം കൈ ക്കലാക്കി. അടുക്കളവേല ചെയ്തു ചിലർ ധനം നേടി. ഹീന വൃത്തിയെടുത്തും ചില ബ്രാഹ്മണർ കാലംകഴിക്കുന്നു. രാമശാപ മേറ്റു കെട്ടവരെന്തു ചെയ്കയില്ലതന്നെ.

(ശതാനീകൻ ചോദിച്ചതിനു ഉത്തരമായിട്ടു മേൽപറഞ്ഞവ സ്‌കന്ദൻ പറഞ്ഞതാകുന്നു.)

നാരദവചനം:

'ശ്രുതിസ്മൃതിപൗഭ്രെഷ്ടാശ്ശിഷ്ടാചാരപരാങ്മുഖാഃ തേമീ പാഷണ്ഡിനസ്സാക്ഷാൽ ശിശ്‌നോദരപരായണാഃ

വ്യാസവചനം:

'സന്ധ്യാത്രയവിഹീനാശ്ച ഗായത്രീഭക്തവർജ്ജിതാഃ ദൈവഭക്തിവിഹീനാശ്ച പാഷണ്ഡമതഗാമിനഃ അഗ്നിഹോത്രാദി സൽകർമ്മസ്വധാസ്വാഹാവിവർജ്ജിതാഃ മൂലപ്രകൃതിരവ്യക്താം നൈവ ജാനന്തി കർഹിചിൽ തപ്തമുദ്രാജിതാഃ കേചിൽ കാമാചാരരതാഃ പരേ കാപാലികാഃ കൗളികാശ്ച ബൗദ്ധാജൈനാസ്തഥാപരേ പണ്ഡിതാ അപി തേ സർവേ ദുരാചാരപ്രവർത്തകാഃ കുംഭീപാകം പുനസ്സർവേ യാസ്യന്തി നിജകർമ്മഭിഃ

ഇങ്ങനെയുള്ള പ്രമാണങ്ങൾ നിഷേധിക്കപ്പെടുകയാണെങ്കിൽ ഉണ്ടാകുന്ന സ്ഥിതിയെപ്പറ്റി മുമ്പു പ്രസ്താവിച്ചിട്ടുണ്ട്. ഇവയിൽ വിവരിക്കുന്നവിധമുള്ള മനുഷ്യർ കേരളമാഹാത്മ്യാദികളിലെ നിന്ദ്യമായ മതം നിർമ്മിച്ചതിൽ അതിശയിപ്പാനില്ല. അതു നിമിത്തമുള്ള കഷ്ടനഷ്ടങ്ങൾ അനുഭവിച്ചുപോയവർക്കു തങ്ങളുടെ ബുദ്ധിമോശത്തിനെ ഓർത്തു പശ്ചാത്തപിക്കയേ ഇനിനിവൃത്തിയുള്ളു. മേലാൽ തങ്ങളുടെ കർത്തവ്യങ്ങളെ ശരിയായനുഷ്ഠിക്കുന്നപക്ഷം ഈ ദുര്യശസ്സ് ഒടുങ്ങുകയും പൂർവമഹിമപ്രകാശിക്കയും ചെയ്യുമെന്ന് സമാശ്വസിക്കാം.



കുറിപ്പുകൾ[തിരുത്തുക]