ശ്രീമഹാഭാരതം പാട്ട/സൌപ്തികം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ശ്രീമഹാഭാരതം പാട്ട
സൌപ്തികം


[ 365 ] സൌപ്തികം

ഹരിഃ ശ്രീഗണപതയെനമഃ അവിഘ്നമസ്തു

നാരായണജയനാരായണജയനാരായണജയവരദഹരെ മാ
യാമയബഹുലീലാമയകഥ നീയായതുപറെകിനിയുമെടൊ നാനാ
രസമയവാണീഗുണഗണ പാനാധികസുഖജനഹൃദയെ ബാലെ
ശുകകുലമൌലെവദവദകാലംകളയരുതിനിവെറുതെ ആലംബനമനു
കൂലംത്രിഭുവന മൂലംപരിണുതവിബുധകുലം ബാലംജലധരനീലം
തിലകിതഫാലംമുനിനതപദകമലം കാലംബഹുധൃതലീലം സുമധുരശീ
ലംപരിചിതപശുപകുലം സാലംകൃതമഖകൊലംഭൃശമനുകാലംപ്രിയ
സഖഭജവിമലംനരനാരായണന്മാർചരണാംബുജംകൂപ്പി സരസം
ചൊന്നാൾകിളിതദനുസമസെഹരംവെറുതെകാലംകളഞ്ഞീടാതെകൃഷ്ണൻ
തന്റെചരിതാമൃതംചൊൽവൻമടിയില്ലിനിക്കെതുംപാൎത്ഥസാരഥ്യംചെ
യ്തുധാത്രിതൻഭാരംതീൎത്തമൂൎത്തിയാംവിഷ്ണുപരമാത്മാവുജഗന്മയൻ ദൈ
ത്യനാശനൻ പുരുഷൊത്തമനൊത്തിൻപര മാൎത്ഥമായ്വിളങ്ങീടുംഭക്ത
ലൊകാൎത്തിഹരൻ സൎവ്വലൊകങ്ങളുടെജീവനാകിയപരൻ ദുൎവ്വിനീത
ന്മാരുടെഗൎവ്വനാശനകരൻശൎവ്വവന്ദിതൻപരൻശരണ്യൻശംഭുമൂൎത്തി
നിൎവ്വികാരാത്മാവിഭുനിൎവ്വികല്പാത്മാനന്ദൻ അൎണ്ണൊജവിലൊചനൻ
കൎണ്ണാരിപ്രിയസഖിതൎണ്ണകപാലകൻ ദുഗ്ദ്ധാൎണ്ണവാത്മജാവരൻ നിൎണ്ണ
യംതിരഞ്ഞൊളംകണ്ടുകൂടാതദെവൻ എന്നുടെയുള്ളിലിരുന്നരുളീടിന
പരൻ രണ്ടല്ലതൊന്നാംപരബ്രഹ്മമെന്നിരിക്കിലുംകണ്ടതൊക്കയുംതാ
നായ്നിറഞ്ഞുവസിപ്പവൻകുണ്ഠചെതസാമൊട്ടുംകണ്ടുകൂടാതവൻവൈ
കുണ്ഠൻ കൗസ്തുഭകണ്ഠൻസെവിതശിതികണ്ഠൻ ചിന്തിച്ചാലൊരു
വൎക്കുമറിഞ്ഞുകൂടാതവൻ ചിന്തിക്കുന്നവൎക്കുനിത്യാനന്ദംകൊടുപ്പവ
ൻ എന്തെന്തുപറയെണ്ടതെന്നുഞാനറീഞ്ഞുതി ല്ലന്ധത്താലുന്മത്ത
നെപ്പൊലെയായ്ചമഞ്ഞുഞാൻ മായയാസൃഷ്ടിസ്ഥിതി സംഹാരക
ൎത്താജഗ ന്നായകൻതന്റെലീലപറഞ്ഞാലൊടുങ്ങുമൊ പെയെ
ന്നുപറഞ്ഞീടുംമൂഢരായുള്ളജനം മായയിൽമറഞ്ഞു നെരെതുമെകാ
ണായ്കയാൽ അങ്ങിനെയുള്ളജഗന്മംഗലൻ വാസുദെവൻമംഗ [ 366 ] ലദെവതയെ സംഗിച്ചീടിനദെവൻ മംഗീടാതൊരുപരമാനന്ദൻ
ശ്രീഗൊവിന്ദൻ ഇങ്ങിനെവൃകൊദരൻ തന്നെക്കൊണ്ടതുകാലം ദു
രിയൊധനൻതന്റെതുടയുംതച്ചുപൊട്ടിച്ചരിയൊഹരിയെന്നു കാണി
കൾചൊല്ലുന്നെരം കരുണാകരൻ കമലെക്ഷണൻകാമപ്രദൻ പരമ
പുമാൻപരമാത്മാവുപരബ്രഹ്മം ധൎമ്മസ്ഥാപനകരൻചിന്മയൻക
ൎമ്മസാക്ഷി ജന്മനാശാദിഹീനൻഭക്തജന്മാൎത്തിഹരൻ ധൎമ്മമാനസ
നായധൎമ്മജന്മാവിനൊടും നിൎമ്മലന്മാരായ്മെവുംമറ്റുള്ളജനത്തൊടും
കൈനിലപുക്കുദെവൻകൈതവമൂൎത്തികൃഷ്ണൻ കൈപിടിച്ചൎജ്ജുനാദി
വീരരൊടരുൾചെയ്തു ഐവരുംകൂടിനിങ്ങൾ പൊരികെന്നൊടുകൂടി
കൈവന്നുജയമെങ്കിലന്നിലംനീങ്ങീടെണംപൈശാചഭൂതപ്രെതപൂ
ൎണ്ണമാമടൽക്കളം കൈവെടിഞ്ഞിട്ടുവെണം രാത്രിയിലുറങ്ങുവാൻ
കൈവല്യംകഴൽതൊഴുതീടുവൊൎക്കരുളീടും ദൈവത്തെത്തുണയാക്കി
ക്കൊണ്ടവർകളുംപൊയാർ കൈവല്യമൂൎത്തിയൊടുംകൂടവെപാണ്ഡു
പുത്രൻധീരതയൊടും ചെന്നുഗൊമതിതീരംപുക്കാർമാരുതിയൊടുപൊ
രുതാതുരനായിവീണു പാരതിൽമരിയാതെകിടന്നസുയൊധനൻ ത
ന്നുടെയവസ്ഥകളൊടിച്ചെന്നറിയിച്ചു ഖിന്നതയൊടുദൂതനശ്വത്ഥാ
മാദിയൊടും അന്നെരംദ്രൊണജനുംകൃപരുംഭൊജൻതാനുംഒന്നിച്ചുവ
ന്നുദുരിയൊധനൻതന്നെക്കണ്ടു കാലൊടിഞ്ഞവനിയിൽ പ്രാണ
വെദനയൊടെ മാലിയനൊരുനൃപൻതന്നെക്കണ്ടവർകളും കാല
ദൊഷത്താൽവന്നതൊരൊന്നെപറെകയു മൊലൊലവീഴുംകണ്ണുനീ
രൊട്ടുതുടക്കയും അയ്യൊകാൺവിധിബലമെന്നെറവിലാപിച്ചു കയ്യല
ച്ചരചനെത്തടവിയിരുന്നുടൻ മെയ്യെടുത്തംഗത്തിംകൽചെൎത്തിതിൻ
പകരംനാംചെയ്യെണമെന്നുമിനികിംഫലമല്ലയായ്കിൽ ദുഃഖിക്കുന്ന
തുനെരംഗാന്ധാരീതനയനുമക്ഷികൾതുടച്ചവർതങ്ങളൊടുരചെയ്തു ദു
ഷ്കൎമ്മവശാലിതുവന്നിതെന്നിരിക്കിലുംദുഃഖവുംചുരുക്കിഞാൻചൊൽ
വതുകെൾക്കവെണംമായത്താൽമരിച്ചിതുഭീഷ്മദ്രൊണാദികളും മായ
ത്താലെന്റെഊരുതകൎത്തുഭീമൻതാനും ന്യായത്തെനിരൂപിച്ചുനിങ്ങ
ളുമതിന്നൊരുപായത്താൽപ്രതിക്രിയ ചൊയ്യാമെങ്കിലൊചെയ്വിൻ
പ്രാണൻപൊമതിൻമുൻപെനിങ്ങളെകാണ്കമൂലം ആനന്ദമിനിക്കു
ള്ളിലെറ്റവുമുണ്ടായ്വന്നു നിങ്ങൾക്കുപരിഭവംചെൎത്തപാണ്ഡവർത
മ്മെനിങ്ങൾചെ ന്നൊടുക്കുവിനെതുമെവൈകിയാതെ എന്നുചൊല്ലി
യമന്നൻതന്നുടെദുഃഖംകണ്ടും തന്നുടെതാതൻതന്നെക്കൊന്നതുനിരൂ
പിച്ചുംതന്നുള്ളിൽനിരൂപിച്ചാനന്നെരമശ്വത്ഥാമാവിന്നിതുയൊഗ്യ
മെത്രെവെണ്ടുവൊന്നെന്നുനൂനം മന്നവശത്രുക്കളെക്കൊന്നുഞാൻ [ 367 ] പരിഭവ മിന്നെതീൎക്കുന്നതുണ്ടുനിൎണ്ണയമെന്നാൻദ്രൌണി എംകി
ലൊകൃപാചാൎയ്യനൌഷധമന്ത്രങ്ങളാൽമംഗലംവരുമാറുരക്ഷകൾചെ
യ്തുനന്നാ യ്ചെയ്യെണംസെനാപതിയായഭിഷെകമെന്നെ മയ്യൽതീ
ൎത്തീടുഗുരുപുത്രനെന്നിതുനൃപൻ ചൊല്ലിയവണ്ണംതന്നെചെയ്തവർമു
വ്വരുമായ്നല്ലപാണ്ഡവരുടെപടവീട്ടിനുചെന്നാർ ഗാണ്ഡിവധരനാ
യഫല്ഗുനൻമുൻപായുള്ള പാണ്ഡവന്മാരെപ്പെടിച്ചടുത്തുകൂടായ്കയാൽ
സന്ധ്യാവന്ദനംകഴിച്ചടവിതന്നിൽപുക്കു ചന്തമുള്ളൊരുപെരാൽത
ന്നുടെചുവട്ടില്പൊയാല സ്യത്തൊടുംകിടന്നീടിനൊരനന്തരംമാലുള്ളിൽ
മുഴുക്കയാലശ്വത്ഥാമാവിനപ്പൊൾ വന്നുതീല്ലെതുംനിദ്രാചിന്തയുണ്ടാ
കമൂല മന്നെരമുണൎന്നിരുന്നവനുമൊന്നുകണ്ടാൻഅന്ധനായ്പകലി
രുന്നീടിനൊരുലൂകനെ യന്ധചിത്തന്മാരായകാകന്മാരൊരുമിച്ചു ശ
ത്രു താനിരൂപിച്ചുകൊത്തിനാരതുനെര മെത്രയുമത്തൽപൂണ്ടുചമഞ്ഞാ
നതുമൂലം രാത്രിയിൽകാക ന്മാൎക്കുനെത്രങ്ങൾകാണാപിന്നെ രാത്രി
യിൽകാണാമെല്ലൊകൂമനുസുഖംപൊലെ മുന്നെതുവെച്ചുകൊണ്ടിട്ട
ന്നെരംകൂമൻചെന്നു സന്നദ്ധഭാവത്തൊടുംരൊഷത്തെപ്പൊറായ്കയാ
ൽ കാകന്മാരുറങ്ങുമ്പൊൾരാത്രിയിൽകൊത്തിക്കൊന്നാരാകുംപൊൾ
പരിഭവംവീളുകെന്നതെവരു എന്നതുകണ്ടുഗുരുനന്ദനനശ്വത്ഥാമാ
വന്നെരംഭൊജകൃപന്മാരെയുമുണൎത്തിനാൻ കണ്ടുതില്ലയൊനിങ്ങൾ
കൂമന്റെധൎമ്മംപക ലുണ്ടായപരിഭവംവീളുന്നൊനിതുകാലം ൟവ
ണ്ണംചെയ്വിനെന്നുനമ്മൊടൊരുപദെശംദൈവത്തിൻനിയൊഗത്താ
ൽചെയ്കയായതുമെടൊ യുദ്ധംചെയ്തെറ്റംതളൎന്നുറങ്ങും വൈരികളെ
ബദ്ധവൈരെണചെന്നുകൊല്ലുവിൻനിങ്ങളെന്നാൽ ദൊഷമില്ലെ
ന്നുവന്നുപൊകനാമിപ്പൊൾതന്നെ ശെഷിച്ചപാണ്ഡ വരെയൊടു
ക്കിക്കളെവാനാ യ്നെരൊടെപകൽചെന്നാലാവതില്ലവരൊടു കാര
ണൻ നാരായണൻകാത്തുകൊണ്ടീടുമെല്ലൊ ഇത്തരമശ്വത്ഥാമാചൊ
ന്നതുകെട്ടുകൃപ രുത്തരമുരചെയ്തുസത്വരംനിരൂപിച്ചു രാത്രിയിൽച
തിച്ചുനാംകൊല്ലുവാൻചെന്നാലതു കീൎത്തികെടുണ്ടാമത്രെസാദ്ധ്യവു
മല്ലനമ്മാൽ ൟശ്വരനവരുടെപാങ്ങെന്നുവന്നുതിപ്പൊ ളാശ്രയമാ
യദുരിയൊധനൻവീണാനെല്ലൊ ഭാഗ്യമില്ലാതവൎക്കുവെണ്ടിവെല
കൾചെയ്താൽ യൊഗ്യമായ്വന്നുകൂടപാൎക്കെണമിനിയുംനാം വിദുരർ
സഞ്ജയനുംധൃതരാഷ്ട്രനുംപിന്നെ മൃതിവന്നടുത്തൊ രുനൃപനുംമറ്റു
ള്ളൊരും കൂടിനാംനിരൂപിച്ചുനാള യാമിതുപക്ഷെ കൂടലർകാലഗുരുന
ന്ദനയെന്നുകൃപർ അശ്വത്ഥാമാവുകൊപിച്ചന്നെരമുരചെയ്താ നച്ശ
നെക്കൊന്നധൃഷ്ടദ്യുമ്നനുംബന്ധുക്കളും ഞാനൊരുപുരുഷനിങ്ങായുധ [ 368 ] മൊടുകൂടി പ്രാണനൊടിരിക്കുംപൊൾ ജീവിപ്പാനയപ്പാനൊസ്നാ
നഭൊജനയാനമൈഥുനാദികളിലും മാനമൊടരികളെനിഗ്രഹിച്ചി
ടാമെന്നാൽഎതുമെദൊഷമില്ല പൊകുന്നെനെന്നാനവ നെതുമെമ
ടിക്കെണ്ടനടന്നിടുകയെംകിൽ മരിപ്പാന്മടിയില്ലഞങ്ങൾക്കുമിതുകാലം
കരുത്തുകുറകിലുമെന്നവരരുചെയ്താർ ഭൊജനുംകൃപരുമായന്നെരംഗു
രുസുതൻവ്യാജെനകൊൽവാൻചെന്നുകൈനിലയടുത്തപ്പൊൾ വെ
താള ഭൂതപ്രെതപൈശാചകൂളികളാൽ ഭീതിപൂണ്ടടുത്തുകൂടാഞ്ഞപൊ
ൎക്കളംതന്നിൽ ശത്രുക്കളായപാണ്ഡുപുത്രന്മാരെയുംപെടി ച്ചെത്രയും
പ്രയൊഗിച്ചുശസ്ത്രങ്ങളശ്വത്ഥമാ നന്ദകശരശാൎങ്ഗശംഖചക്രാദി
പൂണ്ടനന്ദനന്ദനന്മാരെകാണായിതസംഖ്യമാ യ്വിഷ്ണുമൂൎത്തികളാലെനി
റഞ്ഞുയുദ്ധഭൂമി വിസ്മയിച്ചശ്വത്ഥാമാപെടിച്ചുനാണംപൂണ്ടാൻ ന
ല്ലതുമാകാത്തതുംവെണ്ടതുംവെണ്ടാത്തതും നല്ലനാംഗുരുസുതനൊന്നു
മെതൊന്നീതില്ലമാതുലൻ പറഞ്ഞതുകെളാതെനടിച്ചുപൊ ന്നാതുരനാ
യിതിപ്പൊൾ ഞാനെന്നുഗുരുസുതൻ ഇന്ദ്രിയങ്ങളെയെല്ലാമടക്കി
പ്രാണയാമംമന്ദമെന്നിയെനാന്നായ്ശിവനെദ്ധ്യാനംചെയ്താൻ അന്ത
ൎയ്യൊഗത്തെ ത്തുടങ്ങീടിനാൻ വിപ്രൊത്തമ നന്തികെകാണായ്വന്നു
ശംകരമാഹാത്മ്യവും അന്നെരംവെദിമദ്ധ്യെ കത്തുന്നൊരഗ്നിതന്നി
ൽ നിന്നുണ്ടായ്വന്നുചിലശൈവഭൂതങ്ങളെല്ലാം നിടിലക്കണ്ണുംനല്ലകു
ടിലഭ്രൂക്കളുമഭ്രുകുടി കരാളവുംകഠിനദന്തങ്ങളും ധൂസരകെശങ്ങളുംഭാസു
രശ്മശ്രുക്കളും മെദുരമുഖങ്ങളുംഭീഷണവെഷങ്ങളും ദാരുണശൂലങ്ങ
ളുംകൈക്കൊണ്ടുകാണായ്വന്നു മാരണദെവതകളാകിയമൂൎത്തികളുംകാ
രണനായപുരനാശനമൂൎത്തിയെയും വിശ്വനാഥനെക്കണ്ടൊരശ്വ
ത്ഥാമാവുതാനുംനിശ്വാസത്തൊടുവരുമശ്രുക്കളതുംതുട ച്ചൎച്ചനചെയ്തു
വീണുനമസ്കാരവുംചെയ്തു വിശ്വാസഭക്തിയൊടുംസ്തുതിച്ചാനതു
നെരംശംകരജയജയചന്ദ്രശെഖരജയ പംകജശരരിപൊഹുംകൃതി
ഹരജയശംഭൊശാശ്വതപരഭൂതെശപുരഹരകുംഭീപാകാൎത്തിഹരഗിരി
ശഗംഗാധരഗിരിജവരജയഗിരിമന്ദിരജയ പരമെശ്വരജയപരശു
ധരജയചതുരാനനനതചരണജയജയ സരസീരുഹദലനയനപ്രി
യജയ കാലനാശനജയധൂൎജ്ജടെപശുപതെ നീലലൊഹിതഭവഫാ
ലലൊചനജയ പാലയദിനമെനംശരണാഗതംശിവ പാലയനിര
ന്തരംത്രസ്തമത്യന്തഭക്തം ഇങ്ങിനെശിവസ്തുതിചെയ്തുടനഗ്നിതന്നി
ൽചെന്നുചാടുവാൻ തുടങ്ങീടിനൊരശ്വത്ഥാമാ തന്നുടെശത്രുക്കളെ
യൊക്കവെയൊടുക്കുവാൻ പന്നഗാഭരണനും നൽകിനാൻ കരവാ
ളുംചെന്നിവരൊടുംകൂടിക്കൊന്നാലുമരികളെ നന്നാകമെലിൽനിന [ 369 ] കെന്നരുൾചെയ്തുമെവൻ ഖഡ്ഗവുംനൽകിനെരെനിൎഗ്ഗമിച്ചതുനെരം
ഭക്തിപൂണ്ടംഘ്രിപത്മംവന്ദിച്ചുഗുരുസുതൻ ഭൎഗ്ഗൻ തന്നനുഗ്രഹാ ലു
ഗ്രനാമശ്വത്ഥാമാ വുൾക്കരുത്തൊടുകൂടിവെക്കത്തിൽവാളുമായി ശ
ത്രു ക്കളുറങ്ങുംപൊരുൾപ്പുക്കാനെന്നെവെണ്ടു വിത്രസ്തചിത്തന്മാരാം
ഭൊജനുംകൃപരുമായ്ധൃഷ്ടദ്യുമ്നന്റെതലവെട്ടിയ ങ്ങറുത്തിതുപെട്ടന്നുപാ
ഞ്ചാലിതൻ മക്കളെയഞ്ചുംകൊന്നു വാവിന്നാളൎദ്ധരാത്രി നരത്തുഗുരു
സുത നാവൊളം ശത്രുക്കളെവെട്ടിക്കൊന്നറുത്തുടൻ ഭൂതസ്ഥനുബ
ലിനൽകിനാൻചൊരകൊണ്ടെ ഭൂതങ്ങളാൎത്തുകളിച്ചീടിനാരതുനെരം
തങ്ങളെമറന്നുടനുറങ്ങുന്നവരെല്ലാ മിങ്ങിനെയൊരുഘൊഷമുണ്ടാ
യൊരനന്തരംകംപവുംപൂണ്ടുതമ്മിലെതുമെയറിയാതെ സംഭ്രമംകലൎന്നു
ടൻതങ്ങളിൽതന്നെവെട്ടി ചത്തിതുചിലർചിലരായുധംതിരകയും ശ
ത്രു കളിത്രയുണ്ടെന്നെതുമെയറിയാതെ ബദ്ധപ്പെട്ടുടൻമണ്ടിപ്പുറ
ത്തുചാടുന്നെരം ചക്രങ്ങളെറ്റുഭുവിമറിഞ്ഞുവീണുമെവം ദ്വാരങ്ങൾ
തൊറുംനിന്നുഭൊജനുംകൃപരുമായ്പാരാതെകൊന്നുകൊന്നുവീഴ്ത്തുന്നൊ
ർതെരുതെരപുറത്തുള്ള വർപെടിച്ചകത്തുപാഞ്ഞുപുക്കുംപുറത്തു പുറപ്പെ
ട്ടുമകത്തുള്ളവരെല്ലാം‌ വരുന്നൊർവൈരികളെന്നകത്തുള്ളവരെല്ലാ മ
കത്തുശത്രുക്കളെന്നുറച്ചുപുറത്തുള്ളൊർ ഇങ്ങിനെശിവശിവതങ്ങളി
ൽ തന്നെകൊന്നതിങ്ങിനപടയെല്ലാംമിക്കത്മൊടുങ്ങിതെ കൈനി
ലതന്നിലവർതീയുംവെച്ചീതുപിന്നെ കൈകാലുംതൊളുംമുറിഞ്ഞിട
രായ്വശംകെട്ടു ചാകാതെകിടന്നവർതീപ്പിടിച്ചതുനെരം വെകാതുള്ള
വയവംകിടന്നുപിടകയും കരഞ്ഞുകരഞ്ഞവർവെന്തു ചാകുന്നനെ
രംമരങ്ങൾവെന്തുപൊട്ടി യലറുമൊച്ചകളും മുടിയിൽപിടിപെട്ടൊര
ഗ്നിതൻദുൎഗ്ഗന്ധവും തറവുതീൎന്നുകത്തിപ്പൊങ്ങുംജ്വാലകൾമെലെ മുഴു
ത്തുപൊങ്ങീടുന്നപുകയുംകണ്ടുകണ്ട പഴക്കുചെയ്തതെല്ലാ മരചനൊടു
ചൊൽവാൻഭരദ്വാജാത്മജാദിമൂവരുമൊരുമിച്ചുപാരിച്ചമൊദത്തൊ
ടുംവെഗത്തിൽനടകൊണ്ടു ദുരിയൊധനൻ വീണു കിടക്കുന്നെടത്തു
ചെന്നിരുന്നാരവർകളുമെത്രയുംദുഃഖത്തൊടെ പതിനൊന്നക്ഷൌ
ഹിണിപ്പടയുള്ളരചാനീപതിതനായാൻഭുവിചതിയാലയ്യൊകഷ്ടം അ
ന്ധനായ്വയൊധികനായൊരുപിതാവിനെ സന്തതംരക്ഷിപ്പതിനാ
രിനിയുള്ളതയ്യൊ ഗാന്ധാരിദെവിതന്റെദുഃഖമെന്തൊന്നുചൊല്ലു കാ
ന്താരംവാഴുകെന്നെവെണ്ടുഞങ്ങളുമിനി മന്നവസുയൊധനനനിന്നൊ
ടുസമാനമായ്പൊന്നൊടുപുടവകൾനൽകുവാനാരുനാഥ ഞങ്ങളുമാകു
ന്നതുചെയ്താരെന്നറിഞ്ഞാലും ഇങ്ങിനെനിന്നെക്ക ണ്ടുസഹിയാഞ്ഞ
തുമൂലം ധൃഷ്ടദ്യുമ്നനുംകൃഷ്ണ തന്നുടെതനയരും ഒട്ടുമെശെഷിയാതമറ്റുള്ള [ 370 ] പടകളുംവെട്ടിക്കൊന്നൊടുക്കിതുരാത്രിയിൽചെന്നുഞങ്ങൾ ചുട്ടുപൊ
ട്ടിച്ചാരവരിരുന്നഗൃഹങ്ങളും എന്നതുകെട്ടുതെളിഞ്ഞന്നെരംസുയൊ
ധനൻ വിണ്ണിലങ്ങകംപുക്കുപൊരതിൽമരിക്കയാൽ ഇപ്രകാരങ്ങ
ളൊക്കെസഞ്ജയനറിയിച്ചാൻ കെല്പുള്ള ധൃതരാഷ്ട്രർമൊഹിച്ചുവീണാ
നെല്ലൊ മൊഹവുംതീൎത്തിരുത്തീടിനാൻപിന്നെയും പാരാതെപറവൻ
ഞാൻപൈകെടുത്തിനിയെന്നു ശാരികപ്പൈതൽതാനുംമൊദമൊടി
രുന്നിതെ.

ഇതിസൌപ്തീകപൎവംസമാപ്തം.