താൾ:CiXIV280.pdf/365

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സൌപ്തികം

ഹരിഃ ശ്രീഗണപതയെനമഃ അവിഘ്നമസ്തു

നാരായണജയനാരായണജയനാരായണജയവരദഹരെ മാ
യാമയബഹുലീലാമയകഥ നീയായതുപറെകിനിയുമെടൊ നാനാ
രസമയവാണീഗുണഗണ പാനാധികസുഖജനഹൃദയെ ബാലെ
ശുകകുലമൌലെവദവദകാലംകളയരുതിനിവെറുതെ ആലംബനമനു
കൂലംത്രിഭുവന മൂലംപരിണുതവിബുധകുലം ബാലംജലധരനീലം
തിലകിതഫാലംമുനിനതപദകമലം കാലംബഹുധൃതലീലം സുമധുരശീ
ലംപരിചിതപശുപകുലം സാലംകൃതമഖകൊലംഭൃശമനുകാലംപ്രിയ
സഖഭജവിമലംനരനാരായണന്മാർചരണാംബുജംകൂപ്പി സരസം
ചൊന്നാൾകിളിതദനുസമസെഹരംവെറുതെകാലംകളഞ്ഞീടാതെകൃഷ്ണൻ
തന്റെചരിതാമൃതംചൊൽവൻമടിയില്ലിനിക്കെതുംപാൎത്ഥസാരഥ്യംചെ
യ്തുധാത്രിതൻഭാരംതീൎത്തമൂൎത്തിയാംവിഷ്ണുപരമാത്മാവുജഗന്മയൻ ദൈ
ത്യനാശനൻ പുരുഷൊത്തമനൊത്തിൻപര മാൎത്ഥമായ്വിളങ്ങീടുംഭക്ത
ലൊകാൎത്തിഹരൻ സൎവ്വലൊകങ്ങളുടെജീവനാകിയപരൻ ദുൎവ്വിനീത
ന്മാരുടെഗൎവ്വനാശനകരൻശൎവ്വവന്ദിതൻപരൻശരണ്യൻശംഭുമൂൎത്തി
നിൎവ്വികാരാത്മാവിഭുനിൎവ്വികല്പാത്മാനന്ദൻ അൎണ്ണൊജവിലൊചനൻ
കൎണ്ണാരിപ്രിയസഖിതൎണ്ണകപാലകൻ ദുഗ്ദ്ധാൎണ്ണവാത്മജാവരൻ നിൎണ്ണ
യംതിരഞ്ഞൊളംകണ്ടുകൂടാതദെവൻ എന്നുടെയുള്ളിലിരുന്നരുളീടിന
പരൻ രണ്ടല്ലതൊന്നാംപരബ്രഹ്മമെന്നിരിക്കിലുംകണ്ടതൊക്കയുംതാ
നായ്നിറഞ്ഞുവസിപ്പവൻകുണ്ഠചെതസാമൊട്ടുംകണ്ടുകൂടാതവൻവൈ
കുണ്ഠൻ കൗസ്തുഭകണ്ഠൻസെവിതശിതികണ്ഠൻ ചിന്തിച്ചാലൊരു
വൎക്കുമറിഞ്ഞുകൂടാതവൻ ചിന്തിക്കുന്നവൎക്കുനിത്യാനന്ദംകൊടുപ്പവ
ൻ എന്തെന്തുപറയെണ്ടതെന്നുഞാനറീഞ്ഞുതി ല്ലന്ധത്താലുന്മത്ത
നെപ്പൊലെയായ്ചമഞ്ഞുഞാൻ മായയാസൃഷ്ടിസ്ഥിതി സംഹാരക
ൎത്താജഗ ന്നായകൻതന്റെലീലപറഞ്ഞാലൊടുങ്ങുമൊ പെയെ
ന്നുപറഞ്ഞീടുംമൂഢരായുള്ളജനം മായയിൽമറഞ്ഞു നെരെതുമെകാ
ണായ്കയാൽ അങ്ങിനെയുള്ളജഗന്മംഗലൻ വാസുദെവൻമംഗ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/365&oldid=185655" എന്ന താളിൽനിന്ന് ശേഖരിച്ചത്