താൾ:CiXIV280.pdf/367

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സൌപ്തികം ൩൬൧

പരിഭവ മിന്നെതീൎക്കുന്നതുണ്ടുനിൎണ്ണയമെന്നാൻദ്രൌണി എംകി
ലൊകൃപാചാൎയ്യനൌഷധമന്ത്രങ്ങളാൽമംഗലംവരുമാറുരക്ഷകൾചെ
യ്തുനന്നാ യ്ചെയ്യെണംസെനാപതിയായഭിഷെകമെന്നെ മയ്യൽതീ
ൎത്തീടുഗുരുപുത്രനെന്നിതുനൃപൻ ചൊല്ലിയവണ്ണംതന്നെചെയ്തവർമു
വ്വരുമായ്നല്ലപാണ്ഡവരുടെപടവീട്ടിനുചെന്നാർ ഗാണ്ഡിവധരനാ
യഫല്ഗുനൻമുൻപായുള്ള പാണ്ഡവന്മാരെപ്പെടിച്ചടുത്തുകൂടായ്കയാൽ
സന്ധ്യാവന്ദനംകഴിച്ചടവിതന്നിൽപുക്കു ചന്തമുള്ളൊരുപെരാൽത
ന്നുടെചുവട്ടില്പൊയാല സ്യത്തൊടുംകിടന്നീടിനൊരനന്തരംമാലുള്ളിൽ
മുഴുക്കയാലശ്വത്ഥാമാവിനപ്പൊൾ വന്നുതീല്ലെതുംനിദ്രാചിന്തയുണ്ടാ
കമൂല മന്നെരമുണൎന്നിരുന്നവനുമൊന്നുകണ്ടാൻഅന്ധനായ്പകലി
രുന്നീടിനൊരുലൂകനെ യന്ധചിത്തന്മാരായകാകന്മാരൊരുമിച്ചു ശ
ത്രു താനിരൂപിച്ചുകൊത്തിനാരതുനെര മെത്രയുമത്തൽപൂണ്ടുചമഞ്ഞാ
നതുമൂലം രാത്രിയിൽകാക ന്മാൎക്കുനെത്രങ്ങൾകാണാപിന്നെ രാത്രി
യിൽകാണാമെല്ലൊകൂമനുസുഖംപൊലെ മുന്നെതുവെച്ചുകൊണ്ടിട്ട
ന്നെരംകൂമൻചെന്നു സന്നദ്ധഭാവത്തൊടുംരൊഷത്തെപ്പൊറായ്കയാ
ൽ കാകന്മാരുറങ്ങുമ്പൊൾരാത്രിയിൽകൊത്തിക്കൊന്നാരാകുംപൊൾ
പരിഭവംവീളുകെന്നതെവരു എന്നതുകണ്ടുഗുരുനന്ദനനശ്വത്ഥാമാ
വന്നെരംഭൊജകൃപന്മാരെയുമുണൎത്തിനാൻ കണ്ടുതില്ലയൊനിങ്ങൾ
കൂമന്റെധൎമ്മംപക ലുണ്ടായപരിഭവംവീളുന്നൊനിതുകാലം ൟവ
ണ്ണംചെയ്വിനെന്നുനമ്മൊടൊരുപദെശംദൈവത്തിൻനിയൊഗത്താ
ൽചെയ്കയായതുമെടൊ യുദ്ധംചെയ്തെറ്റംതളൎന്നുറങ്ങും വൈരികളെ
ബദ്ധവൈരെണചെന്നുകൊല്ലുവിൻനിങ്ങളെന്നാൽ ദൊഷമില്ലെ
ന്നുവന്നുപൊകനാമിപ്പൊൾതന്നെ ശെഷിച്ചപാണ്ഡ വരെയൊടു
ക്കിക്കളെവാനാ യ്നെരൊടെപകൽചെന്നാലാവതില്ലവരൊടു കാര
ണൻ നാരായണൻകാത്തുകൊണ്ടീടുമെല്ലൊ ഇത്തരമശ്വത്ഥാമാചൊ
ന്നതുകെട്ടുകൃപ രുത്തരമുരചെയ്തുസത്വരംനിരൂപിച്ചു രാത്രിയിൽച
തിച്ചുനാംകൊല്ലുവാൻചെന്നാലതു കീൎത്തികെടുണ്ടാമത്രെസാദ്ധ്യവു
മല്ലനമ്മാൽ ൟശ്വരനവരുടെപാങ്ങെന്നുവന്നുതിപ്പൊ ളാശ്രയമാ
യദുരിയൊധനൻവീണാനെല്ലൊ ഭാഗ്യമില്ലാതവൎക്കുവെണ്ടിവെല
കൾചെയ്താൽ യൊഗ്യമായ്വന്നുകൂടപാൎക്കെണമിനിയുംനാം വിദുരർ
സഞ്ജയനുംധൃതരാഷ്ട്രനുംപിന്നെ മൃതിവന്നടുത്തൊ രുനൃപനുംമറ്റു
ള്ളൊരും കൂടിനാംനിരൂപിച്ചുനാള യാമിതുപക്ഷെ കൂടലർകാലഗുരുന
ന്ദനയെന്നുകൃപർ അശ്വത്ഥാമാവുകൊപിച്ചന്നെരമുരചെയ്താ നച്ശ
നെക്കൊന്നധൃഷ്ടദ്യുമ്നനുംബന്ധുക്കളും ഞാനൊരുപുരുഷനിങ്ങായുധ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/367&oldid=185657" എന്ന താളിൽനിന്ന് ശേഖരിച്ചത്