താൾ:CiXIV280.pdf/368

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬൨ സൌപ്തികം

മൊടുകൂടി പ്രാണനൊടിരിക്കുംപൊൾ ജീവിപ്പാനയപ്പാനൊസ്നാ
നഭൊജനയാനമൈഥുനാദികളിലും മാനമൊടരികളെനിഗ്രഹിച്ചി
ടാമെന്നാൽഎതുമെദൊഷമില്ല പൊകുന്നെനെന്നാനവ നെതുമെമ
ടിക്കെണ്ടനടന്നിടുകയെംകിൽ മരിപ്പാന്മടിയില്ലഞങ്ങൾക്കുമിതുകാലം
കരുത്തുകുറകിലുമെന്നവരരുചെയ്താർ ഭൊജനുംകൃപരുമായന്നെരംഗു
രുസുതൻവ്യാജെനകൊൽവാൻചെന്നുകൈനിലയടുത്തപ്പൊൾ വെ
താള ഭൂതപ്രെതപൈശാചകൂളികളാൽ ഭീതിപൂണ്ടടുത്തുകൂടാഞ്ഞപൊ
ൎക്കളംതന്നിൽ ശത്രുക്കളായപാണ്ഡുപുത്രന്മാരെയുംപെടി ച്ചെത്രയും
പ്രയൊഗിച്ചുശസ്ത്രങ്ങളശ്വത്ഥമാ നന്ദകശരശാൎങ്ഗശംഖചക്രാദി
പൂണ്ടനന്ദനന്ദനന്മാരെകാണായിതസംഖ്യമാ യ്വിഷ്ണുമൂൎത്തികളാലെനി
റഞ്ഞുയുദ്ധഭൂമി വിസ്മയിച്ചശ്വത്ഥാമാപെടിച്ചുനാണംപൂണ്ടാൻ ന
ല്ലതുമാകാത്തതുംവെണ്ടതുംവെണ്ടാത്തതും നല്ലനാംഗുരുസുതനൊന്നു
മെതൊന്നീതില്ലമാതുലൻ പറഞ്ഞതുകെളാതെനടിച്ചുപൊ ന്നാതുരനാ
യിതിപ്പൊൾ ഞാനെന്നുഗുരുസുതൻ ഇന്ദ്രിയങ്ങളെയെല്ലാമടക്കി
പ്രാണയാമംമന്ദമെന്നിയെനാന്നായ്ശിവനെദ്ധ്യാനംചെയ്താൻ അന്ത
ൎയ്യൊഗത്തെ ത്തുടങ്ങീടിനാൻ വിപ്രൊത്തമ നന്തികെകാണായ്വന്നു
ശംകരമാഹാത്മ്യവും അന്നെരംവെദിമദ്ധ്യെ കത്തുന്നൊരഗ്നിതന്നി
ൽ നിന്നുണ്ടായ്വന്നുചിലശൈവഭൂതങ്ങളെല്ലാം നിടിലക്കണ്ണുംനല്ലകു
ടിലഭ്രൂക്കളുമഭ്രുകുടി കരാളവുംകഠിനദന്തങ്ങളും ധൂസരകെശങ്ങളുംഭാസു
രശ്മശ്രുക്കളും മെദുരമുഖങ്ങളുംഭീഷണവെഷങ്ങളും ദാരുണശൂലങ്ങ
ളുംകൈക്കൊണ്ടുകാണായ്വന്നു മാരണദെവതകളാകിയമൂൎത്തികളുംകാ
രണനായപുരനാശനമൂൎത്തിയെയും വിശ്വനാഥനെക്കണ്ടൊരശ്വ
ത്ഥാമാവുതാനുംനിശ്വാസത്തൊടുവരുമശ്രുക്കളതുംതുട ച്ചൎച്ചനചെയ്തു
വീണുനമസ്കാരവുംചെയ്തു വിശ്വാസഭക്തിയൊടുംസ്തുതിച്ചാനതു
നെരംശംകരജയജയചന്ദ്രശെഖരജയ പംകജശരരിപൊഹുംകൃതി
ഹരജയശംഭൊശാശ്വതപരഭൂതെശപുരഹരകുംഭീപാകാൎത്തിഹരഗിരി
ശഗംഗാധരഗിരിജവരജയഗിരിമന്ദിരജയ പരമെശ്വരജയപരശു
ധരജയചതുരാനനനതചരണജയജയ സരസീരുഹദലനയനപ്രി
യജയ കാലനാശനജയധൂൎജ്ജടെപശുപതെ നീലലൊഹിതഭവഫാ
ലലൊചനജയ പാലയദിനമെനംശരണാഗതംശിവ പാലയനിര
ന്തരംത്രസ്തമത്യന്തഭക്തം ഇങ്ങിനെശിവസ്തുതിചെയ്തുടനഗ്നിതന്നി
ൽചെന്നുചാടുവാൻ തുടങ്ങീടിനൊരശ്വത്ഥാമാ തന്നുടെശത്രുക്കളെ
യൊക്കവെയൊടുക്കുവാൻ പന്നഗാഭരണനും നൽകിനാൻ കരവാ
ളുംചെന്നിവരൊടുംകൂടിക്കൊന്നാലുമരികളെ നന്നാകമെലിൽനിന

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/368&oldid=185658" എന്ന താളിൽനിന്ന് ശേഖരിച്ചത്