Jump to content

ഘാതകവധം/അദ്ധ്യായം പതിനാല്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഘാതകവധം
രചന:കോളിൻസ് മദാമ്മ
അദ്ധ്യായം പതിനാല്

[ 65 ]

൧൪-ാംഅദ്ധ്യായം

ആ ഞായറാഴ്ച ഉച്ചതിരിഞ്ഞു മാഞ്ചുവട്ടിൽ കൂടിയ ആളു [ 66 ] കളെ പഠിപ്പിപ്പാൻ പുള്ളിയില്ലായിരുന്നു. മറിയത്തിനു തലക്കേടും പനിയുമാണെന്നു പറഞ്ഞു അവൾ മുറിയിൽ കേറി കിടന്നുകളകഞ്ഞു അവളുടെ അമ്മുമ്മ കൂടെ അവിടെ കേറിയേനെ എങ്കിലും കുഞ്ഞിനെ പിടിക്കാൻ മറ്റാരുമില്ലാഞ്ഞതിനാൽ അതിനു ഇsയായില്ല. കൊച്ചിന്റെ ശബ്ദംപോലും ആ സമയത്തു മറിയത്തിനു അസഹ്യമായിരുന്നു അതുകൊണ്ടു അവിടെ ഇരിക്കെണ്ടാ എന്നും പിള്ളേരൊക്കെ ദൂരെപോകുവാൻ പറയേണമെന്നും അവൾ അമ്മൂമ്മയോടു അപേക്ഷിച്ചു. പാവം പെണ്ണു അവളുടെ അതിവ്യസനത്തെക്കുറിച്ചു തർക്കമുള്ളവൻമുറിയിൽ കേറി അവളുടെ ഏങ്ങലടിയും കണ്ണുനീരും കാണട്ടെ "ഞാൻ ഇത്ര വേഗം എന്റെ വീടു പ്രിയപ്പെട്ട അമ്മയേയും വിട്ടു ആ വല്ലാത്ത സ്ത്രീയോടു കൂടെ പാൎക്കേണമല്ലൊ" മറിയം തന്റെ വിവാഹത്തെക്കുറിച്ചു നല്ലവണ്ണം അറിഞ്ഞിട്ടില്ലായിരുന്നു. എന്തെന്നാൽ അവളോടു ഒരുത്തരും പറഞ്ഞില്ല. എങ്കിലും അതിനെക്കുറിച്ചു അവൾക്കുണ്ടായ ഊഹം മിക്കവാറും സത്യമായിരുന്നു. തന്റെ ഭൎത്താവാകുവാനിരുന്നവനെ അവൾ കണ്ടിട്ടില്ലാഞ്ഞതിനാൽ അവനെപറ്റി ഏറെ ഒന്നും അവളുടെ വിചാരത്തിൽ വന്നില്ല. ആരായിരിക്കുമെന്നു ഒട്ടു ഊഹവുമില്ലായിരുന്നു. എന്നാൽ പള്ളിമുറ്റത്തു നാക്കും ചിറിയും ചുവപ്പിച്ചുംകൊണ്ടു വന്നു അവളെ കേറിപ്പിടിച്ച ആ വല്ലാത്ത ഒച്ചയും ഭാവവുമുള്ള സ്ത്രീയുടെ കാൎയ്യം അവൾ ഓൎത്തു. അതു അവളുടെ വിവാഹത്തേക്കുറിച്ചുള്ള വിചാരമായിരുന്നു. "ആ സ്ത്രീ എന്നെകൊണ്ടു ചെയ്യിക്കുന്ന വേലകൾ ഒന്നുകിൽ വൈകുന്നതുവരെ നെല്ലുകുത്തു, അല്ലെങ്കിൽ പറമ്പു അടിച്ചുവാരുകയും, വെള്ളം കോരുകയും, ചട്ടിയും കലവും തേച്ചു മിഴക്കുകയും, ആയിരിക്കും. ഞാൻ വച്ചാൽ വിശേഷമെന്നു എന്റെ അമ്മ സമ്മതിക്കുന്ന ആ നല്ല കറികൾ അവരെന്നെക്കൊണ്ടു വയ്പിക്കയില്ല. ഞാൻ മോരുകാച്ചിയാൽ എന്റെ അപ്പനുപെരുത്തു ഇഷ്ടം തന്നെ എങ്കിലും അതും എന്നെക്കൊണ്ടു ചെയ്യിക്കുവാൻ അവൎക്കു വിശ്വാസമില്ലായിരിക്കും. അപ്പോൾ ഇനിക്കു പുസ്തകം വായിക്കുന്നതിനു സമയം കിട്ടുകയില്ല. അതു കൂടാതെ ഞാൻ ചെയ്താൽ ഇനിക്കു മടിയുണ്ടെന്നു അവർ പറകയും ഞാൻ വേദപുസ്തകത്തിൽ ഒരു അദ്ധ്യായം വായിപ്പാനായിട്ടു ഭാവിച്ചാൽ എന്റെ പുസ്തകം എടുത്തു ഒളിച്ചുവച്ചു കളകയുംകൂടെ ചെയ്യാമായിരിക്കും. പിന്നെ ഞായറാഴ്ചകളിൽ [ 67 ] ഞാൻ അവരോടു കൂടെ പോയി ലോകമനുഷ്യർ തമ്മിൽ തല്ലാനായി കൂടുന്ന ആ വൃത്തികെട്ട സ്ഥലത്തുനില്ക്കേണ്ടിവരും. അവിടെ സ്ത്രീകൾ വെറ്റിലതിന്നു വെറുവായ പറഞ്ഞിരിക്കയും പട്ടക്കാരൻ മഹത്വത്തിന്റെ കൎത്താവായ യേശുവിനു പകരം ഒരു സ്ത്രീയോടു പ്രാൎത്ഥിപ്പാൻ ജനങ്ങളെ പഠിപ്പിക്കയും ചെയ്യുന്നു. [1]പിന്നെ വളരെ നാളായി ഞാൻ പോയി വരുന്ന ആ ഭംഗിയുള്ള പള്ളിയിൽ ആകാശവും ഭൂമിയും സൃഷ്ടിച്ച മഹാ ദൈവത്തിന്റെ മുമ്പാകെ ഞങ്ങൾ ചെന്നു മുട്ടുകുത്തുന്ന സ്ഥലത്തു ഇനിക്കു പോകുവാൻ ഒക്കുമൊ? അവിടെ "നമ്മുടെ വസ്ത്രങ്ങളെയല്ല നമ്മുടെ ഹൃദയങ്ങളെ തന്നെ ചീന്തി നമ്മുടെ ദൈവമായ കൎത്താവിങ്കലെക്കെ തിരിവിൻ എന്തെന്നാൽ അവൻ കൃപയും കരുണയും കോപത്തിൽ സാവധാനവും മഹാ ദാക്ഷിണ്യമുള്ളവനും ആകുന്നു" എന്നു ചൊല്ലുന്ന പട്ടക്കാരന്റെ ശബ്ദം അല്ലാതെ മറെറാനും കേൾപ്പാനില്ല, പട്ടക്കാരൻ മശിഹായുടെ സ്ഥാനത്തിൽ യേശുവിങ്കലേക്കു വരുവാൻ നമ്മെ വിളിക്കുന്നിടമായ പുൽപിറ്റേൽനിന്നുള്ള വിളിയുടെ ആ സന്തോഷകരമായ വചനങ്ങൾ കെൾപ്പാൻ ഇനി ഇനിക്കു ഇടവരുമൊ. എന്റെ അപ്പാ! എന്റെ അമ്മെ' എന്റെദൈവമെ! ഇനിക്കിതു സഹിപ്പാൻ വഹിയാ. മത വിപരീതക്കാരിയാകുവാൻ നിങ്ങളുടെ പാപപ്പെട്ട കുഞ്ഞിനെ നിങ്ങൾ നിൎബന്ധിക്കുന്നതിനേക്കാൾ സ്വൎഗ്ഗവാതിൽ അവളുടെ നേരെ അടച്ചുകളകയാകുന്നു നല്ലതു. "ഇനിക്കു വിവാഹത്തിനു മനസ്സില്ല. എന്തെന്നാൽ അതു എന്നെക്കൊല്ലും" അവളുടെ ശൈശവശീലംകൊണ്ടു കരച്ചിൽ പിന്നെയും വന്നു. എങ്കിലും മറ്റാരും കെൾക്കാതിരിപ്പാൻ അവൾ തുണികൊണ്ടു വായ പൊത്തിപ്പിടിച്ചു അതു കുറപ്പാൻ ശ്രമിച്ചു. ഒടുക്കം വിചാരിച്ചങ്ങനെ കിടന്നു അവൾ ഉറങ്ങിപ്പോയി അസ്തമിച്ചതുവരെ എഴുനീറ്റുമില്ല.

തലക്കേടും പനിയും പോയി. അപ്പോൾ അവൾ എഴുനീറ്റു തലകെട്ടി മുണ്ടും ഉടുത്തു കിണറ്റുകരെ ചെന്നു പച്ചവെള്ളംകൊണ്ടു തലയും മുഖവും കഴുകി, ഇതു ആരും കണ്ടില്ല, പിന്നെ അവൾ മുറിയിലേക്കു വന്നു എന്തു ചെയ്യെണമെന്നു വിചാരിച്ചു. പള്ളിക്കൂടത്തിൽ വച്ചു അവൾ പഠിച്ചി [ 68 ] ട്ടുണ്ടായിരുന്ന ഒരു ചെറിയ വാക്യം അപ്പോൾ മനസ്സിൽ തോന്നി. "നിന്റെ എല്ലാ വഴികളിലും അവനെ അറിയിക്കും അവൻ നിനക്കു വഴി കാണിക്കും" അപ്രകാരം അവൾ കട്ടിലിന്റെ അരികെ മുട്ടുകത്തി തന്റെ ചെറിയ ശൈശവ ദുഃഖങ്ങളെ സ്വർഗ്ഗസ്ഥനായ പിതാവിനോടു അറിയിച്ചു. അവന്റെ കണ്ണുകളിൽ നല്ലതായിട്ടുള്ളതു മാത്രം ജ്ഞാനത്തേയും വഴി നടത്തിപ്പിനേയും താല്പൎയ്യത്തോടു അപേക്ഷിച്ചു. മാതാപിതാക്കന്മാർ തന്റെ ഭാഗ്യത്തേയും ആശ്വാസത്തേയും നീച ആചാരങ്ങൾക്കു ഏൾപ്പിച്ചുകളയാതിരിപ്പാ നായിട്ടു അവൎക്കു വേണ്ടിയും അവൾ പ്രാൎത്ഥിച്ചു. അവളുടെ പ്രാൎത്ഥന ചുരുങ്ങിയതും താല്പൎയ്യമുള്ളതും യേശുവിന്റെ നാമത്തിലും അവന്റെ നീതിമൂലമായിട്ടും കഴിക്കപ്പെട്ടതുമായിരുന്നു.അവൾ സന്തോഷമുള്ള മുഖത്തോടു കൂടെ മുട്ടുമ്മേൽ നിന്നു എഴുനീറ്റു. അവളുടെ നടപ്പിൽ തന്നെയും മുറിയിൽ കേറിയപ്പോൾ ഉണ്ടായിരുന്നതിനേക്കാൾ അധികം ചുണയോടു പുറത്തിറങ്ങി. അവൾ തന്റെ അപ്പന്റെ അടുക്കൽ ചെന്നു ഇതിനെപ്പറ്റി വാദിക്കേണ്ടേയൊ. ഉവ്വ അവൻ എപ്പോഴും ദയവാനായിരുന്നു. അവന്നു എതൃപ്പാൻ പാടില്ല. അവളുടെ ആഗ്രഹങ്ങളിൽ അവൻ പലപ്പോഴും പറഞ്ഞിട്ടുണ്ടു. പുലയരുടെ കാൎയ്യത്തിൽ പോലും അവനു രസം തോന്നിത്തുടങ്ങി. തന്റെ മകൾ വെള്ളത്തിൽനിന്നു രക്ഷപെട്ടതിനു അവൻ അവരുടെ പേൎക്കു ഒരു പള്ളിക്കൂടവും പണിയിച്ചു. ശരിയെ അവൾ അവന്റെ അടുക്കൽ ചെന്നു കയ്യേലും മറ്റും പിടിച്ചുകൊണ്ടു പറയുമ്പോൾ അവന്റെ സ്വന്ത കഞ്ഞിനോടു അവൻ എതൃക്കുന്നതെങ്ങിനെ? അവൾ പുറത്തിറങ്ങിയപ്പോൾ ൟ വിചാരങ്ങൾ അവളിൽ ഉണ്ടായി. കുഞ്ഞുങ്ങളും മറ്റും അടുക്കൽ ഓടി വന്നാറെ സന്തോഷത്തോടു അവരുടെ മുഖത്തു നോക്കി. അപ്പൻ തല്ക്കാലം അവിടെ ഇല്ലായിരുന്നതുകൊണ്ടു അവൾക്കു അല്പ വ്യസനം തോന്നി. എങ്കിലും രാവിലെ കാണ്മാൻ ചേലുണ്ടായിരുന്നു. അപ്പോൾ ആകാമെല്ലോ.

നേരം വെളുത്തപ്പോൾ അവൾ വിചാരിച്ചിരുന്നതുപോലെ അതിരാവിലെ എഴുനില്ക്കാനിടയാകാഞ്ഞതുകൊണ്ടു പുറത്തു വന്നാറെ അപ്പനെ കണ്ടില്ല. കൊള്ളാം ഊണുകഴിയുമ്പോൾ അവൾക്കു അവനെ കണ്ടു വൎത്തമാനങ്ങൾ എല്ലാം പറയാം അതുകൊണ്ടു അവൾ അടുക്കളയിലേക്കു പോയി [ 69 ] സന്തോഷത്തോടെ കൂടെ കൂട്ടാൻ വയ്ക്കയും മറ്റും ചെയ്തു. പിന്നെ അവരെല്ലാവരും ചോറുണ്ണുവാൻ ഇരുന്നപ്പോൾ അപ്പൻ സന്തോഷത്തോടെ വൎത്തമാനങ്ങൾ പറഞ്ഞു എങ്കിലും കഴിയുന്നെടത്തോളം അവളുടെ മുഖത്തു നോക്കാതിരിപ്പാൻ ശ്രമിച്ചു.

മറിയം എല്ലാവരിലും മുമ്പെ തിണ്ണേലിറങ്ങി വേദപുസ്തകം എടുക്കുവാൻ ഭാവിച്ചു. എന്തെന്നാൽ പാതിരി അച്ചൻ വന്നുപോയതിൽ പിന്നെ കാലത്തു പ്രാൎത്ഥന കഴിക്കുന്നതിനും അവൾക്കു ഉണ്ടായിരുന്ന താല്പൎയ്യത്തെ അപ്പൻ വിരോധിച്ചിട്ടില്ലായിരുന്നു അപ്പൻ തന്റെ അടുക്കലേക്കു വരുന്നതു കണ്ടു അവിടെ ഇരിപ്പാൻ പോകയായിരുന്നു എന്ന അവൾ അറിഞ്ഞു പ്രാൎത്ഥന കഴിയുന്ന ഉടൻ തന്നെ മുറിയിലേക്കു പോകുവാനു അവനോടു അപേക്ഷിക്കേണമെന്നും അപ്പോൾ കാൎയ്യങ്ങൾ എല്ലാം നിശ്ചയമായിട്ടു നല്ലവണ്ണം തന്നെ തീരുമെന്നും അവൾ വിചാരിച്ചു.

എങ്കിലും ആ ആശ പാഴായിപ്പോയി. അപ്പോൾ തന്നെ പട്ടികൾ ഉറക്കെ കുരച്ചു തുടങ്ങി. അമ്മയും അമ്മൂമ്മയും വല്യമുറിയുടെ കതകടച്ചു വെളിയിൽ ഇറങ്ങാതെ അകത്തിരുന്നു. കുഞ്ഞുങ്ങളെല്ലാം അടുക്കളയിലോടിക്കേറി. മറിയവും അപ്പനും മാത്രം വിരുന്നുകാരെ കയ്ക്കൊള്ളുവാൻ തിണ്ണെൽ ശേഷിച്ചു. പട്ടികൾ പിന്നെയും ഉറക്കെ കുരച്ചു. അതുകൊണ്ടു ആവന്നവരാരൊ പട്ടികളെ പൂട്ടാതെ കേറുവാൻ സംശയിച്ചു നിന്നുപോയി. കോശികുൎയ്യൻ വിലക്കി പിടിച്ചു പൂട്ടുവാൻ വേലക്കാരോടുപറഞ്ഞു. അങ്ങിനെ എല്ലാത്തിനെയും തുടലിട്ടു കുറെ മാറി ഒരു പുരയിൽകൊണ്ടുപോയി പൂട്ടിയപ്പോൾ ശബ്ദം എല്ലാംനിന്നു. അപ്പോൾ തലേദിവസം പള്ളി മുറ്റത്തുവച്ചു അപ്പനുമായിട്ടു വൎത്തമാനം പറഞ്ഞ ആൾ പുറകെ ഏകദേശം പതിനഞ്ചു വയസ്സുപ്രായമുള്ള ഒരു ചെറുക്കനോടു കൂടെ വരുന്നതു മറിയം കണ്ടു. അയാൾക്കു ഏകദേശം അമ്പതു വയസ്സുണ്ടായിരുന്നു. മീശ നരച്ചതും മയമില്ലാത്തതും ആയിരുന്നു. തന്റെ ചെറിയ മിന്നുന്ന കണ്ണുകൾകൊണ്ടു നേരെ നോക്കുന്നതിനു പകരം കോണിലും മൂലയിലും നോക്കുകയും ചെയ്തു. അവനു ഒരു ഒത്ത ആളിന്റെ നീളവും നന്നാവണ്ണവും ഉണ്ടായിരുന്നു, ഒരു വലിയകോടിമുണ്ടു ഉടുത്തിരുന്നതു ഒരു വശത്തു അസാരം ചെരിച്ചു കേറ്റിയിട്ടുണ്ടായിരുന്നു. തലയിൽ കെട്ടിയിരുന്ന ഒരു പൊ [ 70 ] ണ്ണൻ മസ്ലിൻകവണി വന്നവരവിനു അഴിച്ചു തോളേലിട്ടു ഒരു പിച്ചാത്തിനാരായം എളിയിൽ തിരുകിയിരുന്നു. അയാളുടെ ഭാവം കണ്ടാൽ ഒരു കൊള്ളാകുന്ന സുറിയാനിക്കാരൻ എന്നു അറിയാം. അയാൾ കോശികുൎയ്യനോടു നല്ല സ്നേഹമായി സംസാരിച്ചു. അല്പനേരം മറിയത്തെ സൂക്ഷിച്ചുനോക്കിയതിന്റെ ശേഷം പുരയുടെ ഭാവങ്ങളെക്കുറിച്ചു വിചാരിച്ചു, അയാൾ ഇതിനു മുമ്പു അതു കണ്ടിട്ടില്ലാഞ്ഞു. സാമാന്ന്യം വീടുകളിൽ വിശേഷമായിരിക്കുമെന്നു വിചാരിച്ചിരുന്നു ൟ തറ ചാണകംകൊണ്ടു തളിക്കുന്നതിനെക്കാൾ വെള്ളയിടുന്നതായിരിക്കുമൊ സൌഖ്യം പിന്നെ പുരയേൽനോക്കി വായുസ്സഞ്ചാരത്തിനായി വച്ചിട്ടുണ്ടായിരുന്ന അഴിവലിച്ച ജനേലുകളെക്കുറിച്ചു വിചാരിച്ചു പറഞ്ഞതു:

“ൟ കിളിവാതിലുകൾ ഇവിടെ വച്ചിരിക്കുന്നതിന്റെ സാദ്ധ്യം ഇനിക്കു മനസ്സിലാകുന്നില്ല. അല്പം പൊങ്ങിപ്പോയതുകൊണ്ടു വെട്ടം കേറുന്നതിനു പ്രയാസം എല്ലാ മുറികളിലും അതുണ്ടു താനും.

കോശികുൎയ്യൻ:-വളരെ ആളുകൾ രാത്രി കിടന്നുറങ്ങുമ്പോൾ ഉണ്ടാകുന്ന ദുൎവായു പുറത്തിറങ്ങി നല്ലതു കേറേണ്ടതിനു തന്നെ. ഇതുകൊണ്ടു തന്നെയാണു ഇവിടെയുള്ളവൎക്കു ഏറെ ദീനം വരാത്തതു. ൟ ദിക്കുകാരെല്ലാം ൟ സൂത്രം അംഗീകരിച്ചെങ്കിൽ കൊള്ളായിരുന്നു എന്നു ഇനിക്കു വളരെ ആഗ്രഹവുമുണ്ടു.

അപ്പോൾ വിരുന്നുകാരൻ:-- "ശരി ഇനിക്കിതൊന്നു നോക്കേണം. രാത്രി ഉറക്കത്തിനു വളരെ ചേലുകേടു ചിലപ്പോൾ ശ്വാസം വലിപ്പാൻപോലും പ്രയാസമായിട്ടു വന്നിട്ടുണ്ടു.”

കോശികുൎയ്യൻ:- "കൊള്ളാം ഞാൻ പറയുന്നതു കേട്ടാട്ടെ. ദുൎവായു മുറികളിൽ നില്ക്കാതിരിപ്പാൻ കരുതെണം. എന്നാൽ കുറഞ്ഞ പക്ഷം പത്ത വൎഷം കൂടെ ഇരിക്കാം"

ഇതു കേട്ടു അയാൾ ചിരിച്ചു നോക്കാം എന്നു പറഞ്ഞു. അതിന്റെ ശെഷം ഇരുവെരും കൂടെ ഒരു മുറിയിൽ കേറി കതകടച്ചു.

മറിയം ൟ സമയം മുഴവൻ അങ്ങോട്ടുമിങ്ങോട്ടും മാറാതെ തന്റെ വേദപുസ്തകത്തേൽ തന്നെ നോക്കികൊണ്ടുനിന്നു.


  1. * കന്ന്യകമറിയത്തെ വന്ദിക്കുന്ന റോമാമാൎഗ്ഗ മൎയ്യാദ ചില സുറിയാനിപള്ളികളിൽ നടന്നതായി പറഞ്ഞിരിക്കുന്നുവെല്ലൊ എന്നു ഞങ്ങൾ ദു:ഖപൂൎവ്വം കുറിക്കുന്നു