ണ്ണൻ മസ്ലിൻകവണി വന്നവരവിനു അഴിച്ചു തോളേലിട്ടു
ഒരു പിച്ചാത്തിനാരായം എളിയിൽ തിരുകിയിരുന്നു. അയാളുടെ ഭാവം കണ്ടാൽ ഒരു കൊള്ളാകുന്ന സുറിയാനിക്കാരൻ
എന്നു അറിയാം. അയാൾ കോശികുൎയ്യനോടു നല്ല സ്നേഹമായി സംസാരിച്ചു. അല്പനേരം മറിയത്തെ സൂക്ഷിച്ചുനോക്കിയതിന്റെ ശേഷം പുരയുടെ ഭാവങ്ങളെക്കുറിച്ചു വിചാരിച്ചു, അയാൾ ഇതിനു മുമ്പു അതു കണ്ടിട്ടില്ലാഞ്ഞു. സാമാന്ന്യം വീടുകളിൽ വിശേഷമായിരിക്കുമെന്നു വിചാരിച്ചിരുന്നു ൟ തറ ചാണകംകൊണ്ടു തളിക്കുന്നതിനെക്കാൾ വെള്ളയിടുന്നതായിരിക്കുമൊ സൌഖ്യം പിന്നെ പുരയേൽനോക്കി വായുസ്സഞ്ചാരത്തിനായി വച്ചിട്ടുണ്ടായിരുന്ന അഴിവലിച്ച ജനേലുകളെക്കുറിച്ചു വിചാരിച്ചു പറഞ്ഞതു:
“ൟ കിളിവാതിലുകൾ ഇവിടെ വച്ചിരിക്കുന്നതിന്റെ സാദ്ധ്യം ഇനിക്കു മനസ്സിലാകുന്നില്ല. അല്പം പൊങ്ങിപ്പോയതുകൊണ്ടു വെട്ടം കേറുന്നതിനു പ്രയാസം എല്ലാ മുറികളിലും അതുണ്ടു താനും.
കോശികുൎയ്യൻ:-വളരെ ആളുകൾ രാത്രി കിടന്നുറങ്ങുമ്പോൾ ഉണ്ടാകുന്ന ദുൎവായു പുറത്തിറങ്ങി നല്ലതു കേറേണ്ടതിനു തന്നെ. ഇതുകൊണ്ടു തന്നെയാണു ഇവിടെയുള്ളവൎക്കു ഏറെ ദീനം വരാത്തതു. ൟ ദിക്കുകാരെല്ലാം ൟ സൂത്രം അംഗീകരിച്ചെങ്കിൽ കൊള്ളായിരുന്നു എന്നു ഇനിക്കു വളരെ ആഗ്രഹവുമുണ്ടു.
അപ്പോൾ വിരുന്നുകാരൻ:-- "ശരി ഇനിക്കിതൊന്നു നോക്കേണം. രാത്രി ഉറക്കത്തിനു വളരെ ചേലുകേടു ചിലപ്പോൾ ശ്വാസം വലിപ്പാൻപോലും പ്രയാസമായിട്ടു വന്നിട്ടുണ്ടു.”
കോശികുൎയ്യൻ:- "കൊള്ളാം ഞാൻ പറയുന്നതു കേട്ടാട്ടെ. ദുൎവായു മുറികളിൽ നില്ക്കാതിരിപ്പാൻ കരുതെണം. എന്നാൽ കുറഞ്ഞ പക്ഷം പത്ത വൎഷം കൂടെ ഇരിക്കാം"
ഇതു കേട്ടു അയാൾ ചിരിച്ചു നോക്കാം എന്നു പറഞ്ഞു. അതിന്റെ ശെഷം ഇരുവെരും കൂടെ ഒരു മുറിയിൽ കേറി കതകടച്ചു.
മറിയം ൟ സമയം മുഴവൻ അങ്ങോട്ടുമിങ്ങോട്ടും മാറാതെ തന്റെ വേദപുസ്തകത്തേൽ തന്നെ നോക്കികൊണ്ടുനിന്നു.