കളെ പഠിപ്പിപ്പാൻ പുള്ളിയില്ലായിരുന്നു. മറിയത്തിനു തലക്കേടും പനിയുമാണെന്നു പറഞ്ഞു അവൾ മുറിയിൽ കേറി കിടന്നുകളകഞ്ഞു അവളുടെ അമ്മുമ്മ കൂടെ അവിടെ കേറിയേനെ എങ്കിലും കുഞ്ഞിനെ പിടിക്കാൻ മറ്റാരുമില്ലാഞ്ഞതിനാൽ അതിനു ഇsയായില്ല. കൊച്ചിന്റെ ശബ്ദംപോലും ആ സമയത്തു മറിയത്തിനു അസഹ്യമായിരുന്നു അതുകൊണ്ടു അവിടെ ഇരിക്കെണ്ടാ എന്നും പിള്ളേരൊക്കെ ദൂരെപോകുവാൻ പറയേണമെന്നും അവൾ അമ്മൂമ്മയോടു അപേക്ഷിച്ചു. പാവം പെണ്ണു അവളുടെ അതിവ്യസനത്തെക്കുറിച്ചു തർക്കമുള്ളവൻമുറിയിൽ കേറി അവളുടെ ഏങ്ങലടിയും കണ്ണുനീരും കാണട്ടെ "ഞാൻ ഇത്ര വേഗം എന്റെ വീടു പ്രിയപ്പെട്ട അമ്മയേയും വിട്ടു ആ വല്ലാത്ത സ്ത്രീയോടു കൂടെ പാൎക്കേണമല്ലൊ" മറിയം തന്റെ വിവാഹത്തെക്കുറിച്ചു നല്ലവണ്ണം
അറിഞ്ഞിട്ടില്ലായിരുന്നു. എന്തെന്നാൽ അവളോടു ഒരുത്തരും
പറഞ്ഞില്ല. എങ്കിലും അതിനെക്കുറിച്ചു അവൾക്കുണ്ടായ
ഊഹം മിക്കവാറും സത്യമായിരുന്നു. തന്റെ ഭൎത്താവാകുവാനിരുന്നവനെ അവൾ കണ്ടിട്ടില്ലാഞ്ഞതിനാൽ അവനെപറ്റി ഏറെ ഒന്നും അവളുടെ വിചാരത്തിൽ വന്നില്ല. ആരായിരിക്കുമെന്നു ഒട്ടു ഊഹവുമില്ലായിരുന്നു. എന്നാൽ പള്ളിമുറ്റത്തു നാക്കും ചിറിയും ചുവപ്പിച്ചുംകൊണ്ടു വന്നു അവളെ
കേറിപ്പിടിച്ച ആ വല്ലാത്ത ഒച്ചയും ഭാവവുമുള്ള സ്ത്രീയുടെ
കാൎയ്യം അവൾ ഓൎത്തു. അതു അവളുടെ വിവാഹത്തേക്കുറിച്ചുള്ള വിചാരമായിരുന്നു. "ആ സ്ത്രീ എന്നെകൊണ്ടു ചെയ്യിക്കുന്ന വേലകൾ ഒന്നുകിൽ വൈകുന്നതുവരെ നെല്ലുകുത്തു, അല്ലെങ്കിൽ പറമ്പു അടിച്ചുവാരുകയും, വെള്ളം കോരുകയും, ചട്ടിയും കലവും തേച്ചു മിഴക്കുകയും, ആയിരിക്കും. ഞാൻ വച്ചാൽ വിശേഷമെന്നു എന്റെ അമ്മ സമ്മതിക്കുന്ന ആ നല്ല കറികൾ അവരെന്നെക്കൊണ്ടു വയ്പിക്കയില്ല. ഞാൻ മോരുകാച്ചിയാൽ എന്റെ അപ്പനുപെരുത്തു ഇഷ്ടം തന്നെ എങ്കിലും അതും എന്നെക്കൊണ്ടു ചെയ്യിക്കുവാൻ അവൎക്കു വിശ്വാസമില്ലായിരിക്കും. അപ്പോൾ ഇനിക്കു പുസ്തകം വായിക്കുന്നതിനു സമയം കിട്ടുകയില്ല. അതു കൂടാതെ ഞാൻ ചെയ്താൽ ഇനിക്കു മടിയുണ്ടെന്നു അവർ പറകയും ഞാൻ വേദപുസ്തകത്തിൽ ഒരു അദ്ധ്യായം വായിപ്പാനായിട്ടു ഭാവിച്ചാൽ എന്റെ പുസ്തകം എടുത്തു ഒളിച്ചുവച്ചു കളകയുംകൂടെ ചെയ്യാമായിരിക്കും. പിന്നെ ഞായറാഴ്ചകളിൽ
താൾ:Ghathakavadam ഘാതകവധം 1877.pdf/66
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬൪