Jump to content

താൾ:Ghathakavadam ഘാതകവധം 1877.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬൬


ട്ടുണ്ടായിരുന്ന ഒരു ചെറിയ വാക്യം അപ്പോൾ മനസ്സിൽ തോന്നി. "നിന്റെ എല്ലാ വഴികളിലും അവനെ അറിയിക്കും അവൻ നിനക്കു വഴി കാണിക്കും" അപ്രകാരം അവൾ കട്ടിലിന്റെ അരികെ മുട്ടുകത്തി തന്റെ ചെറിയ ശൈശവ ദുഃഖങ്ങളെ സ്വർഗ്ഗസ്ഥനായ പിതാവിനോടു അറിയിച്ചു. അവന്റെ കണ്ണുകളിൽ നല്ലതായിട്ടുള്ളതു മാത്രം ജ്ഞാനത്തേയും വഴി നടത്തിപ്പിനേയും താല്പൎയ്യത്തോടു അപേക്ഷിച്ചു. മാതാപിതാക്കന്മാർ തന്റെ ഭാഗ്യത്തേയും ആശ്വാസത്തേയും നീച ആചാരങ്ങൾക്കു ഏൾപ്പിച്ചുകളയാതിരിപ്പാ നായിട്ടു അവൎക്കു വേണ്ടിയും അവൾ പ്രാൎത്ഥിച്ചു. അവളുടെ പ്രാൎത്ഥന ചുരുങ്ങിയതും താല്പൎയ്യമുള്ളതും യേശുവിന്റെ നാമത്തിലും അവന്റെ നീതിമൂലമായിട്ടും കഴിക്കപ്പെട്ടതുമായിരുന്നു.അവൾ സന്തോഷമുള്ള മുഖത്തോടു കൂടെ മുട്ടുമ്മേൽ നിന്നു എഴുനീറ്റു. അവളുടെ നടപ്പിൽ തന്നെയും മുറിയിൽ കേറിയപ്പോൾ ഉണ്ടായിരുന്നതിനേക്കാൾ അധികം ചുണയോടു പുറത്തിറങ്ങി. അവൾ തന്റെ അപ്പന്റെ അടുക്കൽ ചെന്നു ഇതിനെപ്പറ്റി വാദിക്കേണ്ടേയൊ. ഉവ്വ അവൻ എപ്പോഴും ദയവാനായിരുന്നു. അവന്നു എതൃപ്പാൻ പാടില്ല. അവളുടെ ആഗ്രഹങ്ങളിൽ അവൻ പലപ്പോഴും പറഞ്ഞിട്ടുണ്ടു. പുലയരുടെ കാൎയ്യത്തിൽ പോലും അവനു രസം തോന്നിത്തുടങ്ങി. തന്റെ മകൾ വെള്ളത്തിൽനിന്നു രക്ഷപെട്ടതിനു അവൻ അവരുടെ പേൎക്കു ഒരു പള്ളിക്കൂടവും പണിയിച്ചു. ശരിയെ അവൾ അവന്റെ അടുക്കൽ ചെന്നു കയ്യേലും മറ്റും പിടിച്ചുകൊണ്ടു പറയുമ്പോൾ അവന്റെ സ്വന്ത കഞ്ഞിനോടു അവൻ എതൃക്കുന്നതെങ്ങിനെ? അവൾ പുറത്തിറങ്ങിയപ്പോൾ ൟ വിചാരങ്ങൾ അവളിൽ ഉണ്ടായി. കുഞ്ഞുങ്ങളും മറ്റും അടുക്കൽ ഓടി വന്നാറെ സന്തോഷത്തോടു അവരുടെ മുഖത്തു നോക്കി. അപ്പൻ തല്ക്കാലം അവിടെ ഇല്ലായിരുന്നതുകൊണ്ടു അവൾക്കു അല്പ വ്യസനം തോന്നി. എങ്കിലും രാവിലെ കാണ്മാൻ ചേലുണ്ടായിരുന്നു. അപ്പോൾ ആകാമെല്ലോ.

നേരം വെളുത്തപ്പോൾ അവൾ വിചാരിച്ചിരുന്നതുപോലെ അതിരാവിലെ എഴുനില്ക്കാനിടയാകാഞ്ഞതുകൊണ്ടു പുറത്തു വന്നാറെ അപ്പനെ കണ്ടില്ല. കൊള്ളാം ഊണുകഴിയുമ്പോൾ അവൾക്കു അവനെ കണ്ടു വൎത്തമാനങ്ങൾ എല്ലാം പറയാം അതുകൊണ്ടു അവൾ അടുക്കളയിലേക്കു പോയി

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/68&oldid=148726" എന്ന താളിൽനിന്ന് ശേഖരിച്ചത്