താൾ:Ghathakavadam ഘാതകവധം 1877.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬൭


സന്തോഷത്തോടെ കൂടെ കൂട്ടാൻ വയ്ക്കയും മറ്റും ചെയ്തു. പിന്നെ അവരെല്ലാവരും ചോറുണ്ണുവാൻ ഇരുന്നപ്പോൾ അപ്പൻ സന്തോഷത്തോടെ വൎത്തമാനങ്ങൾ പറഞ്ഞു എങ്കിലും കഴിയുന്നെടത്തോളം അവളുടെ മുഖത്തു നോക്കാതിരിപ്പാൻ ശ്രമിച്ചു.

മറിയം എല്ലാവരിലും മുമ്പെ തിണ്ണേലിറങ്ങി വേദപുസ്തകം എടുക്കുവാൻ ഭാവിച്ചു. എന്തെന്നാൽ പാതിരി അച്ചൻ വന്നുപോയതിൽ പിന്നെ കാലത്തു പ്രാൎത്ഥന കഴിക്കുന്നതിനും അവൾക്കു ഉണ്ടായിരുന്ന താല്പൎയ്യത്തെ അപ്പൻ വിരോധിച്ചിട്ടില്ലായിരുന്നു അപ്പൻ തന്റെ അടുക്കലേക്കു വരുന്നതു കണ്ടു അവിടെ ഇരിപ്പാൻ പോകയായിരുന്നു എന്ന അവൾ അറിഞ്ഞു പ്രാൎത്ഥന കഴിയുന്ന ഉടൻ തന്നെ മുറിയിലേക്കു പോകുവാനു അവനോടു അപേക്ഷിക്കേണമെന്നും അപ്പോൾ കാൎയ്യങ്ങൾ എല്ലാം നിശ്ചയമായിട്ടു നല്ലവണ്ണം തന്നെ തീരുമെന്നും അവൾ വിചാരിച്ചു.

എങ്കിലും ആ ആശ പാഴായിപ്പോയി. അപ്പോൾ തന്നെ പട്ടികൾ ഉറക്കെ കുരച്ചു തുടങ്ങി. അമ്മയും അമ്മൂമ്മയും വല്യമുറിയുടെ കതകടച്ചു വെളിയിൽ ഇറങ്ങാതെ അകത്തിരുന്നു. കുഞ്ഞുങ്ങളെല്ലാം അടുക്കളയിലോടിക്കേറി. മറിയവും അപ്പനും മാത്രം വിരുന്നുകാരെ കയ്ക്കൊള്ളുവാൻ തിണ്ണെൽ ശേഷിച്ചു. പട്ടികൾ പിന്നെയും ഉറക്കെ കുരച്ചു. അതുകൊണ്ടു ആവന്നവരാരൊ പട്ടികളെ പൂട്ടാതെ കേറുവാൻ സംശയിച്ചു നിന്നുപോയി. കോശികുൎയ്യൻ വിലക്കി പിടിച്ചു പൂട്ടുവാൻ വേലക്കാരോടുപറഞ്ഞു. അങ്ങിനെ എല്ലാത്തിനെയും തുടലിട്ടു കുറെ മാറി ഒരു പുരയിൽകൊണ്ടുപോയി പൂട്ടിയപ്പോൾ ശബ്ദം എല്ലാംനിന്നു. അപ്പോൾ തലേദിവസം പള്ളി മുറ്റത്തുവച്ചു അപ്പനുമായിട്ടു വൎത്തമാനം പറഞ്ഞ ആൾ പുറകെ ഏകദേശം പതിനഞ്ചു വയസ്സുപ്രായമുള്ള ഒരു ചെറുക്കനോടു കൂടെ വരുന്നതു മറിയം കണ്ടു. അയാൾക്കു ഏകദേശം അമ്പതു വയസ്സുണ്ടായിരുന്നു. മീശ നരച്ചതും മയമില്ലാത്തതും ആയിരുന്നു. തന്റെ ചെറിയ മിന്നുന്ന കണ്ണുകൾകൊണ്ടു നേരെ നോക്കുന്നതിനു പകരം കോണിലും മൂലയിലും നോക്കുകയും ചെയ്തു. അവനു ഒരു ഒത്ത ആളിന്റെ നീളവും നന്നാവണ്ണവും ഉണ്ടായിരുന്നു, ഒരു വലിയകോടിമുണ്ടു ഉടുത്തിരുന്നതു ഒരു വശത്തു അസാരം ചെരിച്ചു കേറ്റിയിട്ടുണ്ടായിരുന്നു. തലയിൽ കെട്ടിയിരുന്ന ഒരു പൊ

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/69&oldid=148727" എന്ന താളിൽനിന്ന് ശേഖരിച്ചത്