ആദിഭാഷ/ധാതുനിരൂപണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ആദിഭാഷ
രചന:ചട്ടമ്പിസ്വാമികൾ
ധാതുനിരൂപണം
ആദിഭാഷ

ഉള്ളടക്കം[തിരുത്തുക]

  1. പ്രാരംഭം
  2. അക്ഷരനിരൂപണം
  3. സന്ധിനിരൂപണം
  4. പദവ്യവസ്ഥാനിരൂപണം
  5. ലിംഗനിരൂപണം
  6. വചനനിരൂപണം
  7. വിഭക്തിനിരൂപണം
  8. ധാതുനിരൂപണം
  9. തമിഴ് സംസ്കൃതാദി താരതമ്യം
  10. ആദിഭാ‌ഷ


ധാതുനിരൂപണം
[തിരുത്തുക]

ലട്, ലിട്, ലുട്, ല്യുട്, ലേട്, ലോട്, ലങ്, ലിങ്, ലുങ്, ല്യങ് ഇങ്ങനെ ലകാരങ്ങൾ പത്താകുന്നു. ഇതുകളിൽ ലേട് വേദത്തിൽ മാത്രമേയുള്ളു. ലൗകികത്തിലില്ല. ‘തിപ്തസ്ഝിസിപ്ഥസ്ഥമിബ്വസ്മസ്താതാംഝഥാസാഥാം-ധ്വമിഡ്വഹിമഹിങ്‘ (3478)

 ഏ.വ.  ദ്വി.വ  ബ.വ
പരസ്മൈപദം
 പ്രഥമപുരു‌ഷൻ  തിപ്  തസ്  ഝി
 മദ്ധ്യമപുരു‌ഷൻ  സിപ്  ഥസ്  
 ഉത്തമപുരു‌ഷൻ  മിപ്  വസ്  മസ്
ആത്മനേപദം
 പ്രഥമപുരു‌ഷൻ    ആതാം  
 മധ്യമപുരു‌ഷൻ  ഥാസ്  ആഥാം  ധ്വം
 ഉത്തമപുരു‌ഷൻ  ഇട്  വഹി  മഹിങ്

ലട് മുതലായ പത്തു ലകാരങ്ങൾക്കും മേൽപറഞ്ഞവ ആദേശങ്ങളായി ഭവിക്കും. ഇവയിൽ ആദ്യം പറഞ്ഞവ ഒൻപതും പരസ്മൈപദങ്ങളും രണ്ടാമതു പറഞ്ഞവ ഒൻപതും ആത്മനേപദങ്ങളുമാകുന്നു. [ 107 ]

‘വർത്തമാനേ ലട്‘ (2-2-123) വർത്തമാന ക്രിയാവൃത്തിയായിരിക്കുന്ന അതായതു നടപ്പുകാലത്തുള്ള ക്രിയയെപ്പറയുന്ന ധാതുവിനു ലട് വരും എന്നർത്ഥം. ‘ഭൂ സത്തായം’ ഇതിൽ ഭൂ എന്നത് ധാതുവാണ്. അത് സത്തായാം സത്തയിൽ (ഉണ്ടെന്നുള്ള അർത്ഥത്തിൽ) വരും.

ലട് എന്നതു വർത്തമാനക്കാലത്തെ കുറിക്കുന്ന പ്രത്യയമാകയാൽ ഭൂ+ലട് എന്നു വന്നു. വിഭാഗിക്കുമ്പോൾ ഭ്+ല്+അ+ട് എന്നായി ഇവയിൽ അ, ട്, എന്നുള്ളവ ഇത്തുകളായി ലോപിച്ചുപോകയാൽ ഭൂ+ല് എന്നിരിക്കുന്നു. അപ്പോൾ തിപ് തസ്, ഝി എന്നു തുടങ്ങിയ സൂത്രത്താൽ ല എന്നതിനു (ഒരാൾ ചെയ്യുന്ന പ്രവർത്തിയെക്കുറിക്കുമ്പോൾ) തിപ് എന്നത് ആദേശമായി വന്നു ഭൂ+തിപ് എന്നിരിക്കെ പ് എന്നത് ഇത്താകയാൽ ലോപിച്ചു പോയതിന്റെ ശേ‌ഷം ഭൂ+തി എന്നായി തീർന്നു. ആയവസരത്തിൽ ‘കർത്തരി ശപ്‘ (3-1-68) എന്ന സൂത്രത്താൽ മദ്ധ്യഭാഗത്തിൽ ശപ് എന്നു വന്നു. ഭൂ+ശപ്+തി=ഭൂ+ശ്+അ+പ്+തി എന്നിരിക്കെ ശ്, പ്, എന്നുള്ള രണ്ടും ഇത്തുക്കളായി ലോപിച്ചശേ‌ഷം ഭൂ+അ+തി=ഭ്+ഊ+അ+തി എന്നായിതീർന്നു. അപ്പോൾ ‘സർവധാതുകാർധധാതുകയോഃ’ (7-2-84) ഈ സൂത്രത്താൽ ഉ എന്നതിനു ഓകാരം ആദേശമായി വന്നു ഭ്+ഓ+അ+തി എന്നിരിക്കെ ‘ഏചോയവായാവഃ’ എന്ന സൂത്രത്താൽ ഓ എന്നതിനു അവ് എന്ന് ആദേശം വന്ന് ഭ്+അവ്+അ+തി=ഭവതിഎന്ന രൂപം സിദ്ധിക്കും.

ഭൂ+ല് രണ്ടുപേർ ചെയ്യുന്ന പ്രവർത്തിയെക്കുറിക്കുമ്പോൾ ല് എന്നതിനു തസ് എന്ന ഒരാദേശം വന്നു ഭൂ+തസ് എന്നും കർത്തരി ശപ് എന്ന സൂത്രത്താൽ ഭൂ+ശപ്+തസ്=ഭൂ+ശ്+അ+പ്+തസ് എന്നും വന്നതിനു ശേ‌ഷം ഭൂ+അ+തസ് [ 108 ] എന്നും പിന്നീട് ഭോ+അ+തസ് എന്നും അതിന്റെ പിറകെ ഭവ്+അ+തസ് എന്നും വന്നും ഭവതസ് എന്നായിട്ട് രുത്വ വിസർഗ്ഗങ്ങൾ ചേരുമ്പോൾ ഭവതഃ എന്നു സിദ്ധിക്കും.

രണ്ടിലധികം പേർ ചെയ്യുന്ന പ്രവർത്തിയെ കുറിക്കുമ്പോൾ ല എന്നതിനു ഝി എന്നൊരു ആദേശം വന്നു ഭൂ+ഝി എന്നാകും പിന്നെ ഭൂ+ശപ്+ഝി എന്നും , ഭവ്+അ+ഝ+ഇ എന്നും ഇരിക്കവേ ‘ഝോന്തഃ’ (7-1-3)എന്ന സൂത്രത്താൽ ഝ് എന്നതിനു അന്ത് എന്നൊരു ആദേശം വന്നു ഭവ്+അ+അന്ത്+ഇ എന്നായി. ‘അതോഗുണേ’ (6-1-97) എന്ന സൂത്രത്താൽ അ, അ എന്ന രണ്ടക്ഷരങ്ങൾക്കും ഒരു അകാരം ആദേശമായി വന്നു ഭവ്+അ+ന്തി=ഭവന്തി എന്ന രൂപം സിദ്ധിക്കും.

മദ്ധ്യമപുരു‌ഷനിൽ, ത്വം, യുവാം, യൂയം (നീ, നിങ്ങൾ രണ്ടുപേർ, നിങ്ങൾ ബഹുക്കൾ). ഇതിൽ ഒരാൾ ചെയ്യുന്നതിനെ കുറിയ്ക്കുമ്പോൾ ല എന്നതിനു സിപ്‘ വന്നു. പ് എന്നതു ലോപിച്ചു ഭൂ+അ+സി എന്നും ഭവ്+അ+സി എന്നും സിദ്ധിച്ചു.

മദ്ധ്യമപുരു‌ഷനിൽ, രണ്ടുപേർ ചെയ്യുന്നതിനെ കുറിക്കുമ്പോൾ ഥസ് എന്ന ആദേശം വന്നു ഭൂ+ഥസ്, മുമ്പു വിവരിച്ചതുപോലെ ഭവ+ഥസ്=ഭവഥസ്=ഭവഥഃ എന്നായി. മദ്ധ്യമപുരു‌ഷനിൽ രണ്ടിലധികം പേർ ചെയ്യുന്നതിനെ കാട്ടുമ്പോൾ ‘ഥ’ എന്ന ആദേശം വന്നു ഭു+ഥ, മുൻപോലെ ഭവഥ എന്നു സിദ്ധമായി.

ഉത്തമപുരു‌ഷനിൽ, അഹം, ആവാം, വയം ( ഞാൻ ഞങ്ങൾ, രണ്ടാൾ, ഞങ്ങൾ ബഹുക്കൾ). ഇതിൽ ഒരാൾ ചെയ്യുന്നതിനെ കുറിയ്ക്കുമ്പോൾ ല് എന്നതിനു മിപ് വരും. പ് എന്നത് ഇത്താകയാൽ ലോപിച്ചു മി ശേ‌ഷിയ്ക്കും. ഭൂ+മി മുൻപറഞ്ഞതുപോലെ ഭവ്+അ+മി എന്നിരിക്കുമ്പോൾ ‘അതോ [ 109 ] ദീർഘോ യഞി’ (7-2-101) എന്ന സൂത്രത്താൽ അകാരത്തിനു ദീർഘം വന്നു ഭവ്+ആ+മി=ഭവാമി എന്നു സിദ്ധിയ്ക്കും.

ഉത്തമപുരു‌ഷനിൽ രണ്ടുപേർ ചെയ്യുന്നതിനെ കുറിയ്ക്കുമ്പോൾ ല് എന്നത്‘വസ്‘ എന്ന ആദേശം വന്നു. ഭൂ+വസ് എന്നായി. മുൻപോലെ ഭവ്+ആ+വസ്+ എന്നായി അകാരത്തിനു ദീർഘം വന്നു ഭവ്+ആ+വസ്+=ഭവാവസ്. രുത്വവിസർഗ്ഗങ്ങൾ വന്നു ഭവാവഃ എന്നു സിദ്ധിയ്ക്കും.

ഉത്തമപുരു‌ഷനിൽ മൂന്നു പേർ ചെയ്യുന്നതിനെ കുറിക്കുമ്പോൾ ല് എന്നതിൻ മസ് എന്നു ഓരാദേശം വന്നു ഭൂ+മസ് എന്നായി. മുമ്പു പറഞ്ഞതുപോലെ ഭവ്+അ+മസ് പിന്നെ ഭവ്+ആ+മസ്, രുത്വവിസർഗ്ഗങ്ങൾ വന്നു ഭവാമഃ എന്നാകും.

പ്രത്യക്ഷമില്ലാത്തതും തലേദിവസം രാത്രി പതിനഞ്ചു നാഴിക മുതൽ നാളതു രാത്രിയിൽ പതിനഞ്ചു നാഴികവരെയുള്ള അറുപതു നാഴികകളിൽ നടക്കാത്തതുമായ ഒരു ഭൂതകാലത്തിലുള്ള ക്രിയയെ കുറിക്കുന്നതിനു ലിട് ഉപയോഗിക്കപ്പെടുന്നതിനാൽ ‘പരസ്മൈപദാനാം ണലതുസുസ്ഥലഥുസണല്വമാഃ’ (3-4-82) ലിട്ടിന്റെ (പരസ്മൈപദത്തിൽ) ആദേശങ്ങളായിട്ട് തിപ് മുതലായ ഒൻപതു പ്രത്യയങ്ങൾക്ക് ക്രമേണ ആദേശങ്ങളായിട്ട് ണൽ, അതുസ്, ഉസ്, ഥല്, അഥുസ്, അ, ണല്, വാ, മ ഇവ വന്നുചേരും എന്ന സൂത്രത്താൽ ഭൂ+ലിട് എന്നിരിക്കെ വിഭാഗിക്കുമ്പോൾ ഭൂ+ല്+ഇ+ട് എന്നായി. ഇ, ട്,എന്നിവ ഇത്തുകളായാൽ ലോപിച്ചിട്ട് ഭൂ+ല് എന്നിരിക്കുമ്പോൾ ല് എന്നതിനു തി ആദേശം വരികയും ഭൂ+തി എന്നാകയും തി എന്നതിനു ണല് ആദേശം വരികയും ഭൂ+ണല്=ഭൂ+ണ്+അല് എന്നാകുകയും ചെയ്യും. ഇവയിൽ ണ്, ല് ഇവ രണ്ടും ഇത്സംജ്ഞകളാകയാൽ ലോപിചു പോകുമ്പോൾ ഭൂ+അ [ 110 ] എന്നാകും. അപ്പോൾ ‘ഭുവോവുഗ് ലുങ്‌ലിടോഃ’ (6-4-88) എന്ന സൂത്രത്താൽ ഭൂ എന്നതിനു വ് എന്നു അവസാനത്തിൽ ചേർന്ന് ഭൂ+വ്+അ എന്നിരിക്കുമ്പോൾ ‘ലിടി ധാതോരനഭ്യാസസ്യ’ (618) എന്ന സൂത്രത്താൽ ഭൂവ് എന്നതുഇരട്ടിച്ചു ഭൂവ് ഭൂവ്+അ എന്നാകും. ‘ഹലാദിഃ ശേ‌ഷഃ’ (7-4-60) എന്ന സൂത്രത്താൽ ആദ്യത്തെ ഭൂ എന്നതിലിരിക്കുന്ന ‘വ എന്നതു ലോപിയ്കുമ്പോൾ ഭൂ+ഭൂവ്+അ എന്നും ‘ഹ്രസ്വഃ’ (7-4-59) എന്ന സൂത്രത്താൽ ആദ്യത്തെ ഭൂ എന്നതിന്റെ ഉകാരത്തിനു ഹ്രസ്വഭാവം വന്നു (കുറുകി) ഭൂ+ഭൂവ്+അ=ഭ്+ഉ+ഭൂവ്+അ എന്നും ‘ഭവേതരഃ’ (7-4-60) എന്ന സൂത്രത്താൽ ഹ്രസ്വമായിതീർന്ന ഉകാരത്തിനു ‘അ’ എന്ന ആദേശം വന്നു ഭ്+അ+ഭൂവ്+അ എന്നും ‘അഭ്യാസേ ചർച്ച‘ (8-4-54) എന്ന സൂത്രത്താൽ ഭ് എന്നതിനു ബ് എന്നു ആദേശം വന്നു ബ്+അ+ഭൂവ്+അ=ബഭൂവ എന്നു സിദ്ധിയ്ക്കും.

ദ്വിവചനത്തിലെ തസ് എന്നതിനു അതുസ് എന്നു ആദേശം വന്നു ഭൂ+അതുസ് എന്നിരിക്കവെ മുൻ വിവരിച്ചപ്രകാരം ബഭൂവ്+അതുസ്, രുത്വവിസർഗ്ഗങ്ങൾ വന്നു ബഭൂവതുഃ എന്നു സിദ്ധിക്കും.

ബഹുവചനത്തിലെ ഝി എന്നതിനു ഉസ് എന്ന ആദേശം വന്ന് ഭൂ+ഉസ് എന്നിരിക്കെ മുൻപറഞ്ഞവിധം ബഭൂവ്+ഉസ്=ബഭൂവുഃ എന്നു സിദ്ധിക്കും.

മദ്ധ്യമപുരു‌ഷന്റെ ഏകവചനത്തിൽ സി എന്നതിനു ഥല് എന്നു ആദേശം വന്നു ഭൂ+ഥല് എന്നിരിക്കെ ല് എന്നതു ഇത്താകയാൽ ലോപിച്ചശേ‌ഷം ഭൂ+ഥ, മുൻപ്രക്രിയപോലെ ബഭുവ്+ഥ എന്നിരിക്കെ ‘ആർധധാതുകസ്യേഡ്വലാദേഃ’ (7-2-35) [ 111 ] ഈ സൂത്രത്താൽ ഥ എന്നതു മുൻപായിട്ട് ഇ എന്ന ആഗമം ചേർന്ന് ബഭുവ്+ഇ+ഥ= ബഭുവിഥ എന്നു സിദ്ധിക്കും.

മദ്ധ്യമപുരു‌ഷദ്വിവചനത്തിൽ ഥസ് എന്നതിനു അഥുസ് എന്ന ആദേശം വന്നു ഭൂ+അഥുസ്=ബഭൂവ് +അഥുസ് =ബഭൂവഥുഃ എന്നു സിദ്ധിക്കും

ടി ബഹുവചനത്തിൽ ഥ എന്നതിനു അ എന്നു ആദേശം വന്നു ഭൂ+അ=ബഭൂവ്+അ=ബഭൂവ എന്നു സിദ്ധിക്കും.

ഉത്തമപുരു‌ഷൈകവചനത്തിൽ മി എന്നതിന് (ണല്) അകാരം ആദേശമായിവന്നു ബഭൂവ്+അ=ബഭൂവ എന്നാകും.

ടി ദ്വിവചനത്തിൽ വസ് എന്നതിനു വ എന്ന ആദേശം വന്ന് ബഭൂവ്+വ എന്നിരിക്കെ ‘ആർധധാതുകസ്യേഡ്വലാദേഃ’ എന്ന സൂത്രത്താൽ ഇ എന്ന ആഗമം ചേർന്നു ബഭൂവിവ എന്നായി.

ടി ബഹുവചനത്തിൽ മസ് എന്നതിനു മ എന്ന ആദേശം വന്നു ബഭൂവ്+മ എന്നിരിക്കെ ഇഡാഗമം വന്നു ബഭൂവിമ എന്നാകും.

‘അനദ്യതനേ ലുട്’ (3-3-15) അനദ്യതനമായിരിക്കുന്ന ഭവി‌ഷ്യദർത്ഥത്തിൽ വർത്തിക്കുന്ന ധാതുവിൽ നിന്ന് ലുട് വരും. അതായത് തലേദിവസം പതിനഞ്ചു നാഴിക ഇരുട്ടിയതിനു മേൽ നാളതു പതിനഞ്ചു നാഴിക ഇരുന്നതുവരെയുള്ള അറുപതു നാഴികയ്ക്കകം നടക്കാത്ത ഭവി‌ഷ്യത് (വരാൻ പോകുന്ന) കാലത്തെ കാട്ടുന്നതിനു ലുട് വരും. ഭൂ+ലുട്=ഭൂ+ല്+ഉ+ട് എന്നിരിക്കെ ഉ, ട് ഇതുകൾ ഇത്താകയാൽ ലോപിച്ചു പോയതിനുശേ‌ഷം ഭൂ+ല് എന്നിരിക്കുമ്പോൾ ല് എന്നതിനു തി [ 112 ] എന്ന ആദേശം വന്നു ഭൂ+ എന്നായ അപ്പോൾ ‘സ്യതാസീലൃലുടോഃ’ (3-1-33) എന്ന സൂത്രത്താൽ താസ് എന്നതു നടുവിൽ വന്ന് ഭു+താസ്+ എന്നിരിക്കെ ‘ആർധധാതുകസ്യേഡ്വലാദേഃ’എന സൂത്രത്ത താസ് എന്നതിനു മുൻഭാഗത്തു ഇ ചേർത്തു ഭൂ+ഇ+താസ്+തി എന്നും ഭ്+ഊ+ഇ+താസ്+തി എന്നും ‘സാർവധാതുകാർധധാതുകയോഃ’ എന്ന സൂത്രത്താൽ ഊകാരത്തിനു ഗുണം വന്നു ഒ എന്നായിട്ട് ഭ്+ഓ+ഇ+താസ്+തി എന്നും അവാദേശം വന്നു ഭ്+അവ്+ഇ+താസ്+തി=ഭവിതാസ്+തി എന്നും ‘ലുടഃ പ്രഥമസ്യഡാരരൗസഃ’(2-4-85) എന്ന സൂത്രത്താൽ തി എന്നതിനു ഡാ എന്നു വന്നു ഭവിതാസ്+ഡ എന്നും ഡ എന്നതു ഇത്തായി ലോപിച്ചു ആ എന്നതു ആദേശമായി വന്നു ഭവിതാസ്+ആ=ഭവിത്+ആസ്+ആ എന്നും ‘ടേഃ’ (6-4-143) എന്ന സൂത്രത്താൽ ആസ് എന്നതിനു ലോപം വന്നു ഭവിത്+ആ=ഭവിതാ എന്നും രൂപം സിദ്ധിച്ചു.

ദ്വിവചനത്തിൽ ല് എന്നതിനു തസ് ആദേശമായി വന്നു ഭൂ+തസ് എന്നിരിക്കെ മുൻപ്രക്രിയപോലെ ഭവിതാസ്+തസ് എന്നും തസ് എന്നതിനു രൗ എന്നതു ആദേശം വന്നു ഭവിതാസ്+രൗ എന്നും ‘രി ച’ (7-4-51) എന്ന സൂത്രത്താൽ സ് എന്നതിനു ലോപം വന്നു ഭവിതാ+രൗ =ഭവിതാരൗ എന്നും സിദ്ധിക്കും.

ബഹുവചനത്തിൽ ല് എന്നതിനു ഝി വന്നു ഭൂ+ഝി എന്നിരിക്കെ മുൻപ്രക്രിയപോലെ ഭവിതാസ്+ഝി എന്നും ഝി എന്നതിനു രസ് എന്നത് ആദേശമായിവന്നു ഭവിതാസ്+രസ് എന്നും സ് എന്നതിനു ലോപം വന്നു ഭവിതാ+രസ് എന്നും, രുത്വ വിസർഗ്ഗങ്ങൾ വന്നു ഭവിതാരഃ എന്നും സിദ്ധിക്കും. [ 113 ]

മദ്ധ്യമപുരു‌ഷൈകവചനത്തിൽ സി എന്നത് ആദേശം വന്നു ഭൂ+സി എന്നും മുൻപറഞ്ഞപ്രകാരം ഭവിതാസ്+സി എന്നും ഃതാസസ്ത്യോർലോപഃ’ (7-4-50) എന്ന സൂത്രത്താൽ സ് എന്നതിനു ലോപം വന്നു ഭവിതാസി എന്നും സിദ്ധം.

മദ്ധ്യമപുരു‌ഷദ്വിവചൻത്തിൽ ഥസ് ആദേശം വന്നു ഭൂ+ഥസ് എന്നിരിക്കെ മുൻപ്രകാരം ഭവിതാസ്+ഥസ് എന്നും രുത്വവിസർഗ്ഗങ്ങൾ വന്ന് ഭവിതാസ്ഥഃ എന്നു സിദ്ധിക്കും.

ടി ബഹുവചനത്തിൽ ആദേ വന്നു ഭവിതാസ്+ഥ=ഭവിതാസ്ഥ എന്ന രൂപം സിദ്ധിക്കും.

ഉത്തമപുരു‌ഷൈകവചനത്തിൽ ല് എന്നതിനു മി എന്ന ആദേശം വന്നു ഭവിതാസ് +മി =ഭവിതാസ്മി.

ടി ദ്വിവചനത്തിൽ വസ് ആദേശം വന്ന് ഭവിതാസ് +വസ്, രുത്വവിസർഗ്ഗങ്ങൾ വന്ന് ഭവിതാസ്വഃ.

ബഹുവചനത്തിൽ മസ് ആദേശം വന്നു ഭവിതാസ്മഃ എന്നു സിദ്ധിക്കും.

‘ലൃട് ശേ‌ഷേ ച’ (3-3-13) ഭവി‌ഷ്യദർത്ഥത്തിൽ വർത്തിക്കുന്ന ധാതുവിലിരുന്ന് ല്യട്ടിൽ പറഞ്ഞ വിശേ‌ഷമല്ലാതെ സാമാന്യമായി വരുന്ന കാലത്തേയും കുറിക്കുന്നതിനു ലൃട്ട് വരും. ഭൂ+ലൃട് എന്നിരിക്കെ ഋ, ട് ഇവ ഇത്തുക്കളാകയാൽ ലോപിച്ചു ഭൂ+ല് എന്നും ല് എന്നതിനു തി എന്ന ആദേശം വന്നു ഭൂ+തി എന്നും ‘സ്യതാസീലൃലുടോഃ’ എന്ന സൂത്രത്താൽ നടുവിൽ സ്യ എന്നു വന്നു ഭൂ+സ്യ+തി എന്നും ‘ആർധധാതുകസ്യേഡ്വലാദേഃ’ എന്ന സൂത്രത്താൽ സ്യ എന്നതിനു മുൻപിലായി ഇ എന്ന ആഗമം വന്നു ഭൂ+ഇ+സ്യ+തി= [ 114 ] ഭ്+ഊ+ഇ+സ്യ+തി എന്നും ഊ എന്നതിനു ഓകാരം വന്നു ഭ്+ഓ+ഇ+സ്യ+തി എന്നും, ഓകാരത്തിനും അവ് എന്ന് ആദേശം വന്നു ഭ്+അവ്+ഇ+സ്യ+തി=ഭ്+അവ്+ഇ+സ്+യ+ എന്നും ആദേശം വന്നു ഭ്+അവ്+ഇ+‌ഷ്+യ+തി= ഭവി‌ഷ്യതി എന്നും രൂപം സിദ്ധിച്ചു.

ദ്വി വചനത്തിൽ ല് എന്നതിനു തസ് ആദേശം വച്ചു മുൻപ്രക്രിയപോലെ ഭവി‌ഷ്യ+തസ്=ഭവി‌ഷ്യതഃ എന്നായി. ബഹുവചനത്തിൽ ല് എന്നതിനു ഝി വന്നു മുൻപ്രകാരം ഭവി‌ഷ്യ+ഝി എന്നിരിക്കെ ഝി എന്നതിനു അന്തി എന്ന ആദേശം വന്നു ഭവി‌ഷ്യ+അന്തി=ഭവി‌ഷ്+യ്+അ+അന്തി എന്നിരിക്കുമ്പോൾ രണ് അകാരങ്ങൾക്ക് ഒരകാ വന്ന് ഭവി‌ഷ്+യ്+അന്തി=ഭവി‌ഷ്യന്തി എന്നു സിദ്ധിച്ചു.

മദ്ധ്യമപുരു‌ഷൈകവചനത്തിൽ സി എന്നത് ആദേശമായിവന്നു ഭവി‌ഷ്യസി എന്നും, മദ്ധ്യമപുരു‌ഷദ്വിവചനത്തിൽ ഥസ് എന്നതു വന്ന് ഭവി‌ഷ്യ+ഥസ്=ഭവി‌ഷ്യഥഃ എന്നും, ടി ബഹുവചനത്തിൽ ഥ എന്നത് ആദേശം വന്നു ഭവി‌ഷ്യഥ എന്നും, ഉത്തമപുരു‌ഷൈകവചനത്തിൽ മി എന്നു ആദേശം വന്നു ഭവി‌ഷ്യ+മി =ഭവി‌ഷ്+യ്+അ+മി എന്നും അകാരത്തിനു ദീർഘം വന്നു ഭവി‌ഷ്+യ+ആ+മി=ഭവി‌ഷ്യാമി എന്നും, ഉത്തമപുരു‌ഷദ്വിവചനത്തിൽ വസ് ആദേശം വന്ന് മുൻപറഞ്ഞ പ്രകാരം ഭവി‌ഷ്യ+വസ് =ഭവി‌ഷ്യാവഃ എന്നും ടി ബഹുവചനത്തിൽ മസ് എന്നതു വന്ന് ഭവി‌ഷ്യാമഃ എന്നും രൂപങ്ങൾ സിദ്ധിച്ചു.

‘ലോട് ച’ (3-3-162) വിധി മുതലായ അർത്ഥതലത്തിലുള്ള ധാതുക്കൾക്ക് അതായത് മേൽ വിവരിക്കാൻ പോകുന്ന വിധി മുതലായ അർത്ഥങ്ങളും ആശീർവ്വാദങ്ങളും [ 115 ] ചെയ്യുമ്പോൾ വരുന്ന കാലത്തെ കുറിക്കുന്നതിനു ലോട് വരും. ‘ആശി‌ഷി ലിങ്‌ലോടൗ’ (3-3-173) ആശിസ്സിൽ ലിങ്ങും ലോട്ടും വരും. ഭൂ+ലോട് എന്നിരിക്കെ അതായത് ഭൂ+ല്+ഓ+ട് എന്നിരിക്കുമ്പോൾ ഓ, ട് എന്നിവ ഇത്തുക്കളാകയാൽ ലോപിച്ചു പോയി ശേ‌ഷിച്ച ല് ഭൂധാതുവിന്റെ പിൻപുവന്നു ഭൂ+ല് എന്നായി. പ്രഥമപുരു‌ഷൈകവചനപ്രത്യയമായ തി എന്നതു ല് എന്നതിന്റെ ആദേശമായിട്ടു വന്നു ഭൂ+തി എന്നിരിക്കെ ലട്ടിൽ പറഞ്ഞതു പോലെ ഭവ+ത്+ഇ എന്നും വിശേ‌ഷിച്ചു ‘ഏരുഃ’ (3-4-56) എന്ന സൂത്രത്താൽ ഇ എന്നതിനു ഉ എന്നു വന്നു ഭവത്+ഉ=ഭവതു എന്നും.

ആശീർവ്വാദത്തെ കാണിക്കുമ്പോൾ ‘തുഹ്യോസ്താതങ്ങാശി‌ഷ്യന്യതരസ്യാം’ (7-1-35) എന്ന സൂത്രത്താൽ തു എന്നതിനു താത് എന്നു വരുമ്പടി ഭൂ+താത് മുൻപ്രകാരം ഭവ+താത്= ഭവതാത് എന്നും,

ദ്വിവചനത്തിൽ തസ് ആദേശം വന്നു ഭൂ+തസ് എന്നിരിക്കെ ‘തസ്ഥസ്ഥമിപാം താന്തന്താമഃ’ (3-4-101) എന്ന സൂത്രത്താൽ തസ് എന്നതിനു താം എന്ന ആദേശം വന്നു ഭവ+താം=ഭവതാം എന്നും,

ബഹുവചനത്തിൽ ഝി എന്ന ആദേശം വന്ന് ഭവ+ഝി എന്നിരിക്കെ ഝി എന്നതിനു അന്തി ആദേശം വന്നു ഭവ+അന്തി എന്നും അതായത് ഭവ+അ+ന്ത്+ഇ, ‘ഏരുഃ’ എന്ന സൂത്രത്തിൽ ഇ എന്നതിനു ഉ ആദേശം വന്നു ഭവ+അന്ത്+ഉ എന്നും രണ്ടകാരത്തിനു കൂടി ഒരകാരം വന്നു ഭവ്+അന്ത്+ഉ=ഭവന്തു എന്നും, [ 116 ] മദ്ധ്യമപുരു‌ഷനിലെ ഏകവചനത്തിൽ ല് എന്നതിനു സി ആദേശം വന്നു ഭവ+സി എന്നിരിക്കെ ‘സേർഹ്യപിച്ച‘ (3-4-87) എന്ന സൂത്രത്താൽ സി എന്നതിനു ഹി വന്നു ഭവ+ഹി എന്നും ‘അതോ ഹേഃ’ എന്ന സൂത്രത്താൽ ഹി എന്നതിനു ലോപം വന്നു ഭവ എന്നും ഇവിടെയും ആശീർവ്വാദത്തിൽ മുൻപ് വന്നപോലെ ഭവതാത് എന്നും, മദ്ധ്യമപുരു‌ഷദ്വിവചനത്തിൽ ഥസ് ആദേശം വന്ന് ഭവ്+ഥസ് എന്നിരിക്കെ ‘തസ്ഥസ്ഥമിപാം താന്തന്താമഃ’ എന്ന സൂത്രത്താൽ ഥസ് എന്നതിനു തം എന്ന ആദേശം വന്നു ഭവ+തം=ഭവതം എന്നും,

ടി ബഹുവചനത്തിൽ മുൻപ്രകാരം ഥ എന്നതിനു ത എന്നു വന്നു ഭവ+ത =ഭവത എന്നും,

ഉത്തമപുരു‌ഷൈകവചനത്തിൽ ല് എന്നതിനു മി എന്നു ആദേശം വന്ന് ഭവ +മി എന്നിരിക്കെ ‘മേർനിഃ’ (3-4-89) എന്ന സൂത്രത്താൽ മി എന്നതിനു നി എന്ന ആദേശംവന്നു ഭവ+നി എന്നും ‘ആഡുത്തമസ്യപിച്ച’ (3-4-2) എന്ന സൂത്രത്താൽ നി എന്നതിനു മുൻഭാഗത്തായി ആ എന്ന ആഗമം വന്നു ഭവ+ആ+നി=ഭവ്+അ+ആ+നി എന്നും അ ആ ഇവയ്ക്ക് രണ്ടിനും കൂടി ആ എന്ന ആഗമം വന്നു ഭവ+ആ+നി+=ഭവ്+അ+ആ+നി=ഭവ്+അ+ആ+നി എന്നും അ ആ ഇവയ്ക്കു രണ്ടിനും കൂടി ആ എന്നു ഒരക്ഷരം ആദേശമായി വന്നു ഭവ്+ആ+നി=ഭവാനി എന്നും,


ഉത്തമപുരു‌ഷദ്വിവചനത്തിൽ ല് എന്നതിനു വസ് എന്ന് ആദേശം വന്നു ഭവ+വസ് എന്നും വസ് എന്നതിനു ആകാരം മുൻപിൽ ചേർന്നു ഭവ+ആ+വസ്, ഭവാവസ് എന്നും ‘നിത്യം[ 117 ]ങിതഃ’ (3-3-99) എന്ന സൂത്രത്താൽ സ് എന്നതിനു ലോപം വന്നു ഭവാവ എന്നും

ടി ബഹുവചനത്തിൽ മസ് എന്ന ആദേശം വന്നു ഭവാമസ് എന്നിരിക്കെ മുൻപറഞ്ഞതുപോലെ സ് എന്നതിനു ലോപം വന്നു ഭവാമ എന്ന രൂപം സിദ്ധിച്ചു.

‘അനദ്യതനേ ലങ്’ (3-2-111) അനദ്യതന ഭൂതാർത്ഥവൃത്തിയായിരിക്കുന്ന ധാതുവിന്, അതായതു മുൻപറയപ്പെട്ട അറുപതു നാഴികകളിൽ നടക്കാത്ത ഭൂതകാലത്തെ കുറിക്കുന്നതിനായി ലങ്‘ ഉപയോഗപ്പെടും. ഭൂ+ലങ്=ഭൂ+ല്+അങ് എന്നിരിക്കെ അ, ങ് ഇവ രണ്ടും ഇത്തുക്കളാകയാൽ ലോപിചുപോയി ‘ലുങ് ലങ് ലൃങ് ക്ഷ്വഡുദാത്തഃ’ (6-4-71) എന്ന സൂത്രത്താൽ ഭൂ എന്നതിനു മുൻപായി അ എന്നതു ചേർന്ന് അ+ഭൂ+ല എന്നിരിക്കേ ല് എന്നതിനു തി എന്ന ആദേശം വന്ന് അഭൂ+തി എന്നായി. അപ്പോൾ മുൻപറയപ്പെട്ടവിധം ഭൂ എന്നത് ഭവ എന്നായി അഭവ+തി=അഭവത്+ഇ എന്നിരിക്കുമ്പോൾ ‘ഇതശ്ച’ (3-4-100) എന്ന സൂത്രത്താൽ ഇ എന്നതിനു ലോപം വന്ന് അഭവ+ത്=അഭവത് എന്നു സിദ്ധിച്ചു.

പ്രഥമപുരു‌ഷദ്വിവചനത്തിൽ ല് എന്നതിനു തസ് എന്ന ആദേശം വന്നു മുൻപറയപ്പെട്ടമട്ടിൽ അഭവ+തസ് എന്നിരിക്കുമ്പോൾ ‘തസ്ഥസ്ഥമിപാം താന്തന്താമഃ’ എന്ന സൂത്രത്താൽ തസ് എന്നതിനു താം എന്ന ആദേശം വന്നു അഭവ+താം=അഭവതാം എന്നു സിദ്ധിച്ചു.

ബഹുവചനത്തിനു ല് എന്നുതിനു ഝി എന്ന ആദേശം വന്നു അഭവ+ഝി എന്നിരിക്കെ ഝിയ്ക്ക് അന്തി ആദേശം വന്ന് അഭവ+അന്തി =അഭവ+അൻ+ത്+ഇ എന്നും ‘ഇതശ്ച’ എന്ന [ 118 ] സൂത്രത്താൽ ഇകാരത്തിനും ‘സംയോഗാന്തസ്യ ലോപഃ’ (8-2-23) എന്ന സൂത്രത്താൽ ത് എന്നതിനും ലോപം വന്ന് അഭവ+അൻ=അഭവ്+അ+അൻ എന്നും രണ്ടകാരങ്ങൾക്കും കൂടി ഒരു അകാരം വന്ന് അഭവ്+അൻ=അഭവൻ എന്നും സിദ്ധമായി.

മദ്ധ്യമപുരു‌ഷൈകവചനത്തിൽ ല് എന്നതിനു സി എന്ന് ആദേശംവന്നു അഭവ+സി=അഭവ+സ്+ഇ എന്നും, ഇ എന്നതിനു ലോപം വന്നു അഭവ+സ എന്നും രുത്വവിസർഗ്ഗങ്ങൾ വന്ന് അഭവഃ എന്ന രൂപം സിദ്ധമായി.

മദ്ധ്യമപുരു‌ഷദ്വിവചനത്തിൽ ഥസ് ആദേശം വന്ന് അഭവ+ഥസ് എന്നും ‘തസ്ഥസ്ഥമിപാംതാന്തന്താമഃ’ എന്ന സൂത്രത്താൽ ഥസ് എന്നതിന് തം ആദേശമായി വന്ന് അഭവ+ത=അഭവത എന്നും സിദ്ധമായി.

ഉത്തമപുരു‌ഷൈകവചനത്തിൽ ല് എന്നതിനു മി എന്ന ആദേശം വന്നു അഭവ+മി എന്നിരിക്കെ ‘തസ്ഥസ്ഥമിപാംതാന്തന്താമഃ’ എന്ന സൂത്രത്താൽ മി എന്നതിനു അമ് ആദേശം വന്ന് അഭവ+അമ്=അഭവ്+അ+അമ് എന്നും രണ്ട് അകാരങ്ങൾക്കും കൂടി ഒരു അകാരം വന്നു അഭവ്+അമ്=അഭവം എന്നും സിദ്ധിച്ചു.

ഉത്തമപുരു‌ഷദ്വിവചനത്തിൽ ല് എന്നതിനു വസ് വന്നു അഭവ+വസ്=അഭവ്+അ+വസ് എന്നിരിക്കെ ‘അതോ ദീർഘോയഞി’ എന്ന സൂത്രത്താൽ അ എന്നതു ആ എന്നു ദീർഘമായി വന്ന് അഭവ്+ആ+വസ് എന്നും ‘നിത്യം ങിതഃ’ എന്ന സൂത്രത്താൽ സ് എന്നതിനു ലോപം വന്ന് അഭവ്+ആ+വ= അഭവാവ എന്നും സിദ്ധിച്ചു. [ 119 ]

ടി ബഹുവചനത്തിൽ മസ് ആദേശമായി വന്ന് മുമ്പു പറഞ്ഞതുപോ ദീർഘവ സകാരലോപവ വന്ന് അഭവ്+ആ+മ=അഭവാമ എന്ന രൂപം സിദ്ധിച്ചു. ‘വിധിനിമന്ത്രണാമന്ത്രണാധീഷ്ഠസംപ്രശ്നപ്രാർത്ഥനേ‌ഷുലിങ്‘ (3-3-161). വിധി=പ്രരണം അതായത് ഉത്തരം കൊടുക്കുന്നത് അല്ലെങ്കിൽ കടമപ്പെടുത്തുന്നത്, നിമന്ത്രണം=നിയോഗകരണം അതായതു വൈദിക കർമ്മങ്ങളിൽ ക്ഷണിക്കുന്നത്.ആമന്ത്രണം=കാമചാരാനുജ്ഞ അതായതു ഇഷ്ടം ചെയ്തു കൊള്ളുന്നതിനു അനുവാദം കൊടുക്കുക. അധീæം=സത്കാരപൂർവ്വകമായിരിക്കുന്ന വ്യാപാരം. അതായതു മഹാന്മാരുടെ അടുത്തു വേണ്ടതുപോലെ ഉപചരിക്ക, സംപ്രശ്നം=വിതർക്കം അതായത് ചെയ്യണമോ, ചെയ്യേണ്ടയോ എന്നു മുൻകൂട്ടിവിചാരിക്കുക. പ്രാർത്ഥന=അപേക്ഷിക്കുക. ഈ അർത്ഥങ്ങൾ ദ്യോത്യങ്ങളായോ വാച്യങ്ങളായോ ഇരിക്കുമ്പോൾ ലിങ് ഉപയോഗപ്പെടൂം ഭൂ+ലി ങ് എന്നിരിക്കെ ഭൂ+ല്+ഇങ്ങ് എന്നു വിഭാഗിച്ചതിനുശേ‌ഷം ഇങ്ങ് ഇത്താകയാൽ ലോപിച്ചു പോയി ഭു+ല് എന്നുമാത്രമുണ്ട്. ല് എന്നതിനു തി എന്ന ആദേശം വന്ന് ലട്ടിൽ പറയപ്പെട്ടതുപോലെ ഭവ+തി എന്നാക്കിയപ്പോൾ ‘യാസുട്‌പരസ്മൈപദേ‌ഷൂദാത്തോങിച്ച’ (3-4-103) എന്ന സൂത്രത്താൽ തി എന്നതിന്റെ ആദ്യാവയവമായിട്ട് യാസ് എന്ന ഒരു ആഗമം വന്നു ഭവ+യാസ്+തി എന്നും ‘സുട്തിഥോഃ’ (3-4-10) എന്ന സൂത്രത്താൽ യാസ് എന്നതിന്റെയും തി എന്നതിന്റെയും നടുവിലായിട്ട് സ് എന്നൊരു ആഗമം വന്നു ഭവ+യാസ്+സ്+തി എന്നും ‘ലിങ്സ്സലോപോനന്ത്യസ്യ’ (7-2-79) എന്ന സൂത്രത്താൽ സ് രണ്ടുകൾക്കും ലോപം വന്നു ഭവ+യാ+തി എന്നും [ 120 ] ‘അതോയേയഃ’ (7-2-80) എന്ന സൂത്രത്താൽ യാ എന്നതിനു ഇയ് എന്നൊരു ആദേശം വന്നു. ഭവ+ഇയ്+തി =ഭവ്+അ+ഇയ്+തി എന്നും ആദ്ഗുണ: എന്ന സൂത്രത്താൽ അ, ഇ എന്നിവ രണ്ടിനും കൂടി ഏകാരം ഏകാദേശമായി വന്ന് ഭവ്+ഏയ്+തി=ഭവേയ്+തി എന്നും ‘ലോപോവ്യോർലി’ (6-1-76) എന്ന സൂത്രത്താൽ യ് എന്നതിനു ലോപം വന്ന് ഭവേ+തി=ഭവേ+ത്+ഇ എന്നും ഇതശ്ച എന്ന സൂത്രത്താൽ ഇ എന്നതിനു ലോപം വന്ന് ഭവേ+ത്=ഭവേത് എന്നും സിദ്ധിച്ചു.

പ്രഥമപുരു‌ഷദ്വിവചനത്ത എന്നതി തസ് ആദേശം വന്ന് ഭൂ+തസ് എന്നും ‘തസ്ഥസ്ഥമിപാംതാന്തന്താമഃ’ എന്ന സൂത്രത്താൽ തസ് എന്നതിനു താം എന്ന ആദേശം വന്ന് ഭൂ+താം എന്നും മുൻ പ്രകരണത്തിൽ പ്രക്രിയ ചെയ്തതു പോലെ ഭവേ+താം എന്നും യ് എന്നതിനു ലോപം വന്ന് ഭവേ+താം=ഭവേതാം എന്നു സിദ്ധിച്ചു.

പ്രഥമപുരു‌ഷ ബഹുവചനത്തിൽ ഝി എന്ന ആദേശം വച്ച് ഭൂ+ഝി എന്നും ‘ഝേർജുസ്’ (3-4-100) എന്ന സൂത്രത്താൽ ഝി എന്നതിന് ഉസ് (ജ് എന്നതിൽ ‘ചുടു’ (1-3-7) എന്ന സൂത്രം കൊണ്ട് ലോപം വന്നു.) ആദേശം വന്നു ഭൂ+ഉസ് എന്നും മുൻപോലെ ഭവേ+ഉസ് എന്നും രുത്വവിസർഗ്ഗങ്ങൾ വന്ന് ഭവേയഃ എന്നും സിദ്ധിച്ചു.

മദ്ധ്യമപുരു‌ഷൈകവചനത്തിൽ സി ആദേശം വന്ന് ഭൂ+സി എന്നും മുൻപോലെ ഭവേയ്+സി എന്നും യ് എന്നതിനു ലോപം വന്ന് ഭവേ+സി എന്നും സി പ്രത്യയത്തിലുള്ള ഇകാരം ലോപിച്ചു ഭവേ+സ് എന്നും രുത്വവിസർഗ്ഗങ്ങൾ വന്ന് ഭവേ എന്നും സിദ്ധിച്ചു. [ 121 ]

മദ്ധ്യമപുരു‌ഷ ദ്വിവചനത്തിൽ ‘തസ്ഥസ്ഥമിപാംതാന്തന്താമഃ’ എന്ന സൂത്രത്താൽ തസ് എന്നതിനു തം ആദേശമായി വന്നു ഭൂ+തം എന്നും മുൻപോലെ ഭവേ+തം=ഭവേതം എന്നു സിദ്ധിച്ചു.

ബഹുവചനത്തിൽ ‘തസ്ഥസ്ഥമിപാംതാന്തന്താമഃ’ എന്ന സൂത്രത്താൽ ഥ എന്നതിനു ത എന്നത് ആദേശമായി വന്നു മുൻപ്രകാരം ഭവേ+ത=ഭവേത എന്നു സിദ്ധിച്ചു.

ഉത്തമപുരു‌ഷൈകവചനത്തിൽ മി ആദേശം വന്ന് ‘തസ്ഥസ്ഥമിപാംതാന്തന്താമഃ’ എന്ന സൂത്രത്താൽ മി എന്നതിന് അമ് ആദേശം വന്ന് ഭൂ+അമ് എന്നിരിക്കെ മുൻ പ്രക്രിയപോലെ ഭവേ+അമ്=ഭവേയം എന്നു സിദ്ധിച്ചു.

ഉത്തമപുരു‌ഷദ്വിവചനത്തിൽ വസ് ആദേശം വന്ന് മുൻ പറഞ്ഞതുപോലെ ഭവേ+വസ് എന്നിരിക്കെ ‘നിത്യം ങിതഃ’ എന്ന സൂത്രത്താൽ സ് എന്നതിന് ലോപം വന്ന് ഭവേ+വ=ഭവേവ എന്നു സിദ്ധമായി.

ഉത്തമപുരു‌ഷബഹുവചനത്തിൽ മസ് ആദേശം വന്ന് മുൻപോലെ ഭവേ+മസ് എന്നിരിക്കെ സ് എന്നതു ലോപിച്ച് ഭവേ+മ=ഭവേമ എന്ന രൂപം സിദ്ധിച

‘ലിങ് ആശി‌ഷി’ (3-4-116), ‘കിദാശി‌ഷി’ (3-4-104) ഈ സൂത്രങ്ങളാൽ ആശി‌ഷ്ലിങിൽ മുൻപറഞ്ഞ് ലിപികളിൽ ചിലവ വരികയില്ല. എങ്ങനെയെന്നാൽ ആശീർവാദത്തെ കാട്ടുമ്പോൾ ഭൂ+ലിങ് എന്നിരിക്കെ ഇങ് ഇത്താകയാൽ ലോപിച്ചുപോയിട്ട് ശേ‌ഷിച്ചതായ ല് എന്നതു ചേരുമ്പോൾ ഭൂ+ല് എന്നും അതിനു ആദേശമായി തി എന്ന പ്രത്യയം വന്നു ഭൂ+തി എന്നും ‘യാസുട്പരസ്മൈപദേ‌ഷൂദാത്തോ ങിച്ച‘ എന്ന സൂത്രത്താൽ [ 122 ] യാസ് എന്ന ആഗമം തി എന്നതിനു മുൻപായി വന്നു ഭൂ+യാസ്+സ്+തി എന്നും ഭൂയാസ്+സ്+ത്+ഇ എന്നിടത്തു ‘ഇതശ്ച’ എന്ന സൂത്രത്താൽ ഇകാരം ലോപിച്ച് ഭൂയാസ്+സ്+ത് എന്നും ‘സ്കോഃ സംയോഗാദ്യോരന്തേച’ (8-28-29) എന്ന സൂത്രത്താൽ യാസ് എന്നതിലെ സ് എന്നുള്ളതും മറ്റേ സ് എന്നുള്ളതും ലോപിച്ച് ഭൂ+യാ+ത്+ഭൂയാത് എന്നു സിദ്ധം.

പ്രഥമപുരു‌ഷഅദ്വിവചനത്തിൽ തസ് ആദേശം വന്ന് മുൻ പ്രസ്താവിച്ചതുപോലെ ഭൂ+യാസ്+സ്+തസ് മുതലായവ ചേർന്ന ശേ‌ഷം ആദ്യത്തെ സ് എന്നതിനു ലോപം വന്ന് ഭൂയാ+സ്+തസ് എന്നിരിക്കെ ‘തസ്ഥസ്ഥമിപാംതാന്ഥന്താമഃ’ എന്ന സൂത്രത്താൽ തസ് എന്നതിന് താം ആദേശം വന്ന് ഭൂയാസ്+താം=ഭൂയാസ്താം എന്ന രൂപം സിദ്ധിച്ചു.

ടി ബഹുവചനത്തിൽ ‘ഝേർജുസ്‘ എന്ന സൂത്രത്താൽ ഝി എന്നതിന് ഉസ് ആദേശം വന്ന് ഭൂ+ഉസ് എന്നിരിക്കെ യാസ് എന്നത് ഉസ് എന്നതിനു മുൻപായി വന്നു ഭൂ+യാസ്+ഉസ്=ഭൂയാസുസ് എന്നും രുത്വ വിസർഗ്ഗങ്ങൾ വന്ന് ഭൂയാസുഃ എന്നും സിദ്ധിച്ചു.

മധ്യമപുരു‌ഷൈകവചനത്തിൽ സി ആദേശം വന്ന് ഭൂ+സി എന്നും മുൻ പ്രക്രിയപോലെ ഭൂയാസ്+സി=ഭൂയാസ്+സ്+ഇ എന്നിരിക്കുമ്പോൾ ഇ എന്നതിനു ലോപം വന്ന് ഭൂയാസ്+സ് എന്നും ആദ്യത്തെ സ് എന്നതിനു ലോപം വന്ന് ഭൂയാ+സ് എന്നും രുത്വവിസർഗ്ഗങ്ങൾ വന്ന് ഭൂയാഃ എന്നും സിദ്ധിച്ചു.

മധ്യമപുരു‌ഷദ്വിവചനത്തിൽ ഥസ് ആദേശം വന്ന് ‘തസ്ഥസ്ഥമിപാം താന്തന്താമഃ’ എന്ന സൂത്രത്താൽ ഥസ് എന്നതിന് താം ആദേശമായി വന്ന് ഭൂ+തം എന്നും [ 123 ]

പ്രഥമപുരു‌ഷദ്വിവചനത്തിലെ പ്രക്രിയ പോലെ ഭൂയാസ്+തം=ഭൂയാസ്തം എന്നും സിദ്ധിച്ചു. ബഹുവചനത്തിൽ ഥ ആദേശമായി വന്ന് ‘തസ്ഥസ്ഥമിപാം താന്തന്താമഃ’ എന്ന സൂത്രത്താൽ ഥ എന്നതിന് ത ആദേശമായി വന്ന് ഭൂയാസ്+ത=ഭൂയാസ്ത എന്നും സിദ്ധിച്ചു.

ഉത്തമപുരു‌ഷൈകവചനത്തിൽ മി ആദേശം വന്ന് മി എന്നതിന് അമ് ആദേശം വന്ന് പ്രഥമപുരു‌ഷ ബഹുവചനത്തിൽ പോലെ ഭൂയാസ്+അമ്=ഭൂയാസം എന്നു സിദ്ധമായി.

ഉത്തമപുരു‌ഷ ദ്വിവചനത്തിൽ വസ് ആദേശം വന്ന് ഏകവചനത്തിൽപോലെ ഭൂയാസ്+വസ് എന്നിരിക്കെ നിത്യങിതഃ എന്ന സൂത്രത്താൽ വസ് എന്നതിലെ സകാരം ലോപിച്ച് ഭൂയാസ്+വ=ഭൂയാസ്വ എന്നും രൂപം സിദ്ധിച്ചു.

ടി ബഹുവചനത്തിന് മുമ്പ് ആദേശം വന്ന് ഭൂയാസ്+മസ് എന്നിരിക്കെ സകാരം ലോപിച്ച് ഭൂയാസ്+മ=ഭൂയാസ്മ എന്ന രൂപം സിദ്ധമായി.

‘ലുങ്‘ (3-2-11). ഭൂതാർത്ഥവൃത്തിയായിരിക്കുന്ന ധാതുവിന് അതായത് ലിട്, ലങ് ഇതുകളിൽ പറയപ്പെട്ട വിശേ‌ഷങ്ങൾ ഇല്ലാതെ ഇരിക്കുന്ന കാലത്തെ മാത്രം കുറിക്കുന്നിടത്ത് ലുങ് വരും.

ഭൂ+ലുങ് എന്നിരിക്കെ ഉങ് ഇത്താകയാൽ ലോപിച്ചു പോ ശേ‌ഷം ഭൂ+ എന്നിരിക് ‘ലുങ്‌ലങ്‌ലൃങ്‌ക്ഷ്വഡുദാത്തഃ’ എന്ന സൂത്രത്താൽ ഭൂ+ എന്നതിന് മുമ്പായി അ ചേർന്നു അഭൂ+ല് എന്നും ‘ച്ലി ലുങി’ എന്ന സൂത്രത്താൽ ഭൂ എന്നതിനും ല് എന്നതിനും ഇടയ്ക്ക് ച്ലി വന്നു അഭൂ+ച്ലി+ല് എന്നും ‘ച്ലേഃ സിച്’ (3-1-44) എന്ന സൂത്രത്താൽ ച്ലി [ 124 ] എന്നതിനു ആദേശമായി സ് വന്ന് അഭൂ+സ്+തി എന്നും ‘ഗാതിസ്ഥാഘുപാഭൂഭ്യഃ സിചഃ പരസ്മൈപദേ‌ഷു’ (2-4-77) എന്ന സൂത്രത്താൽ എന്നതി ലോ വന്ന് അഭൂ+തി=അഭൂത്=+ഇ എന്നും ഇതശ്ച എന്ന സൂത്രത്താൽ ഇ എന്നതിന് ലോപം വന്ന് അഭൂ+ത്=അഭൂത് എന്നും സിദ്ധിച്ചു.

പ്രഥമപുരു‌ഷദ്വിവചനത്തിൽ തസ് ആദേശം വന്ന് തസ് എന്നതിനു ത ആദേശം വന് മുൻപ്രക്രിയപോലെ അഭൂ+താം=അഭൂതാം എന്നായി

ബഹുവചനത്തിൽ ഝി ആദേശം വന്ന് ഝിയ്ക്ക് അന്തി എന്ന ആദേശം വന്ന് മുൻപോലെ അഭൂ+അന്തി എന്നും ഭുവോവുഗ്ലുങ്‌ലിടോഃ എന്ന സൂത്രത്താൽ ഭൂ എന്നതിനു പിൻപായി വ് എന്ന ആഗമം ചേർന്ന് അഭൂ+ഗ്+അന്തി=അഭുവ്+അൻ+ത്+ഇ എന്നും ത്, ഇ ഈ രണ്ടുകൾക്കും ലങ് പ്രക്രിയയിൽ വിവരിച്ച വിധത്തിൽ ലോ വന്ന് അഭുവ്+അൻ=അഭുവൻ എന്നും സിദ്ധിച്ചു.

മധ്യമപുരു‌ഷൈകവചനത്തിൽ സി ആദേശം വന്ന് മുൻപറഞ്ഞ പ്രകാരം അഭൂ+സ്+ഇ എന്നിരിക്കെ ഇകാരത്തിന് ലോപവും രുത്വവിസർഗ്ഗങ്ങളും വന്ന് അഭൂഃ എന്നു സിദ്ധിച്ചു.

മധ്യമപുരു‌ഷ ദ്വിവചനത്തിൽ ഥസ് ആദേശം വന്ന് ഥസ് എന്നതിന് തം ആദേശം വന്ന് അഭൂ+തം=അഭൂതം എന്നു സിദ്ധിച്ചു.

ബഹുവചനത്തിൽ ഥ എന്ന ആദേശം വന്ന് അതിനു ത ആദേശം വന്ന് അഭൂ+ത=അഭൂത എന്നു സിദ്ധിച്ചു. [ 125 ]

ഉത്തമപുരു‌ഷൈകവചനത്തിൽ മി ആദേശം വന്ന് അതിന് അമ് ആദേശം വന്ന് അഭൂ+അമ് എന്നിരിക്കെ ഭൂ+എന്നതിന് വ് എന്ന ആഗമം ചേർത്ത് അഭൂ+വ്+അമ്=അഭുവം എന്നി സിദ്ധിച്ചു.

ഉത്തമപുരു‌ഷദ്വിവചനത്തിൽ വസ് ആദേ വന്ന് അഭൂ+വസ് എന്നിരിക്കെ സ് എന്നതിന് ലോപം വന്ന് അഭൂ+മ=അഭൂമ എന്ന രൂപം സിദ്ധിച്ചു.

‘ലിങ് നിമിത്തേ ലൃങ് ക്രിയാതിപത്തൗ’ (3-3-139) ലിങ് നിമിത്തം, ഹേതുമത്ഭാവാദി (അതു ഭവിക്കുമെങ്കിൽ ഇതു ഭവിക്കും എന്നുള്ള) ഭവി‌ഷ്യദർത്ഥങ്ങളിൽ ലൃങ് വരും. ക്രിയ ഉണ്ടാകാതെ ഇരിക്കുമ്പോൾ അതായത്കാരണകാര്യങ്ങൾ രണ്ടും ഇല്ലാത്തിടത്തിൽ അക്കാരണമിരുന്നെങ്കിൽ ഇക്കാര്യമുണ്ടായേനെ(ഉണ്ടാകുമായിരുന്നു) എന്നു ചൊല്ലുന്നതിന് ലൃങ് ഉപയോഗപ്പെടും. ഭൂ+ലൃങ് എന്നിരിക്കുമ്പോൾ ഋങ് അടയാളമായി മാത്രമിരിക്കയാൽ ഇത്ത് എന്നുള്ള നാമത്തിന് അർഹമായി ലോപിച്ചു പോയി ശേ‌ഷം ല് എന്നു മാത്രം ഇരിക്കുന്നു. ഭൂ+ല് എന്നിരിക്കെ ഭൂ എന്നതിന്റെ മുമ്പായി അകാരം അഭൂ+ല് എന്നും ല് എന്നതിന് തി ആദേശം വന്ന് അഭൂ+തി എന്നും ‘സ്യതാസീലൃലുടോഃ’ എന്ന സൂത്രത്താൽ ഭൂ എന്നതിനും തി എന്നതിനും മധ്യത്തിൽ സ്യ ആഗമം വന്ന് അഭൂ+സ്യ+തി എന്നും ‘ആർധധാതുകസ്യേഡ്വലാദേഃ’ എന്ന സൂത്രത്താൽ സ്യ എന്നതിനു മുമ്പായി ഇ എന്ന ആഗമം വന്നു അഭൂ+ഇ+സ്യ+തി=അഭ്+ഊ+സ്യ+തി എന്നും ഊ എന്നതിനു ഓ ആദേശം വന്നു അഭ്+ഓ+ഇ+സ്യ+തി എന്നും ഓ എന്നതിന് അവ് എന്ന ആദേശം വന്ന് അഭ്+അവ്+ഇ+സ്യ+തി എന്നും സ്യ എന്നതിലെ സകാരത്തിനു ‌ഷകാരം വന്ന് അഭ്+അവ്+ഇ+‌ഷ്യ+തി എന്നും തി എന്ന [ 126 ] പ്രത്യയത്തിലുള്ള ഇകാരത്തിനു ലോപം വന്ന് അഭ്+അവ്+ഇ+‌ഷ്യ+ത്=അഭവി‌ഷ്യത് എന്നും രൂപം സിദ്ധിച്ചു.

പ്രഥമപുരു‌ഷദ്വിവചനത്തിൽ തസ് ആദേശം വന്ന് തസ് എന്നതിന് താം ആദേശം വന്ന് മുൻപറഞ്ഞ വിധത്തിൽ അഭവി‌ഷ്യതാം എന്നു സിദ്ധിച്ചു.

ബഹുവചനത്തിൽ ഝി ആദേശം വന്ന് ഝി എന്നതിനു അന്തി എന്ന ആദേശം വന്ന് മുൻപറഞ്ഞപ്രകാരം അഭവി‌ഷ്യ+അന്തി=അഭവി‌ഷ്+യ്+അ+അന്തി എന്നും അ, അ ഇവരണ്ടിനും കൂടി ആദേശമായി ഒരു അകാരം വന്ന് അഭവി‌ഷ്+യ്+അന്തി=അഭവി‌ഷ്+യ്+അൻ+ത്+യ് എന്നും ത്, ഇ ഇവ രണ്ടിനും ലോപം വന്നു അഭവി‌ഷ്+യ്+അൻ=അഭവി‌ഷ്യൻ എന്നും രൂപം സിദ്ധിച്ചു.

മദ്ധ്യമപുരു‌ഷൈകവചനത്തിൽ സി എന്ന ആദേശം വന്ന് അഭവി‌ഷ്യ+സി=അഭവി‌ഷ്യ+സ്+ഇ എന്നിരിക്കെ ഇ എന്നതിന് ലോപം വന്ന് അഭവി‌ഷ്യ+സ് എന്നും രുത്വവിസർഗ്ഗങ്ങൾ വന്ന് അഭവി‌ഷ്യഃ എന്നും രൂപം ഉണ്ടായി.

മദ്ധ്യമപുരു‌ഷ ദ്വിവചനത്തിൽ ഥസ് ആദേശവും അതിനു തം ആദേശവും വന്ന് അഭവി‌ഷ്യ+തം=അഭവി‌ഷ്യതം എന്ന രൂപം സിദ്ധിച്ചു.

ബഹുവചനത്തിൽ ല് എന്നതിന് ഥ എന്നും ഥ എന്നതിന് ത എന്നും ആദേശങ്ങൾ വന്ന് അഭവി‌ഷ്യ+ത=അഭവി‌ഷ്യത എന്ന രൂപം സിദ്ധിച്ചു.

ഉത്തമപുരു‌ഷൈകവചനത്തിൽ ല് എന്നതിന് മി എന്നും മി എന്നതിന് അമ് എന്നും ആദേശങ്ങൾ വന്ന് അഭവി‌ഷ+[ 127 ]അമ്=അഭവി‌ഷ്+യ്+അ+അം എന്നിരിക്കെ അ, അ എന്നുള്ള രണ്ടിന കൂ ഒ അകാരം ആദേശമാ വന്ന് അഭവി‌ഷ്+യ്+അമ്=അഭവി‌ഷ്യം എന്ന രൂപം സിദ്ധിച്ചു.

ഉത്തമപുരു‌ഷദ്വിവചനത്തിൽ എന്നതിന് വസ് ആദേശം വന്ന് അഭവി‌ഷ്യ+വസ് എന്നിരിക്കെ അഭവി‌ഷ്യ എന്നതിലെ അന്ത്യമായ അകാരത്തിന് ‘അതോദീർഘോയഞി’ എന്ന സൂത്രത്താൽ ദീർഘം വന്ന് അഭവി‌ഷ്യാ+വസ് എന്നും നിത്യങ എന്ന സൂത്രത്താൽ സകാരലോപം വന്ന് അഭവി‌ഷ്യാവ എന്നും രൂപം സിദ്ധമായി.

ഉത്തമപുരു‌ഷ ബഹുവചനത്തിൽ ല് എന്നതിന് മസ് ആദേശം വന് മ ക്രിയയനുസരിച് ദീർഘവും സകാരലോപവും വന്ന് അഭവി‌ഷ്യാമ എന്നു സിദ്ധമായി. [ 128 ]

"https://ml.wikisource.org/w/index.php?title=ആദിഭാഷ/ധാതുനിരൂപണം&oldid=135005" എന്ന താളിൽനിന്ന് ശേഖരിച്ചത്