സംവാദം:ശ്രീ നാരായണ ഗുരു/അനുബന്ധം: 1090 മുതൽ മഹാസമാധി വരെ

Page contents not supported in other languages.
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ഇത് രചിച്ചത് ട്.ഭാസ്കരനാണെങ്കിൽ, അദ്ദേഹം മരിച്ചത് 2010ലാണെങ്കിൽ, ഇതിന് പകർപ്പവകാശമുണ്ട്. ഇവിടെ ചേർക്കാൻ കഴിയില്ല. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 18:11, 23 ഫെബ്രുവരി 2013 (UTC)[മറുപടി]

തോന്നക്കൽ ആശാൻ സ്മാരക കമ്മറ്റി പ്രസിദ്ധികരിച്ച ആശാൻ രചിച്ച ഗുരു ജീവചരിത്രമാണ് 15-ആം അദ്ധ്യായം വരെ. http://sreyas.in/narayanaguru ൽ ഇതിന്റെ സ്കാൻ പിഡീഎഫ് ഉണ്ട്. 1090 മുതൽ സമാധി വരെ എന്നൊരു അനുബന്ധം ഇതിൽ ചേർതിട്ടുണ്ട്. ഇത് ഇവിടെ ചേർക്കൻ പറ്റുമോ എന്നറിഞ്ഞാൽ കൊള്ളാം. ആതല്ലെങ്കിൽ ഗുരുവിന്റെ ജീവ ചരിത്രം പൂർണ്ണമാകില്ല. Sandeepndas (സംവാദം) 02:20, 24 ഫെബ്രുവരി 2013 (UTC)[മറുപടി]

രചയിതാവ് മരിച്ചു 60 വർഷം കഴിയാതെ രചന ഇവിടെ ചേർക്കാൻ കഴിയുകയില്ല. അല്ലെങ്കിൽ രചയിതാവിന്റെ സമ്മതത്തോടെ സ്വതന്ത്ര ലൈസെൻസിൽ പ്രസിദ്ധീകരിക്കപ്പെട്ടതായിരിക്കണം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 13:45, 24 ഫെബ്രുവരി 2013 (UTC)[മറുപടി]

ഞാൻ തോന്നക്കൽ ആശാൻ സ്മാരക കമ്മറ്റിയെ ബന്ധപ്പെട്ടിരുന്നു. ആശാൻ വിവേകോദയത്തിൽ പ്രസിദ്ധീകരിച്ച ഗുരു ജീവചരിത്രമാണ് അവർ ഒരു പുസ്തകമായി പ്രസിദ്ധികരിച്ചത്. ടി.ഭാസ്കരൻ സ്വതന്ത്രമായൊരു അനുബന്ധം മാത്രമാണ് എഴുതിയത്. ഇത് അദ്ദേഹത്തിന്റെ ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടില്ല. വിക്കീപീഢിയയിൽ ഉപയോഗിക്കുന്നതിന് തടസ്സമില്ല. Sandeepndas (സംവാദം) 12:55, 26 ഫെബ്രുവരി 2013 (UTC)[മറുപടി]

അവരു പറഞ്ഞു എന്നതുകൊണ്ട് ഇന്ത്യയിലെയോ ഗ്രന്ഥശാലയിലെയോ നിയമത്തിൽ മാറ്റം വരുമെന്നു കരുതുന്നില്ല. രചയിതാവിന്റെ കയ്യിലെ മാത്രം കാര്യമാണെന്നു വിചാരിക്കുന്നു. ഇതിനെ സ്വതന്ത്രമാക്കാൻ അവർക്ക് ഔദ്യോഗികമായി എങ്ങനെ സഹായിക്കാനാകുമെന്ന്, മനോജോ മറ്റോ അഭിപ്രായം പറയും. തല മുതിർന്ന ഉപയോക്താക്കളുടെ അഭിപ്രായത്തിനായി നമുക്കു കാക്കാം --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 13:00, 26 ഫെബ്രുവരി 2013 (UTC)[മറുപടി]
ഈ അനുബന്ധം പ്രസിദ്ധീകൃതമായ മൂലകൃതിയിൽ ഉണ്ടായിരുന്നോ? ഇല്ലെങ്കിൽ അതെങ്ങനെ ഇവിടെ ഉൾപ്പെടുത്തും? അതുൾപ്പെടുത്തേണ്ട ആവശ്യവുമില്ലല്ലോ. --സിദ്ധാർത്ഥൻ (സംവാദം) 14:45, 26 ഫെബ്രുവരി 2013 (UTC)[മറുപടി]
അവർ പറഞ്ഞിട്ട് കാര്യമില്ല. രേഖാമൂലം രചയിതാവ് പകർപ്പവകാശമുക്തം ആക്കണം. എങ്കിലേ നടക്കൂ. അങ്ങനെ സമ്മതിച്ചുകൊണ്ടുള്ള രചയിതാവിന്റെ സമ്മതപത്രം കിട്ടിയാൽ ഇവിടെ ഇടുന്നതിൽ തെറ്റില്ല. അല്ലാത്ത പക്ഷം നീക്കം ചെയ്യേണ്ടി വരും--ബാലു (സംവാദം) 17:19, 26 ഫെബ്രുവരി 2013 (UTC)[മറുപടി]
പ്രസിദ്ധീകരിക്കപ്പെടാത്ത ഒന്നും തന്നെ വിക്കിഗ്രന്ഥശാലയിൽ പാടില്ല. അതുകൊണ്ട് പ്രസ്തുതഭാഗം ഒഴിവാക്കപ്പെടണം. --Vssun (സംവാദം) 02:01, 27 ഫെബ്രുവരി 2013 (UTC)[മറുപടി]
ഞാൻ തോന്നക്കൽ ആശാൻ സ്മാരക കമ്മറ്റിയെ ബന്ധപ്പെട്ടുണ്ട്. അവർ പകർപ്പവകാശമില്ലായ്മ എഴുതിത്തരാമെന്നേറ്റിട്ടുണ്ട്.Sandeepndas (സംവാദം) 11:17, 28 ഫെബ്രുവരി 2013 (UTC)[മറുപടി]

\\അവർ പകർപ്പവകാശമില്ലായ്മ എഴുതിത്തരാമെന്നേറ്റിട്ടുണ്ട്\\

പകർപ്പവകാശമില്ലായ്മ അല്ല വേണ്ടത്. xyz കൃതിയുടെ പകർപ്പവകാശ ഉടമസ്ഥനായ/ഉടമസ്ഥരായ ഞാൻ/ഞങ്ങൾ, xyz എന്ന ഈ കൃതി സ്വതന്ത്രപകർപ്പവകാശലൈസൻസിൽ (ഉദാ:CC-BY-SA) പ്രസിദ്ധീകരിക്കുന്നു എന്ന ഒരു സ്റ്റെറ്റ്മെന്റ് ആണ് ആവശ്യം. --Shijualex (സംവാദം) 09:03, 1 മാർച്ച് 2013 (UTC)[മറുപടി]

ക്ഷമിക്കണം, അപ്പോഴും ഒരു പ്രശ്നം ഉണ്ട്. സുനിലേട്ടൻ പറഞ്ഞതുപോലെ പ്രസിദ്ധീകരിക്കപ്പെടാത്ത ഒന്നും ഗ്രന്ഥശാലയിൽ പാടില്ല..--ബാലു (സംവാദം) 12:41, 1 മാർച്ച് 2013 (UTC)[മറുപടി]
ഇതു അദ്ദേഹത്തിന്റെ സ്വന്തം കൃതിയായി പ്രസിദ്ധീകരിച്ചിട്ടില്ലെന്നേയുള്ളു, പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ കൂടെ ഇതും പ്രസിദ്ധീകരിച്ചു എന്നാണ്നിക്കു മനസ്സിലാകുന്നത്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 14:26, 1 മാർച്ച് 2013 (UTC)[മറുപടി]

അത് മതി എവിടെയെങ്കിലും പ്രസിദ്ധികരിച്ചാൽ മതി. പ്രസിദ്ധീകരിക്കലിനെക്കാൾ പ്രധാന്യമുള്ളതായി എനിക്ക് തോന്നുന്നത് കൃതികലുടെ ശ്രദ്ധേയത ആണ്. ഇവിടെ സൂചിപ്പിച്ച കാര്യങ്ങൾ കുറച്ച് സീരിയസായി ചർച്ച ചെയ്യേണ്ട സമയം ആയിട്ടുണ്ട്. --Shijualex (സംവാദം) 17:40, 1 മാർച്ച് 2013 (UTC)[മറുപടി]

ഇത് ഒരു അനുബന്ധം മാത്രമാണ്. വിക്കിയിലെ പല ഗ്രന്ഥങ്ങളിലേയും ആമുഖവും മറ്റും എഴുത്തിയത് ഇപ്പോൾ ജീവിച്ചിരിക്കുന്ന വ്യക്തികളിൽ പലരുമാണ്. അവയെല്ലാം ഇതേപോലെ നിക്കം ചെയ്യേണ്ടിവരുമോ? - Sandeepndas (സംവാദം) 04:36, 2 മാർച്ച് 2013 (UTC)[മറുപടി]

അത് വേണ്ടി വരും. പൊതുസഞ്ചയത്തിൽ ഉള്ളത്/സ്വതന്ത്രപകർപ്പവകാശത്തിൽ ഉള്ളത് മാത്രമേ ഗ്രന്ഥശാലയിൽ പറ്റൂ. --Shijualex (സംവാദം) 06:07, 2 മാർച്ച് 2013 (UTC)[മറുപടി]

ഇവിടെ നമ്മൾ ചേർക്കുന്ന എല്ലാ കൃതികളുടെയും അനുബന്ധങ്ങളും, ആമുഖങ്ങളും ശ്രദ്ധിക്കാറുണ്ട്, ഉറപ്പില്ലെങ്കിൽ നമ്മൾ കഴിവതും അവയെ ഒഴിവാക്കാറും ഉണ്ട്. പല ഡെജാവു താളുകളും നമ്മൾ പലവുരു ചീന്തിക്കളഞ്ഞിട്ടാണ് ഇവിടെ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇനി നമ്മുടെ കണ്ണുവെട്ടിച്ച് വല്ലതും ഉള്ളിൽ കയറുയതായി സന്ദീപിന് തോന്നുന്നുണ്ടെങ്കിൽ, എല്ലാവരുടെയും ശ്രദ്ധയിൽ കൊണ്ടുവരാവുന്നതാണ്, നമ്മൾ അവയെ അവശ്യം ഒഴിവാക്കും. ഗ്രന്ഥശാലയിൽ ജീവിച്ചിരിക്കുന്ന ഒന്നു രണ്ടു വ്യക്തികളുടെ പുസ്തകങ്ങൾ ഉണ്ട്, ദേവിക വേണു എന്നിവരുടേത്. അവരത് സ്വതന്ത്ര ലൈസെൻസിൽ പ്രസിദ്ധീകരിച്ചതാണ്.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:24, 3 മാർച്ച് 2013 (UTC)[മറുപടി]

തോന്നക്കൽ ആശാൻ സ്മാരക കമ്മറ്റി ഇപ്പോൾ ഒരു ഗവ. സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള Asan National Institute of Culture ആണ്. K A N I Cഔദ്ധ്യോഗിക വെബ്സൈറ്റ്. സാധാരണ ഗവ. കാര്യാലയങ്ങളിൽ നമ്മൾ അഭിമുഖീകരിക്കുന്ന മുഖീകരിക്കുന്ന അതേ പ്രശ്നം ഇവിടെയുമുണ്ട്. തോന്നക്കൽ അടുത്തുള്ള ഒരു വിക്കീപീഡിയൻ ഇവരുടെ കാര്യാലയം സന്ദർശിച്ചാൽ സ്വതന്ത്രപകർപ്പവകാശലൈസൻസിൽ പ്രസിദ്ധീകരിക്കുന്നു എന്ന ഒരു സ്റ്റെറ്റ്മെന്റ് നേടിയെടുക്കാം. തോന്നക്കൽ അടുത്തുള്ള ആരുങ്കിലും ഉണ്ടോ? KANIC ബന്ധപ്പെടേണ്ട സംഖ്യ സൈറ്റിൽ ഉണ്ട്.

ഇന്നലെ KANIC-ൽ നിന്ന് എനിക്ക് ഒരു ഫോൺ വിളി വന്നു. അവർക്ക് ഞാൻ അയച്ച e-mail ന്റെ അടിസ്ഥാനത്തിലായിരുന്നു അത്. അവർ നമ്മുടെ ആവിശ്യം ഗൗരവപൂർവ്വമായി പർഗണിച്ചെന്നും എന്നാൽ കമ്മറ്റിയുടെ തീരുമാനത്തിനായി കാത്തിരിക്കണമെന്നുമാണ് അറിയിച്ചത്. സഭാദ്ധ്യക്ഷനെ നേരിട്ടൊന്ന് (തിങ്കളാഴ്ച) വിളിക്കാനറിയിച്ച് മൊബൈൽ സംഖ്യയും തന്നു. എന്ന് Sandeepndas (സംവാദം) 02:08, 10 മാർച്ച് 2013 (UTC)[മറുപടി]

ചേർത്തലയിൽ നിന്നും 160കി.മി. അകലെയുള്ള KANIC ന്റെ ഓഫീസിൽ ഞാൻ 25-10-2013 വെള്ളിയാഴ്ച ഞാൻ നേരിട്ടു പോയി. ചെയർമാനു മായ് നേരിട്ടു സംസരിച്ചൂ. പ്രസ്തുത കൃതിയുടെ അവകാശം അവർക്കല്ല, അതിനാൽ ഡോ. ടി ഭസ്കരന്റെ കുടുംബത്തെ ബന്ധപ്പെടാൻ പറഞ്ഞു. തിരികെ ഏറാണാകുളത്തു വന്നു ഡോ. ടി ഭസ്കരന്റെ മകൻ നിരഞയുമായി സംസാരിച്ചു. അവർ ഒരു ഔദ്ദ്യോഗിക മെയിൽ അയക്കാൻ ആവിസ്യപ്പെട്ടതു മൂലം ഞാൻ അതു ചെയ്തിട്ടൂണ്ട്. മറൂപടീക്കായി കാത്തിരിക്കുക. നന്ദി - Sandeepndas (സംവാദം) 05:27, 28 ഒക്ടോബർ 2013 (UTC)[മറുപടി]

ഡോ. ടി. ഭാസ്കര൯ മെമ്മോറിയൽ ട്രസ്ററ്, പ്രസ്തുത രചന പ്രസിദ്ധീകരിക്കാനുളള അവകാശം തന്നു: I hereby affirm that: M/s.Dr.T.Bhaskaran Memoril Trust, represented by T B Niranj, S/o, Dr.T.Bhaskaran and Managing Trustee of Dr.T.Bhaskaran Memorial Trust, is the sole owner of the exclusive copyright of Anubandham: 1090 to Great Samadhi by Dr. T Bhaskaran.

I agree to publish that work under the free license "Creative Commons Attribution-ShareAlike 3.0 Unported" I acknowledge that by doing so I grant anyone the right to use the work in a commercial product or otherwise, and to modify it according to their needs, provided that they abide by the terms of the license and any other applicable laws. I am aware that this agreement is not limited to Wikipedia or related sites. I am aware that I always retain copyright of my work, and retain the right to be attributed in accordance with the license chosen. Modifications others make to the work will not be claimed to have been made by me. I acknowledge that I cannot withdraw this agreement and that the content may or may not be kept permanently on a Wikimedia project.

മെയിൽ permissions-commons@wikimedia.org ലേക്ക് അയച്ചിട്ടുണ്ട്. Sandeepndas (സംവാദം) 17:20, 6 നവംബർ 2013 (UTC)[മറുപടി]

float ശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ. മുകളിലെ മെയിൽ permissions-ml@wikimedia.org ഇതിലേക്ക് അയച്ചാൽ മതിയായിരുന്നു. അങ്ങനെയാണെങ്കിൽ മലയാളികളായ സന്നദ്ധപ്രവർത്തകരായിരിക്കും OTRS വെരിഫൈ ചെയ്യുക. --മനോജ്‌ .കെ (സംവാദം) 22:23, 6 നവംബർ 2013 (UTC)[മറുപടി]
OTRS Wikimedia വിക്കിമീഡിയ ഒ.റ്റി.ആർ.എസ്. സൗകര്യം ഉപയോഗിച്ച്, ഈ കൃതി ഉപയോഗിക്കാനുള്ള അനുമതി ഉറപ്പാക്കുകയും ശേഖരിച്ചു വെയ്ക്കുകയും ചെയ്തിട്ടുണ്ട്.
ഒ.റ്റി.ആർ.എസ്. അംഗത്വമുള്ള ഉപയോക്താക്കൾക്ക് ഇത് ലഭ്യമാണ്. ഈ കൃതി മറ്റെവിടെയെങ്കിലും പുനരുപയോഗിക്കാൻ താങ്കളാഗ്രഹിക്കുന്നുവെങ്കിൽ, ദയവായി മാർഗ്ഗരേഖ വായിക്കുക. താങ്കൾ കോമൺസ് ഉപയോക്താവായിരിക്കെ അനുമതിയുടെ സാധുത പരിശോധിക്കാനാഗ്രഹിക്കുന്നുവെങ്കിൽ, ദയവായി ഒ.റ്റി.ആർ.എസ്. അംഗത്വമുള്ള ആരെയെങ്കിലും സമീപിക്കുക അല്ലെങ്കിൽ ഒ.റ്റി.ആർ.എസ്. നോട്ടീസ്ബോർഡിൽ ഒരു കുറിപ്പിടുക.

English | Esperanto | +/-