Jump to content

ശ്രീമൂലരാജവിജയം/രാജ്യഭരണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ശ്രീമൂലരാജവിജയം (ചരിത്രം)
രചന:എസ്. രാമനാഥ അയ്യർ
രാജ്യഭരണം

[ 8 ]


രാജ്യഭരണം


ഇതിനുമുമ്പിൽ പ്രസ്താവിച്ചിട്ടുള്ളതുപോലെ ൧൮൦൫‍ാം വൎഷത്തിലെ ഉടമ്പടി ഐശ്വൎയ്യാഭിവൃദ്ധികരമായ കാലത്തെ ജനിപ്പിച്ചു. ഓരോ തമ്പുരാന്റെ രാജ്യഭാരകാലവും രാജ്യഭരണ വിഷയത്തിലും പ്രജകളുടെ ക്ഷേമാഭിവൃദ്ധിയിലും സ്തിരമായ അഭിവൃദ്ധിയോടു കൂടിയായിരുന്നു. ഇപ്പോഴത്തെ വല്യ തമ്പുരാന്റെ പൂൎവന്മാരായ രണ്ടുമഹാരാജാക്കന്മാരുടെ കാലത്തു (൧൮൬൦‍ാമാണ്ടുമുതൽ ൧൮൮൫ആമാണ്ടുവരെ) രാജ്യഭരണതന്ത്രം ഒരു പുത്തനായ നാഗരീകത്തോടുകൂടിയവിധത്തിൽ ഉടച്ചുവാൎക്കപ്പെട്ടു. ൟ കാലം ഉപൎയ്യുപരിക്ഷേമകരങ്ങളായ അനേകം ഏൎപ്പാടുകളുടെ ജനനകാലമായിരുന്നു. ആധാരങ്ങൾ രജിസ്തർ ചെയ്യുന്നതിനു ഒരു ഡിപ്പാൎട്ടുമെന്റു ഏൎപ്പെടുത്തുകയും, റവന്യു, പോലീസു, ജൂഡിഷ്യൽ ൟ ഡിപ്പാൎട്ടുമെന്റുകളെ പുതിയമാതിരി പരിഷ്ക്കരിക്കയും ഒരു കാളേജ് സ്താപിക്കയും, പ്രാഥമിക വിദ്യാഭ്യാസത്തിനും ഉന്നത വിദ്യാഭ്യാസത്തിനും വേണ്ട ഏൎപ്പാടുകൾ ചെയ്കയും കാഴ്ചബഗ്ലാവും ഹജൂർ കച്ചേരിമുതലായ കെട്ടിടങ്ങൾ കെട്ടുകയും വൎക്കലകുന്നിനെതുരന്ന തിരുവിതാംകോട്ടിനും കൊച്ചിക്കും തമ്മിൽ തുടൎച്ചയായും തടസ്തമില്ലാത്തതുമായ ജലസഞ്ചാരമാൎഗ്ഗത്തെ ഉണ്ടാക്കുകയും അനേകം ആറുകളിൽ പാലംകെട്ടുകയും കൃഷിക്കു ഉപയോഗമായ അനേകം പണികളെ പൂൎവസ്തിതിയിൽ നന്നാക്കുകയും പുത്തനായി ഏൎപ്പെടുത്തുകയും സൎക്കാർ പാട്ടവസ്തുക്കളിന്മേൽ കുടികൾക്കു ഉടമസ്താവകാശം കൊടുക്കയും ദോഷകരങ്ങളായ അനേകവിധം കരങ്ങളെയും പാവപ്പെട്ടവൎക്കു ദോഷകരങ്ങളായ അനേകവിധം കരങ്ങളെയും പാവപ്പെട്ടവൎക്കു അത്യുപദ്രകരമായിരുന്ന ഏതാനും [ 9 ] ഊഴിയങ്ങളേയും നിറുത്തൽചെയ്കയും പബ്‌ളിക്കു റോഡ്ഡുകളിലും രാജമാൎഗ്ഗങ്ങളിലും കച്ചേരിമുതലായ സ്തലങ്ങളിലും കീഴ്ജാതിക്കാൎക്കു കേറാൻ പാടില്ലെന്നുള്ള പൂൎവാചാരത്തെ ഇല്ലാതെ ആക്കുകയും സംസ്ഥാനം ഒട്ടുക്കു സൎവേയും കണ്ടെഴുത്തും നടത്താൻ ഏൎപ്പാടു ചെയ്കയും ചെയ്തിട്ടുള്ളതു ൟകാലത്തിനിടക്ക് ആരംഭിക്കപ്പെട്ട പരിഷ്കാരങ്ങളിൽ ചിലവയായിരുന്നു.

തിരുമനസ്സിലേക്കു മുമ്പു രാജ്യഭാരം ചെയ്ത മഹാരാജാക്കന്മാരാൽ ആരംഭിക്കപ്പെട്ട ഏൎപ്പാടുകൾ ഈ തിരുമനസ്സിലെ രാജ്യഭാരകാലത്തിനിടക്കു പൂൎണ്ണമാക്കപ്പെട്ടു. അനേകം ഏൎപ്പാടുകളിൽ കൂടുതൽ ചെയ്യപ്പെട്ടു.

രാജ്യഭരണവിഷയത്തിൽ തിരുമനസ്സു വഹിക്കുന്നഭാരവും അംശവും വലുതാകുന്നു. തിരുമനസ്സിലെ ആജ്ഞക്കായി അയക്കപ്പെടുന്ന ലേഖനകൂട്ടങ്ങളെ തീൎച്ചപ്പെടുത്തുന്നതിനായി തിരുമനസ്സുകൊണ്ടു ദിവസം അനേകം മണിക്കൂർനേരം വിനയോഗിക്കുന്നു. പ്രജാക്ഷേമ സംബന്ധമായ സകല കാൎയ്യങ്ങളിലും തിരുമനസ്സുകൊണ്ടു വലുതായ താല്പൎയ്യവും ആദരവും പ്രദൎശിപ്പിക്കുന്നുണ്ടെന്നും രാജ്യഭരണ യന്ത്രത്തിന്റെ ഓരോ അംശത്തിന്റെയും വിവരങ്ങളെക്കുറിച്ചു തിരുമനസ്സിലേക്കു സൂക്ഷ്മമായ പരിജ്ഞാനമുണ്ടെന്നും ഉള്ളതു പ്രസിദ്ധമാകുന്നു. ഈ സംഗതിയെക്കുറിച്ചു മദ്രാസ് ഗവൎമ്മേന്റിൽനിന്നും പതിവായി ആവൎത്തിച്ചു ശ്ലാഘിക്കയും ചെയ്യുന്നുണ്ടു. പൊതുജനോപയോഗങ്ങളായ അനേകം ഏൎപ്പാടുകൾ നല്ലവിധത്തിൽ രാജ്യഭാരം ചെയ്യണമെന്നു തിരുമനസ്സിലേക്കു മേല്ക്കുമേലുള്ള ഉൽകണ്ഠയിൽനിന്നും ജനിച്ചവയാകുന്നു. ഈ ഏൎപ്പാടുകൾ ൟ രാജ്യത്തിലുള്ള ഉപവത്തികളേയും വിഭവങ്ങളേയും വികസിപ്പിക്കുന്നതിലും പ്രജകളുടെ ശ്രെയസ്സിനെ അഭിവൃദ്ധിയാക്കുന്നതിലും തിരുമനസ്സിലേക്കുള്ള സ്തായിയായ താൽപ്പൎയ്യത്തിന്റെ മുദ്രകളെ വഹിച്ചിരിക്കുന്നൂ.

നിയമനിൎമ്മാണ സഭ.


൧൮൮൮‍ാം വൎഷംവരെ നിയമങ്ങൾ ഉണ്ടാക്കുന്ന ജോലി മറ്റു ഗവൎമ്മേന്റുകൾ എന്നപോലെ [ 10 ] ഹുജൂരിൽനിന്നുംതന്നെ നടത്തപ്പെട്ടുവന്നു. ഇപ്പോൾ ഇതിനായി നിയമനിൎമ്മാണസഭ ഏൎപ്പെടുത്തപ്പെട്ടിട്ടുണ്ടു, ഇതുകൊണ്ടു ഓരോ നിയമത്തിന്റെയും ഗുണദോഷങ്ങളെ പരസ്യമായി ഗുണദോഷ വിചിന്തനം ചെയ്യുന്നതിനും വേണ്ടപോലെ പൎയ്യാലോചിക്കുന്നതിനും ഉള്ള അവസരം ലഭിച്ചിട്ടുണ്ടു. ഒരു ഏൎപ്പാടിനെ സഭയിൽനിന്നും നിയമമാക്കി അനുവദിക്കുംമുമ്പു ആദ്യമായി അതിന്റെ നക്കലിനെ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുകയും പ്രസിദ്ധപ്പെടുത്തിയതിന്മേൽ പൊതുജനങ്ങളുടെ അഭിപ്രായത്തെ ക്ഷണിച്ചുവരുത്തുന്നതിനുള്ള ഏൎപ്പാടുചെയ്കയും പതിവാണ്. ഈ സഭ ഏൎപ്പെടുത്തീട്ടുള്ളതു ൧൮൯൨‍ാം വൎഷത്തിലെ ഇൻഡ്യൻ കൌൺസിൽസ് ആക്‌ടിന്റെ രീതിയിൽ എഴുതപ്പെട്ടിട്ടുള്ള ൧൦൭൩‍ാമാണ്ടത്തെ ൫‍ാം റിഗുലേഷൻ അനുസരിച്ചാണു. സഭ ഒരു പ്രസിഡന്‌റും ൮ൽ കുറയാതെയും ൧൫ൽ കവിയാതെയും സാമാജികന്മാരും ചേൎന്നിട്ടുള്ളതായിരിക്കുന്നു. ൟ സാമാജികന്മാരിൽ ൨/൫ൽകുറയാതെ എണ്ണം സൎക്കാർ ജീവനക്കാരല്ലാത്തവരായിരിക്കണമെന്നും ഏൎപ്പാടുണ്ടു. സൎക്കാർ ജീവനക്കാരല്ലാത്തവരെ സാമാജികന്മാരായി നിയമിക്കുന്നതിൽ ജനങ്ങൾ തന്നെ അവരിടെ പ്രതിനിധികളെ തിരിഞ്ഞു എടുക്കുന്നതിനു ഏൎപ്പാടുചെയ്യാ൯വേണ്ട സൌകൎയ്യങ്ങൾ ൟ സംസ്ഥാനത്തിൽ ഉണ്ടാകുമ്പോൾ അങ്ങിനെ ചെയ്യാമെന്നു ൟ റിഗുലേഷനിൽ വ്യവസ്തചെയ്തിട്ടുണ്ടു.

ഒരു ബില്ലിനെ സഭയിൽ പ്രയോഗിച്ചു ഗുണദോഷവിവേചനംചെയ്തു അനുവദിക്കുന്നതുവരെ ഉണ്ടാകുന്ന താമസംകൂടി പാടില്ലാതെ ഉടൻതന്നെ അടിയന്ത്ര സംഗതികൾക്കു ഒരു ഏൎപ്പാടു നിശ്ചയിക്കേണ്ടിയിരുന്നാൽ ദിവാൻ അതിലേക്ക് ഒരു റിഗുലേഷൻ തയാറാക്കി മഹാരാജാവിന്റെ അനുമതിക്കായി അയക്കുനതിനു അധികൃതനാക്കപ്പെട്ടിരിക്കുന്നു. എന്നാൽ ആ റിഗുലേഷൻ ആറുമാസകാലത്തെക്കുമാത്രമെ സാധുവായിരിക്കയുള്ളു. മറ്റെല്ലാ പ്രധാനസംഗതികളിലും എന്നപോലെ നിയമം ഉണ്ടാക്കുന്ന സംഗതിയിലും ബ്രിട്ടീഷ് റസിഡൻറുമായി [ 11 ] ധാരാളം ആലോചിക്കയും അദ്ദേഹത്തിന്റെ അഭിപ്രായത്തിനേയും ഗുണദോഷത്തേയും യഥായോഗ്യം സ്വീകരിക്കയും ചെയ്യുന്നുണ്ടു.