Jump to content

താൾ:ശ്രീമൂലരാജവിജയം.djvu/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ജനുവരിമാസത്തിൽ ഇൻഡ്യാചക്രവൎത്തിനിയായ മഹാരാജ്ഞി ആജ്ഞാപിച്ചു. അതെകൊല്ലത്തിൽതന്നെ പ്രഞ്ച് അക്കാഡമി എന്ന വിദ്വസ്സഭയിൽനിന്നു "ആഫീസർ ഡിലാഇൻസ്‌റ്റ്രക്ഷൻ പബ്‌ളിക്കു" അതായതു വിദ്യാപ്രചാര ധുരന്ധരൻ എന്ന സ്ഥാനവും തിരുമനസ്സിലേക്കു ലഭിച്ചു. കഴിഞ്ഞാണ്ടു ജി.സി.ഐ.ഈ എന്ന സ്ഥാനം കിട്ടിയതും ചരിത്രാൎഹമാണല്ലോ.



രാജ്യഭരണം


ഇതിനുമുമ്പിൽ പ്രസ്താവിച്ചിട്ടുള്ളതുപോലെ ൧൮൦൫‍ാം വൎഷത്തിലെ ഉടമ്പടി ഐശ്വൎയ്യാഭിവൃദ്ധികരമായ കാലത്തെ ജനിപ്പിച്ചു. ഓരോ തമ്പുരാന്റെ രാജ്യഭാരകാലവും രാജ്യഭരണ വിഷയത്തിലും പ്രജകളുടെ ക്ഷേമാഭിവൃദ്ധിയിലും സ്തിരമായ അഭിവൃദ്ധിയോടു കൂടിയായിരുന്നു. ഇപ്പോഴത്തെ വല്യ തമ്പുരാന്റെ പൂൎവന്മാരായ രണ്ടുമഹാരാജാക്കന്മാരുടെ കാലത്തു (൧൮൬൦‍ാമാണ്ടുമുതൽ ൧൮൮൫ആമാണ്ടുവരെ) രാജ്യഭരണതന്ത്രം ഒരു പുത്തനായ നാഗരീകത്തോടുകൂടിയവിധത്തിൽ ഉടച്ചുവാൎക്കപ്പെട്ടു. ൟ കാലം ഉപൎയ്യുപരിക്ഷേമകരങ്ങളായ അനേകം ഏൎപ്പാടുകളുടെ ജനനകാലമായിരുന്നു. ആധാരങ്ങൾ രജിസ്തർ ചെയ്യുന്നതിനു ഒരു ഡിപ്പാൎട്ടുമെന്റു ഏൎപ്പെടുത്തുകയും, റവന്യു, പോലീസു, ജൂഡിഷ്യൽ ൟ ഡിപ്പാൎട്ടുമെന്റുകളെ പുതിയമാതിരി പരിഷ്ക്കരിക്കയും ഒരു കാളേജ് സ്താപിക്കയും, പ്രാഥമിക വിദ്യാഭ്യാസത്തിനും ഉന്നത വിദ്യാഭ്യാസത്തിനും വേണ്ട ഏൎപ്പാടുകൾ ചെയ്കയും കാഴ്ചബഗ്ലാവും ഹജൂർ കച്ചേരിമുതലായ കെട്ടിടങ്ങൾ കെട്ടുകയും വൎക്കലകുന്നിനെതുരന്ന തിരുവിതാംകോട്ടിനും കൊച്ചിക്കും തമ്മിൽ തുടൎച്ചയായും തടസ്തമില്ലാത്തതുമായ ജലസഞ്ചാരമാൎഗ്ഗത്തെ ഉണ്ടാക്കുകയും അനേകം ആറുകളിൽ പാലംകെട്ടുകയും കൃഷിക്കു ഉപയോഗമായ അനേകം പണികളെ പൂൎവസ്തിതിയിൽ നന്നാക്കുകയും പുത്തനായി ഏൎപ്പെടുത്തുകയും സൎക്കാർ പാട്ടവസ്തുക്കളിന്മേൽ കുടികൾക്കു ഉടമസ്താവകാശം കൊടുക്കയും ദോഷകരങ്ങളായ അനേകവിധം കരങ്ങളെയും പാവപ്പെട്ടവൎക്കു ദോഷകരങ്ങളായ അനേകവിധം കരങ്ങളെയും പാവപ്പെട്ടവൎക്കു അത്യുപദ്രകരമായിരുന്ന ഏതാനും ഊഴിയങ്ങ-

"https://ml.wikisource.org/w/index.php?title=താൾ:ശ്രീമൂലരാജവിജയം.djvu/14&oldid=174419" എന്ന താളിൽനിന്ന് ശേഖരിച്ചത്