താൾ:ശ്രീമൂലരാജവിജയം.djvu/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ൎഹമായ അനേകവിധം ലേഖനങ്ങളിൽ തിരുമനസ്സുകൊണ്ടു ചേരുകയും അവയിലുള്ള സുഖത്തെ അനുഭവിക്കയും ചെയ്തുവന്നു. ഇംഗ്ലീഷ്‌കാരുടെ സംഗീതത്തിൽ ഒള്ള വാസനയെ തിരുമനസ്സുകൊണ്ടു പരിശീലിച്ചു. യൂറോപ്യൻ മാതിരിയിലുള്ള ജീവതക്രമത്തെക്കുറിച്ചു തിരുമനസ്സിലെക്കു പ്രിയം ഉണ്ടായിരുന്നു എന്നുവരികിലും ഈ സംസ്ഥാനത്തിലെ ആചാരങ്ങളെ വളരെ നിഷ്ടയോടു ആദരിച്ചുവരുന്നൂ. പൂൎവന്മാരുടെ മതത്തിൽ വിധിക്കപ്പെട്ടിട്ടുള്ളതും രാജവംശത്തിലെ പുരാതനാചാരങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളതും ആയ എല്ലാ അടിയന്ത്രങ്ങളെയും ആചാരങ്ങളെയും തിരുമനസ്സു കൊണ്ടു നിഷ്‌കൎഷയായി ആചരിച്ചുവരുന്നു.

തിരുമനസ്സുകൊണ്ടു ൨൮-ആമത്തെ തിരുവയസ്സിൽ ൧൮൮൫‍ാം വൎഷം ആഗസ്റ്റ് മാസം ൧൯‍ാം൹- സിഹാസനാരോഹണം ചെയ്തു ഇപ്പോൾ രാജ്യഭാരം ചെയ്തുവരുന്നു. തിരുമനസ്സുകൊണ്ടു അനേകംതവണ ബ്രിട്ടീഷ് ഇൻഡ്യയിൽ സഞ്ചരിക്കയും ഈ സംസ്ഥാനത്തിനു പുറമെയുള്ള അനേകം വിഖ്യാതപുരുഷന്മാരുമായി പരിചയപ്പെടുന്നതിനു മാത്രമല്ല ബ്രിട്ടീഷ് ഇൻഡ്യയിലുള്ള അനേകം ഏൎപ്പാടുകളെ നടത്തിപ്പോരുന്നവിധം സൂക്ഷ്മമായി കണ്ടറിഞ്ഞു പഠിക്കുന്നതിനും ദേശസഞ്ചാരത്താൽ ലഭ്യമായ ൟ അവസരത്തെ പൂൎണ്ണമായി ഗുണപ്രദമാക്കുകയും ചെയ്തിട്ടുണ്ടു.

൧൮൮൮‍ാം വൎഷത്തിൽ ഇൻഡ്യാ ചക്രവൎത്തിനിയായ മഹാരാജ്ഞി അവർകൾ നൈറ്റു ഗ്രാൻഡ് കമ്മാൻഡർ ആഫ ദി മൊസ്റ്റ് എക്‌സാൾട്ടഡ് ആഡർ ആഫ് ദി സ്റ്റാർ ആഫ് ഇൻഡ്യാ എന്ന സ്ഥാനം‌തിരുമനസ്സിലെക്ക് സന്തോഷപൂൎവം നൽകി ൧൮൯൩ആം വൎഷത്തിൽ മദ്രാസ് യൂനിവെർസിറ്റിയിലെ ഒരു സാമാജികസ്താനവും ൧൨൯൫ ൽ ലണ്ടനിലുള്ള റായൽ ഏഷ്യാറ്റിക് സൊസയറ്റിയുടെ ഒരു സാമാജികസ്താനവും തിരുമനസ്സിലേക്കു ലഭിച്ചു. തിരുമനസ്സിലേക്ക് ബഹുമാനമായി ൧൯ ആചാരവെടികൾ മുമ്പിനാലെ ഒണ്ടായിരുന്നതോടുകൂടി തിരുമനസ്സിലെക്കു പ്രത്യേകമായ ഒരു ബഹുമാനമായി രണ്ടുവെട് കൂട്ടി ൨൧. ആചാരവെടിവെച്ചുകൊള്ളുന്നതിനു ൧൮൯൯‍ാമാണ്ടു

"https://ml.wikisource.org/w/index.php?title=താൾ:ശ്രീമൂലരാജവിജയം.djvu/13&oldid=174418" എന്ന താളിൽനിന്ന് ശേഖരിച്ചത്